2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

അണ്ണാരകണ്ണാ വാ ..........

വീണ്ടും ഒരു വിഷുക്കാലം കൂടി വരവായി. ഒരു വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നപ്പൂക്കള്‍ ചൂടി പ്രകൃതി ഒന്ന് കൂടി സുന്ദരി ആയിരിക്കുന്നു. പൂക്കളും ഫലങ്ങളുമായി വൃക്ഷ ലാതാതികള്‍ പുഞ്ചിരി തൂകുന്നു. ഈ വസന്ത കാലം മാമ്പഴ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ മാമ്പഴം പോലെ മധുരിക്കുന്നു. എന്റെ ഓലപ്പുര സ്ഥിതി ചെയുന്ന പത്തു സെന്ററില്‍ ഒരു മാവിന്‍ തൈ പോലും ഇല്ല എങ്കിലും കുട്ടിക്കാലത്ത് ആ നാട്ടിലെ എല്ലാ മാവിന്റെയും അവകാശി ഞാനാണ്‌ എന്നായിരുന്നു എന്റെ ഭാവം. ഒരു ചെറു കാറ്റോ, മഴയോ വന്നാല്‍ എല്ലാ മാവിന്‍ ചുവടുകളിലും ഓടിയെത്തി മാമ്പഴം പെറുക്കാന്‍ മത്സരമായിരുന്നു. അണ്ണാരകണ്ണന്‍ മാരും, തത്തകളും നിറഞ്ഞ മാവുകള്‍ സാധാരണ കാഴ്ച ആയിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു അന്വോഷണത്തില്‍ ആയിരുന്നു. മറ്റൊന്നുമല്ല അണ്ണാര കണ്ണന്‍ മാരെ ഇപ്പോള്‍ നാട്ടില്‍ ഒരിടത്തും കാണാനില്ല . അണ്ണാര കണ്ണന്മാര്‍ സുലഭമായി കാണാറുള്ള പ്രദേശങ്ങള്‍ എല്ലാം തിരഞ്ഞെങ്കിലും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. എന്റെ അന്വോഷണം ചെന്നെത്തിയത് മൊബൈല്‍ ഫോണ്‍ ടവരുകലിലാണ്, കാരണം മൊബൈല്‍ തരംഗങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ അണ്ണാനുകള്‍ ഓടി ഒളിക്കുകയാണ്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് അണ്ണാന്‍കളെയാണ്. അണ്ണാന്‍ മാത്രമല്ല , അങ്ങാടി കുരുവികളും., തത്തകളും ഉള്‍പ്പെടെ ഒട്ടേറെ ജീവികള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. മൊബൈല്‍ നമുക്ക് അവിഭാജ്യമാകുമ്പോള്‍ ഇത്തരം നാട്ടു നന്മകള്‍ മറയുകയാണ്. മാമ്പഴം മാത്രമല്ല കുട്ടിക്കാലത്ത് ആഞ്ഞിലി മരം നമ്മള്‍ അയണിമരം എന്ന് വിളിക്കും അതിന്റെ ചക്കയും വളരെ സ്വാദാണ്, എല്ലാവരും കൂടി ചേര്‍ന്ന് ചക്ക ശേഖരിച്ചു മരത്തോല്‍ഒക്കെ മൂടി പഴുപ്പിച്ചു വീതം വയ്ച്ചു കഴിക്കാറുണ്ട്. ഇപ്പോള്‍ നാട്ടില്‍ അവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഈ അടുത്ത ദിവസ്സങ്ങളില്‍ സെക്രടരിയടിനു മുന്‍പില്‍ ജനറല്‍ ഹോസ്പിടല്‍ റോഡില്‍ പഴങ്ങള്‍; വില്പാനക്ക് വച്ചിരിക്കുന്ന കൂട്ടത്തില്‍ അയണി ചക്കകളും കണ്ടു.അയണി ചക്കയുടെ സ്വാദു അറിയണം എന്നുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ മതി. മൂന്ന് നാലു എണ്ണം വരുന്ന ഒരു കിലോ എന്പതു രൂപ. ഇനിയും എന്തെല്ലാം നാട്ടു വിഭവങ്ങള്‍ ആണ് പൊള്ളുന്ന വിലക്ക് നമുക്ക് വങ്ങേണ്ടി വരുക . വിഷുക്കാലം കണിക്കൊന്ന പൂക്കളുടെ കാലം കൂടിയാണ്. നിറയെ പൂക്കള്‍ ചൂടി നില്‍ക്കുന്ന കണിക്കൊന്നകള്‍ നല്‍കുന്ന ദ്രിശ്യ ഭംഗി അനിര്‍വചനീയമാണ്. ഈയിടെയായി വിഷു കാലത്ത് കഴക്കൂട്ടം - കോവളം ബൈ പാസ്സില്‍ കൂടി യാത്ര ചെയ്യാന്‍ വളരെ സന്തോഷമാണ്. കാരണം റോഡിനു ഇരു വശങ്ങളിലുമായി നിറയെ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍ , അവ നല്‍കുന്ന കാഴ്ചാനുഭവം മനസ്സിന് കുളിര്‍മ്മ പകരുന്ന ഒന്നാണ്. ഈ മനോഹരമായ കാഴ്ച വിഷുവിന്റെ തലേന്ന് വരെ മാത്രമേ കാണാന്‍ കഴിയൂ. കാരണം വിഷു തലേന്ന് കച്ചവടക്കാരും മറ്റും ചേര്‍ന്ന് ഈ കൊന്നപ്പൂക്കള്‍ എല്ലാം പറിച്ചു കൊണ്ട് പോകും. കൊമ്പുകള്‍ എല്ലാം ഒടിഞ്ഞു, ഒരു പൂവ് പോലും ശേഷിക്കാതെ വാടിതളര്‍ന്നു നില്‍ക്കുന്ന കൊന്ന മരങ്ങള്‍ പിന്നെ ഒരു നൊമ്പര കാഴ്ചയാണ്. എങ്കിലും അടുത്ത വിഷു എത്തുമ്പോള്‍ പുത്തന്‍ ചില്ലകളില്‍ നിറയെ പൂവുമായി വരവേല്‍ക്കുന്ന ഈ കൊന്ന മരങ്ങള്‍ ഒരു പ്രതീകമാണ്‌ , നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകം.ഈ വിഷുക്കാലം നമുക്കും കാണിക്കൊന്നകളെ മാതൃക ആക്കാം . മനസ്സില്‍ സ്നേഹം നിറക്കാം അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാം . ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..........

