2012, ജൂലൈ 1, ഞായറാഴ്‌ച

പ്രിത്വിരാജ് സിംഹാസനത്തില്‍ ........... മുല്ലമൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് .........

ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സനവും ശ്രീമതി മേരി സോമനും, സോമന്‍ പുല്ലാട്ടും ചേര്‍ന്ന് നിര്‍മിച്ചു ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്നീ ചിത്രങ്ങള്‍ റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . ഈ ആഴ്ച എത്തേണ്ടിയിരുന്ന സിംഹാസ്സനം പ്രിത്വിരാജ് ചിക്കന്‍ പോക്സ് ബാധിതന്‍ ആയി വിശ്രമത്തില്‍ ആയതു കൊണ്ട് ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം പ്രിത്വിരാജ് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

അതുപോലെ ശ്രീ ബിജു കെ ജോസെഫിന്റെ രചനയില്‍ ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും ഈ ആഴ്ച തീറെരുകളില്‍ എത്തുന്നു. ശ്രീ ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകന്‍. ചുരുട്ട ജോസ് എന്നാ നാടന്‍ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്‌. വ്യത്യസ്തങ്ങള്‍ ആയ നിരവധി വേഷങ്ങള്‍ ഭംഗിയായി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ കൈകളില്‍ ചുരുട്ട ജോസ് എന്നാ കഥാപാത്രവും ഭദ്രമാണ്. കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യം കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഷാന്ഗ് ് ഹായ് ഫിലിം ഫെസ്റ്റി വേലില്‍ ഇന്ത്യയില്‍ നിന്ന് നോമിനഷന്‍ നേടിയ ഏക ചിത്രം ആകാശത്തിന്റെ നിറം ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച ഇന്ദ്രജിത്ത് ആണ് ഇന്ത്യയെ പ്രധിനിധീകരിച്ചു ഷാന്ഗ് ഹായ് മേളക്ക് എത്തിയതി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്തിന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കും . ഇന്ദ്രജിത്തിനെ കൂടാതെ മേഘ്ന രാജ് , അനന്യ , തിലകന്‍ പ്രവീണ തുടങ്ങിയ വന്താര നിര ചിത്രത്തില്‍ അണി നിരക്കുന്നു. മോഹന്‍ സിതാര ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സിംഹാസ്സനവും , മുല്ലമൊട്ടും മുന്തിരി ചാറും നേടുന്ന വിജയം മലയാള സിനിമയ്ക്കു കൂടുതല്‍ കുതിപ്പ് നല്‍കും . രണ്ടു ചിത്രങ്ങള്‍ക്കും വിജയാശംസകള്‍. കൂട്ടത്തില്‍ ഷങ്ങ ഹായ് മേളക്ക് ഇന്ത്യന്‍ പ്രതിനിധി ആയ ഇന്ദ്രജിത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഒപ്പം തന്നെ പ്രിത്വിരാജ് പൂര്‍ണ്ണ സുഖം പ്രാപിച്ചു കൂടുതല്‍ ശക്തനായി മലയാള സിനിമയിലേക്ക് വരട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു....................

41 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

കൂടുതല്‍ സിനിമകള്‍ വരട്ടെ, നമുക്ക് കാണാം, ആസ്വദിക്കാം. ആശംസകള്‍ ജയരാജ്.

-കെ എ സോളമന്‍

ajith പറഞ്ഞു...

ആശംസകള്‍ ജയരാജ്

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

aashamsakal

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍..... ഈ സ്നേഹ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീണ്‍ ശേഖര്‍ ജി..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

ഒരില വെറുതെ പറഞ്ഞു...

നന്ദി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഒരില വെറുതെ ജി..... ഈ ഹൃദ്യ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........................

ബെന്‍ജി നെല്ലിക്കാല പറഞ്ഞു...

മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ടൈറ്റില്‍ ഇഷ്ടപ്പെട്ടു... നല്ല പ്രാസം... ആകാശത്തിന്റെ നിറം ആരാണ് സംവിധാനം ചെയ്തിരിക്കുന്നത്? പുതിയ വിവരങ്ങള്‍ക്കു നന്ദി...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ബെഞ്ചി ജി...... മുല്ല മൊട്ടും മുന്തിരി ചാറും , ടൈറ്റില്‍ പോലെ തന്നെ മനോഹരമായ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍ , നമുക്ക് കാത്തിരിക്കാം, അത് പോലെ സിംഹാസ്സനം മലയാള സിനിമയിലെ വലിയ വിജയങ്ങളില്‍ ഒന്നാകും എന്നും, സൂചന ഉണ്ട്. പിന്നെ ആകാശത്തിന്റെ നിറം സംവിധാനം ചെയ്തത്, സൈറ, രാമന്‍ , വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഡോക്ടര്‍ ബിജു ആണ്. ആകാശത്തിന്റെ നിറം ഉടന്‍ തീറ്റെരുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്‌..... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

Shaiju Rajendran പറഞ്ഞു...

