ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മ്മയ്ക്ക്......
ഇന്ന് മുംബൈ ഭീകര ആക്രമണ കേസിലെ ഒന്നാം പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ വാര്‍ത്തകള്‍എങ്ങും നിറയുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മേജര്‍ സന്ദീപിനെ ഓര്‍ത്തു പോകുന്നു.... മേജര്‍ സന്ദീപ് കൊല്ലപ്പെട്ടപ്പോള്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പ് ചുവടെ ..........
2008, നവംബര്‍ 29, ശനിയാഴ്ച
 
ഒരു ചെമ്പനീര്‍ പൂവിന്റെ ഓര്‍മയ്ക്ക്
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്ത

ാ
 ത്യാഗം  മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ 
ത്യാഗം ചെയ്യാന്‍  എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോഎന്നാ  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം 
ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത 
വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ 
കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു 
മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് 
കാരണം അത്രഉജ്ജവലം ആയി  പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ 
അതിനുള്ള അര്‍ഹതയും ഉള്ളു  .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു  
നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ 
പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു 
നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും 
കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു
 . ജയ് ഹിന്ദ്