ഗൃഹാതുര സ്മരണകളുണര്‍ത്തി  മറ്റൊരു പൊന്നോണം  കൂടി  വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍  സമൃദ്ധിയുടെയും  സമത്വ സുന്ദരമായ  ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി   വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും,  നിറഞ്ഞ  ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ  സഞ്ചരിക്കുമ്പോള്‍  ഓര്‍മ്മകള്‍ക്ക്  മാധുര്യം  ഏറുന്നു.   ഒഴുകിപ്പരക്കുന്ന   ഓണനിലാവില്‍  മുറ്റത്തെ തൈമാവില്‍  കെട്ടിയ  ഊഞ്ഞാലില്‍  ആടുമ്പോള് ,  ചുറ്റുപാട്  നിന്ന് പതിയെ  ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍.  ആഹ്ലാദത്തിന്റെ  അലയൊലികള്‍, മറ്റുള്ളവരെക്കാളും  ഭംഗിയായി  പൂക്കളം  ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍  കൂടിയുള്ള  യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍  നിന്ന് ഇറ്റിറ്റു  വീഴുന്ന  മഞ്ഞിന്‍   തുള്ളികള്‍.സൂര്യന്റെ  തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന  പൂമൊട്ടുകള്‍, ഓണ സമ്മാനമായി  കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ  സമൃദ്ധമായ  ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ  സമൃദ്ധമായ  സദ്യക്കും വേണ്ടി ഓണം എത്തുന്നത് കാത്തിരുന്ന   നൊമ്പരപ്പെടുത്തുന്ന  ബാല്യം  മറുവശത്ത്. കയിപ്പു ഏറിയ  ജീവിത യാത്രക്ക്  ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി  ഒരു കുറവും  വരുത്താത്ത അമ്മയുടെ  സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍  വാങ്ങി  അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ   സ്നേഹവല്സല്യങ്ങള്‍ക്ക്  പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ,  സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍  കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക്  പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ   കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു  പോകുന്ന , ആഹ്ലാദങ്ങളില്‍  നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന  സോദരങ്ങള്‍ക്ക്  വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.  ഓര്‍മ്മയുടെ ജാലകങ്ങള്‍  അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ  പ്രാധാന്യം  കുറയുന്നില്ല. കാലത്തിന്റെ  കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും  മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ  തുടിപ്പായി  തന്നെ നില കൊള്ളുന്നു. തുമ്പയും,  മുക്കുറ്റിയും കാക്കപ്പൂവും   നിറഞ്ഞ നാട്ടിടവഴികള്‍  അന്യമാകുമ്പോഴും, ഊഞ്ഞാല്  കെട്ടിയ തൈമാവുകള്   അപൂര്‍വ്വ കാഴ്ച  ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും,  സമത്വത്തിന്റെയും സന്ദേശവുമായി  ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ   മലയാളി ഓണത്തെ  വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള്  ഒരിക്കലും നഷ്ട്ടമാവില്ല  എന്നാ പ്രതീക്ഷ നല്‍കി കൊണ്ട്  ഇന്നും  അവശേഷിക്കുന്ന  നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും,  വേലി  പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി  നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു  പറക്കുന്നു,  പൂവിളികള്‍ ഉയരുന്നു....... എല്ലാ  മലയാളികള്‍ക്കും എന്റെ  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........  
 
   
2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച
2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച
കൊല്ലാം..........പക്ഷെ തോല്‍പ്പിക്കാനാവില്ല ...............
