പ്രിയപ്പെട്ടവരേ സ്നേഹഗീതം എന്ന എന്റെ ചെറിയ ബ്ലോഗ് 6 വർഷങ്ങൾ പൂര്ത്തിയാക്കി 7 ആം വര്ഷത്തിലേക്ക് കടക്കുകയാണ്..... ഈ യാത്രയിൽ ഇതുവരെ തന്ന എല്ലാ പ്രോത്സഹനങ്ങല്ക്കും ഹൃദയം നിറഞ്ഞ നന്ദി............. ഇനി മുന്പോട്ടുള്ള യാത്രകളിലും പ്രിയപ്പെട്ടവർ കൂടെ ഉണ്ടാകും എന്ന പ്രാർത്ഥനയോടെ മുന്നോട്ടു......
2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച
2014, സെപ്റ്റംബർ 28, ഞായറാഴ്‌ച
റിപ്പോര്‍ട്ടര്‍............
സെന്‍സേഷനല്‍ ന്യൂസ് കണ്ടെത്തുന്നതിന്റെ സമ്മര്‍ദം താങ്ങനാകാതെ സ്വന്തം ചരമക്കുറിപ്പ് സീല്‍ ചെയ്താ കവര്‍ ന്യൂസ് ഡെസ്കില്‍ ഏല്‍പ്പിച്ചിട്ട് ആരുമറിയാത്ത വാര്‍ത്തകളുടെ അനന്തതയിലേക്ക് അയാള്‍ നടന്നു മറഞ്ഞു.........
2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച
പ്രണയ ദുഖം ...
പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലാവിൽ കുളിച്ചു നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്കാമായിരുന്നു
ഗാഡമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങൾ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വദിക്കാമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു....
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം ആസ്സ്വദിക്കാൻ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്കാമായിരുന്നു
ഗാഡമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങൾ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വദിക്കാമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു....
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം ആസ്സ്വദിക്കാൻ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................
2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച
ഒളിക്യാമറ ................
ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക് ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
2014, സെപ്റ്റംബർ 24, ബുധനാഴ്‌ച
കൊയ്ത്തുകാലം.......
ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടു ചേമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ . ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികൾ . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കോഴികൾ . തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി ക്കൂട്ടം , നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനം തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊറ്റികളും, പുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കറ്റയുമായി പോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാർ . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തൊപ്പി പാളയുമായി പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ ....
ചേന്നനും അവരിൽ ഒരാളാണ് . ആവണി പാടവും പുഴയോരവും ആത്മാവിന്റെ അംശമായി മാത്രം കരുതുന്ന സാത്വികൻ . ഇപ്പൊ തീരെ അവശനാണ് . എന്നാലും ചേന്നന്റെ സ്വപ്നങ്ങളില്‍ ആവണി പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികളും ആണ് എപ്പോഴും . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചേന്നൻ ചാടി എഴുന്നേറ്റത് . പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഊര്ജ്ജവുമായി മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഊരിയെടുത്തു . എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ പോലെ ആവണി പാടത്തേക്കു നടന്നു . വഴിയില്‍ കണ്ടവരൊന്നും ചേന്നനെ തടഞ്ഞില്ല , അവർ ഓരോരുത്തരും ചേന്നനു ബഹുമാനപൂര്വ്വം വഴിമാറിക്കൊടുത്തു . കാരണം ഇതു ആദ്യമായല്ല ചേന്നൻ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നൻ ആവണി പാടത്തു എത്തി . കൊയ്തരിവാളുമായി ചേന്നൻ പാടത്തേക്കു ഇറങ്ങി , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചേന്നൻ കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ . തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരി വാളിലും മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫ്ലാട്ടുകളിലുമായി നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചേന്നൻ തുരുമ്പു പിടിച്ച കൊയ്തരി വാൾ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സ്വബോധം നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചേന്നനു അറിയാം ......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു....... .
2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച
സ്നേഹമഴ...........
മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍ണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍ണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.
2014, സെപ്റ്റംബർ 21, ഞായറാഴ്‌ച
ഞാൻ .....
