2012, ജൂലൈ 11, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡു..........?

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറി ചിത്രങ്ങള്‍ വിലയിരുത്തുകയാണ്. ദേശിയ അവാര്‍ഡു പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം ആയതിനാല്‍ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അവാര്‍ഡു പ്രഖ്യാപനത്തിനായി മലയാളികള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും , ആശങ്കകളും.................

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപ്പീ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടുമോ........?

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപീയുടെ സംവിധായകന്‍ രഞ്ജിത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡു നേടുമോ.....?

ദേശിയ തലത്തില്‍ പരാമര്‍ശം നേടിയ ആധിമാധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി മികച്ച നവാഗത സംവിധായകന്‍ ആകുമോ....?

പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ കഥാപാത്രം അല്ല അതിനാല്‍ സഹ നടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്നാ ദേശിയ അവാര്‍ഡു ജൂറിയുടെ മാനദണ്ഡം ഇവിടെയും പാലിക്കപ്പെടുമോ.....?

ഇന്ത്യന്‍ റുപീ എന്നാ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അവസാന നിമിഷം വരെ പരിഗണിച്ച പ്രിത്വിരാജിനു ഇന്ത്യന്‍ റുപീ, ഉറുമി, മാണിക്യാ കല്ല്‌, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച മൂന്നു കഥാപാത്രങ്ങള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡു നല്‍കുമോ........?

ഗോവ അന്തരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ അഭിമാനമായ ഉരുമിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ.......?

ഷാനഗ് ഹായ് മേളയില്‍ മല്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രം ആകാശത്തിന്റെ നിറം പരിഗണിക്കപ്പെടുമോ..........?

കെട്ടുറപ്പില്ലാത്ത പ്രമേയം എന്ന് ദേശിയ ജൂറി വിലയിരുത്തിയ പ്രണയം അവാര്‍ഡു നേടുമോ.............?

മാധവ രാംദാസിന്റെ മേല്‍വിലാസം അന്ഗീകരിക്കപ്പെടുമോ...........?

ഉരുമിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് അര്‍ഹമായ പുരസ്കാരം ലഭിക്കുമോ........?

ഇന്ത്യന്‍ രുപീയിലെ ഉജ്ജവാല പ്രകടനം തിലകന് സഹനടനുള്ള അവാര്‍ഡു നേടിക്കൊടിക്കുമോ.......?

ഈ പുഴയും സന്ധ്യകളും എന്നാ മനോഹരമായ വരികള്‍ സമ്മാനിച്ച്‌ നമ്മെ വിട്ടു പിരിഞ്ഞ മുല്ലനെഴിക്കു അര്‍ഹിക്കുന്ന പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുമോ....?


അവാര്‍ഡുകള്‍ പ്രോത്സാഹനവും, പ്രചോധനവുമാണ്, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമ്പോഴാണ് അവയുടെ മൂല്യം വെളിവാകുന്നത്. ദേശിയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും മറ്റു ചലച്ചിത്ര പുരസ്കാരങ്ങലെക്കള്‍ മൂല്യം കല്പ്പിക്കുന്നവയാണ്. ഇത്തവണത്തെ ദേശിയ ജൂറി ഒരു പരിധി വരെ അവാര്‍ഡിന്റെ മൂല്യം ഉയര്തിപ്പിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാന ജുരിയും ഇത്തരം വിലയിരുത്തലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ആരുടേയും പക്ഷം ചേര്‍ന്ന് നില്‍ക്കാത്ത സത്യസന്ധമായ അവാര്‍ഡു പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.........

25 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

ജയരാജിന്റെ അവാര്ഡ് പ്രഖ്യാപനത്തില്‍ ചോദ്യങ്ങള്‍ മാത്രമേയുള്ളൂ, ഉത്തരമൊന്നും കാണുന്നില്ല. ഭാഗ്യരാജായത് കൊണ്ട് അല്പം പ്രതീക്ഷയുണ്ട്. ആശംസകള്‍ ജയരാജ് !

