സ്നിഗ്ധമാം നിന്‍  മേനി തന്‍
ഇളം  ചൂടില്‍  അലിഞ്ഞു
നിദ്ര തന്‍  തീരങ്ങള്‍  തേടവേ
ജാലകങ്ങള്‍ക്കപ്പുറം  രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി  എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു  വേള എന്നില്‍  പൊറുക്ക  നീ
മനസ്സില്‍   പ്രണയം  നിറഞ്ഞതല്ല
ഉള്ളില്‍  വിരഹം  ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും  ചെറു കൂരയ്ക്ക്   കീഴിലായി
അമ്മതന്‍  മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍   ശീലമാം  വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക്   ഉറങ്ങുവാന്‍  ആവതെങ്ങനെ
പുലരോളം  ഈ മഴ  എനിക്ക്  സ്വന്തം ........
2012, ജൂൺ 27, ബുധനാഴ്‌ച
2012, ജൂൺ 19, ചൊവ്വാഴ്ച
ആഘോഷമായി ബാച്ചിലേര്‍സ് ...... ആവേശമായി സ്പിരിറ്റ് ..........
ശ്രീ അമല്‍ നീരദ് സംവിധാനം  ചെയ്ത  ബാച്ചിലര്‍ പാര്‍ടിയും , ശ്രീ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച സ്പിരിറ്റും  തിയട്ടെരുകളില്‍  എത്തി. ബാച്ചിലര്‍ പാര്‍ട്ടി  യുവത്വത്തിന്റെ  ആഘോഷമാകുമ്പോള്‍ , സ്പിരിറ്റ്  മലയാളി സമൂഹം  ഇന്ന് നേരിടുന്ന  ഏറ്റവും  വലിയ വിപത്തുകളില്‍  ഒന്നായ മദ്യപാനം ചര്‍ച്ച ചെയ്യുന്നു.  സാമൂഹ്യ പ്രസക്തമായ  വിഷയങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ എന്നും തയ്യാറായിട്ടുള്ള  ചലച്ചിത്രകാരന്‍  എന്നാ നിലയില്‍  ശ്രീ രഞ്ജിത്തിനെ  പ്രേക്ഷക സമൂഹം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അദ്ധേഹത്തിന്റെ  സമീപകാല ചിത്രങ്ങള്‍ എല്ലാം തന്നെ  അതിനു ഉദാഹരണങ്ങളും ആണ്.   സ്പിരിറ്റും  പ്രേക്ഷകര്‍ക്ക്  നിരാശ സമ്മാനിക്കുന്നില്ല.  പുത്തന്‍ തലമുറ ചിത്രങ്ങള്‍  തുടങ്ങി  ചിത്രങ്ങളെ വേര്‍തിരിച്ചു അവതരിപ്പിക്കുന്ന  വര്‍ത്തമാന കാല മലയാള സിനിമയില്‍  ഈ എല്ലാ വേര്‍തിരിവുകളുടെയും അതിര്‍ വരന്ബുകള്‍ പരമാവധി ഇല്ലാതാക്കാന്‍  സ്പിരിട്ടിലൂടെ  ശ്രീ രഞ്ജിത് നടത്തുന്ന ശ്രമവും  അഭിനന്ദനര്‍ഹാമാണ്. വളരെ ശക്തവും, സൂക്ഷ്മവും ആയ  തിരക്കഥയാണ്  സ്പിരിറ്റിന്റെ  ശക്തി. മോഹന്‍ലാല്‍ എന്നാ അഭിനയ പ്രതിഭയുടെ ഉജ്ജ്വല പ്രകടനമാണ് സ്പിരിറ്റിന്റെ സവിശേഷത.രഘുനന്ദന്‍ എന്നാ കഥാപാത്രമായി  അദ്ദേഹം  അത്രയേറെ തദാദ്മ്യം പ്രാപിച്ചിരിക്കുന്നു. മോഹന്‍ലാലിനെ കൂട്ടാതെ ശങ്കര്‍ രാമകൃഷ്ണന്‍ , മധു, സിദ്ധാര്‍ത്ഥന്‍ , കനിഹ,  ലെന , നന്ദു , തിലകന്‍  തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ  മികച്ച പ്രകടനം  കാഴ്ച  വയ്ക്കുന്നു. ഷഹബാസ്  അമന്റെ  സംഗീതം  ചിത്രത്തിന്  മാറ്റ് കൂട്ടുന്നു. സന്ദീപ് നന്ദകുമാറിന്റെ  എഡിറിങ്ങും പരാമര്‍ശം അര്‍ഹിക്കുന്നു.  മലയാളി സമൂഹത്തെ ആഴത്തില്‍ ഗ്രസ്സിചിരിക്കുന്ന  ഒരു വിഷയത്തെ ഒരു പുനര്‍ വിചിതനതിനു വിധേയമാക്കാന്‍  സ്പിരിറ്റ്  എന്നാ ചിത്രത്തില്‍ കൂടി സാധിക്കുന്നു എന്നിടത്താണ്  രഞ്ജിത്ത് എന്നാ സംവിധായക പ്രതിഭ വീണ്ടും വിസ്മയമാകുന്നത്.
