2012, മാർച്ച് 21, ബുധനാഴ്‌ച

എല്ലാം നമുക്കറിയാം, പക്ഷെ .............

യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ എത്ര വ്യത്യസ്തമാണ്. ദിവസ്സവും രാവിലെയും വൈകിട്ടും മുരുക്കുംപുഴയില്‍ ന്നിന്നു തിരുവനന്തപുരതെക്കും തിരിച്ചും ഉള്ള ഹ്രസ്സ്വമായ തീവണ്ടി യാത്രകള്‍ പോലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. നിശ്ചിതമായ മാസ്സ വരുമാനം ചിട്ടി, ലോണ്‍ തുടങ്ങി മറ്റു ചിലവുകളില്‍ തട്ടി മാസ്സതിന്റെ പകുതിയില്‍ തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തീവണ്ടിയിലെ യാത്ര ആശ്വാസം തന്നെയാണ് . പലപ്പോഴും വെള്ളത്തിന്റെ പ്രകൃതമാണ് ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നത് പോലെ ചുറ്റുപാടുകളും, സാഹചര്യങ്ങളും നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും, മലബാര്‍ എക്സ്പ്രസ്സും അത് കൊണ്ടുതന്നെ അവയുടെ സമയത്തിനു അനുസരിച്ച് ഓരോ ദിവസ്സവും ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും ഈ യാത്രകളില്‍ ഒരു ദിവസ്സത്തെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ നൂറാം സെഞ്ചറി , പിറവം തിരഞ്ഞെടുപ്പ്, ഈ അടുത്ത കാലത്ത് സിനിമയുടെ വിജയം, എന്ന് വേണ്ട പ്രാദേശികവും, ദേശിയവും, അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍ വിദേശിയരായ പലരെയും പരിചയപ്പെടാനും സാധിക്കാറുണ്ട്. ഇന്ഗ്ലാണ്ട് കാരനായ ലെസ്ലി , ജെര്‍മ്മനി കാരനായ തോമസ്‌, സ്പയിന്‍ കാരനായ സാന്ജ്ജസ് , ഇറ്റലി ക്കാരായ ലോറ, എട്വര്ദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍ തന്നെ അവര്‍ നമുക്ക് സമ്മാനിക്കുന്ന പുഞ്ചിരിയില്‍ നിന്നാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത്. പലപ്പോഴും അവരോടു സംസാരിക്കുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാന്‍ വിഷമിക്കാറുണ്ട്, അപ്പോഴാണ് എന്റെ ഇംഗ്ലീഷ് പരിജ്ഞാനം എത്ര മോശം ആണെന്ന് തിരിച്ചറിയുന്നത്‌. എങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഷ പലപ്പോഴും തടസ്സം ആകാറില്ല. അവരുമായുള്ള സംഭാഷണങ്ങള്‍ എന്തെ ഭാഷ ശുദ്ധിയെ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും സംഭാഷണ മദ്ധ്യേ കേരളത്തെക്കുറിച്ചും മലയാളി കളെ കുറിച്ച് ചോദിക്കാറുണ്ട്. പരിചയപ്പെട്ട എല്ലാവരും തന്നെ കേരളത്തെക്കുറിച്ചും മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍ മാത്രം പറയുന്നു. എല്ലാം നന്മകളെയും കുറിച്ച് വാ തോരാതെ പറയുന്ന അവര്‍ എല്ലാവരും അവസാനമായി ഒരു വാചകം കൂടി കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ നാട് മനോഹരം തന്നെ പക്ഷെ എത്ര വൃത്തിഹീനം ആയിട്ടാണ് നിങ്ങള്‍ പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ റോഡ്‌ , റെയില്‍വേ സ്റ്റേഷന്‍ , ബസ്‌ സ്റ്റോപ്പ്‌ എന്ന് വേണ്ട എല്ലായിടവും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെ നിയമം ബാധകമല്ലേ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാണ്. മാത്രമല്ല ഓരോ പൌരനും പരിസ്സരം വൃത്തിയായി സൂക്ഷിക്കുന്നത് തങ്ങളുടെ കടമ ആയി കരുതുകയും ചെയ്യുന്നു, നിങ്ങള്‍ ഉന്നത വിദ്യഭ്യാസ്സം ഉള്ളവര്‍ അല്ലെ പിന്നെന്ത അങ്ങിനെ. ഇങ്ങനെ നിരവധി മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍ കടമകള്‍ മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി നില്‍ക്കേണ്ടി വരുന്നു. ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്റെ പക്ഷത് നിന്ന് നാം ഓരോരുത്തരും മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും ബോധ്യപ്പെടുത്താനും ലെസ്ല്യും, എട്വര്‍ഡും, തോമസ്സും ഒന്നും വേണ്ട കാരണം ഇതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ നമ്മള്‍ ബോധപൂര്‍വ്വം മറക്കുന്നതും ........