36 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഹൃദ്യമായിരിക്കുന്നു രചന.
ആകാശം മുട്ടിനില്‍ക്കുന്ന മാവുകളും,
പ്ലാവുകളും,പഴുത്തു നില്‍ക്കുന്ന
മാമ്പഴം കൊതിയോടെ നോക്കി, ഒരു
ചലനത്തിന് കാറ്റിന്‍റെ,അണ്ണാറക്കണ്ണന്‍റെ വരവിനായ് കാത്ത്...................
സ്കൂള്‍ അടച്ച് കളിയും,ചിരിയുമായി
വിഷുവിന് പടക്കവും,കൊന്നപ്പൂവും
ശേഖരിച്ച്....................
ഇന്നതെല്ലാം...............
നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി.
ആശംസകള്‍

ajith പറഞ്ഞു...

ആഞ്ഞിലിച്ചക്ക 80 രൂപയോ...!!!!

വിഷുപോസ്റ്റ് ഹൃദ്യം
ആശംസകള്‍ ജയരാജ്.

കൊമ്പന്‍ പറഞ്ഞു...

പ്രകൃതി വികൃ ത മാക്കുന്ന കാര്യത്തില്‍ നാം മത്സരിക്കുക അല്ലെ അതിനിടക്ക് എന്ത് അണ്ണാന്‍ അങ്ങാടി കുരുവി ചക്ക മാങ്ങ എല്ലാം ഇല്ലാതാക്കും
വിഷു ആശംസകള്‍

ramanika പറഞ്ഞു...

വിഷു ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എല്ലാര്‍ക്കും വിഷു ആശംസകള്‍...

K A Solaman പറഞ്ഞു...

സത്യസന്ധമായ എഴുത്തിന് ഒരു നറുമലര്‍ . ഓലപ്പുര മറക്കാതിരിക്കുന്നമനസ്സിനും വിഷു ആശംസകള്‍. മൊബൈല്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്ന ദുരന്തം ചില്ലറയല്ല. മറ്റേത് രാജ്യത്തുണ്ട് ആശുപത്രിക്കും സ്കൂളിനും മുകളില്‍ മൊബൈല്‍ ടവര്‍ . ദുരന്തം നമുക്ക് ഏറ്റുവാങ്ങാം, കൂട്ടത്തോടെ.
ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ജയരാ ജിനൊപ്പം എന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !
-കെ എ സോളമന്‍

Shaleer Ali പറഞ്ഞു...

കണിക്കൊന്നകളും അണ്ണാരകണ്ണനും ഇനിയെത്ര വിഷു കൂടെ കാണാന്‍ നമ്മുടെ മണ്ണി ലുണ്ടാവുമോ എന്നതും ആരറിയുന്നു ....:ആശംസകള്‍ :)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR...... ee nira sannidhyathinum, nanma niranja vaakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR..... kilokku ippol nooru roopa vare vangunnundu.... ee niranja snehathinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KOMBANJI..... ee sneha varavinum, prathikaranathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI...... hridayam niranja vishu aashamsakal. ee sneha varavinum, aashamsakalkkum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKKARANJI...... ee hridhya varavinum, aashamsakalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... ee sneha sparshathinum, aashamsakalkkum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHALIRJI...... namukku nanmakal mathram pratheekshikkaam. ee niranja snehathinum, prothsahanthinum orayiram nandhi.......

James Williams പറഞ്ഞു...

ഈ സ്നേഹ തീരം ഒരു മനോഹരതീരം തന്നെ. എത്താന്‍ വൈകി. ഒത്തിരിഒത്തിരി കാര്യങ്ങള്‍ ഉണ്ടല്ലോ? സാവ കാശം വായിച്ചു അഭിപ്രായങ്ങള്‍ കുറിക്കാം. ആശംസകള്‍
-ജയിംസ് വില്യമ്സ്
J W Line Blog

James Williams പറഞ്ഞു...

ഈ സ്നേഹ തീരം ഒരു മനോഹരതീരം തന്നെ. എത്താന്‍ വൈകി. ഒത്തിരിഒത്തിരി കാര്യങ്ങള്‍ ഉണ്ടല്ലോ? സാവ കാശം വായിച്ചു അഭിപ്രായങ്ങള്‍ കുറിക്കാം. ആശംസകള്‍
-ജയിംസ് വില്യമ്സ്
J W Line Blog

ഷൈജു.എ.എച്ച് പറഞ്ഞു...

പഴയ ഓര്‍മ്മകള്‍ നിറക്കുന്ന ബ്ലോഗ്‌ അത് പോലെ തന്നെ ഒരു കാലത്ത് ഗ്രാമത്തിന്റെ നന്മകള്‍, കൌതുകങ്ങള്‍ ആയിരുന്ന അണ്ണന്മാര്‍, കുരുവികള്‍ എല്ലാം ആധുനിക യുഗത്തിന്റെ പിറവിയില്‍ മരണമടയുന്നു. എല്ലാം അറിഞ്ഞിട്ടും മനുഷ്യന്‍ അതിനെയെല്ലാം ഓര്‍മകളില്‍ മാത്രം താലോലിച്ചു കൊണ്ടു സ്വന്തം സ്വാര്‍ത്ഥതയില്‍ മുഴുകുന്നു. കൂടുതല്‍ എന്ത് പറയാന്‍ അല്ലേ.. !!???
നന്മയുള്ള ബ്ലോഗ്‌..അഭിനന്ദനങ്ങള്‍ ഒപ്പം സകുടുംബം നല്ലൊരു വിഷു ആശംസിക്കുന്നു..സസ്നേഹം..

www.ettavattam.blogspot.com

ഷൈജു.എ.എച്ച് പറഞ്ഞു...

