2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അമ്മയില്ലാതെ ഒരോണം........

തിരുവോണത്തിന്റെ വരവറിയിച്ചു തുമ്പയും മുക്കുറ്റിയും പുഞ്ചിരി തൂകി നില്ക്കുന്ന മഴയിൽ കുതിര്ന്ന നാട്ടിടവഴികളിലൂടെ നടക്കുമ്പോൾ ജീവിതാനുഭവത്തിന്റെ താളുകളിൽ കഴിഞ്ഞ ഓണക്കാലങ്ങളിൽ കോറിയിട്ട ചില വരികൾ മുന്നില് തെളിഞ്ഞു വന്നു......
പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം . കയ്പ്പ്   ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല.വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക..........

തീര്ച്ചയായും ഒര്മ്മയിലുള്ള ആദ്യ ഓണം മുതൽ എല്ലാ ഓണത്തിനും അമ്മയുടെ സാമീപ്യം ഉണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മ മരണമടഞ്ഞിട്ട് ഒരു മാസ്സതോളം ആകുന്നു. ഈ ഓഗസ്റ്റ്‌ ഒന്നിന് വെളുപ്പിനെ അമ്മ ഈ ലോകത്ത് നിന്ന് യാത്രയായി. മനസ്സിലുള്ള എല്ലാ ഓണ ചിത്രങ്ങളിലും അമ്മയുടെ സാന്നിധ്യം ഉണ്ട്. കാലം അങ്ങനെയാണ്. നിർത്താതെ മുന്നോട്ടു കുതിക്കുമ്പോഴും ചില നിമിഷങ്ങളിൽ നമ്മുടെ ലോകം മാത്രം നിശ്ചലം ആയിപ്പോകും. വീണ്ടും നമ്മൾ പതിയെ  കാലത്തോടൊപ്പം യാത്ര തുടരാൻ തുടങ്ങുമ്പോഴേക്കും പിന്നിലുള്ള പ്രിയപ്പെട്ട കാഴ്ചകൾ ഒര്മ്മചിത്രമായി മാറും.
തീര്ച്ചയായും ഓണം ഒത്തു ചേരലിന്റെയും പങ്കു വൈക്കലുകളുടെയും ആഹ്ലാദകരമായ നിമിഷങ്ങൾ ആണ്. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ടവരുമായി ഒത്തു ചേരുന്ന  പകരം വയ്ക്കാൻ  കഴിയാത്ത അത്തരം നിമിഷങ്ങൾ ഒരിക്കലും പാഴാക്കി കളയരുത്. കാരണം അത്തരം നിമിഷങ്ങൾ  ഒരിക്കലും മായാത്ത ഓര്മ്മ ചിത്രമായി നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം നമ്മിൽ നിറക്കുന്നു.......
എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali