മലയാള സിനിമയുടെ പിതാവ്  ശ്രീ ജെ സി ദാനിയേലിന്റെ  ജീവിത കഥ പറയുന്ന 
ശ്രീ കമലിന്റെ സെല്ലുലോയിട്  എന്നാ ചിത്രം  പ്രേക്ഷകര്‍ക്ക് മുന്നില്‍ 
എത്തുകയാണ. ആദ്യ മലയാള ചിത്രമായ  വിഗതകുമാരന്‍  , ആ ചിത്രത്തിന്റെ സമഗ്ര 
വിഭാഗങ്ങളും  കൈകാര്യം ചെയ്തത്. ശ്രീ ദാനിയേല്‍ ആയിരുന്നു.  വിഗതകുമാരന്‍ 
എന്നാ വാക്കിന്റെ അര്‍ഥം നഷ്ട്ടപ്പെട്ടു പോയ മകന്‍ എന്നാണ്. പേര് 
സൂചിപ്പിക്കുന്നത് പോലെ  ഒരു മകനെ നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ 
 കഥയാണ്  വിഗതകുമാരന്‍ . ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ആ മകനെ തിരിച്ചു 
കിട്ടുമ്പോള്‍  വിഗത കുമാരന്‍  പൂര്‍ത്തിയാകുന്നു. ശ്രീ ഡാനിയേല്‍ കഥയും 
തിരക്കഥയും  സംഭാഷണവും, ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും സംവിധാനവും 
മാത്രമല്ല ചിത്രത്തിലെ നായക് കഥാപാത്രത്തെയും അവതരിപ്പിച്ചു. നായികയായി 
അഭിനയിച്ചത് തിരുവനതപുരം തൈക്കാടു  സ്വദേശി  റോസി എന്നാ ദളിത് യുവതി 
ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ കപിടോള്‍ 
തിയേറ്ററില്‍ ആണ് നടന്നത്. വലിയ ആഘോഷത്തോടെ പ്രദര്‍ശനം തുടങ്ങി എങ്കിലും 
റോസിയെ സ്ക്രീനില്‍ കണ്ടതോടെ യാഥാഷ്ടികാരായ ആളുകള്‍ ബഹളം തുടങ്ങി.  ഒരു 
സ്ത്രീ സിനിമയില്‍ അഭിനയിക്കുന്നു എന്നത് അന്നത്തെ സമൂഹത്തിനു 
ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല . മാത്രമല്ല റോസി എന്നാ ദളിത് യുവതി 
നായര്‍ സ്ത്രീ ആയി അഭിനയിക്കുകയു ചെയ്ത. ആദ്യ പ്രദര്‍ശനം തന്നെ 
തടസ്സപ്പെട്ടു. ആളുകള്‍ സ്ക്രീന്‍ കുത്തിക്കീറി . പിടിച്ചു നില്‍ക്കാന്‍ 
കഴിയാതെ നായികയായ റോസി തമിഴ് നാട്ടിലേക്ക് ഓടിപ്പോയി. ആളുകളുടെ 
എതിര്‍പ്പിനെ തുടര്‍ന്ന് ദാനിയേലും  തന്റെ സ്വപ്‌നങ്ങള്‍ ഉപേഷിച്ച് തമിള്‍ 
നാട്ടിലേക്ക് പോയി അവിടെ അദ്ദേഹം ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ 
തുടങ്ങി. ആദ്യ ചിത്രത്തിന്റെ വിധി സാമ്പത്തികമായി അദ്ധേഹത്തെ വളരെ കഷ്ട്ട 
സ്ഥിതിയില്‍ ആക്കി എങ്കിലും അദ്ധേഹത്തിന്റെ മനസ്സില്‍ എന്നും സിനിമ തന്നെ 
ആയിരുന്നു. അടി തടി മുറൈ  എന്നാ ഒരു ഹ്രസ്വ ചിത്രം കൂടി അദ്ദേഹം 
ചെയ്തെങ്കിലുംസാമ്പത്തികമായി അദ്ദേഹം തകര്‍ന്നു പോയി. പലപ്പോഴും കേരള 
സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു എങ്കിലും തമിഴ്നാട് സര്‍ക്കാരിനോട് 
 സഹായം ചോദിക്ക് എന്നാണ് അദ്ദേഹത്തിന് മറുപടി കിട്ടിയത്. ജീവിത 
സായന്തനത്തില്‍ തന്റെ സിനിമ സ്വപനങ്ങളും താലോലിച്ചു കൊണ്ട്  ഈ ലോകത്ത് 
ആരോടും പരിഭവവും പരാതിയുമില്ലാതെ അദ്ദേഹം കഴിഞ്ഞു കൂടി..... പിന്നീട് 
അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ അദ്ധേഹത്തെ മലയാള 
സിനിമയുടെ പിതാവായി അന്ഗീകരിക്ക്കയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ 
സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് ജെ സി ദനിയൈ എന്നാ പേരില്‍ അവാര്‍ഡു 
ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഈ 
വര്ഷം മുതല്‍ ശ്രീമതി റോസിയുടെ പേരിലും അവാര്‍ഡു നല്‍കും എന്ന് 
മുഖ്യമന്ത്രി പറയുക ഉണ്ടായി . തീര്‍ച്ചയായും വളരെ ഉചിതമായ തീരുമാനം. 