പഴയ ഓര്‍മ്മകള്‍ നിറക്കുന്ന ബ്ലോഗ്‌ അത് പോലെ തന്നെ ഒരു കാലത്ത് ഗ്രാമത്തിന്റെ നന്മകള്‍, കൌതുകങ്ങള്‍ ആയിരുന്ന അണ്ണന്മാര്‍, കുരുവികള്‍ എല്ലാം ആധുനിക യുഗത്തിന്റെ പിറവിയില്‍ മരണമടയുന്നു. എല്ലാം അറിഞ്ഞിട്ടും മനുഷ്യന്‍ അതിനെയെല്ലാം ഓര്‍മകളില്‍ മാത്രം താലോലിച്ചു കൊണ്ടു സ്വന്തം സ്വാര്‍ത്ഥതയില്‍ മുഴുകുന്നു. കൂടുതല്‍ എന്ത് പറയാന്‍ അല്ലേ.. !!???
നന്മയുള്ള ബ്ലോഗ്‌..അഭിനന്ദനങ്ങള്‍ ഒപ്പം സകുടുംബം നല്ലൊരു വിഷു ആശംസിക്കുന്നു..സസ്നേഹം..

www.ettavattam.blogspot.com

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

പിന്നെയും പൂത്തുപോയ് കറ്ണ്ണികാരം
എന്നുള്ളില് കിനാവെന്ന പോലെ
എന്നുള്ളില് കിനാവെന്ന പോലെ........
പഴയ ഓര്‍മ്മകള്‍ നിറക്കുന്ന ഈ ബ്ലോഗ്‌ വായിച്ചപ്പോള്‍ ജയരാജും നിസ്വാര്‍ത്ഥ സ്നേഹത്തിനുടമ തന്നെ എന്നെനിക്കു ബോധ്യായി. ആശംസകള്‍.

venpal(വെണ്‍പാല്‍) പറഞ്ഞു...

വിഷു ആശംസകള്‍.......

റിനി ശബരി പറഞ്ഞു...

എല്ലാം അന്യം നില്‍ക്കുന്നു നമ്മുക്ക് ,
ആധുനിക ടെക്നോളജികള്‍ കവരുന്നത്
എന്തൊക്കെയാണെന്ന് ആരറിവൂ ..
നമ്മുക്ക് മുന്നിലൂടെ കടന്നു വരുന്ന തലമുറക്ക്
എന്തുണ്ട് ബാക്കി വയ്ക്കുവാന്‍ ..
വിഷുവും ഓണവും പെരുന്നാളുമൊക്കെ
ഇന്‍സ്റ്റന്റ് ആകുന്ന ഇക്കാലത്ത് , ഒന്നു കുനിയാന്‍
പൊലും കൂട്ടാക്കാതെ നാം വളര്‍ത്തി കൊണ്ടു
വരുന്ന തലമുറ എന്തു നല്‍കനാണ് ..
അങ്ങാടി കുരുവികള്‍ നശിച്ച് തുടങ്ങി
അവയുടെ മുട്ടകള്‍ വളര്‍ച്ചയെത്തും മുന്നെ
ടവറില്‍ നിന്നുള്ള റേഡിയേഷനില്‍ പൊട്ടി പൊകുന്നു ..
അണ്ണാറകണ്ണന്മാര കുറഞ്ഞെന്ന് തൊന്നിന്നില്ല കേട്ടൊ ..
പക്ഷെ അധികം താമസിയാതെ അതും സംഭവിക്കും ..
ശരിയാണ് കഴക്കൂട്ടം കോവളം ബൈപാസ് നല്‍കുന്ന
വിഷുകാല കാഴ്ചകള്‍ വരികളില്‍ നിറക്കുവാനാകില്ല ..
മിഴികള്‍ തേനായി അവ സ്വര്‍ണ്ണനിറം പൂകി നില്‍ക്കുന്നത് കാണാന്‍ ചേതൊഹരം തന്നെ ..
ഹൃദയത്തിലെ നന്മയും , വിശുദ്ധിയും ചോരാതെ കാക്കാം ..
നല്ലൊരു വിഷുക്കാലമാവട്ടെ മുന്നില്‍ , ആശംസകളോടെ ..

പട്ടേപ്പാടം റാംജി പറഞ്ഞു...

പഴയതെല്ലാം ഓര്‍മ്മകളായി മാറുമ്പോഴും മധുരിക്കുന്ന രുചികള്‍ ഇന്നും കൊതിയോടെ...
സുന്ദരമായ ആശംസകള്‍.