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... സംശയങ്ങളും ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ചു എന്നേയുള്ളു. ഓരോ വര്‍ഷത്തെയും അവാര്‍ഡുകള്‍ അതതു വര്ഷം അര്‍ഹാരയവര്‍ക്ക് തന്നെ ലഭിക്കണം, അവിടെ മറ്റു പരിഗണനകള്‍ പാടില്ല. ചാനെല്‍ അവാര്‍ഡുകള്‍ ആളെ കൂട്ടാന്‍ നല്‍കുന്നത് പോലെ ഉള്ള അവാര്‍ഡ്‌ ആയ്യല്ല ദേശിയ , സംസ്ഥാന അവാര്‍ഡുകള്‍ ജനങ്ങള്‍ വിലയിരുത്തുന്നത്. ഇത്തവണത്തെ ദേശിയ അവാര്‍ഡ്‌ വലിയ വിവാദം ഉണ്ടാക്കാതെ പ്രഖ്യാപിക്കാന്‍ കഴിഞു അത് പോലെ സംസ്ഥാന ജുരിക്കും കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഭാഗ്യരാജ് ആയതു പ്രതീക്ഷ നല്‍കുന്നു, . മഞ്ഞില്‍ വിരിഞ്ഞ പ്പൂക്കള്‍ എന്നാ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തുടക്കം കുറിച്ച മലയാള താരം പൂര്‍ണ്ണിമയെ വിവാഹം കഴിച്ചിരിക്കുന്നത് ഭാഗ്യരാജ് ആണ്, കൂടാതെ അവരുടെ മകന്‍ ശന്തനു ഐഞ്ചാല്‍ ജോണ്‍ എന്നാ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുമുണ്ട്, എങ്കിലും പഷപാതമില്ലാത്ത അവാര്‍ഡു പ്രഖ്യാപനം നമുക്ക് പ്രതീക്ഷിക്കാം. ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

aboothi:അബൂതി പറഞ്ഞു...

എന്തായാലും അവാര്‍ഡു വരട്ടെ.. അത്ഭുതമൊന്നും നടക്കില്ലെണ്ണ്‍ നമുക്ക് പ്രതേക്ഷിക്കാമ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അബൂതി ജി..... അതെ വരട്ടെ അപ്പോള്‍ അറിയാം കളികള്‍ വല്ലതും നടന്നോ എന്ന്....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........A

രഘുനാഥന്‍ പറഞ്ഞു...

അതെ ജയരാജ്...നമുക്ക് പ്തതീക്ഷയോടെ കാത്തിരിക്കാം..

ഉദയപ്രഭന്‍ പറഞ്ഞു...

നായകനായി അഭിനയിച്ചാല്‍ മാത്രമേ മികച്ച നടനുള്ള അവാര്‍ഡ്‌ കൊടുക്കൂ എന്നുള്ള പിടിവാശി അവസാനിപ്പിക്കണം.മികച്ച അഭിനയം മാത്രമായിരിക്കണം പരിഗണിക്കേണ്ടത്. ജീവിതത്തില്‍ എല്ലാവരും നായകനും നായികയും തന്നെയാണ്.

K A Solaman പറഞ്ഞു...

That is right Mr Udaya Prabhan. Every dog has its own day.
ഏത് പട്ടിക്കും ഒരു നല്ല ദിവസമുണ്ടെന്ന് ശ്രേഷ്ഠ ഭാഷയില്‍ . ജനത്തെ ഏറെ ആകര്‍ഷിക്കുന്ന മേഖലയാണ് സിനിമ. ജയരാജ് ഇത് നന്നായി മനസ്സിലാക്കിയിരിക്കുന്നു.

-കെ എ സോളമന്‍

K A Solaman പറഞ്ഞു...

That is right Mr Udaya Prabhan. Every dog has its own day.
ഏത് പട്ടിക്കും ഒരു നല്ല ദിവസമുണ്ടെന്ന് ശ്രേഷ്ഠ ഭാഷയില്‍ . ജനത്തെ ഏറെ ആകര്‍ഷിക്കുന്ന മേഖലയാണ് സിനിമ. ജയരാജ് ഇത് നന്നായി മനസ്സിലാക്കിയിരിക്കുന്നു.

-കെ എ സോളമന്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

അവാര്‍ഡുകള്‍ നടക്കട്ടെ...

asha sreekumar പറഞ്ഞു...