എന്തായാലും ശ്രീ കമല്‍ സെല്ലുലോയിദ് എന്നാ ചിത്രത്തില്‍ മലയാള സിനിമയുടെ 
പിതാവിന്റെ ജീവിത കഥയുമായി വരുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്  ഇരു കൈയും 
നീട്ടി സ്വീകരിക്കാം. ഇന്ന് താരങ്ങളും സിനിമ പ്രവര്‍ത്തകരും നേടുന്ന ആദരവും
  ബഹുമാനവും ജനപിന്തുണയും  ജെ സി ഡാനിയേല്‍ എന്നാ മഹത് വ്യക്തിയുടെ ജീവ 
ത്യാഗത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളികള്‍ 
എത്റെടുക്കക്കുക തന്നെ വേണം , അത് അധെഹതോടുള്ള ആദരവിന് പുറമേ ഒരു 
പശ്ചാത്താപ ക്രിയ കൂടിയാണ്.............................. സെല്ലുലോയിദ് 
എന്നാ ചിത്രത്തിന് എല്ലാ വിജയ ആശംസകളും നേരുന്നു.........................
2013, ജനുവരി 28, തിങ്കളാഴ്‌ച
2013, ജനുവരി 27, ഞായറാഴ്‌ച
ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് അനിവാര്യം..........
മലയാളി താരം ശ്രീശാന്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് 
അനിവാര്യമാണ്. ഗാംഗുലി ,സിദ്ധു  തുടങ്ങിയ മുന്‍കാല താരങ്ങള്‍ ഇത് 
ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി. ഇപ്പോള്‍ 
ഇന്ത്യന്‍ ടീമില്‍ ഉള്ള ഏതൊരു ബോവ്ലെരെക്കളും മികവു പ്രകടിപ്പിക്കുന്ന 
താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം തന്നെ  എടുത്താല്‍
 ഒട്ടേറെ പരാജയങ്ങളില്‍ കൂടി കടന്നു പോകുന്ന കാലമാണ്. ടീമില്‍ ഇപ്പോള്‍ 
നിലവില്‍ ഉള്ള കളിക്കാര്‍ തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികവു 
പുലര്‍ത്തുകയും മറ്റുള മത്സരങ്ങളില്‍ അമ്പേ പരജയപ്പെദുകയുമാനു ചെയ്യുന്നത്.
 എങ്കില്‍ പോലും അത്തരം കളിക്കാര്‍ക്ക് വീണ്ടും പരിഗണന നല്‍കുകയും ഒരു 
ചാന്‍സ് കൂടി നല്‍കാം എന്നാ ഉദാര സമീപനം നല്‍കുകയുമാണ് ചെയ്യുന്നത്. 