Unknown പറഞ്ഞു...

വളരെ മികച്ച, കാലിക പ്രസക്തി ഉള്ള ഒരു ലേഖനം..നമ്മുടെ സുന്ദര കേരളത്തിന്റെ നന്മകള്‍ നമ്മുടെ പൂര്‍വികര്‍ കണ്ടു,നമ്മളും കണ്ടു,പക്ഷെ വരും തലമുറ ഇതൊന്നും കാണുവാന്‍ തീരെ സാധ്യതയില്ല...നന്മകള്‍ ഓര്‍മ്മകള്‍ ആയി മാറുന്ന ഈ യുഗത്തില്‍ ജയരാജ്‌ ചേട്ടന്റെ ലേഖനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു..!!!!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAMESJI...... ee nira sannidhyathinum, aashamsakalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAIJUJI..... ee sneha sannidhyathinum, aashamsakalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AMBILIJI..... ee sneha varavinum, madhuryamulla vakkukalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VENPALJI..... ee sneha varavinum, aashamsakalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RINIJI..... ee sneha valsalyangalkkum, hridayathil ninnulla vaakkukalkkum, aashamsakalkkum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR..... ee niranja snehathinum, aashamsakalkkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VIVEKJI...... ee sneha varavinum, nanmaniranja aashamsakalkkum orayiram nandhi.....

യാത്രക്കാരന്‍ പറഞ്ഞു...

മനോഹരം .. ബംഗളൂര്‍ നഗരത്തിരക്കില്‍ ഇരിക്കുമ്പോള്‍ ആണ് മനസിലാവുന്നത് .. എന്തൊക്കെയാണ് എനിക്ക് നഷ്ടമാവുന്നത് എന്ന് ... ഇനി ഒരിക്കലും ഇവയൊന്നും തിരിച്ചു കിട്ടില്ലല്ലോ മാഷേ ..
വല്ലാതെ സങ്കടം തോന്നുന്നു .. ഒരു വശത്ത് കരിയര്‍ ഭാവി ജീവിത സുരക്ഷിതത്വം അങ്ങനെ ചിന്തിക്കാന്‍ ഒരുപാട് ... ഈ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറം നഷ്ടമാവുന്ന നിമിഷങ്ങള്‍ ..
പലരും ജീവിക്കാന്‍ മറക്കുന്നു .. പ്രകൃതിയെ കാണാനോ സ്നേഹിക്കാണോ .. അതിനോട് സംസാരിച്ചു നടക്കാനോ ആര്‍ക്കും സമയമില്ല .. എങ്ങോട്ടാണ് മനുഷ്യാ നിന്റെ യാത്ര ..
എല്ലാം കഴിയുമ്പോള്‍ ഒഴിഞ്ഞ കൈകള്‍ക്ക് ഒപ്പം ഓര്‍മ്മകള്‍ ഇല്ലാത്ത ഹൃദയം മാത്രമാവും ...
മഴ വരുമ്പോള്‍ ഓടി വീടിനുള്ളില്‍ കയറും മുമ്പ് ... നാളെ വരികയോ വരാതിരിക്കുകയോ ചെയ്യാവുന്ന പനിയെ പറ്റി വ്യാകുലപ്പെടും മുമ്പ് .. ഇത്തിരി നേരം മഴ നനയൂ ... ഇത് ഒക്കെയാണ് ദൈവം നമുക്ക് തന്ന വലിയ അനുഗ്രഹങ്ങള്‍ ..

rahul blathur പറഞ്ഞു...

സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai YATHRKKARANJI..... ee sneha varavinum, aashamsakalkkum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAHULJI...... ee niranja snehathinum, aashamsakalkkum orayiram nandhi.....

ആഷിക്ക് തിരൂര്‍ പറഞ്ഞു...

വിഷു പോസ്റ്റ്‌ വായിക്കാന്‍ വൈകി ... ആശംസകള്‍...
നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി.
ഇനി വരുമ്പോള്‍ നേരത്തെ വരാം ...
സസ്നേഹം ...
ആഷിക് തിരൂര്‍ .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അഷിഖ്‌ജി....... ഈ സ്നേഹ വരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി.......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...