ശ്രീ രഞ്ജിത് നെ കുറിച്ച് അദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാൻ എന്നാ ചിത്രത്തെ കുറിച്ചും പരാമർശിക്കാതെ വയ്യ. കാരണം സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ് ഞാൻ. ഒരു തിരക്കഥ കൃതിനു, ഒരു സംവിധായകന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം എപ്രകാരം നിശ്ച്ചയിക്കുവാനുമുള്ള പൂര്ണ്ണമായ സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ തന്റെ ഉള്ളിലുള്ള കലാപരതയെ വാണിജ്യ താല്പര്യങ്ങൾക്ക് അപ്പുറം മൂല്യം നിലനിര്ത്തി സൃഷ്ട്ടി നടത്തുന്നതിൽ ശ്രീ രഞ്ജിത് അഭിനന്ദനം അര്ഹിക്കുന്നു. ചലച്ചിത്ര മേളകളിലും മറ്റും കിം കി ദുകിനെ പോലെ സ്വയം പ്രഖ്യാപിതമോ, സ്വയം നിർമ്മിതമോ ആയ വിഗ്രഹങ്ങള്ക്ക് പിന്നാലെ പായുന്ന അഭിനവ സമൂഹം ഇത്തരത്തിൽ ഞാൻ പോലെയുള്ള മണ്ണിന്റെ മണവും ചൂരും നിറഞ്ഞ ചിത്രങ്ങൾ കാണുക തന്നെ വേണം. ആസ്വാദന തലത്തിൽ ആഴത്തിൽ സ്പർശിക്കുമ്പോഴും, അത്തരം അനുഭവം സിരകളിൽ നിറയുമ്പോഴും അത് മനസ്സിലായി എന്നോ ,മികച്ചത് എന്ന് പറയുന്നതോ , കുറവായി കാണുന്ന ഒരു പൊതു സമൂഹം എപ്പോഴും കുറ്റങ്ങളും കുറവുകളും തേടിക്കൊണ്ടിരിക്കും. വളരെ വിശാലമായ വെളുത്ത പ്രതലത്തിലെ വളരെ സൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുന്നവർ . പാൽ പായസത്തിനു എരിവു കൂടുതൽ എന്നും ചിക്കൻ കറി യിൽ മധുരം കൂടിപ്പോയി എന്നും ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഒരു പൊതു സമൂഹത്തിനു മുൻപിൽ വളരെ ധീരമായി ഇത്തരം ഒരു ചിത്രം നല്കിയ ശ്രീ രഞ്ജിത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
പറയാതെ വയ്യ ........
നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാലം തെറ്റി എത്തുന്ന കാലവര്ഷം ഉള്പ്പെടെ ഒട്ടേറെ കാരണങ്ങൾ ഇത്തരം ഒരു അവസ്ഥക്ക് പിന്നിൽ ഉണ്ട് . ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന കണിയാപുരം - മുരുക്കുംപുഴ - ചിറയിന്കീഴ് റോഡിന്റെ അവസ്ഥ തന്നെ വളരെ ദയനീയമാണ്. പൊട്ടിപൊളിഞ്ഞ റോഡിൽ കൂടിയുള്ള യാത്ര പലപ്പോഴും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രസ്തുത റോഡിനെ കുറിച്ച് ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. എന്നാൽ ധാരാളം യാത്രകൾ ചെയ്യുന്ന ആൾ എന്നാ നിലയിൽ നമ്മുടെ പല റോഡുകളുടെയും ഇന്നത്തെ അവസ്ഥ ഇത് പോലെയോ അല്ലെങ്കിൽ ഇതിലും എത്രയോ ദയനീയമാണ് എന്ന് അറിയുകയും ചെയ്യുന്നു. സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളും പരിഹാര മാര്ഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിലും കൂടുതൽ ദീര്ഘാ വീക്ഷണത്തോടെ ഉള്ള പ്രവർത്തനങ്ങൾക്ക് സമയമായിരിക്കുന്നു. തീര്ച്ചയായും ഇത്തരം പ്രശ്നങ്ങള്ക്ക് വളരെ വേഗം പരിഹാരം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.........
2014, സെപ്റ്റംബർ 17, ബുധനാഴ്‌ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില്
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........
