2011, ഒക്‌ടോബർ 26, ബുധനാഴ്‌ച
കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............
ഇന്ന് തിരുവനതപുരത്ത് നിന്ന് മുരുക്കുംപുഴയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ തമിഴ് നാട്ടിലാണോ, മുംബൈയില്‍ ആണോ ഞാന്‍ നില്‍ക്കുന്നത് എന്ന് ശങ്കിച്ച് പോയി. കാരണം മറ്റൊന്നുമല്ല എല്ലായിടത്തും വിജയിന്റെയും, സുര്യയുടെയും, ഷാരൂഖിന്റെയും പോസ്റ്ററുകള്‍ . ഈ ചിത്രങ്ങള്‍ കളിക്കുന്ന തിയട്ടെരുകള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍ കൃഷണയില്‍ രാ വന്‍ , കഠിനം കുളം വി ട്രക്ക്സില്‍ ഏഴാം അറിവ്, വെട്ടുറോഡ് ഹരിശ്രീയില്‍ വേലായുധം , നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളും തമിലും, ഹിന്ദിയും നിറഞ്ഞിരിക്കുന്നു. മലയാള സിനിമ വ്യവസായത്തിന് ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍ കൊണ്ട് പോകുന്നത് കണ്ടു വല്ലാത്ത വിഷമം തോന്നി. മലയാള സിനിമയില്‍ എന്നും സമര പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടനും, മുട്ടനും എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചതിയന്‍ ചെന്നായുടെ പാഠം പഠിച്ചത് ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും ഈ ഗതിയാണ്. ഇവിടെ നൂറായിരം സംഘടനകള്‍ , ആ സംഘടനകളില്‍ തന്നെ മറ്റൊരയിരം ചേരി തിരിവുകള്‍. ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും തലപ്പത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു സാമ്പത്തിക ഭദ്രത ഉണ്ടാക്കിയവര്‍ ആണ്. ഒരു മാസമോ, ഒരു വര്‍ഷമോ സിനിമ മുടങ്ങിയാലും അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ ടിക്കറ്റ് നല്‍കുന്നവര്‍ , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ് ബോയ്സ് ത്ടങ്ങി ഒരു ദിവസ്സത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തെയെട്ടരുകള്‍ അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ. ഈ സംഖടനകള്‍ കൊണ്ട് സിനിമ വ്യവസ്സയത്തിനു എന്ത് നേട്ടം ഉണ്ടായി. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അല്ലാതെ എന്ത് നേടി. ഈ സംഘടനകളുടെ തലപ്പത് ഇരിക്കുന്നവര്‍ എല്ലാം തന്നെ കാലാകാലങ്ങളായി അവിടെ അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നു അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു ഗുണപരമായ എന്തു നല്‍കി. ഈ സംഘടനകള്‍ പിരിച്ചു വിടണം. മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം കൂടിയായ മന്ത്രി ശ്രീ ഗണേശന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. ഈ സംഘടനകള്‍ പിരിച്ചു വിട്ടു മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി മലയാള സിനിമയുടെ നല്ല കാലം തിരിച്ചു പിടിക്കാനും അങ്ങേക്ക് സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക് മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭം ഉണ്ടായി നേതാക്കള്‍ അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ സാംസ്‌കാരിക രംഗങ്ങളിലും ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന പ്രവര്തനഗളില്‍ നിന്ന് എല്ലാവരും പിന്തിരിയട്ടെ. അല്ലെങ്കില്‍ പരസ്പരം വിലക്കാന്‍ മത്സരിക്കുന്ന നിങ്ങളെ ഒന്നടങ്കം വിലക്കാനുള്ള ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും ഞങ്ങള്‍ പ്രേക്ഷര്‍ക്കു ഉണ്ട് എന്നാ യാദാര്‍ത്ഥ്യം നിങ്ങള്‍ മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക് സംഭവിച്ചത് പോലെ ചിലത് സംഭവിക്കുമ്പോള്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം മലയാള സിനിമയുടെ സ്നേഹ വീട്ടില്‍ നിന്നും കോടിക്കണക്കിനു ഇന്ത്യന്‍ രുപീകള്‍ അന്യ ഭാഷക്കാര്‍ കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........
2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച
ഇന്ത്യന്‍ റുപീ - മറ്റൊരു രഞ്ജിത് വിസ്മയം..........