മുകളില്‍ കാണുന്ന തല വാചകം  കാണുമ്പോള്‍ എന്തിനെകുറിച്ചുള്ള  പോസ്റ്റ്  ആണ്  എന്ന് സംശയം തോന്നിയേക്കാം. അതുകൊണ്ട് തന്നെ  ആദ്യമേ   പറയട്ടെ  ഇത് മറ്റാരെയും  കുറിച്ചല്ല  മലയാളത്തിന്റെ  സൂപ്പര്‍ താരവും   ദേശിയ  താരവുമായ  ശ്രീ പ്രിത്വിരാജിനെ  കുറിച്ച് തന്നെയാണ്.   കാരണം  മലയാള  സിനിമയുടെ  ചരിത്രത്തില്‍ തന്നെ  ഇത്രയും  നിന്ദ്യ മായ  രീതിയില്‍   വേട്ടയാടപ്പെട്ട  മറ്റൊരു താരം ഇല്ല.  പ്രിത്വിരാജ്  എന്ന്  കേള്‍ക്കുമ്പോള്‍  അസ്വസ്ഥര്‍ ആവുകയും രക്ത സമ്മര്‍ദം  ഉയരുകയും ചെയ്യുന്ന  വിഭാഗക്കാര്‍ക്ക്  ഈ സൂപ്പര്‍  ദേശിയ താര  വിശേഷണങ്ങള്‍ കേട്ട്  കൂടുതല്‍  അസ്വാസ്ഥ്യം  ഉണ്ടാകുന്നു എങ്കില്‍ ദയവായി  ക്ഷമിക്കുക. ഒരു കാരണവും   കൂടാതെ  ഒരാളെ വ്യക്തിപരമായി  അപമാനിക്കുകയും, അവഹേളിക്കുകയും    ചെയ്യുന്നതല്ലേ  ഏറ്റവും  വലിയ അഹങ്കാരം.   സിനിമയ്ക്ക്  പുറത്തു  നിന്നുള്ള   അപമാനിക്കലുകള്‍ക്കു പുറമേ ഇപ്പോള്‍  സിനിമയില്‍ കൂടി  തന്നെ   അദ്ധേഹത്തെ  അപമാനിച്ചു കൈയ്യടി നേടാന്‍ ശ്രമം  തുടങ്ങിയിരിക്കുന്നു.   ഈയിടെ  പുറത്തിറങ്ങിയ ഒരു ചിത്രം ബോധപൂര്‍വ്വം  അദ്ധേഹത്തെ  അപമാനിക്കാന്‍   ശ്രമിച്ചിരിക്കുന്നു. എന്നാല്‍ താന്‍ അങ്ങനെ   ഉദേഷിചിട്ടില്ല,  അങ്ങനെ  തന്റെ ചിത്രത്തെ കുറിച്ച് പറയുന്നതില്‍ വിഷമം ഉണ്ട് എന്നുമാണ് ആ  ചിത്രത്തിന്റെ  സംവിധായകന്‍  പറയുന്നത്.  ഈ സംവിധായകനു  വിഷമം  തോന്നുന്നത്  പോലെ ,അപമാനിക്കപ്പെടുമ്പോള്‍  പ്രിത്വിരാജിനും വിഷമം  തോന്നും, കാരണം   മാംസവും, രക്തവും, കൊണ്ടുള്ള ശരീരവും,  എല്ലാ വികാര വിക്ഷോഭാങ്ങളും നിറഞ്ഞ   മനസ്സും ഹൃദയവും  കൊണ്ട് തന്നെയാണ്  പ്രിത്വിരജിനെയും   സൃഷ്ട്ടിചിട്ടുള്ളത്.  തങ്ങളേക്കാള്‍  മിടുക്കും  കഴിവും ഉള്ളവരെ  അന്ഗീകരിക്കാന്‍ മടിക്കുന്ന വികല മനസ്സുകളുടെ  പ്രതിഫലനം  ആണ്   പ്രിത്വിരജിനെ അവഹേളിക്കുന്ന  പ്രവര്‍ത്തങ്ങളില്‍  കൂടി വെളിവാകുന്നത്.   പ്രിത്വിരജിനു  ലഭിക്കേണ്ടിയിരുന്ന  പല അന്ഗീകാരങ്ങളും  മറ്റൊരാളിലേക്ക്   എത്തിക്കാന്‍  ഇടവേളകള്‍ ഇല്ലാതെ  തന്നെ പല ശ്രമങ്ങളും  നടന്നിട്ടുണ്ട്   എന്നതും നാട്ടില്‍ പാട്ടാണ്.  