സത്യസന്തമായ ഒരു അവാര്‍ഡ് പ്രഘ്യാപനത്തിനായി കാത്തിരിക്കാം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രഘുനാഥന്‍ ജി...... തീര്‍ച്ചയായും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

*ഹായ് ഉദയ പ്രഭാന്ജി...... അഭിപ്രായം വളരെ ശരിയാണ്, പക്ഷെ ഓസ്കാര്‍ അവാര്‍ഡു ഉള്‍പ്പെടെയുള്ള അവാര്‍ഡുകളില്‍ മികച്ച നടന്‍ , സഹ നടന്‍ തുടങ്ങി മാന ഡാന്ടങ്ങള്‍ അനുസരിച്ചാണ് ഇപ്പോഴും അവാര്‍ഡു കൊടുക്കുന്നത്, അത് കൊണ്ടാണ് പ്രണയത്തിലെ മോഹന്‍ ലാലിന്‍റെ കഥാപാത്രം സഹനടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്ന് ദേശിയ ജൂറി അഭിപ്രായപ്പെട്ടത് . അങ്ങനെയാണെങ്കില്‍ സംസ്ഥാന തലത്തിലും ആ മാനദണ്ഡം പാലിക്കണം, പ്രണയത്തിലെ കഥാപാത്രത്തിന് മോഹന്‍ലാലിനെ സഹനടനുള്ള അവാര്‍ഡിനെ ഇവിടെയും പരിഗണിക്കുവാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം...... അത് ദേശിയ ജൂറിയെ അവഹേളിക്കുന്നതും, ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതുംആയിരിക്കും. ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... നമ്മുടെ ഭാഷ ശ്രേഷ്ട്ട ഭാഷ ആയോ....? ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാംജി സര്‍..... തീര്‍ച്ചയായും പക്ഷപാത രഹിതം ആയ അവാര്‍ഡു പ്രഖ്യാപനത്തിനായി കാത്തിരിക്കാം. ഈ സ്നേഹ സന്ദര്‍ശനത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ആശാ ജി..... തീര്‍ച്ചയായും നമുക്ക് കാത്തിരിക്കാം. ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............

Unknown പറഞ്ഞു...

ഈ വിഷയം താങ്കള്‍ നന്നായി അവതരിപ്പിച്ചു .ആശംസകള്‍

majeed പറഞ്ഞു...

നായകനായി അഭിനയിച്ചാല്‍ മാത്രമേ മികച്ച നടനുള്ള അവാര്‍ഡ്‌ കൊടുക്കൂ എന്നുള്ള പിടിവാശി അവസാനിപ്പിക്കണം.മികച്ച അഭിനയം മാത്രമായിരിക്കണം പരിഗണിക്കേണ്ടത്. ജീവിതത്തില്‍ എല്ലാവരും നായകനും നായികയും തന്നെയാണ്.

Kalavallabhan പറഞ്ഞു...