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്താ ബാച്ചിലര്‍ പാര്‍ട്ടിയും ശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാവുന്നു. ഉണ്ണി ആറും, സന്തോഷ് എചിക്കാനവും എഴുതിയ ബാച്ചിലര്‍ പാര്‍ട്ടി ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവ കഥയാണ് അനാവരണം ചെയ്യുന്നത്.പ്രിത്വിരാജ്, ഇന്ദ്രജിത്ത് , അസിഫ് അലി, റഹ്മാന്‍ , കലാഭവന്‍ മണി, വിനായകന്‍ , നിത്യ മേനോന്‍, പദ്മപ്രിയ , രമ്യ നമ്പീശന്‍ തുടങ്ങിയ യുവത്വത്തിന്റെ ഊര്‍ജ്ജം ചിത്രത്തെ ചടുലമാക്കുന്ന ഘടകമാണ്. വളരെ ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അമല്‍ നീരദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ്, രാഹുല്‍ രാജിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്. ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാചിലേര്‍ പാര്‍ട്ടിക്കും നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകന്റെയും ചിത്രത്തിന്റെയും വിജയം. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള കഥ പറയലുമായി സ്പിരിറ്റും , ബാചെലോര്‍ പാര്‍ട്ടിയും വിജയം നേടുമ്പോള്‍ അത് മലയാള സിനിമയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് സമ്മാനിക്കുന്നു ...........
ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്താ ബാച്ചിലര്‍ പാര്‍ട്ടിയും ശ്രദ്ധ നേടുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാവുന്നു. ഉണ്ണി ആറും, സന്തോഷ് എചിക്കാനവും എഴുതിയ ബാച്ചിലര്‍ പാര്‍ട്ടി ചുരുങ്ങിയ ദിവസ്സങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവ കഥയാണ് അനാവരണം ചെയ്യുന്നത്.പ്രിത്വിരാജ്, ഇന്ദ്രജിത്ത് , അസിഫ് അലി, റഹ്മാന്‍ , കലാഭവന്‍ മണി, വിനായകന്‍ , നിത്യ മേനോന്‍, പദ്മപ്രിയ , രമ്യ നമ്പീശന്‍ തുടങ്ങിയ യുവത്വത്തിന്റെ ഊര്‍ജ്ജം ചിത്രത്തെ ചടുലമാക്കുന്ന ഘടകമാണ്. വളരെ ചെറിയ റോളുകള്‍ ആണെങ്കില്‍ പോലും ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അമല്‍ നീരദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ്, രാഹുല്‍ രാജിന്റെ സംഗീതം എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ ആണ്. ഒരു അമല്‍ നീരദ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാചിലേര്‍ പാര്‍ട്ടിക്കും നല്‍കാന്‍ സാധിക്കുന്നു എന്നതാണ് സംവിധായകന്റെയും ചിത്രത്തിന്റെയും വിജയം. രണ്ടു വ്യത്യസ്ത തലങ്ങളിലുള്ള കഥ പറയലുമായി സ്പിരിറ്റും , ബാചെലോര്‍ പാര്‍ട്ടിയും വിജയം നേടുമ്പോള്‍ അത് മലയാള സിനിമയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് സമ്മാനിക്കുന്നു ...........
ഇന്നലെ വേളി , ഇന്ന് മുരുക്കുംപുഴ , നാളെ ............
