മലയാളത്തിലെ യുവ ഗായിക ശ്രീ ഗായത്രി നടത്തിയ ചില പരാമര്‍ശങ്ങളും, അതിനെതിരെ സംഗീത സംവിധായകന് ശ്രീ ജയചന്ദ്രന് നടത്തിയ പരാമര്‍ശങ്ങളും ആണ് ഈ പോസ്റ്റ് എഴുതാന്‍ കാരണം. മലയാളത്തിലെ സംഗീത സംവിധായകര്‍ ഹിന്ദി തുടങ്ങി അന്യ ഭാഷയിലെ ഗായകരെ കൊണ്ട് പാടിക്കുവനാണ് താല്പര്യം കാണിക്കുന്നത്, എന്നാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് ഈ പരിഗണന ലഭിക്കുന്നില്ല എന്നാണ് ഗായത്രി പറഞ്ഞത്. ഗായത്രി പറഞ്ഞത് വളരെ സത്യമാണ്. ഇവിടെ എത്രയോ മികച്ച ഗായകരുണ്ട് എങ്കിലും അന്യ ഭാഷയിലെ ഗായകര്‍ തന്നെ പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം ആണ്. അതെ സമയം തന്നെ മറ്റു ഭാഷകളില്‍ നിന്ന് മലയാളി ഗായകര്‍ക്ക് നല്ല പരിഗണന ലഭിക്കുന്നുമില്ല ശ്രീ യേശുദാസില്‍ നിന്ന് തുടങ്ങുന്ന മലയാളി ഗായകര്‍ക്ക് ഹിന്ദിയില്‍ നിന്നും മറ്റും നേരിടേണ്ടി വന്നിട്ടുള്ള തിക്ത അനുഭവങ്ങള്‍ എല്ലാ തലമുറകളിലും പെട്ടവര്‍ക്ക് അറിവുള്ളതാണ്. യേശുദാസ് ,ജയചന്ദ്രന് , ചിത്ര, സുജാത, എം. ജി . ശ്രീകുമാര്‍, വേണുഗോപാല്‍ , ഉണ്ണിമേനോന്, മധു ബാലകൃഷ്ണന്, ബിജു നാരായണന്, മഞ്ജരി, മിന്മിനി, ജ്യോത്സ്ന, റിമി ടോമി, വിധു പ്രതാപ്., അഫ്സല് , ഗായത്രി........ ... തുടങ്ങി റിയാലിറ്റി ഷോ കളില്‍ കൂടി രംഗതെത്തിയ അനേകം പേര് മലയാളി ഗായകരയുണ്ട്. ഇവരൊക്കെ അനുഗ്രഹീതരാണ്. ഇവരെയെല്ലാം ശരിയാം വിധം പ്രയോജനപ്പെടുത്താന്‍ മലയാളത്തിലെ സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ഗായത്രി ഇങ്ങനെ സത്യസന്ധമായ അഭിപ്രായം പറഞ്ഞപ്പോള്‍ , ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ ഗായത്രി വളര്‍ന്നിട്ടില്ല , ഹിന്ദിയിലെയും മറ്റും ചില ഗായകര്‍ മലയാളി ഗായകരെക്കളും മികച്ചവരാണ് എന്നാണ് ശ്രീ ജയചന്ദ്രന് അഭിപ്രായപ്പെട്ടത്. ഒരാള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ അര്‍ഹാതയോ, യോഗ്യതയോ ഉണ്ടെന്നു നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും പ്രതേക അവകാശം നല്‍കിയിട്ടുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിന്റെ മാനദണ്ഡം എന്താണ്.എല്ലാവര്ക്കും ഭൂതകാലം മറന്നു കൊണ്ട് വര്‍ത്തമാന കാലത്തില്‍ സംസാരിക്കുവാനാണ് താല്പര്യം. ഒരാളുടെ യോഗ്യതയെ ചോദ്യം ചെയ്യുമ്പോള്‍ നമ്മള് നമ്മുടെ യോഗ്യതയുടെ നേരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്, പലപ്പോഴും സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകള്‍ക്ക് അപ്പുറം ആരും മഹാന്മാരല്ല. രാജാവ് നഗ്നന് ആണ് എന്ന് വിളിച്ചു പറയുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുകയാണ് വേണ്ടത്, അല്ലാതെ സ്വയം സങ്കല്പ്പിച്ചുണ്ടാക്കുന്ന യോഗ്യതകളെ മുന്‍ നിര്‍ത്തി മറ്റുള്ളവരുടെ യോഗ്യതകള്‍ അളക്കുകയല്ല ചെയ്യേണ്ടത്. ഗായത്രി , കുട്ടി പറഞ്ഞത് നൂറു ശതമാനം ശരിയാണ്, മലയാളികളെ അന്ഗീകരിക്കുവനുള്ള മലയാളികളുടെ വൈമുഖ്യം തന്നെയാണ് സത്യത്തെ വിമര്‍ശിക്കുന്നത് വഴി ചിലര്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം തങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഗായികയുടെ അഭിപ്രായത്തിനു പിന്തുണ നല്കാന് ഒരു ഗായകനും, ഗായികയും മുന്നോട്ടു വന്നില്ല എന്ന് കാണുമ്പോള്‍ വിഷമം ഉണ്ട് ഒരു പക്ഷെ തങ്ങളുടെ ചാന്‍സ് നഷ്ട്ടമാകുമോ എന്ന് ഭയന്നിട്ടാവണം സത്യാ സന്ധമായ അഭിപ്രായവും, അതിനെതിരെ നടന്ന വിമര്‍ശനവും കേട്ടില്ല എന്ന് നടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് , പക്ഷെ മനസ്സ് കൊണ്ടെങ്കിലും നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് ഗായത്രി തുറന്നു പറഞ്ഞത്, അതുകൊണ്ട് ഗായത്രി പറഞ്ഞത് സത്യങ്ങള്‍ തന്നെയാണ്, അഭിനന്ദനങ്ങള്‍.............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
27 അഭിപ്രായങ്ങൾ:
മണ്ണിന്റെ മക്കള്‍ വാദം കലയിലുമോ...?
