2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

ഹാര്‍ട്ട്‌ ട്രാന്‍സ്പ്ലാന്ടഷന്‍.........

പ്രണയ ദിനത്തില്‍ തന്റെ പ്രണയിനിക്ക് സമ്മാനിച്ച സ്വന്തം ഹൃദയ രക്തം കൊണ്ട് ചുവപ്പിച്ച ചെമ്പനീര്‍ പൂവ് മറ്റൊരു പെണ്‍കുട്ടിയുടെ കൈകളില്‍ ഇരിക്കുന്നത് കണ്ടു അയാള്‍ക്ക് അത്ഭുതം തോന്നി. കുട്ടീ നിനക്ക് ഈ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി - അയാള്‍ ചോദിച്ചു. എനിക്ക് ഇത് എന്റെ കാമുകന്‍ സമ്മാനിച്ചതാണ്‌ അവള്‍ പറഞ്ഞു. നിന്റെ കാമുകനോ അയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി, ഇത് എന്റെ ഹൃദയമാണ് ഇത് ഒരിക്കലും അയാളുടേത് ആവില്ല , അയാള്‍ ഗദ്ഗദ കണ്ടനായി . നിങ്ങള്ക്ക് തെറ്റി ഇത് എന്റെ പ്രിയതമന്‍ എനിക്കായി മാത്രം കൊണ്ട് വന്നതാണ്‌ , സംശയം ഉണ്ടെങ്കില്‍ അയാളോട് ചോദിച്ചു നോക്ക്. പിന്നെ അയാള്‍ തര്‍ക്കത്തിന് നിന്നില്ല , ഒടുവില്‍ അയാള്‍ ആ പെണ്‍കുട്ടിയുടെ കാമുകനെ കണ്ടെത്തി, എന്നിട്ട് ചോദിചു നിങ്ങള്ക്ക് ആ ചെമ്പനീര്‍ പൂവ് എവിടെ നിന്ന് കിട്ടി?. അപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകന്‍ പറഞ്ഞു, ഓ ആ ചെമ്പനീര്‍ പൂവോ, അത് എനിക്ക് എന്റെ പ്രേമിക്കുന്നവള്‍ സമ്മാനിച്ചതാണ്‌, അത് ഞാന്‍ എന്റെ കാമുകിക്ക് സമ്മാനിച്ച്‌. ഇപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. താന്‍ കൊടുത്ത തന്റെ ഹൃദയമാകുന്ന പനിനീര്‍ പൂവ് അവള്‍ മറ്റൊരാള്‍ക്ക്‌ കൊടുത്തു, അയാള്‍ അത് വേറെ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. ഇല്ല എന്റെ ഹൃദയത്തെ ഇങ്ങനെ തട്ടിക്കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എത്രയും വേഗം എന്റെ ഹൃദയം എനിക്ക് സ്വന്തമാക്കണം. അയാള്‍ ചെപനീര്‍ പൂവുമായി നിന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവളുടെ അടുത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ആ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ചെപനീര്‍ പൂവ് വാങ്ങി മറ്റൊരു യുവാവ്‌ ബൈക്ക് ഓടിച്ചു ദൂരേക്ക് പോയി.....

മറ്റൊരു പ്രണയ ദിനം കൂടി ആഗതമായിരിക്കുന്നു. ഇന്ന് പ്രണയം കച്ചവട വല്ക്കരിക്കപ്പെടുകയും , പ്രാക്റ്റിക്കല്‍ എന്നാ ലേബലില്‍ പ്രണയത്തെ തളച്ചിടുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ പ്രസക്തി തന്നെ നഷ്ട്ടം ആയിരിക്കുന്നു. എങ്കിലും ആത്മര്തമായ പ്രണയങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവും , കാരണം ഒരു ചെമ്പനീര്‍ പൂവ് വിരിയും പോലെ മനോഹരമാണ് പ്രണയം.... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍.................

21 അഭിപ്രായങ്ങൾ:

അനശ്വര പറഞ്ഞു...

പ്രണയദിനാശംസകള്‍ അല്പ്പം നേരത്തെ നേര്‍ന്നുവൊ? എങ്കില്‍ തിരിച്ചും ആശംസിക്കട്ടെ..! ഇന്നത്തെ പ്രണയം ഇങ്ങിനെയൊക്കെ അല്ലെങ്കിലെ അത്ഭുതമുള്ളു.

Cv Thankappan പറഞ്ഞു...

രചന നന്നായി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

പ്രണയദിനത്തിനാശംസകൾ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANASWARAJI..... ee niranja snehathinum, abhiprayathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR.... ee sneha varavinum, prothsahanthinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHSIR..... ee hridhya sandarshanathinu orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKALPPANGALJI.... ee niranja snehathinum , aashamsakalkkum orayiram nandhi.............

K A Solaman പറഞ്ഞു...

Story is good.

But, this year there is no Valentine's day Jayaraj as 14-2-12=0.
How is that!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇപ്പോഴല്ലേ ഈ പ്രണയദിനാശംസകളൊക്കെ. പണ്ടൊന്നും ഇതില്ലായിരുന്നല്ലോ. നല്ല രചന

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR.... sirnte kanakku koottal gambheeramayittundu.... congrats.... ee sneha sannidhyathinum, prothsahanthinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI.... valare shariyanu..... ee niranja snehathinum, prothsahanthinum orayiram nandhi...................

Joselet Joseph പറഞ്ഞു...

കലികാലം!
മിന്നുന്നതെല്ലാം..പൊന്നല്ല.
ചങ്ക് പൊളിച്ചു കാട്ടരുത്. കാരണം അത് ചെമ്പരത്തി തന്നെയാണ്.
പുഞ്ചപ്പാടം

anupama പറഞ്ഞു...

പ്രിയപ്പെട്ട ജയരാജ്‌,
അല്പം നേരത്തെയായിപ്പോയോ, പ്രണയദിനാശംസകള്‍?
ഇന്നത്തെക്കാലത്ത് ഇതും,ഇതിലപ്പുറവും സംഭവിക്കും...!
എങ്കിലും, സംഗീതം പോലെ മനോഹരമായ ചില പ്രണയങ്ങള്‍ ഉണ്ട്,കേട്ടോ!
നന്നായി എഴുതി..അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു

ഏപ്രില്‍ ലില്ലി. പറഞ്ഞു...

കഥ കൊള്ളാം ജയരാജ്. എന്നാലും ഇക്കാലവും യഥാര്‍ത്ഥ പ്രണയങ്ങള്‍ ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JOSEPHJI..... ee nira sannidhyathinum, prothsahanathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANUJI..... ee sneha varavinum, aashamsakalkkum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI..... ee niranja snehathinum, aashamsakalkkum orayiram nandhi..........

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രണയത്തിന് പ്രത്യ്യേക ഒരു ദിനമൊന്നും വേണ്ടല്ലൊ അല്ലേ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR..... ee niranja snehathinum, prothsahanthinum orayiram nandhi.....

sivaraman mavelikkara പറഞ്ഞു...

Good story

Keep it up

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SIVARAMANJI...... ee niranja snehathinum, prothsahanthinum orayiram nandhi...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️