2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........

സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ്‌ ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ   സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ  അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും  പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം -  എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2 അഭിപ്രായങ്ങൾ:

Harinath പറഞ്ഞു...

<< ........ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ ? >>

ശീതരക്ത വാഹികളായവർക്ക് ജീവിക്കാൻ കഴിയുന്നവിധമാണ്‌ നമ്മുടെ പൊതുസംസ്കാരവും സദാചാരനിയമങ്ങളും രൂപകൽപനചെയ്തിരിക്കുന്നത്. ശീതരക്തമല്ലാതാകുന്നതാണ്‌ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ശീതരക്തമുള്ളവരും ഉഷ്ണരക്തമുള്ളവരും നമുക്കിടയിലുണ്ട്. കൂടുതൽ ആളുകളെ ശീതരക്തവാഹികളായി പരിവർത്തനം ചെയ്യണം. ഭക്ഷണക്രമീകരണം യോഗ ഔഷധപ്രയോഗങ്ങൾ എന്നിവയിലൂടെയും പ്രകൃതിയിലെ ശുദ്ധവായു ശ്വസിച്ചും ശീതരക്താവസ്ഥ പരിപാലിക്കാൻ ശ്രദ്ധിക്കണം. യഥാർത്ഥ സദാചാരത്തിന്റെ അടിസ്ഥാനമാണിത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ശീതരക്തം ഉഷ്ണരക്ഷമാകുന്നതിനെ തടയാൻ സഹായിക്കുന്ന ആചരണങ്ങളായിരിക്കണം സദാചാരം. ചുംബനം, സ്പർശനം ഇതോക്കെ സദാചാരലംഘനം അല്ലായെന്ന് പറയാനുള്ള കാരണവും അതാണ്‌.

പ്രതിഷേധമെന്നല്ല പ്രചരണപരിപാടി എന്നനിലയിൽ പോലും ചുംബനം എന്നത് നടത്താൻ കഴിയുമോ എന്നറിയില്ല. സ്വാഭാവികമായി സംഭവിക്കുന്നതാണ്‌ അവയോക്കെ. പക്ഷെ അതിനെയൊരു വലിയ തെറ്റെന്നപോലെ എതിർക്കുന്നതുകാണുമ്പോൾ പരിപാടിനടത്തുന്നവരെ അനുകൂലിക്കുന്നുവെന്ന് പറയേണ്ടിവരുന്നു.

Harinath പറഞ്ഞു...

.....വേണ്ടത്ര ആശയപ്രചരണം പോലും നടത്താതെയും, പ്രവർത്തകർ മാധ്യമങ്ങൾക്കുമുൻപിൽ പ്രത്യക്ഷപ്പെടാതെയും ക്രമസമാധാനപ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് നടത്തുന്ന പരിപാടി എങ്ങനെയായിരിക്കുമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടെന്തുപ്രയോജനം ?

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️