ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക. നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്, ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ... നമയുടെ, സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........
പ്രാർത്ഥനയോടെ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