കള്ള് ചെത്ത് വ്യവസായം നിരോധിക്കണം എന്നാ കോടതിയുടെ പരാമര്‍ശം
ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. തീര്‍ച്ചയായും
കോടതിക്ക് സാമൂഹ്യ പ്രശ്നങ്ങളില്‍ നിരീഷണങ്ങള്‍ നടത്തുന്നതിനും,
അഭിപ്രായ പ്രകടനം നടത്തുന്നതിനും ഉള്ള അധികാരം ഉണ്ട്. പക്ഷെ അത്തരം
നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവയുടെ സാമൂഹ്യ പശ്ചാത്തലങ്ങള്‍ കൂടി
പരിഗണിക്കപ്പെടെണ്ടത് ഉണ്ട്. ആയിരക്കണക്കിന് ആളുകള്‍ കള്ള് ചെത്ത്
തൊഴിലുമായി ബന്ധപ്പെട്ടു കേരളത്തില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് ഉപജീവന
മാര്‍ഗ്ഗം ഈ തൊഴിലില്‍ നിന്ന് കിട്ടുന്ന തുച്ചമായ വരുമാന
മാര്‍ഗ്ഗമാണ്. മാത്രമല്ല കള്ള് ആരോഗ്യത്തിനു ഹാനികരമായ പാനീയവും അല്ല.
അത്തരം ഒരു സാഹചര്യത്തില്‍ കള്ള് ചെത്ത് നിരോധിക്കണം എന്നാ
കോടതിയുടെ അഭിപ്രായം ഉചിതമായി തോന്നുന്നില്ല. മാത്രമല്ല കള്ളിനു പകരം
ബിയര്‍ കുടിക്കണം എന്നൊരു അധിക നിരീക്ഷണവും കൂടി നടത്തി കോടതി .
തീര്‍ച്ചയായും കോടതി ഇത്തരം നിരീക്ഷണങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍
അത്തരം പരാമര്‍ശങ്ങള്‍ക്ക് വേണട്പ്പെട്ട ബഹുമാനം നല്കി കൊണ്ട് തന്നെ
അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്
അവകാശമുണ്ട് , കാരണം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണ കൂടത്തിനു
ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള ചുമതല ഉണ്ട്.
ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാരും, എക്സൈസ് മന്ത്രി
ബാബുവും, കെ.പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും,. പ്രതിപക്ഷ
നേതാവ് വി. എസ .അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നല്കിയ
പ്രതികരണങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം കള്ളുചെത്ത്
നിരോധിക്കുന്നതിന് പകരം അതിന്റെ മറവില്‍ നടക്കുന്ന വ്യാജ മദ്യ
ഉത്പാദനവും, വില്പനയുമാണ് തടയെണ്ടതും, നിരോധിക്കെണ്ടതും. കള്ള്
ചെത്ത് വ്യവസായം ഒറ്റയടിക്ക് നിര്‍ത്തുന്നതില്‍ ഒട്ടേറെ പ്രായോഗിക
ബുദ്ധിമുട്ടുകള്‍ ഉണ്ട്, ഈ മേഘലയുമായി ബന്ധപ്പെട്ടു നില്ക്കുന്ന
തൊഴിലാളികളുടെ പുനരധിവസ്സം തന്നെ ഏറെ ബുദ്ധി മുട്ട് ഉണ്ടാക്കുന്നതാണ്.
ഇപ്പോള്‍ തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന നാളികേര കൃഷിയെ കൂടുതല്‍
പ്രതിസന്ധികളിലേക്ക് തള്ളി വിടാനേ കള്ള് ചെത്ത് നിരോധനം കൊണ്ട്
സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട
കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അപ്പുറം ജനങ്ങളുടെ
പക്ഷത് നിന്ന് ചിന്തിക്കുവാനെ ഭരണകൂടത്തിനു
സാധിക്കുകയുള്ളൂ.............................................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
20 അഭിപ്രായങ്ങൾ:
കീഴ്ക്കോടതിയുടെ ചില പരാമർശനങ്ങൾ ഹൈക്കോടതി നിശിതമായി വിമർശിച്ചുവെന്ന് പത്ര വാർത്തകൾ കാണാറുണ്ട്. അതുകൊണ്ട് കീഴ്ക്കോടതികൾ തന്നെ വേണ്ടെന്ന് ഏതെങ്കിലും കോടതി വിധിക്കുമോ...?
വിധിക്കുമായിരിക്കും..!!
കള്ളിനെ ഒരന്താരാഷ്ട പാനീയമാക്കി വളര്‍ത്തി കൊണ്ടുവന്നാല്‍ നല്ല വരുമാനം ഉണ്ടാക്കാവുന്ന സംഗതിയാണ്. കെനിയയിലെ അമരോല്ല പോലെ.
"Toddy is not injurious to health"- the opinion of Remesh Chennithala and Jayaraj agree. The, what is the fun in putting boards in front of all toddy shops saying 'liquor consumption is injurious to health". It is not pure toddy selling now in all toddy shops. Adulterated or poisoned toddy is injurious to health. And that is the observation of the Hon'ble court. Thank you Jayaraj.
-K A Solaman
കരള്‍ ശരീരത്തിന്റെ ഭാഗമല്ലേ ജയരാജ് ? ശുദ്ധമായ കള്ളായാലും അതിലെ 18 ശതമാനം വരുന്ന അല്കഹോള് ശരീരത്തിന് ഹാനികരമാണ് പിന്നെ, എന്തറിഞ്ഞിട്ടാണ് , ചില കള്ളു നേതാക്ക ള്‍ക്കൊപ്പം ചേ ര്‍ന്നു നിന്ന് ജയരാജും സംസാരിക്കുന്നത് ?
