2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പുതുവസന്തം...........

മലയാള സിനിമയില്‍ മറ്റൊരു പുതുവസന്തം . ഈ ആഴ്ച പുറത്തു വരുന്ന സെക്കന്റ്‌ ഷോ , ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങളിലൂടെ കാമറക്കു മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങള്‍ തുടക്കം കുറിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച സെക്കന്റ്‌ ഷോ പുതുമുകങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്കര്‍ സല്‍മാന്‍ ഈ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മുഖമായ ശ്രീ മമ്മൂടിയുടെ പിന്തുടര്‍ച്ച ദുല്കരിലൂടെ മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ ദുല്കരിനു മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ സാധിക്കും. പുതുമുഖങ്ങളുടെ ഈ ഒത്തുചേരല്‍ മലയാള സിനിമയ്ക്ക്‌ ഒട്ടേറെ താരങ്ങളെയും, സാങ്കേതിക പ്രവര്‍ത്തകരെയും സംഭാവന ചെയ്യുന്നു എന്നത് സന്തോഷകരമാണ്. ഇവരുടെ സംരഭത്തിനു പ്രേക്ഷകരുടെ പിന്തുണ തീര്‍ച്ചയായും ഉണ്ടാകും. അതുപോലെ തന്നെയാണ് ഞാനും എന്റെ ഫാമിലിയും എന്നാ ചിത്രവും. മലയാളി പ്രേക്ഷക മനസ്സുകളില്‍ നിന്നും ഒരിക്കലും പൈതോഴിയാത്ത മനോഹരമായ കഥകള്‍ സമ്മാനിച്ച ശ്രീ കെ.കെ. രാജീവിന്റെ ആദ്യ സിനിമ സംരഭമാണ് ഞാനും എന്റെ ഫാമിലിയും . കഥയിലെ രാജകുമാരി വരെ എത്തി നില്‍ക്കുന്ന പരമ്പരകളിലൂടെ മലയാളി കുടുംബങ്ങളുടെ സ്വന്തമായ ശ്രീ രാജീവിന്റെ ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ മറ്റൊരുകുടുംബ കഥയാണ്. ജയറാം, മമത , മനോജ്‌ കെ ജയന്‍ , മൈഥിലി, മല്ലികസുകുമാരന്‍ തുടങിയ പ്രഗല്‍ഭ താരങ്ങള്‍ അണിനിരക്കുന്ന ഞാനും എന്റെ ഫാമിലിയും വിജയചിത്രമാക്കും എന്നത് ഉറപ്പാണ്‌. ശ്രീ എം. ജി . ശ്രീകുമാറിന്റെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് മുതല്‍കൂട്ടാണ്. ഈ രണ്ടു ചിത്രങ്ങളും വിജയിക്കട്ടെ. രണ്ടു സംവിധായകരും , ദുല്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.......

12 അഭിപ്രായങ്ങൾ:

A പറഞ്ഞു...

ദുല്‍കറടക്കമുള്ളവര്‍ക്ക് തിളങ്ങണമെങ്കില്‍ നല്ല തിരക്കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. നല്ല പോസ്റ്റ്‌.

African Mallu പറഞ്ഞു...

dulkkarinte padam nalla abiprayam aanu ennariyunnu. Let the new comers take over.

khaadu.. പറഞ്ഞു...

പുതുവസന്തം ഉണ്ടാവട്ടെ...

പട്ടേപ്പാടം റാംജി പറഞ്ഞു...

നല്ലതുകള്‍ വരട്ടെ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SALAMJI.... valare shariyanu, shakthamaya rachanakalude abhavamanu innu malayala cinema neridunna valiya prashnam.... ee sneha varavinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI..... ee hridhya sameepyathinum, prothsahanthinum orayiram nandhi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHAADUJI.... ee niranja snehathinum aashamsakalkkum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR..... ee sneha varavinum, pratheeksha nirbharamaya vaakkukalkkum orayiram nandhi...............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ബൂലോഗത്തിലെ പുതുമുഖം അംജിതും കൂട്ടരുമൊക്കെയാണ് ഈ ദുൽക്കറിന്റെ പടത്തിലെ പിന്നണി പടനായകർ കേട്ടൊ ജയരാജ്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR.... njanum arinjirunnu. ee hridhya sameepyathinum, prothsahanthinum orayiram nandhi............

K A Solaman പറഞ്ഞു...

ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോയാല്‍ ദുല്കരിനു മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കാന്‍ സാധിക്കുമെന്നു ജയരാജ്. ഓന്റെ ബാപ്പ ഔട്ട്‌ ആകുമോ, ജയരാജ് ? Valentine's Greetings!
-കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR..... manju pokunna oro kalppadukalkku pirakilum puthiya kalvaippukal prakrithi niyamam..... ee sneha sameepyathinum aashamsakalkkum orayiram nandhi............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️