കൊച്ചിയിൽ മയക്കുമരുന്നുമായി യുവനടനും യുവതികളും അറെസ്റ്റിൽ ആയതോടെ ന്യൂ ജനറേഷൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. തീര്ച്ചയായും ന്യൂ ജനറേഷൻ എന്നാ പേരില് തെറ്റായ സന്ദേശം നല്കുന്ന ഒരാള്ക്കും ഇത്തരം സാമൂഹിക അധപതനതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറാൻ കഴിയില്ല . ഇത്തരത്തിൽ ചിത്രം എടുക്കുന്ന പല സംവിധായകരും പറയുന്നത് കേട്ടിട്ടുണ്ട് സമൂഹത്തെ ഉദ്ധരിക്കുക എന്നതല്ല ലക്‌ഷ്യം മറിച്ചു ലാഭം ഉണ്ടാക്കുകയാണ് എന്നത്. പക്ഷെ അപ്പോഴും അവർ മറന്നു പോകുന്ന ഉത്തരവാദിത്വങ്ങളും യാദര്ത്യങ്ങളും ആണ് ഇന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആയി നിറയുന്നത്.
സമൂഹത്തിനു വേണ്ടി ഉണ്ടാക്കപ്പെടുന്ന അവതരിപ്പിക്കപ്പെടുന്ന ഒരു കലാ സൃഷ്ട്ടിക് തീര്ച്ചയായും സമൂഹത്തോട് പ്രതിബദ്ധത അനിവാര്യമാണ്.......
തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ് നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