2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

മലയാളികള്‍ ഒരിക്കലും മറക്കാത്ത സംഭവം, ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യ എന്ന 23കാരിയെ ക്രൂരമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കുമ്പോഴും ഓരോ അമ്മമാരുടെയും മനസിലൂടെ പാഞ്ഞു പോകുന്ന പേരായി മാറി സൗമ്യ. നാലുവര്‍ഷം മുമ്പ് ഫെബ്രുവരി ആറിനാണ് സൗമ്യ കേരളത്തിന്റെ നൊമ്പരമായത്.
2011 ഫെബ്രുവരി 1ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യയെ ആക്രമിക്കുന്നത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയപ്പെട്ട സൗമ്യയെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പുതിയ വാർത്തകൾക്കും ഇരകള്ക്കും വേണ്ടി പായുന്ന വര്ത്തമാന കാല സമൂഹത്തിനു ഒരു ഒര്മ്മപ്പെടുത്തൽ ആയി 2011 ഫെബ്രുവരി 7 നു ബ്ലോഗില ഞാൻ എഴുതിയ അപായ ചങ്ങലയുടെ ദുഖം എന്നാ കവിത ചുവടെ.........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തച്ചിടുമ്പോൾ
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പൊങ്ങിയില്ല ഒരു  കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയതോരീ  ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️