വിഷക്കള്ളിന്റെ കാര്യം പിന്നെ പറയാനുണ്ടോ ?. കള്ളുകൊണ്ട് രക്ഷപെട്ടത്തിന്റെ പലമടങ്ങ് കുംബങ്ങളാ ണ് കള്ളുമൂലം തകര്‍ന്നത് .
കള്ളാശംസകള് , ജയരാജ്
കെ എ സോളമന് !
വിധിന്യായങ്ങളെ പലപ്പോഴും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്ന ഒരു കാഴ്ച അടുതകാലങ്ങിളില്‍ പല കോടതി വിധികളിലും നാം കണ്ടു. പി ജയരാജന്റെ ജാമ്യവിഷയത്ത്തിലും അതുപോലെ തന്നെ സമകാലീനമായ മറ്റു വിധികളിലും മാധ്യമസ്വധീനം കാണാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇന്ത്യന്‍ നിയമപുസ്തകങ്ങലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമാകി വിധി പ്രസ്താവന നടത്തുക എന്നല്ലാതെ അതിനെ വ്യഖ്യനിക്കണോ സ്വന്തം കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്താനോ അധികാരമില്ലെന്നാണ്. കേട്ട അറിവ് പ്രകാരം ബ്രിട്ടീഷ് കോടതികള്‍ക്ക് കാര്യകാരനങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപുസ്തകങ്ങലെ വ്യാഖ്യാനിക്കാനും മാനുഷികമായ മുഖം വിധിക് നല്കാന് സ്വാതന്ത്ര്യമുള്ളു.
ഹായ് വി. കെ ജി ...... തീര്‍ച്ചയായും ചില കാര്യങ്ങള്‍ നമ്മള് കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഉണ്ട്. ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.......
ഹായ് ശ്രീജിത്ത് ജി...... ആ വഴിക്കും ആലോചിക്കാവുന്നതാണ്........ ഈ സ്നേഹ സാന്നിധ്യത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.......
ഹായ് സോളമന് സര്...... തീര്‍ച്ചയായും..... ഇന്ന് വില്‍ക്കുന്ന കള്ളിന്റെ ഒരു ഭാഗം അശുധമായത് തന്നെയാണ്. കള്ളു കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന വ്യാജ മധ്യ കച്ചവടത്തെയാണ് നിയന്ത്രിക്കേണ്ടതും, തുടച്ചു നീകേണ്ടതും . പിന്നെ കോടതിക്ക് ഒരു കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ വ്യക്തമായി സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം പറയാന്‍ സാധിക്കേണ്ടതും ഉണ്ട്..... ഈ നിറഞ്ഞ സ്നേഹത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി............
ഹായ് സോളമന് സര്...... ശുദ്ധമായ കള്ളു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല, അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. തീര്‍ച്ചയായും മദ്യത്തിനും , വിഷ കള്ളിനും എതിരെ തന്നെയാണ് എന്റെ പ്രവര്‍ത്തനങ്ങളും, ഈ ഹൃദയ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി...........
ഹായ് സിജിന്‍ ജി....... ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം...... ഇത്തരം ചൂണ്ടിക്കാണിക്കലുകള്ക്ക് നന്ദി...... ഈ സ്നേഹ സാമീപ്യത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി.......
എല്ലാ രംഗങ്ങളും വ്യക്തിതാല്പര്യങ്ങള് കീഴടക്കുന്നു....
enganeyaanu blog public friendly aakkunnath.. njan oru thudakkakaranaanu... vilayeriya upadhesam pratheekshikkunnu
ഹായ് രാംജി സര്...... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.......
ഹായ് സിജിന്‍ ജി...... തീര്‍ച്ചയായും, നമ്മള് പറയുന്ന കാര്യങ്ങള്‍ സത്യസന്ധവും , വസ്തുതാപരവും ആയിരിക്കുകയും, സ്നേഹവും, സൌഹൃദവും കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നമുക്കും ഇവിടെ ഒരിടമുണ്ടാകും. ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........
Drinking toddy (which contains alcohol) affects the areas of the cerebral cortex which control speech, personality, memory, judgment and behavior and upsets the function of that part. Speech and vision get worse, when the speech association area and the visual sensory area of the brain are affected by alcohol.
When intoxication depresses the motor centers of the brain, coordination is impaired and reflexes become sluggish.
The brain stem which is composed of the medulla, pons and thalamus controls the heart beat and breathing. Severe intoxication depresses the areas of the brain stem. There by a coma will set in and even death may occur.
Heavy drinkers may suffer from blackouts. If someone has a blackout, they temporarily lose consciousness. Heavy drinkers often walk up wondering what happened the night before.Their lever is damaged.
-K A Solaman
ഹായ് സോളമന് സര്...... തീര്‍ച്ചയായും സര് ന്റെ ആശങ്കകളും, ചൂണ്ടിക്കാട്ടലുകളും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെ സ്വീകരിക്കുന്നു. പിന്നെ മറുപടി രണ്ടു ദിവസ്സം താമസിച്ചത് സുഖമില്ലാത്തത് കൊണ്ടാണ്....... പനിയുണ്ട്, കുറഞ്ഞിട്ടില്ല, ഡെങ്കി ആണോ......? പ്രാര്‍ത്ഥിക്കണേ......... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി......
പനി സാധാരണം. റസ്റ്റ് എടുത്താല്‍ മതി, ആശംസകള്‍!
ഹായ് സോളമന് സര്....... പനി ഒക്കെ ഏതാണ്ട് സാധാരണ നിലയില്‍ ആയി......... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........
കള്ളിനുപോലും നാട്ടിൽ രക്ഷയില്ലാതായി അല്ലേ
ഹായ് മുകുന്ദന് സര് ....... ഈ ഹൃദയ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