2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ആശംസകള്‍, പ്രിത്വിരാജ് .......................

മലയാള സിനിമയുടെ യുവ സൂപര്‍ താരം ശ്രീ പ്രിത്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം അയ്യ പ്രേക്ഷകരിലേക്ക് . മലയാള സിനിമ ലോകത്തിനു  മൊത്തത്തില്‍ അഭിമാനിക്കാവുന്ന നിമിഷം. മലയാളം , തമിഴ്, തെലുങ്ക് തുടങ്ങിയ  ഭാഷകളില്‍  എല്ലാം തന്റെ  വ്യക്തമായ  സാന്നിധ്യം  അറിയിച്ച പ്രിത്വിരജിന്റെ  കരിയറിലെ അഭിമാനിക്കാവുന്ന മറ്റൊരു       നേട്ടമാണ്  അയ്യ  എന്നാ ചിത്രം. ശ്രീ അനുരാഗ് കശ്യപ്  നിര്‍മ്മിച്ച്‌  ശ്രീ സച്ചിന്‍ കുണ്ടാല്കര്‍  സംവിധാനം  ചെയ്താ  അയ്യാ  ഇതിനോടകം  തന്നെ  വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രിത്വിരജും, റാണി മുഖര്‍ജിയും  പ്രധാന  വേഷങ്ങള്‍  കൈകാര്യം  ചെയ്യുന്ന അയ്യാ രസകരമായ രീതിയില്‍ മനോഹരമായ  ഒരു പ്രണയ കഥ ആണ്  പറയുന്നത്. റാണി മുഖര്‍ജി  എന്നാ  താരത്തിന്റെ  ശക്തമായ  തിരിച്ചു വരവിനോപ്പം മലയാളത്തിന്റെ  സ്വന്തം പ്രിത്വിരാജിന്റെ  ശക്തം ആയ  സാന്നിധ്യം  രേഖപ്പെടുത്തുന്ന  ചിത്രം കൂടിയാകും  അയ്യ . സൂര്യ എന്നാ  കഥാപാത്രമായി  പ്രിത്വിരാജും , മീനാക്ഷി  എന്നാ കഥാപാത്രമായി  റാണി മുഖര്‍ജിയും മികച്ച പ്രകടനം  കാഴ്ച വയ്ക്കുന്നു. ശ്രീ അമിത് ത്രിവേദിയുടെ  സംഗീതത്തില്‍  അയ്യയിലെ  പാട്ടുകള്‍ ഇതിനോടകം തന്നെ  ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. ശ്രീ അമലേന്ദു ചൌധരിയുടെ  ചായാഗ്രഹണം ,അഭിജിത്ത് ദേശ്പാന്ടെയുടെ എഡിറ്റിംഗ്  എന്നിവ  ചിത്രത്തിന്റെ  മുതല്ക്കൂട്ടുകളാണ്. അകാരണമായി ഒട്ടേറെ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും    നല്‍കി  വേദനിപ്പിക്കുംപോഴും  മലയാള സിനിമയുടെ പേര്  ഇന്ത്യന്‍  സിനിമ ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചു  കൊണ്ട് പ്രിത്വിരാജ്  എന്നാ ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക്  ഒന്നടങ്കം  അഭിമാനമാവുന്നു. അയ്യാ എന്നാ ചിത്രത്തിന്  പുറമേ ഔറംഗ സീബ് എന്നാ പേരില്‍ തന്റെ രണടാമത്തെ ഹിന്ദി ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിത്വിര്രാജ്. പ്രിത്വിരജിനെ പോലെ കഴിവും, അര്‍പ്പണ ബോധവും , ആത്മ സമര്‍പ്പണവും  ഉള്ള ഒരു കലാകാരനെ സംബധിച്ച്  ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും പ്രിത്വിരജിനെ തേടി ഒട്ടേറെ  നേട്ടങ്ങള്‍  വരനിരിക്കുന്നതെയുല്ല്, കാലം സാക്ഷി....... മലയാളികള്‍ക്ക് അഭിമാനമായ ശ്രീ പ്രിത്വിരജിന്റെ  ആദ്യ ഹിന്ദി ചിത്രത്തിന്  എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.........................

10 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

പ്രിഥ്വിരാജിനെ പോലെ കഴിവും, അര്‍പ്പണ ബോധവും , ആത്മസമര്‍പ്പണവും ഉള്ള കൂടുതല്‍ താരങ്ങള്‍ ഉണ്ടാകട്ടെ ജയരാജ് . ആശംസകള്‍ .
-കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... തീര്‍ച്ചയായും സന്തോഷമുള്ള കാര്യം തന്നെ...... നമ്മുടെ താരങ്ങള്‍ എല്ലാം കഴിവുള്ളവര്‍ തന്നെയാണ്...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

വീകെ പറഞ്ഞു...

നമ്മൂടെ താരം അങ്ങനെ ഉയരങ്ങൾ കീഴടക്കട്ടെ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വി,കെ ജി ..... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പ്രിഥ്വിരാജിന്റെ ഒരു വലിയ ഫാന്‍ ആയിട്ട് ജയരാജിനു പുള്ളിയുടെ പേര് അക്ഷരത്തെററ് ഇല്ലാതെ എഴുതാന്‍ അറിയില്ലേ ??

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദുബൈകാരന്‍ ജി....... ഈ സാന്നിധ്യത്തില്‍ ഏറെ സന്തോഷം...... പിന്നെ എകണോമിക്സില്‍ ബിരുദാനന്തര ബിരുദം മാത്രമുള്ള എന്നെപ്പോലെ ഒരു സാധാരണക്കാരന് ചില തെറ്റുകളൊക്കെ പറ്റും ക്ഷമിക്കുമല്ലോ........ ഈ നിറഞ്ഞ സ്നേഹത്തിനും, പ്രേതെകിച്ചു പതിവില്‍ നിന്ന് വിപരീതമായി പ്രിത്വിരജിനെ കുറ്റം പറയാതിരുന്നതിനും ഒരായിരം നന്ദി.............

അജ്ഞാതന്‍ പറഞ്ഞു...

അയ്യാ അയ്യട ആയി ജയരാജെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ക്ഷീരമുള്ലോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതകം..............

കമ്പ്യൂട്ടര്‍ ടിപ്സ് പറഞ്ഞു...

അയ്യയില്‍ പ്രിഥ്വിരാജിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കംപുട്ടെര്‍ ടിപ്സ് ..... ഒരു പുതുമുഖ താരം എന്നാ നിലയില്‍ പ്രിത്വിരജിന്റെ അരങ്ങേറ്റം ഗംഭീരമായി....... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...