വിളപ്പില്‍ ശാലക്കും  , വേളിക്കും പിന്നാലെ നഗര  മാലിന്യങ്ങള്‍  മുരുക്കുംപുഴയിലേക്ക്  വന്നു തുടങ്ങി. മുരുക്കുംപുഴയില്‍  റെയില്‍വേ  പ്ലാറ്റ് ഫോം  നിര്‍മാണത്തിന്  വേണ്ടിയാണു  ഈ മാലിന്യങ്ങള്‍  കൊണ്ട് വരുന്നത്.  മാലിന്യങ്ങള്‍  കൊണ്ട് വന്നു  നിക്ഷേപിക്കുകയും  അതിനു മുകളില്‍  മണ്ണിട്ട്  ഉറപ്പിക്കുകയുമാണ്  ചെയ്യുന്നത്. ശാസ്ത്രീയ മായ  രീതിയില്‍  കൂടിയാണ്  ഈ പ്രക്രിയ  നടത്തുന്നത് എന്നാണ്  അവകാശ വാദം. എന്തൊക്കെ ശാസ്ത്രീയ  മാര്‍ഗ്ഗങ്ങള്‍  ആണെങ്കില്‍ പോലും  മുരുക്കുംപുഴയിലെ ജനങ്ങള്‍ക്ക്  വളരെയേറെ  ബുദ്ധിമുട്ടുകള്‍  അനുഭവിക്കുകയാണ്.  ഈ നിര്‍മ്മാണം  നടക്കുന്ന തൊട്ടടുത്ത്  താമസിക്കുന്ന  വ്യക്തി എന്നാ നിലയില്‍  ഈ ബുദ്ധിമുട്ടുകള്‍  നേരിട്ട്  അനുഭവിക്കുന്ന  വ്യക്തി കൂടിയാണ്  ഞാനും .  വികസ്സന കാര്യങ്ങളില്‍  തുറന്ന മനസ്സ് ഉള്ളവരാണ്  മുരുക്കുംപുഴയിലെ  ജനങ്ങള്‍. വികസ്സന കാര്യങ്ങളില്‍  രാഷ്ട്രീയ  വ്യത്യാസം കൂടാതെ  ഒറ്റക്കെട്ടായി  നില്‍ക്കുന്നവരാണ്  നമ്മള്‍.  പക്ഷെ ഇത്തരത്തിലുള്ള  മാലിന്യ നീക്കം  കാരണം  പ്രതികരിക്കാതിരിക്കാന്‍  കഴിയാത്ത അവസ്ഥയിലാണ്  മുരുക്കുംപുഴ നിവാസികള്‍.  മാലിന്യ പ്രശ്നങ്ങള്‍ക്ക്  ഇത്തരത്തിലുള്ള  താല്‍ക്കാലിക പരിഹാരം  അല്ല വേണ്ടത്.  ശാശ്വതമായ പരിഹാരം  കണ്ടുപിക്കുകയാണ്  ഏക പോംവഴി. കേരളത്തിന്റെ പകുതി പോലും  വികസ്സനം ഇല്ലാത്ത  പല സ്ഥലങ്ങളിലും  മാലിന്യ നിര്‍മ്മാര്‍ജ്ജനം  പോലുള്ള  അടിസ്ഥാന  പ്രശ്നങ്ങള്‍ക്ക്  മുന്തിയ പരിഗണന  ലഭിക്കുമ്പോള്‍, വിദ്യഭ്യസ്സവും,  ബുദ്ധിയുമുള്ള  മലയാളി  സമൂഹത്തിനു മാലിന്യ പ്രശനങ്ങള്‍ക്ക്  പരിഹാരം കാണാന്‍ സാധിക്കാത്തത്  വലിയ പോരായ്മ തന്നെയാണ്.  ഇന്നലെ  വേളി, ഇന്ന് മുരുക്കുംപുഴ  ,നാളെ..... എത്ര നാള്‍  ഈ ഒളിച്ചോട്ടം നടത്താന്‍  നമുക്ക് കഴിയും. രാഷ്രീയ ഭേദം മറന്നു കൂട്ടായ ചര്‍ച്ചകളിലൂടെ  ഈ പ്രശ്നത്തിന് അന്തിമ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി  സംസ്ഥാന സര്‍ക്കാരും, നഗരസഭയും  പരസ്പര ധാരണയില്‍  പ്രവര്‍ത്തിച്ചേ മതിയാകു. മാലിന്യ പ്രശ്ന പരിഹാരത്തിനായി ഒരു സമിതി രൂപീകരിക്കുക , ആ സമിതിയില്‍  രാഷ്ട്രീയ , സാമൂഹിക, സാംസ്കാരിക, സാമ്പത്തിക , ശാസ്ത്ര ,ആരോഗ്യ മേഘലകളില്‍ ഉള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അഭിപ്രായ രൂപീകരണത്തിലൂടെ  പുതിയ പദ്ധതികള്‍ക്ക്  രൂപം കൊടുത്തു അന്തിമ പരിഹാരം കാണുകയാണ്  യദാര്‍ത്ഥ  പോംവഴി. മറ്റു രാജ്യങ്ങളില്‍  മാലിന്യ സംസ്കരണത്തിന്  അവലംബിച്ചിരിക്കുന്ന  മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയും, നമുക്ക് സ്വീകരിക്കാന്‍ പറ്റുന്ന  മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും  വേണം. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ  നമുക്ക്  ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഇന്നലെ വേളിയും, ഇന്ന് മുരുക്കുംപുഴയും അനുഭവിക്കുന്ന ദുരിതം  നാളെ മറ്റൊരു പ്രദേശ വാസികള്‍ അനുഭവിക്കാന്‍ ഇടവരാതെ കഴിയട്ടെ. ബഹുമാന പ്പെട്ട  മുഖ്യമന്ത്രിയോടും, നഗരസഭ മേയരോടും , സംസ്ഥാന സര്‍ക്കാരിനോടും, നഗരസഭയോടും അപേക്ഷിക്കുകയാണ് മുരുക്കുംപുഴയിലെക്കുള്ള  ഈ മാലിന്യ അവസ്സനിപ്പിക്കാനുള്ള നടപടി ഉണ്ടാവണം, കാരണം  മുരുക്കുംപുഴ നിവാസികള്‍  ഇത് മൂലം  ഒത്തിരി ബുദ്ധി മുട്ടുകള്‍  നേരിടുന്നുണ്ട്..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