ശ്രീശാന്തിനെ സംബന്ധിച്ച്  പറയുകയാണെങ്കില്‍ പ്രതിഭ വേണ്ടുവോളം 
ഉണ്ടെങ്കിലും ഒരു മലയാളി ആയി ജനിച്ചു പോയി എന്നതാണ്. ടീം തിരെഞ്ഞെടുപ്പിലും
 മറ്റും ഇന്നും തുടരുന്ന ഇത്തരം ദുഷ് പ്രവണതകളെ ചോദ്യം ചെയ്യാനോ , തങ്ങളുടെ
 കളിക്കാര്‍ക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിണോ കേരള ക്രിക്കെറ്റ്
 അസ്സോസ്ഷ്യഷന് പോലും കഴിയുന്നില്ല. പകരം ശ്രീശാന്തിനെ പോലെ ഉള്ള 
പ്രതിഭാശാലികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അപ്പുറം മറ്റു കളിക്കാരെ 
താലപ്പൊലിയും നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിക്കാനും, അത്തരക്കാരുടെ 
ഏറാന്‍ മൂളികള്‍ ആയി നില കൊല്ലാനും മാത്രമേ കേരള ക്രിക്കെറ്റ് 
അസ്സോസ്ഷ്യഷന് കഴിയുന്നുള്ളൂ. ഈ അടുത്ത് പ്രഖ്യാപിച്ച പദമാ 
പുരസ്കാരങ്ങളില്‍ പോലും മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യാക്കാര്‍ 
തഴയപ്പെട്ടു. കായിക താരങ്ങളെ തിരെഞ്ഞു എടുക്കുമ്പോഴും, ദേശിയ അവാര്‍ഡുകള്‍ 
പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഇത്തരത്തില്‍ അവഗണന നേരിടാറുണ്ട്. 
ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അശ്വിന്റെ കാര്യം എടുത്താല്‍ ഒട്ടു 
മിക്ക കളികളില്‍ പരാജയപ്പെട്ടിട്ടും ഇപ്പോഴും ടീമില്‍ തുടരുന്നത് 
ശ്രീകാന്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീശാന്തിന്റെ 
കാര്യം വരുമ്പോള്‍ കെ സി എ പോലും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരു 
പക്ഷെ മറ്റു വല്ല സംസ്ഥാനങ്ങളിലും  ആണ് ജനിചിരുന്നത് എങ്കില്‍ ശ്രീശാന്തിനു
 ഇതിലും പരിഗണന കിട്ടിയേനെ. ഇനി വരുന്ന മലസരങ്ങളില്‍ ശ്രീശാന്തിനെ 
ഉള്‍പ്പെടുത്തുക തന്നെ വേണം .ധോനിയുടെ ധാര്‍ഷ്ട്ട്യത്തിന                  
      മുന്നില്‍ ഏറാന്‍ മൂളികളായി നില്‍ക്കാതെ ശ്രീശാന്തിനെ ഇന്ത്യന്‍ 
ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ കെ സി എ തയ്യാറാകണം. ഒരു 
കളിക്കാരന് അയാളുടെ കളിമികവിന്റെ ഉന്നതിയില്‍ ആണ് ടീമില്‍ ഇടം നല്‍കേണ്ടത് .
 അടുത്ത ടീം തിരെഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും 
എന്ന് പ്രതീക്ഷിക്കുന്നു ,തീര്ച്ചയായം ഉണ്ടാവുക തന്നെ 
വേണം.............................
ഇന്ത്യ
 ട്വന്റി ട്വന്റി  ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത്  തന്റെ കൈയില്‍ 
 കുടുക്കി   ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ 
ലോകകപ്പ്  മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ 
ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ 
സാന്നിധ്യം ആണ്  ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത് 
 പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു  നിന്നപ്പോള്‍ ആണ് 
കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ  തലേന്ന്  ഇന്ത്യന്‍ ടീം 
ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും 
ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും 
ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും 
ചെയ്തു........  ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......
2013, ജനുവരി 17, വ്യാഴാഴ്‌ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില് 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍ 
എട്ടു ദിക്കും പൊട്ടും നിലവിളികള്‍ 
എവിടെയും പ്രാണന്‍റെ  പിടച്ചില്‍ 
റെയില്‍ പാളത്തില്‍ സൌമ്യമാര്‍ 
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര് 
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍ 
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍ 
ചെന്നായ കൂട്ടം പല്ലിളിക്കുന്നു 
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ 
അച്ഛന്‍ അമ്മ സോദര നും 
ആയിരമല്ല, അഞ്ഞൂറല്ല  മകള്‍ക്ക് മതിപ്പുവില 
നൂറു മതിയെന്ന് പെറ്റ വയര്‍ 
കാമുകനും ചേര്‍ന്ന് പതിക്കായി 
ചിതയോരുക്കുന്ന പാതിവ്രതകള്‍ 
മദ്യം , മയക്കുമരുന്ന് , പെണ്ണ് 
കൊഴുക്കുന്ന വാണിഭങ്ങള്‍ 
ബിവരേജസ്സിലെ നീണ്ട ക്യൂ 
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി 
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം 
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍ 
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍ 
നാം അറിയാതെ ചോദിച്ചു പോകും 
എവിടെനിന്ന് എവിടെക്കീ യാത്ര.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
