എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി രാവിലെ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ് മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ് . അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക് വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു....... നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