കാത്തിരിക്കാം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഗഫൂര്‍ജി......... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മജീദ്‌ ജി........ തീര്‍ച്ചയായും , പക്ഷെ കാലങ്ങളായി മുഖ്യ കഥാപാത്രം ചെയ്യുന്ന ആളിന് തന്നെയാണ് എല്ലാ ഭാഷയിലും മികച്ച നടനുള്ള അവാര്‍ഡു നല്‍കുന്നത്. അത് കൊണ്ടാണ് പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം സഹനടനു മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് ദേശിയ ജൂറി വിലയിരുത്തിയത്. അത്തരം വിലയിരുത്തല്‍ സംസ്ഥാന ജുരിയും നടത്തും എന്ന് തന്നെയാണ് പ്രതീക്ഷ. മോഹന്‍ലാലിനെയും മമ്മൂട്ടിയും ഏറെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍ . മോഹന്‍ലാലും മമ്മൂട്ടിയും ആര്‍ക്കും വഴിമാറി കൊടുക്കേണ്ട കാര്യവും ഇല്ല. മോഹന്‍ലാലിന്റെയും, മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ക്ക് ഏറെ സപ്പോര്‍ട്ട് നല്കാരുമുണ്ട്, പക്ഷെ എനിക്ക് അവരോടു ഒരു കാര്യത്തില്‍ മാത്രമാണ് എതിര്‍പ്പ് , എന്താണ് എന്ന് വച്ചാല്‍ ലോക സിനിമയിലെ തന്നെ പ്രഗല്‍ഭ താരങ്ങളാണ് മമ്മൂട്ടിയും, മോഹന്‍ലാലും . എത്ര പുരസ്കാരങ്ങള്‍ നല്‍കിയാലും മതിയാവാത്ത വിധം കഥാപാത്രങ്ങള്‍ രണ്ടു പേരും ചെയ്തിട്ടുമുണ്ട്. പക്ഷെ കുറെ വര്‍ഷങ്ങളായി കാണുന്നത് എന്തെന്നാല്‍ അവാര്‍ഡിന് അര്‍ഹതയില്ലാത്ത വര്‍ഷങ്ങളില്‍ പോലും ചനെലുകള്‍ പല പേരുകളില്‍ മാറി മാറി നല്‍കുന്ന അവാര്‍ഡുകള്‍ വാങ്ങാന്‍ അവര്‍ തയ്യാറാവുന്നു. അവരെക്കാളും അര്‍ഹാതയുല്ലവ്ര്‍ ഉള്ളപ്പോഴ്, തങ്ങള്‍ക്കു ഈ വര്ഷം അര്‍ഹത ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഓടി നടന്നു അവാര്‍ഡു വാങ്ങുന്നു, പിന്നെ പ്രസ്ന്ഗവും, ഇതു അവാര്ടിനെക്കളും മഹത്തരമാണ് ഈ അവാര്‍ഡു കാരണം പ്രേക്ഷകര്‍ തരുന്ന അവാര്‍ഡാണ് ഇത് എന്ന്. ഒരു ചാനെല്‍ അവാര്‍ഡുകളും പ്രേക്ഷകരുടെ പക്ഷത് നിന്ന് ഉണ്ടാവുന്നില്ല എന്ന് എല്ലാ ജനങ്ങള്‍ക്കും അറിയാം . എന്നിരിക്കെ അര്‍ഹതയില്ലാത്ത അവസ്സരങ്ങളില്‍ പോലും
ആളെ കൂട്ടാന്‍ ചനെലുകള്‍ നല്‍കുന്ന അര്‍ഹതയില്ലാത്ത അവാര്‍ഡുകള്‍ വാങ്ങി സ്വയം ഇളിഭ്യര്‍ ആകുന്ന പ്രവണത അവസാനിപ്പിക്കണം . അര്‍ഹാതയുന്‍ ടെങ്കില്‍ നിങ്ങള്‍ വാങ്ങിക്കൊള്ളു പക്ഷെ അര്‍ഹതയില്ലാത്ത വര്ഷം നിങ്ങള്‍ അത് മനസ്സിലാക്കണം. ഈ വര്ഷം തന്നെ ചനെലുകള്‍ എല്ലാം പ്രണയം മികച്ച ചിത്രം, മോഹന്‍ലാല്‍ മികച്ച നടന്‍ , കൂട്ടത്തില്‍ മമ്മൂട്ടിക്ക് മറ്റെന്തെങ്കിലും അവാര്‍ഡു ഇങ്ങനെ നല്‍കി. ഒടുവില്‍ ദേശിയ അവാര്‍ഡു വന്നപ്പോള്‍ ഇന്ത്യന്‍ റുപീ മികച്ച ചിത്രമായി. കെട്ടുറപ്പില്ലാത്ത പ്രമേയമ എന്ന് പറഞ്ഞു പ്രണയം ജൂറി തള്ളിക്കളഞ്ഞു. അതുപോലെ പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം സഹാനടനെ പരിഗണിക്കാന്‍ കഴിയൂ എന്ന് പറഞ്ഞ ജൂറി ഇന്ത്യന്‍ രുപീയിലെ അഭിനയത്തിന് പ്രിത്വിരജിനെ അവസാന നിമിഷം വരെ പരിഗണിച്ചു. അവാര്‍ഡുകള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാന്‍ കഴിയണം അപ്പോള്‍ മാത്രമേ ഏത് അവാര്‍ഡു ആയാലും അതിന്റെ മഹത്വം പുലര്തുകയുല്ല്. ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കലാവല്ലഭാന്‍ ജി...... തീര്‍ച്ചയായും, നമുക്ക് കാത്തിരിക്കാം, അര്‍ഹതപ്പെട്ടവര്‍ക്ക്‌ തന്നെ ലഭിക്കട്ടെ .... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

അജ്ഞാതന്‍ പറഞ്ഞു...

തിരുവനന്തപുരം: 2011ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി' ആണ് മികച്ച ചിത്രം. ദിലീപ് മികച്ച നടനും ശ്വേത മേനോന്‍ മികച്ച നടിയുമായി. 'പ്രണയ'ത്തിന്റെ സംവിധായകന്‍ ബ്ലെസി ആണ് മികച്ച സംവിധായകന്‍. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ വ്യത്യസ്തമാര്‍ന്ന അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സോള്‍ട്ട് N പെപ്പര്‍ എന്ന ചിത്രമാണ് ശ്വേതയെ അവാര്‍ഡിനര്‍ഹയാക്കിയത്.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതം ചിത്രീകരിച്ച ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് ലഭിച്ചു. പി.ബാലചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ആണ് മികച്ച ജനപ്രിയചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകന്‍.

