2016, മാർച്ച് 28, തിങ്കളാഴ്‌ച

അഭിനന്ദനങ്ങൾ !
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ! വളരെ സന്തോഷകരമായി തോന്നിയത് അമിതാഭ് ബച്ചനെയും ജയസുര്യയെയും ഒരു പോലെ പരിഗണിച്ചു  എന്നതാണ്!  ദേശിയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് എന്നതിന്റെ പേരിലും പ്രായം കൂടിപ്പോയി എന്നതിന്റെ പേരിലും ബച്ചനെ മാറ്റി നിർത്തിയില്ല! അതെ പോലെ തന്നെ പ്രായം കുറവാണ് , ഇനിയും അവസ്സരം ഉണ്ട്  എന്ന നിലയിൽ ജയസുര്യയെയും  അവഗണിച്ചില്ല !
തീര്ച്ചയായും പ്രായവും പരിചയവും ഒന്നുമല്ല അവാര്ടിനു മാനദണ്ഡം ആക്കേണ്ടത്. അവിടെ പ്രകടനം തന്നെയാവണം മുൻപിൽ നില്ക്കേണ്ടത്. 100 മീറ്ററിലെ അജയ്യനാണ് ഉസ്സൈൻ ബോൾട്ട്. വിരമിക്കുന്നത് വരെ ഏതു  പ്രായത്തിലും ഒന്നാമതായി ഓടി എത്തിയാൽ ഉസ്സൈൻ ബോൾട്ട് തന്നെയാണ് ജേതാവ്. പ്രായമായി എന്ന് കരുതി ഒന്നാമത് എത്തിയ ബോൾടിനെ മാറ്റി നിരത്തി രണ്ടാമത് എത്തിയ ആളിനെ ജേതാവായി പ്രഖ്യാപിക്കാറില്ല. അത് പോലെ തിരിച്ചും . ബോൾടിനെ മറികടന്നു ഒരു യുവ താരം മുന്നില് എത്തിയാൽ ഇനിയും അവസ്സരം ഉണ്ട് , ഇത്തവണ കൂടി ബോൾടിനെ ജേതാവാക്കം എന്ന് ആരും പറയില്ല. കറ തീർന്ന പ്രകടനം തന്നെയാവണം ജേതാവിനെ നിശ്ചയിക്കുന്ന മാനദണ്ഡം . നിർഭാഗ്യവശാൽ മലയാള സിനിമയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്‌. അവിടെ പ്രകടനം അല്ല മാനദണ്ഡം!  സുഖിപ്പിക്കൽ മാത്രമാണ് ! ഒരു പ്രാവശ്യം പറയും പ്രായമായല്ലോ യുവാക്കളെ പരിഗണിക്കാം, പിന്നൊരിക്കൽ പറയും യുവാക്കളല്ലേ ഇനിയും അവസ്സരം ഉണ്ട് അത് കൊണ്ട് പ്രായമായവരെ പരിഗണിക്കാം എന്ന്. ഇതൊക്കെ കാണുമ്പോൾ പുച്ചമാണ് തോന്നുക! ശരിയായ പ്രകടനത്തിനാണ് പുരസ്കാരം നല്കേണ്ടത്! അര്ഹതയുള്ളവരുടെ കൈകളിൽ പുരസ്കാരങ്ങൾ എത്തിച്ചേരുമ്പോൾ ആണ് അതിനു തിളക്കം ഉണ്ടാകുന്നതു. കഴിഞ്ഞ ഒന്ന് രണ്ടു വര്ഷങ്ങളായി സംസ്ഥാന പുരസ്കാരങ്ങൾ സുഖിപ്പിക്കലും , വീതം വൈക്കലും  മാത്രമായി ചുരുങ്ങി പോകുന്നു!  ഒരു തരത്തിലും അർഹതയില്ലാത്ത ചില ആളുകൾ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷമായി സംസ്ഥാന പുരസ്കാര പട്ടികയിൽ ഇടം നേടുന്നത് പതിവായിരിക്കുന്നു. തികച്ചും നിർഭാഗ്യകരം! ഇച്ചാ ശക്തിയുള്ള ഒരു ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ജൂറിക്ക് ഇത്തരത്തിൽ അലംഭാവമായി പ്രവർത്തിക്കാൻ കഴിയില്ല . ഇനി വരും നാളുകളിൽ എങ്കിലും  പ്രകടനം മുഖ്യ മാനദണ്ഡം ആയി കണക്കാക്കുന്ന ഒരു ജൂറി നിഷ്പക്ഷതയോടെ അർഹതയുള്ളവരെ തിരെഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം !!!! ദേശീയ പുരസ്കാരങ്ങൾ നേടി മലയാള സിനിമയുടെ അഭിമാനം ഉയർത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !

അഭിപ്രായങ്ങളൊന്നുമില്ല:

സേവ് കെ എസ് ആർ ടി സി ....

2016 ഡിസംബർ 20 നു ബ്ലോഗിൽ ഞാൻ എഴുതിയ കുറിപ്പാണിത് ..  കെ എസ് ആർ ടി സിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ ഒരിക്കൽ കൂടി ആ കുറിപ്പ് ...