കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ നമ്മുടെ ചലച്ചിത്ര താരങ്ങൾ വോട്ടു ചെയ്യുന്നതിൽ എത്രമാത്രം താല്പര്യം കാണിച്ചു എന്ന് തിരഞ്ഞപ്പോൾ വളരെ നിരാശപ്പെടുത്തുന്ന രീതിയാണ് കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ തങ്ങളുടെ വോട്ടു അവകാശം വിനിയോഗിക്കാൻ വളരെ താല്പര്യം കാണിക്കുമ്പോൾ മലയാള താരങ്ങളിൽ വിരലിൽ എന്നാവുന്നവർ മാത്രമാണ് വോട്ടു ചെയ്യുന്നത് എന്നാണ് കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ ഒന്നാം നിര താരങ്ങൾ പോലും മണിക്കൂറുകൾ കാത്തു നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കുമ്പോൾ മലയാള താരങ്ങൾ തങ്ങളുടെ പൌരവകാശത്തെ കുറിച്ച് ബോധാവന്മാർ അല്ലാത്തത് പോലെ ആണ് പെരുമാറുന്നത്. ഒരുപക്ഷെ തങ്ങൾക്കു സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടും സാധാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള തങ്ങൾക്കു ബാധകം അല്ല എന്ന് കരുതുന്നത് കൊണ്ടോ ആയിരിക്കാം നമ്മുടെ താരങ്ങൾ ഇത്തരം ഒരു ചിന്താഗതി പുലര്ത്തുന്നത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെട്ടു പോകുമോ എന്ന് ഭയന്നാവാം. അങ്ങനെ ഭയക്കുന്നത് എന്തിനു. നിങ്ങൾ ആര്ക്ക് വോട്ടു ചെയ്തു എന്നാ ഔചിത്യ രഹിതമായ ചോദ്യം ആരും ഉന്നയിക്കില്ല, എന്നാൽ നിങ്ങൾ വോട്ടു ചെയ്താൽ നിങ്ങള്ക്ക് ലഭിക്കുന്ന ബഹുമാന്യതയും നിങ്ങൾ സാധാരണക്കാര്ക്ക് നല്കുന്ന പ്രചോദനവും വളരെ വലുതാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ പൌരാവകാശം വിനിയോഗിക്കും എന്നാണ് മറുപടി ലഭിച്ചത് അത് വളരെ സന്തോഷകരമാണ്. യുവ താരങ്ങൾ ആയ ഭാമയും സനുഷയുമൊക്കെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു രാഷ്ട്രീയം പറയാൻ അറിയില്ല എങ്കിലും തീര്ച്ചയായും അര്ഹതയുള്ള ആൾക്കു വോട്ടു ചെയ്യും , തങ്ങളുടെ പൗര ധര്മ്മം നിരവ്വഹിക്കും എന്നാ ഇവരുടെ വാക്കുകള തീര്ച്ചയായും അഭിനന്ദനം അര്ഹിക്കുന്നു...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