ന്യൂജനറേഷന്‍ സിനിമകളുടെ അവിഭാജ്യഘടകമെന്ന് വിശേഷിപ്പിച്ച ഫഹദ് ഫാസിലിനാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ്. ചാപ്പാ കുരിശ്, അകം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ഫഹദിന് അവാര്‍ഡ് നേടിക്കൊടുത്തത്. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച കഥാകൃത്ത് എം മോഹനന്‍ (മാണിക്യക്കല്ല്), മികച്ച ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം), മികച്ച തിരക്കഥ സഞ്ജയ് ബോബി (ട്രാഫിക്), മികച്ച ഹാസ്യതാരം ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി), മികച്ച ബാലതാരം മാളവിക ( ഊമക്കുയില്‍ പാടുമ്പോള്‍), മികച്ച ഗായകന്‍ സുദീപ് കുമാര്‍ (രതി നിര്‍വ്വേദം), മികച്ച ഗായിക ശ്രേയാ ഘോഷാല്‍ (വീരപുത്രന്‍, രതി നിര്‍വ്വേദം), മികച്ച സംഗീതസംവിധായകന്‍ ശരത് (ഇവന്‍ മേഘരൂപന്‍), മികച്ച പശ്ചാത്തല സംഗീതം ദീപക് ദേവ് (ഉറുമി), മികച്ച സിനിമാഗ്രന്ഥം ജി.പി രാമചന്ദ്രന്‍.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്‍ഡിനെത്തി. പ്രശസ്ത തമിഴ്‌നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്

അജ്ഞാതന്‍ പറഞ്ഞു...

jayaraj please dont commit suicide, your prwthiraj will get it next time

അജ്ഞാതന്‍ പറഞ്ഞു...

തിരുവനന്തപുരം: 2011ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി' ആണ് മികച്ച ചിത്രം. ദിലീപ് മികച്ച നടനും ശ്വേത മേനോന്‍ മികച്ച നടിയുമായി. 'പ്രണയ'ത്തിന്റെ സംവിധായകന്‍ ബ്ലെസി ആണ് മികച്ച സംവിധായകന്‍. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ വ്യത്യസ്തമാര്‍ന്ന അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സോള്‍ട്ട് N പെപ്പര്‍ എന്ന ചിത്രമാണ് ശ്വേതയെ അവാര്‍ഡിനര്‍ഹയാക്കിയത്.

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതം ചിത്രീകരിച്ച ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിന് ലഭിച്ചു. പി.ബാലചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ആണ് മികച്ച ജനപ്രിയചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകന്‍.