46 അഭിപ്രായങ്ങൾ:

വീകെ പറഞ്ഞു...

നമ്മുടെ മാലിന്യം അയൽ‌പക്കത്തെ പറമ്പിൽ നിക്ഷേപിക്കുമ്പൊഴേ തൃപ്തിയുള്ളു. അയൽ‌പക്കക്കാരൻ നമ്മുടെ ശത്രുവാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
മാലിന്യം അയൽ‌പക്കത്താണെങ്കിൽ പോലും അനന്തരഫലം എല്ലാവർക്കും ഒരുപോലെ ആയിരിക്കും എന്നു എപ്പോഴെങ്കിലും നാം മനസ്സിലാക്കുമോ..?

മാലിന്യം അവരവർ തന്നെ സംസ്കരണം ചെയ്യുന്നതാണ് നമ്മുടെ വീടുകൾക്ക് ചേർന്നത്. പട്ടണത്തിൽ മാത്രം കേന്ദ്രീകൃത സംസ്ക്കരണം ആവാം. അതിനുള്ള സാങ്കേതിക വിദ്യയും ചിലവും സർക്കാർ വഹിക്കണം.

ajith പറഞ്ഞു...

മനം മലിനം...അകം ആദ്യം ശുദ്ധമാക്കിയാല്‍ പുറം തനിയേ ശുദ്ധമാകുമായിരിക്കും.

Cv Thankappan പറഞ്ഞു...

അവനവന്‍റെ വൃത്തികേടുകള്‍
അപരനിലേയ്ക്ക് തള്ളിനീക്കുന്ന
സ്വഭാവം മാറിയാല്‍ മാത്രമേ
പരിസരവും ശുദ്ധമാവുകയുള്ളു!
ആശംസകള്‍

vettathan പറഞ്ഞു...

മാലിന്യ സംസ്കരണം വീട്ടില്‍നിന്ന് ആരംഭിക്കണം.ഇപ്രാവശ്യത്തെ ബജറ്റില്‍ ചില നല്ല സൂചനകളുണ്ട്.നടപ്പിലായാല്‍ മതിയായിരുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.Kji..... valare shariyanu, ee sneha varavinum, nireekshanangalkkum orayiram nandi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHJI..... ee niranja snehathinum, nalla vakkukalkkum orayiram nandi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR....... ee hridhya varavinum, nanma niranja nireekshanangalkkum orayiram nandi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VETTATHANJI,,,,,, valare shariyanu..... ee saumya sannidhyathinum, nanma niranja sandeshathinum orayiram nandhi.......

anupama പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്,
എത്ര പറഞ്ഞാലും അവസാനിക്കാത്ത ഒരു വിഷയമാണ്,പരിസരശുചീകരണം.അധികാരികള്‍ കന്നു തുറക്കാന്‍,അടുത്ത ഗാന്ധിജയന്തി വരെ കാത്തിരിക്കാം.
ശുചീകരണം സ്വന്തം വീട്ടില്‍ നിന്നാകട്ടെ...!പക്ഷെ അതിനു മുന്‍പ്, മനസ്സു ശുദ്ധമാക്കണം. പോസ്റ്റ്‌ നന്നായി. അക്ഷരതെറ്റുകള്‍ ഒഴിവാക്കുക.
മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

പട്ടേപ്പാടം റാംജി പറഞ്ഞു...

നമ്മള്‍ ഓരോരുത്തരും തന്നെ അതിന് ഉത്തരം പറയേണ്ടതും. മുന്‍ഗണനയോടെ നേരിടേണ്ട പ്രശ്നം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല പോസ്റ്റ്. വിദേശികള്‍ പറയുന്നത് വളരെ ശരിയല്ലേ. നമ്മളുടെ നാട് വൃത്തിഹീനമായിക്കൊണ്ടിരിക്കുകയല്ലേ..ഓരോദിവസവും ചെല്ലുംതോറും.

ramanika പറഞ്ഞു...