ആശംസകള്‍ നേരുന്നു.

എഡിറ്റർ പറഞ്ഞു...

ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഷൈജു ജി .... ഈ സ്നേഹ സാമീപ്യത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് എഡിറ്റര്‍ ജി..... ഈ ഹൃദയ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി............

അനിൽസ് പറഞ്ഞു...

Simhasanam=Naduvazhikal+Godfather ennu kettu...

Shaleer Ali പറഞ്ഞു...

താര മോള്ല്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ....കാമ്പുള്ള സിനിമകള്‍ ഉണ്ടാവട്ടെ ...... അതിനു വേണ്ടി കാത്തിരിക്കാം....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അനില്‍ജി...... ഈ സ്നേഹ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ശലീര്‍ ജി.... തീര്‍ച്ചയായും നല്ല സിനിമകള്‍ക്കായി നമുക്ക് കാത്തിരിക്കാം..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

Unknown പറഞ്ഞു...

ഇഷ്ടായി ട്ടോ

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

പ്രിത്വിരാജ് 'ടൈപ്പോ' കഥാപാത്രങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഇന്ദ്രജിത്ത് കൂടുതല്‍ selective ആകാന്‍ ശ്രമിക്കുന്നതും..

aboothi:അബൂതി പറഞ്ഞു...

തുറന്നു പറയാലോ, അനിയനെക്കാള്‍ മെച്ചം ചേട്ടനാ.. ന്നാലും അനിയനെയും പൊടിക്ക് ഇഷ്ട്ടമുണ്ട്..

smitha adharsh പറഞ്ഞു...

ഇന്നലെ വായിച്ചിരുന്നു കമന്റാന്‍ വിട്ടു ..നല്ല ശ്രമം പുതിയ പോസ്റ്റുകള്‍ പോരട്ടെ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അര്‍ജുന്‍ ജി ..... ഈ സ്നേഹ സാമീപ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സിബുജി........ നിര്‍ദേശങ്ങള്‍ പ്രിത്വി രാജിന്റെയും ഇന്ദ്രജിത്തിന്റെയും ശ്രദ്ധയില്‍ പെടും എന്ന് പ്രതീക്ഷിക്കാം...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അബൂതി ജി..... രണ്ടുപേരും കഴിവുള്ളവര്‍ തന്നെ . ഈ ഹൃദയ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സ്മിത ജി..... ഈ സ്നേഹ വരവിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി..................

മെയ്ഫ്ലവര്‍ പറഞ്ഞു...

ആശംസകള്‍ :)

പി. വിജയകുമാർ പറഞ്ഞു...

സിനിമകൾ വിജയിക്കട്ടെ.
മംഗളം.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മെയ്‌ ഫ്‌ളവര്‍ ജി.... ഈ നന്മ നിറഞ്ഞ സാന്നിധ്യത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മെയ്‌ ഫ്‌ളവര്‍ ജി.... ഈ നന്മ നിറഞ്ഞ സാന്നിധ്യത്തിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..............

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

avalokanam vayichittu kananam ennunde

മഴനിലാവ് പറഞ്ഞു...

aashamsakal...

മഴനിലാവ് പറഞ്ഞു...

aashamsakal...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കുസുമം ജി..... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മഴ നിലാവ് ജി..... ഈ സ്നേഹ വരവിനും ആശംസകള്‍ക്കും ഒരായിരം നന്ദി..........

kanakkoor പറഞ്ഞു...

നല്ല അവലോകനം ജയരാജ്.
പ്രിഥ്വിരാജും ടൈപ്പ് കഥാപാത്രങ്ങളുടെ തടവിലെത്തുന്നുവോ എന്ന് സംശയം.

sijin പറഞ്ഞു...

valare nannayirikkunnu.... thank u for reding my post... i wish to asee both films.... enganeyaanu blog postukal facebookilek share cheyyuka... pls help me

പ്രയാണ്‍ പറഞ്ഞു...

nannaayi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കണക്കൂര്‍ ജി..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.................... പ്രിത്വിരാജ് ഇത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സിജുന്‍ ജി..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രയാന്‍ ജി..... ഒത്തിരി നാളായല്ലോ കണ്ടിട്ട്....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...