ശ്രീ തിലകന്‍  കഴിഞ്ഞ  ലക്കം  വെള്ളിനക്ഷത്രത്തില്‍  പറഞ്ഞത് പോലെ  പ്രിതിവിരാജിനെതിരെ   ബോധപൂര്‍വ്വമായ   ആക്രമണങ്ങള്‍  നടക്കുന്നുണ്ട്. ഒരു കലാകാരന്റെ  വളര്‍ച്ചയില്‍  വിറളി  പൂണ്ട  ചിലരുടെ  ഭാഗത്ത് നിന്നുണ്ടാകുന്ന  ഇത്തരം   നീക്കങ്ങള്‍ക്ക്   അവര്‍ അര്‍ഹിക്കുന്ന  അവഗണന  നല്കണം.  ഇത്തരം വികല മനന്‍സ്സുകള്‍ക്ക്   ഉപരിയായി  പ്രിത്വിരാജിനെ  സ്നേഹിക്കുന്ന  ഒരു സമൂഹം  ഉണ്ടെന്നു  ഇപ്പോള്‍  ഇക്കൂട്ടര്‍  തിരിച്ചറിഞ്ഞിരിക്കുന്നു. പ്രിത്വിരജിനെ  അവഹേളിച്ചു കൊണ്ട്   സിനിമ  ഇറങ്ങിയപ്പോള്‍  ഉയര്‍ന്നു വന്ന  പ്രതിഷേധങ്ങള്‍  അതിനു തെളിവാണ്.   ഇത്തരത്തിലുള്ള  ഗൂഡ ശ്രമങ്ങള്‍  ഇനി ഉണ്ടാകാന്‍ പാടില്ല. കാരണം    എല്ലാവരോടും  മാന്യമായി പെരുമാറുകയും, ആത്മസമര്‍പ്പണം  നടത്തുകയും  ചെയ്യുന്ന  ഒരു കലാകാരനെ അപമാനിക്കുമ്പോള്‍ അതിനെ ശക്തമായി ചെറുക്കുക തന്നെ  വേണം. ഇവിടെ  എടുത്തു പറയേണ്ടത് ശ്രീ പ്രിത്വിരജിന്റെ  പക്വമായ   സമീപനമാണ്. ഇത്തരം  നീചമായ ആക്രമണങ്ങള്‍  ഉണ്ടാകുമ്പോഴും  വളരെ മിതത്വമായി   മാത്രം അതിനോട് പ്രതികരിക്കുന്ന  പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു.   തനിക്കു നേരെ  എരിയുന്ന  കല്ലുകള്‍  കൊണ്ട്  കോട്ട  നിര്‍മ്മിക്കുകയാണ്   ധീരത  എന്നാ  വാക്യം പ്രിത്വിരജിന്റെ  കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്.  ഇത്തരം ആക്രമങ്ങള്‍ക്ക്  ഇടയിലും  ധീരമായി  തന്റെ  കര്മ്മപധത്തില്‍   അദ്ദേഹം  മുന്നേറുന്നു, സിംഹാസ്സനം  എന്നാ ചിതവുമായി കൂടുതല്‍ കരുത്തോടെ  ഈ  ആഴ്ച  പ്രിത്വിരാജ്  എത്തുകയാണ്. ശ്രീ എസ് . ചന്ദ്രകുമാര്‍   നിര്‍മിച്ചു  ശ്രീ ഷാജി കൈലാസ്  രചനയും    സംവിധാനവും  നിര്‍വഹിച്ച  സിംഹാസ്സന    റിലീസിങ്ങിന് തയ്യാറായി.   ഷാജി കൈലാസ്  തന്നെ തിരക്കഥ ഒരുക്കുന്ന    സിംഹസ്സനത്തില്‍  പ്രിത്വിരാജ്  ആണ് നായകന്‍  .  അര്‍ജുന്‍ മാധവ  എന്നാ    കരുത്തുറ്റ കഥാപാത്രമായാണ്  സിംഹസ്സനത്തില്‍  പ്രിത്വിരാജ്  എത്തുന്നത്.   സിംഹാസനത്തിന്‍റെ വിതരണാവകാശം  രണ്ടരക്കോടി രൂപയ്ക്കാണ് ഒരു വിതരണക്കമ്പനി സ്വന്തമാക്കിയത്.