2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച
നിറമുള്ള സ്വപ്‌നങ്ങള്‍ .....
അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണന മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മരിക്കാൻ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ടു. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിറ് പിറുത്തു കൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആ കുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കേട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കേട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല പെണ്‍കുട്ടി മറുപടിയായി പറഞ്ഞു , അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രണയിച്ചവാൻ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട് തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേഹപൂര്ന്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാൻ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ് ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................
2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച
ഇത് മാതൃകാപരം...........
റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവർക്ക് പിഴ ഈടാക്കുവാനും , അതുപോലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ്സ് നിര്ബന്ധം ആക്കി കൊണ്ടുമുള്ള കോഴികോട് സിറ്റി പോലിസ് കമ്മിഷണർ സ്വീകരിച്ച നടപടികൾ തികച്ചും മാതൃകാ പരവും അഭിനന്ദനാർഹാവുമാണ്. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുക , പൊതു സ്ഥലത്ത് പുക വലിക്കുക ,ഹെല്മറ്റ് ഇല്ലാതെ യാത്ര ചെയ്യുക , റോഡിൽ തുപ്പുക എന്ന് വേണ്ട ഇത്തരത്തിലുള്ള എല്ലാ നിയമലന്ഘനങ്ങളും മലയാളിയുടെ ശീലം കൂടിയാണ്. നമ്മുടെ രാജ്യത്തെക്കാൾ വികസ്സനം കുറഞ്ഞ രാജ്യങ്ങള പോലും ഇത്തരത്തിലുള്ള മേഘലകളിൽ അതീവ ജാഗ്രത പ്രകടിപ്പിക്കുകയും നിയമങ്ങൾ കര്ശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും കേരളത്തില എത്തുന്ന വിനോദ സഞ്ചാരികൾ ഇവിടുത്തെ ഇത്തരം പ്രവണതകൾ കണ്ടു അത്ഭുതപ്പെടാറുണ്ട്. വിദ്യാഭ്യാസ നിലവാരത്തിൽ ഏറെ മുന്നില് നില്ക്കുന്ന കേരളത്തിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നത് ഉള്പ്പെടെയുള്ള നിയമ ലങ്ഘനങ്ങൾ അവരെ അട്ഭുതപ്പെടുതുന്നതിൽ കുറ്റം പറയാനാവില്ലല്ലോ. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമലന്ഘനം നടത്തുന്നവർ അത് പൊതു നിരത്തിൽ തുപ്പുന്നവർ ആയാലും ,മാലിന്യം നിക്ഷേപിക്കുന്നവർ ആയാലും , നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവർ, അത് ഉപയോഗിക്കുന്നവർ , പൊതു ഇടങ്ങളിൽ പുക വലിക്കുന്നവർ , ഹെല്മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര , ട്രാഫിക് നിയമങ്ങൾ ലങ്ഘിക്കുന്നവർ , മൊബൈൽ ഫോണിൽ സംസാരിച്ചു ഡ്രൈവ് ചെയ്യുന്നവര , റോഡു മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർ തുടങ്ങി എല്ലാ മേഘലകളിലും നിയമം കര്ശനമായി നടപ്പിലാക്കുകയും പിഴ ഈടാക്കുകയും ചെയ്യുക . ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ മലയാളിയുടെ ഇത്തരം ദൌർബല്യങ്ങൾ മാറ്റി എടുക്കാം. നിയമങ്ങളുടെ അഭാവമല്ല അത് നടപ്പിലാക്കുവാനുള്ള ആര്ജ്ജവം തന്നെയാണ് പ്രധാനം. ഇത്തരത്തിലുള്ള ധീരമായ നടപടികൾ എല്ലാ ജില്ലകളിലും ഉണ്ടാകട്ടെ. ആശംസകൾ...............
2014, സെപ്റ്റംബർ 10, ബുധനാഴ്‌ച
കണ്ണന്റെ അമ്മ .........
ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട് ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......
2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച
അത് ഞാന്‍ തന്നെയാണ്....
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരനാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരനാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കര്നങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
2014, സെപ്റ്റംബർ 3, ബുധനാഴ്‌ച
അമ്മയില്ലാതെ ഒരോണം........