സമകാലിക യുവത്വത്തിന്റെ കാണാ കാഴ്ചകളുമായി ശ്രീ രഞ്ജിത് സംവിധാനം ചെയ്താ ഇന്ത്യന്‍ റുപീ ആവേശമാകുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ശ്രീ ഷാജി നടേശന്‍, ശ്രീ സന്തോഷ് ശിവന്‍ , ശ്രീ പ്രിത്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ചലച്ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. മലയാള സിനിമ ഇന്നോളം സഞ്ചരിക്കാത്ത കഥ പറച്ചിലിന്റെ വേറിട്ട വഴികളിലൂടെ ശ്രീ രഞ്ജിത് പ്രേക്ഷകരെ കൈ പിടിച്ചു നടത്തുമ്പോള്‍ മലയാള സിനിമ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ഏതു മാര്‍ഗ്ഗത്തില്‍ കൂടിയും പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ ഇന്നത്തെ യുവത്വത്തിനു എന്തൊക്കെ വില നല്‍കേണ്ടി വരുന്നു എന്ന് ഒട്ടും അതിശയോക്തി കലരാതെ , തികച്ചും സ്വാഭാവിക രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീ രഞ്ജിത് പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ പ്രതിഭ ധനനായ ഈ കഥകരനോട്, സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. തികച്ചും സാധാരണമായ ഒരു കഥയെ,പരിചിതമായ ചുറ്റുപാടുകളിലൂടെ , യാദര്ത്യബോധം ഒട്ടും കൈവിടാതെ , മികച്ച കൈ ഒതുക്കത്തില്‍ ഇന്ത്യന്‍ രുപീയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യം എടുത്താല്‍ ശ്രീ പ്രിത്വിരാജ് ഇന്നുവരെ കൈ കാര്യം ചെയ്താ കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത് ഇന്ത്യന്‍ രുപീയിലെ ജയപ്രകാശ് തന്നയാണ്. സ്വന്തം കടമകളും, ഉത്തരവാദിത്വവും, മറന്നു കൊണ്ട് എങ്ങനെയും പണമുണ്ടാക്കാനുള്ള യാത്രക്കിടയില്‍ അതുമൂലം നേരിടേണ്ടി വരുന്ന വിപത്തുകള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ നിസ്സഹായതയോടെ പ്രതികരിക്കേണ്ടി വരുന്ന ഒരു ശരാശരി യുവാവായി പ്രിത്വിരാജ് അഭിനയിക്കുകയല്ല , ജീവിക്കുകയാണ് ചെയ്യുന്നത്. ജയപ്രകാശ് എന്നാ കഥാപാത്രത്തിലൂടെ പ്രിത്വിരാജ് അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. ജയപ്രകാശ് എന്നാ കഥാപാത്രം പ്രിത്വിരിരജിനു ഒട്ടേറെ അന്ഗീകാരങ്ങള്‍ നേടിക്കൊടുക്കും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. അതുപോലെ ശ്രീ തിലകന്‍ കൈകാര്യം ചെയ്താ അച്ചുത മേനോന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധം ഉജ്ജ്വലമായി അദ്ധേഹത്തിന്റെ പ്രകടനം. ശ്രീ തിലകനെ പോലെയുള്ള പ്രതിഭയുള്ളവരെ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന വേഷങ്ങള്‍ നല്‍കി ആദരിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ വിയോഗ സമയത്ത് പറയാന്‍ വേണ്ടി മാത്രം പ്രശംസ വചനങ്ങള്‍ സ്വരുക്കൂട്ടി വയ്ക്കുക അല്ല ചെയ്യേണ്ടത്. നായികയായി എത്തുന്ന റീമ കല്ലിങ്ങല്‍ വളരെ മനോഹരമായി മിതത്വമായി തന്റെ ഭാഗം ഭംഗിയാക്കി. ഇവരെ കൂടാതെ ടിനിടോം, ജഗതി ശ്രീകുമാര്‍ , ലാലു അലക്സ് , രേവതി, കല്പന , മാമുക്കോയ, സീനത് , മല്ലിക തുടങ്ങി അവസാന സീനില്‍ മാത്രം അഭിനയിച്ച ഷാന് വരെ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് നടത്തുന്നത്,. എസ കുമാറിന്റെ ചായഗ്രഹന മികവും, ഷബാസ് അമന്റെ മാധുര്യമാര്‍ന്ന ഈണങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ശ്രീ രഞ്ജിത്ത് നല്‍കുന്ന സ്നേഹ വിരുന്നാണ് ഇന്ത്യന്‍ റുപീ എന്നാ മനോഹര ചിത്രം. ഓരോ മലയാളിയും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. പണമില്ലാത്തവന്‍ പിണം എന്ന് പഠിപ്പിച്ച പോയ കാലത്തിനുള്ള സമര്‍പ്പണമായി ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ നോട്ടുകെട്ടുകളുടെ വലുപ്പത്തിനും, മൂല്യതിനും എത്രയോ ഉയരെ യാണ്, കുടുബ ബന്ധങ്ങളുടെ, വ്യക്തി ബന്ധങ്ങളുടെ , സുഹൃത്ത് ബന്ധങ്ങളുടെ സ്ഥാനം എന്ന് ഓരോ മലയാളിയും തിരിച്ചറിയുന്നു..... അതുതന്നെയാണ് ഇന്ത്യന്‍ രുപീയുടെ വിജയവും........
2011, ഒക്‌ടോബർ 1, ശനിയാഴ്‌ച
മോഹന്‍ലാലിനെ അപമാനിക്കരുതേ ............,
പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...