ന്യൂജനറേഷന്‍ സിനിമകളുടെ അവിഭാജ്യഘടകമെന്ന് വിശേഷിപ്പിച്ച ഫഹദ് ഫാസിലിനാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ്. ചാപ്പാ കുരിശ്, അകം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ഫഹദിന് അവാര്‍ഡ് നേടിക്കൊടുത്തത്. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച കഥാകൃത്ത് എം മോഹനന്‍ (മാണിക്യക്കല്ല്), മികച്ച ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം), മികച്ച തിരക്കഥ സഞ്ജയ് ബോബി (ട്രാഫിക്), മികച്ച ഹാസ്യതാരം ജഗതി ശ്രീകുമാര്‍ (സ്വപ്‌നസഞ്ചാരി), മികച്ച ബാലതാരം മാളവിക ( ഊമക്കുയില്‍ പാടുമ്പോള്‍), മികച്ച ഗായകന്‍ സുദീപ് കുമാര്‍ (രതി നിര്‍വ്വേദം), മികച്ച ഗായിക ശ്രേയാ ഘോഷാല്‍ (വീരപുത്രന്‍, രതി നിര്‍വ്വേദം), മികച്ച സംഗീതസംവിധായകന്‍ ശരത് (ഇവന്‍ മേഘരൂപന്‍), മികച്ച പശ്ചാത്തല സംഗീതം ദീപക് ദേവ് (ഉറുമി), മികച്ച സിനിമാഗ്രന്ഥം ജി.പി രാമചന്ദ്രന്‍.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്‍ഡിനെത്തി. പ്രശസ്ത തമിഴ്‌നടനും സംവിധായകനുമായ കെ.ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റുപീ മികച്ച ചിത്രത്തിനും, ബ്ലെസി മികച്ച സംവിധായകനും, ദിലീപ് മികച്ച നടനും, ശ്വേത മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. വളരെ സുതാര്യവും, സത്യസന്തവുമായ അവാര്‍ഡു പ്രഖ്യാപനത്തിന് ബഹുമാനപ്പെട്ട മന്ത്രി ഗണേഷ് കുമാറിനും, ശ്രീ ഭാഗ്യ രാജ് അധ്യക്ഷനായ ജുരിക്കും അഭിനന്ദനങ്ങള്‍. ദേശിയ അവാര്‍ഡു പോലെ തന്നെ അവാര്‍ഡിന്റെ മൂല്യങ്ങള്‍ ഉയര്തിപ്പിടിക്കുന്നതായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡും. മറ്റു പരിഗണനകള്‍ നോക്കാതെ അര്‍ഹാതയുള്ളവര്‍ക്ക് അവാര്‍ഡു നല്‍ക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ വിജയം. ജഗതി ശ്രീ കുമാര്‍ , ഷെറി, ഡോക്ടര്‍ ബിജു , നിലമ്പൂര്‍ ആയിഷ , എം. മോഹനന്‍ , ആഷിക് അബു, രാജേഷ്‌ പിള്ള , ഫഹദ് തുടങ്ങി അര്‍ഹത ഉള്ളവര്‍ എല്ലാം പട്ടികയില്‍ ഉള്‍പ്പെട്ടു എന്നത് സന്തോഷമുള്ള കാര്യം. ഇതില്‍ എടുത്തു പറയേണ്ട കാര്യം ആധിമാധ്യന്തം എന്നാ ചിതര്തിനു എല്ലാ വിവാദങ്ങളും, തര്‍ക്കങ്ങളും , പിണക്കങ്ങളും മാറ്റി വച്ച് കൊണ്ട് നവാഗത സംവിധായകന് ഷെറി ക്ക് അവാര്‍ഡു നല്‍കി എന്നതാണ്, മന്ത്രി എന്നാ നിലയില്‍ ബഹുമാനപ്പെട്ട ഗണേഷ്‌കുമാര്‍ സിര്‍ന്റെ നിഷ്പഷതയാണ് ഇവിടെ വെളിവാകുന്നത്, അതിനു ശ്രീ ഗണേഷ്കുമാര്‍ സര്‍ പ്രതേക അഭിനന്ദനം അര്‍ഹിക്കുന്നു. പിന്നെ മുകളില്‍ ഒരു കമന്റില്‍ പ്രിത്വിരജിനെ കുറിച്ച് പറഞ്ഞിരിക്കുന്നു, മികച്ച ചിത്രമായ ഇന്ത്യന്‍ രുപീയുടെ നിര്‍മാതാവും , നായകനുമാണ് പ്രിത്വിരാജ് കൂടാതെ അവാര്‍ഡു പട്ടിക പരിശോധിച്ചാല്‍ വിവിധ വിഭാഗങ്ങളില്‍ ആ യി പ്രിത്വിരാജ് അഭിനയിച്ച മണിക്യകല്ല്, ആകാശത്തിന്റെ നിറം , ഉറുമി എനീ ചിത്രങ്ങള്‍ അവാര്‍ഡു നേടിയിട്ടുണ്ട്, പ്രിത്വിരാജ് എന്നാ കലക്കാരന് അഭിമാനിക്കാന്‍ ഇതില്‍പ്പരം എന്ത് വേണം. പിന്നെ അവാര്‍ഡിന് അര്‍ഹാതയുന്ടെങ്കില്‍ അത് ആരായാലും പരിഗനിക്കപ്പെടനം. ദിലീപ് വെള്ളരിപ്രവിന്റെ ചന്ഗാതിയില്‍ മാത്രമല്ല , ഓര്‍മ്മ മാത്രം എന്നാ ചിത്രത്തിലും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. മൊത്തത്തില്‍ ഏറെ നിലവാരമുള്ള അവാര്‍ഡു പ്രഖ്യാപനമാണ് ഇത്തവണ ഉണ്ടായതു. അതിനു ബഹുമാനപ്പെട്ട മന്ത്രി ഗണേഷ് കുമാര്‍ സര്‍ നും , ശ്രീ ഭാഗ്യരാജ് അധ്യക്ഷന്‍ ആയ ജുര്യ്ക്കും അഭിനന്ദനങ്ങള്‍, ഒപ്പം അവാര്‍ഡിന് അര്‍ഹമായ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..........................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️