2011, നവംബർ 3, വ്യാഴാഴ്ച
തുലാമഴ..................
രാവിന്റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില് പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില് ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്പില് എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയയിരുന്നോ. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്പില് , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്പില് എന്റെ കാല്പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
35 അഭിപ്രായങ്ങൾ:
"ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്പില് , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്പില് എന്റെ കാല്പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........"
Marvelously poetic Mr Jayaraj. You are one who recognizes the ground reality. Congrats, Bye!
-K A Solaman
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്ക് മുമ്പില്‍
പ്രണയത്തിന്ന് എന്തു സ്ഥാനം. നല്ല എഴുത്ത്.
തുലാവര്‍ഷം കണ്ടിട്ട് കാലമേറെയായി.ഇടിവെട്ടിന്റെ ഗര്‍ജ്ജനം എന്നെ ഞെട്ടിപ്പിച്ചിരുന്നു.ഇന്നെനിക്ക് അതൊക്കെ ഒരു nostalgia ആണ്.
എന്റെ ജനനം ഒരു തുലാമഴയില്‍ ആണെന്നുള്ളത് കൊണ്ട് തന്നെ
തുലാമഴ എനിക്കെന്നും പ്രിയപെട്ടതാണ്..
നമ്മുടെ പ്രണയമഴയും അതിന്റെ സൗന്ദര്യവുമൊക്കെ ആസ്വദിക്കുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന കണ്ണീര് പുകളെക്കുറിച്ച ചിന്ത മനോഹരമായി.
Hai SOLAMANSIR...... ee hridhya sameepyathinum, nanma niranja vakkukalkkum orayiram nandhi..........
Hai UNNISIR..... ee niranja snehathinum, prothsahanthinum orayiram nandhi........
Hai JYOJI..... ethra akaleyanenkilum nammude prakrithyum, chuttupadukalum ennum namukku priyankarangal thanneyanu..... ee sneha varavinum, prothsahanthinum orayiram nandhi.........
Hai CHAKKIJI...... ee hridhya sannidhyathinum, prathikaranathinum orayiram nandhi........
Hai MOHAMMADKUTTYJI...... ee sneha sandharshanathinum, prothsahanthinum orayiram nandhi...........
മഴയെ എന്തെല്ലാം രീതിയില്‍ വര്‍ണിച്ചാലും തീരില്ല ..നന്നായി
Hai AFRICAN MALLUJI...... ee niranja snehathinum, prothsahanathinum orayiram nandhi............
തുലാമഴയില്‍ നനഞ്ഞു കുളിരുന്ന പ്രണയം ആ മഴക്കാലത്തിനുമപ്പുറം ആയിരുന്നെങ്കില്‍... ആ കണ്ണീരിന് നിലാമഴയില്‍ നനയേണ്ടി വരില്ലായിരുന്നല്ലേ?
ഇരിപ്പിടം പുതിയ ലക്കത്തില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്
Hai SHEETHALJI..... ee hridhya sannidhyathinum, abhiprayathinum orayiram nandhi.........
Hai RAMESHJI...... ee niranja snehathinum, prothsahanathinum, angeekarathinum orayiram nandhi.........
sharikkum lat lines touching aanu....
ചിന്തയും രചനയും മനോഹരമായി..യാഥാർത്യത്തിന്റെ വേരിട്ടൊരു കാഴ്ച..
Hai ANJATHA SUHRUTHE.... ee niranja snehathinum, sandarshanathinum orayiram nandhi.........
Hai JEFUJI...... ee hridhya varavinum, prothsahanthinum orayiram nandhi........
Hai RAMANIKAJI...... ee niranja snehathinum, abhinandanangalkkum orayiram nandhi..........
ഇത് ശുദ്ദ ബോറ്
അവിടീന്നും ഇവിടീന്നും വായിച്ചതൊഴികെ ഇയ്യാള്‍ക്ക് എന്താ പറയാനുള്ളത്?
Hai POTTANJI....... ente parimithamaya chinthakalanu , kuravukal kshamikkumallo. sirnte blog kandu, nannayi ezhuthiyirikkunnu. sirne pole ezhuthan njan ininiyum othiri munnottu pokendathundu. ente blog vayichu samayam nazhttamayathil sadayam kshamikkuka....... ee niranja snehathinum, prothsahanathinum orayiram nandhi......
Dear Jayaraj, I like your fancies more than your real time facts. Continue writing. Don't be frustrated with criticisms.
See you.
താങ്കുളുടെ സ്വപ്നങ്ങള്‍ ആണെനിക്കിഷ്ടം, സത്യങ്ങളെക്കാള്‍ . വിമര്‍ശനങ്ങള്‍ പ്രോത്സാഹനമായി കാണുന്നതു നല്ലതു തന്നെ
-കെ എ സോളമന്
ജയരാജെ നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍
നാട്ടിലുള്ള പൊട്ടനെയൊക്കെ പൊട്ടാന്ജി, സാര്‍ എന്നൊക്കെ വിളിച്ചു ബഹുമാനിക്കുന്നതില്‍ ഒരു ഹൂമറുണ്ട് മി ജയരാജ്.
-കെ എ സോളമന്
Hai SOLAMANSIR..... ee niranja snehathinum, santwanathinum orayiram nandhi...... theerchayayum sir vimarshikkunnavarodu oru virodhavumilla , santhyasanthamayi karyangal vilayiruthan avarkku kazhiyatte ennu prarthikkaam......
Hai KUSUMAMJI...... ee niranja snehathinum, prothsahanthinum orayiram nandhi.......
Hai SOLAMANSIR..... snehathinteyum, nanmayudeyum munnil ethu pottanum manushyathwathinte velicham thirichariyum ennu pratheekshikkaam alle sir.... ee niranja snehathinum santhwana sparshanathinum orayiram nandhi.......
മഴ !!അതിനെ നോക്കിനില്ക്കാന് എന്ത് രസമാണന്നോ ,അതുപോലെ മയത്തു നടക്കുവാന എനിക്കുടുതലിഷ്ട്ടം എന്റെ കണ്ണീര് ആരും കാണില്ലല്ലോ .........എല്ലാ ഭാവുകങ്ങളും നേരുന്നു
നല്ല ആശയം വശ്യമായ എഴുത്ത് ആശംസകള്‍ ചേട്ടാ
Hai IDASSERIKKARANJI....... ee hridhya varavinum, prothsahanthinum orayiram nandhi.........
Hai PUNYALANJI....... ee niranja snehathinum, prothsahanthinum orayiram nandhi.........,
ഒരു പരിധിവരെ സത്യത്തിന്റെ മുഖങ്ങൾ തന്നെയെല്ലാം
Hai MUKUNDANSIR..... ee sneha varavinum, prothsahanathinum orayiram nandhi............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