മാലിന്യ കൂമ്പാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമാണ്. മാലിന്യ സംസകരണം കാര്യക്ഷമാമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു മുന്‍ഗണനയോടെ നേരിടേണ്ട പ്രശ്നം.

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

ശുദ്ധിയിൽ നിന്നും വിശുദ്ധിയുണ്ടാവും...

sm sadique പറഞ്ഞു...

നാറിയ മനസ്സുമായി നടക്കുന്ന മലയാളിക്കെന്ത് മാലിന്യകൂമ്പാരം?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANUJI..... valare sharaiyanu, thettukal ozhivaakkan shramikkaam..... ee hridhya varavinum, prathikaranthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR..... abhiprayam vyakthamanu, ee sneha sandharshanathinum, abhiprayathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI...... ee sneha varavinum, prothsahanthinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI...... nooru shathamanavum shariyaya kaaryam..... ee niranja snehathinum, prothsahanthinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKALPPANGALJI...... ee niranja snehathinum, abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SADIQUEJI...... ee nanma niranja saannidhyathinum, prathikaranathinum orayiram nandhi..........

Sarah Naveen പറഞ്ഞു...

valare sheriyanu...post title pole thanne ellam nammukariyam...pakshe evide thudanganam , aru thudanganam ennu ennum chinthichukonde irikkum...pandu nattil thamasikkumbo onnum nokkathe chappokke engottenkilum valicheriyumayirunnu...aa njan thanne ivide ethi kazhinjappo oru muttayi kadalasupolum roadil idathe ayi..ithrayum vrithi kanumbol , athu ellarum palikkukayum cheyyunathu kanumbo nammalariyathe thanne mari pokum...it has to start right from the individual level...

ആഷിക്ക് തിരൂര്‍ പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്,
മലയാളി സ്വയം മറക്കാന്‍ ശ്രമിക്കുന്ന ഒരാശയം ശുചീകരണം സ്വന്തം വീട്ടില്‍ നിന്നാകട്ടെ...!
കലക്കി ട്ടോ ... വീണ്ടും വരാം ... സ്നേഹാശംസകളോടെ ..
സസ്നേഹം
ആഷിക് തിരൂര്‍

Jefu Jailaf പറഞ്ഞു...

പ്രാധാന്യമുള്ള വിഷയം തന്നെ. പരിഹാരം ഓരോരുത്തരിൽ നിന്നും തന്നെ തുടങ്ങിയെ പറ്റൂ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SARAHJI....... othiri thirakkanu ennariyam, athinidayilum ivide ethi ithrayum nanma niranja vaakkukal thannathinu orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ASHIQJI....... ee hridhya sameepyathinum, prathikaranathinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JEFUJI...... valare shari anu, ee niranja snehathinum, abhiprayathinum orayiram nandhi........

രഘുനാഥന്‍ പറഞ്ഞു...

സ്വയം നന്നായാല്‍ പരിസരവും നന്നാകും...ലേഖനം നന്നായിട്ടുണ്ട് ജയരാജ്

SUNIL . PS പറഞ്ഞു...

അഴിമതിക്കൊപ്പം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന, വരും കാലങ്ങളില്‍ രൂക്ഷമാകാന്‍ പോകുന്ന വിപത്ത്........ നന്നായി ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai REGHUNATHANJI....... ee sneha varavinum, prathikaranathinum orayiram nandi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DEJA VUJI.... ee niranja snehathinum, abhiprayathinum orayiram nandhi.......

khaadu.. പറഞ്ഞു...

ആരോട് പറയാന്‍ ഇതൊക്കെ... ?

വിദേശങ്ങളിലുള്ള കര്‍ശന നിയമങ്ങള്‍ അവിടെയും വേണം...എന്നാല്‍ കുറച്ചെങ്കിലും പരിഹാരം കണ്ടേക്കാം..
(ചിലപ്പോള്‍, കാരണം... നമുക്ക് നിയമങ്ങള്‍ ലങ്കിക്കനുള്ളതാനല്ലോ.. അനുസരിക്കനുള്ളതല്ലല്ലോ..)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHAADUJI....... ee niranja snehathinum, uracha vaakkukalkkum orayiram nandhi.......