തിരുവോണത്തിന്റെ വരവറിയിച്ചു തുമ്പയും മുക്കുറ്റിയും പുഞ്ചിരി തൂകി നില്ക്കുന്ന മഴയിൽ കുതിര്ന്ന നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ ജീവിതാനുഭവത്തിന്റെ താളുകളിൽ കഴിഞ്ഞ ഓണക്കാലങ്ങളിൽ കോറിയിട്ട ചില വരികൾ മുന്നില് തെളിഞ്ഞു വന്നു......
പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം . കയ്പ്പ് ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല.വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക..........
തീര്ച്ചയായും ഒര്മ്മയിലുള്ള ആദ്യ ഓണം മുതൽ എല്ലാ ഓണത്തിനും അമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മ മരണമടഞ്ഞിട്ട് ഒരു മാസ്സതോളം ആകുന്നു. ഈ ഓഗസ്റ്റ് ഒന്നിന് വെളുപ്പിനെ അമ്മ ഈ ലോകത്ത് നിന്ന് യാത്രയായി. മനസ്സിലുള്ള എല്ലാ ഓണ ചിത്രങ്ങളിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. കാലം അങ്ങനെയാണ്. നിർത്താതെ മുന്നോട്ടു കുതിക്കുമ്പോഴും ചില നിമിഷങ്ങളിൽ നമ്മുടെ ലോകം മാത്രം നിശ്ചലം ആയിപ്പോകും. വീണ്ടും നമ്മൾ പതിയെ കാലത്തോടൊപ്പം യാത്ര തുടരാൻ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള പ്രിയപ്പെട്ട കാഴ്ചകൾ ഒര്മ്മചിത്രമായി മാറും.
തീര്ച്ചയായും ഓണം ഒത്തു ചേരലിന്റെയും പങ്കു വൈക്കലുകളുടെയും ആഹ്ലാദകരമായ നിമിഷങ്ങൾ ആണ്. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന പകരം വയ്ക്കാൻ കഴിയാത്ത അത്തരം നിമിഷങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. കാരണം അത്തരം നിമിഷങ്ങൾ ഒരിക്കലും മായാത്ത ഓര്മ്മ ചിത്രമായി നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മിൽ നിറക്കുന്നു.......
എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........
പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം . കയ്പ്പ് ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല.വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക..........
തീര്ച്ചയായും ഒര്മ്മയിലുള്ള ആദ്യ ഓണം മുതൽ എല്ലാ ഓണത്തിനും അമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മ മരണമടഞ്ഞിട്ട് ഒരു മാസ്സതോളം ആകുന്നു. ഈ ഓഗസ്റ്റ് ഒന്നിന് വെളുപ്പിനെ അമ്മ ഈ ലോകത്ത് നിന്ന് യാത്രയായി. മനസ്സിലുള്ള എല്ലാ ഓണ ചിത്രങ്ങളിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. കാലം അങ്ങനെയാണ്. നിർത്താതെ മുന്നോട്ടു കുതിക്കുമ്പോഴും ചില നിമിഷങ്ങളിൽ നമ്മുടെ ലോകം മാത്രം നിശ്ചലം ആയിപ്പോകും. വീണ്ടും നമ്മൾ പതിയെ കാലത്തോടൊപ്പം യാത്ര തുടരാൻ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള പ്രിയപ്പെട്ട കാഴ്ചകൾ ഒര്മ്മചിത്രമായി മാറും.
തീര്ച്ചയായും ഓണം ഒത്തു ചേരലിന്റെയും പങ്കു വൈക്കലുകളുടെയും ആഹ്ലാദകരമായ നിമിഷങ്ങൾ ആണ്. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന പകരം വയ്ക്കാൻ കഴിയാത്ത അത്തരം നിമിഷങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. കാരണം അത്തരം നിമിഷങ്ങൾ ഒരിക്കലും മായാത്ത ഓര്മ്മ ചിത്രമായി നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മിൽ നിറക്കുന്നു.......
എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........
2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച
‘സപ്തമ . ശ്രീ. തസ്‌കര:’ .....
ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്‌കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്‌ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്‌സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
തീര്ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്‌കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.
ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്‌ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്‌സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
തീര്ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...