 
മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...
മാത്രമല്ല, സിംഹാസനത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് ഒരു ടി വി ചാനല്‍ 2.70 കോടി രൂപ കൊടുത്താണ് വാങ്ങിയത്. സിനിമയുട...
െ ഇന്ത്യന്‍ വീഡിയോ റൈറ്റും ഓവര്‍സീസ് റൈറ്റും  കൂടി 30 ലക്ഷം രൂപയ്ക്ക് മേല്‍ ലഭിക്കും.
മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
പ്രിത്വിരജിന്റെ  കരിയറിലെ  തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍    മാധവ് എന്നാണ്  റിപ്പോര്‍ട്ടുകള്‍.  പിതൃ പുത്റ സ്നേഹത്തിന്റെ  മഹനീയത    വരച്ചു കാട്ടുന്ന ചിത്രത്തില്‍  സായി കുമാര്‍  അതി ശക്തമായ  മറ്റൊരു   കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും  സായി കുമാറിനെയും    കൂടാതെ വന്ദന , ഐശ്വര്യ  ദേവന്‍, തിലകന്‍ , സിദ്ധിക്ക്  തുടങ്ങിയവരും    പ്രധാന വേഷങ്ങള്‍  കൈ കാര്യം  ചെയ്യുന്നു. ബിജി പാല്‍ , രാജാമണി  ടീമിന്റെ    സംഗീതം  ഇതിനകം  തന്നെ ശ്രദ്ധ  നേടിക്കഴിഞ്ഞു. ചിത്രത്തിലെ  ഗാനങ്ങള്‍    ഹിറ്റ് ചാര്‍ട്ടില്‍  ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ  ക്യാമറ  ,ഡോണ്‍   മാക്സിന്റെ  എഡിറ്റിംഗ്  എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി   പതുങ്ങുന്നത്  പേടിച്ചിട്ടല്ല  ശക്തമായി കുതിക്കുവാനാണ്  തുടങ്ങിയ    സിംഹാസ്സനതിന്റെ  പരസ്യ  വാചകങ്ങള്‍  ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.  നദികളുടെ  ലക്‌ഷ്യം  മഹാസമുദ്രങ്ങള്‍ തന്നെയാണ്, ഒഴുകി  വരുന്ന  വഴികളില്‍   തടസ്സമായി  എത്ര  കുന്നുകള്‍  ഉണ്ടെങ്കിലും  നദികള്‍  സമുദ്രത്തില്‍   എത്തിച്ചേരുക തന്നെ ചെയ്യും, അതുപോലെ എന്തെല്ലാം ആക്രമണങ്ങള്‍  ഉണ്ടായാലും   പ്രിത്വിരാജ് എന്നാ പ്രതിഭയുടെ  വളര്‍ച്ച  തടസ്സപ്പെടുത്താന്‍  ആര്  വിചാരിച്ചാലും  കഴിയില്ല ........കാലം സാക്ഷി...........മൂന്നരക്കോടി രൂപ ബജറ്റില്‍ സിംഹാസനം പൂര്‍ത്തിയാകുമെന്നാണ് സൂചന. അതായത് റിലീസിന് മുമ്പ് തന്നെ സിംഹാസനം രണ്ടുകോടിയോളം രൂപ ലാഭം നേടിയിരിക്കുന്നു!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
- 
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