ഏപ്രില്‍ ലില്ലി. പറഞ്ഞു...

പോസ്റ്റ്‌ കൊള്ളാം ജയരാജ്. മാലിന്യ സംസ്കരണം ഒരു വലിയ പ്രശ്നം തന്നെയാണ്. പരിസരം മലിനമാക്കിയാലും ആരും ഒന്നും ചെയ്യില്ല എന്ന തോന്നല്‍ ആളുകള്‍ക്ക് ഉള്ളടത്തോളം കാലം പ്രശ്നത്തിന് പരിഹാരം ഉണ്ടാവില്ല .

Suja Manoj പറഞ്ഞു...

Nalla post aanu,ellam namakku ariyam,pakshe onnu cheyunilla, ethara sundaramaya nadu,pakshe ellayidavum maalinya kumparam..namalude surroundings il ninnum thane tudangam..

sivaraman mavelikkara പറഞ്ഞു...

Congrats Jayaraj.
You said it in simple words.
Your words carry sincere love towards
our home land.Our developments are nothing if our land is not clean.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI..... ee niranja snehathinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUJAJI...... ee hridhya varavinum, abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SIVARAMANJI...... ee sneha sameepyathinum, prothsahanthinum orayiram nandhi..........

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇവിടെയൊക്കെ ഓരോ വീടുകളിൽ നിന്നുമാണ് തുടക്കം ...
റീ-സൈക്കിൽ ചെയ്യാവുന്നവയും,അല്ലാത്തവയും പ്രത്യേക ബിന്നുകളിൽ കെട്ടിവെച്ചത് ആഴ്ച്ചയിൽ ഒരിക്കൽ കൌൺസിൽ വണ്ടി വന്ന് കോണ്ടുപോയിട്ട് അന്നന്നു തന്നെ സംസ്കരിക്കുകയും,വേർതിരിക്കുകയും ചെയ്യുന്നു

ഇത്തരം നല്ല കാര്യങ്ങളോക്കെ നമ്മൾ എന്നാണ് പ്രാവർത്തികമാക്കുക അല്ലേ

K A Solaman പറഞ്ഞു...

ഞാനെന്തേ ഈ പോസ്റ്റു കാണാതെ പോയി? ആശംസകള്‍ ജയരാജ്.
-കെ എ സോളമന്‍

K A Solaman പറഞ്ഞു...

Dear Jayaraj

Take google transliterate. Type in manglish as you do. Then you get it in Malayalam. Okay

-K A Solaman

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR........ ee niranja snehathinum, vilappetta abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR...... samayathu shradhayil peduthan sadhikkaathathinu kshamapanam. ee niranja snehathinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR...... nirdeshangal palikkaam, sankethikamaya thakarar ullathu kondanu ingane sambhavikkunnathu, kshamikkumallo.... ee sneha varavinum, abhiprayathinum orayiram nandhi......

Manoj മനോജ് പറഞ്ഞു...

അമേരിക്കയിൽ നിന്നുമുള്ള ചവറു നിറച്ച കണ്ടെയനർ കൊച്ചി തുറമുഖത്ത് തുറന്നത് നാം ഇടയ്ക്ക് മറക്കാതിരിക്കുന്നത് നല്ലതാണു ;) ആ വൃത്തിക്കാർ അവരുടെ ചവറുകൾ ശേഖരിച്ച് മുന്നാം ലോകരാജ്യങ്ങളിൽ കൊണ്ടു പോയി തട്ടുന്നത് എന്തിനെന്ന് ഇനി മുതൽ തിരിച്ച് ചോദിക്കുക ;)

നമ്മളും അത് പോലെ ചവറുകൾ ശേഖരിച്ച് വല്ല കണ്ടെയനറിലും ആക്കി മറ്റ് ഏതെങ്കിലും രാജ്യത്ത് തള്ളുക ;))

എന്തൊക്കെ ആയാലും ഈ അടുത്ത കാലത്ത് സ്വന്തം സ്ഥലത്ത് ചവറുകൾ വളമാക്കി മാറ്റുവാൻ ആളുകൾ മുന്നിട്ടിറങ്ങുന്നത് കാണുമ്പോൾ നാട് നന്നാകുമെന്ന് തോന്നുന്നു :)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANOJJI..... itharam choondi kanikkalukal valare avashyamanu.. ee niranja snehathinum, abhiprayathinum orayiram nandhi........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️