Hai AJITHSIR........ muttathe mullakku manamilla ennu parayumbol athu angeekarikkan prayassamundu..... ee sneha varavinum , abhiprayathinum orayiram nandhi.........
I appreciate the comments of both Ms Gayathri and Mr Jayaraj. See you Mr Jayaraj, take care.
-K A Solaman
I appreciate the comments of both Ms Gayathri and Mr Jayaraj. See you Mr Jayaraj, take care.
-K A Solaman
SAMVADAM NADAKKATTE.....
yOUR KEEN OBSERVATION TO BE APPRECIATED
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടില്‍ ഗായത്രിയും ജയചന്ദ്രനും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു..അത് മാനിക്കുന്നു..ശ്രേയ ഘോഷലിനു മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നു, മലയാളി ഗായികമാരെ ആ പാട്ടുകള്‍ പാടാന്‍ വിളിച്ചുടെ എന്നാണ് ഗായത്രിയുടെ ചോദ്യം..ഒരു പാട്ട് ആര് പാടിയാല്‍ ന്നായിരിക്കും എന്ന് തീരുമാനിക്കുന്നത് സംഗീത സംവിധായകനും പിന്നെ സംവിധായകനും കൂടി ചേര്‍ന്നാണ്..ചിത്രയ്ക്കും സുജാതയ്ക്കും മുന്‍പ് ഇവിടെ പാടിയത് തമിഴത്തികളായ ജാനകിയും വാണി ജയറാമും മാധുരിയും ജിക്കിയും ശൈലജയും ഒക്കെയാണ്..അപ്പോള്‍ ആരും ഇങ്ങനെ ഒരു പരാതി പറഞ്ഞിരുന്നില്ല..മലയാളികളായ ചിത്രയും സുജാതയും കഴിഞ്ഞിട്ടേ തമിഴന്മാര്ക്ക് ഇപ്പോഴും വേറെ ഗായികമാരുള്ളൂ...യേശുദാസ് തമിഴന്മാര്ക്ക് മാത്രമല്ല സൌത്ത് ഇന്ത്യയില്‍ തന്നെ കാണപ്പെട്ട ദൈവമാണ്..കഴിവുണ്ടേല്‍ എവിടെയും അംഗീകരിക്കപ്പെടും. .ഗായത്രിയുടെ ബാലിശമായ ഒരു അഭിപ്രായം ആയിട്ടെ തോന്നിയിട്ടുള്ളൂ.
നന്നായിട്ടുണ്ട്.
വായിച്ചു.
Hai SOLAMANSIR...... ee hridhyamaya varavinum, prothsahanathinum orayiram nandhi........
Hai SOLAMANSIR...... hridhyamaya ee varavinum, prothsahanathinum orayiram nandhi.......
Hai VEEJYOTSJI...... ee sneha varavinum, prathikaranathinum orayiram nandhi...........
ഇതൊക്കെ സെലിബ്രിടികളുടെ സ്ഥിരം നമ്പറല്ലേ ഇപ്പൊ ഗായത്രിയെ എല്ലാരും ഓര്‍ത്തില്ലേ ."Any publicity is good publicity" എന്നാണ് പുതിയ പാഠം
Hai DUBAIKKARANJI....... abhipraya swathanthrayam ellavarkkum undu pakshe aa swathanthryam upayogichu abhiprayam parayumbol areyum vedanippikkunna tharathil aakaruthu, aarudeyum yogyathaye chodhyam chaithu kondu aavaruthu, aarudeyum valarchaye alannu kondu aakaruthu. innu valiya padavi undu ennu ahankarikkunnavar bhoothakalam marakkukayanu. ORU MARAM ATHINTE CHUVATTIL VALARNNU VARUNNA CHERIYA MARANGALUDE YOGYATHAYE ALLENKIL VALARCHAYE KURICHU PARIHASSIKKILLA, KARANAM ONNUKIL AA MARATHINU , CHERIYA MARANGALE POLE THANIKKUM ORU BHOOTHAKALAM UNDAYIRUNNU ENNU ORMMAYUNDAKUM ALLENKIL NALE EE CHERIYA MARANGAL THANNEKKALUM UYARATHIL ETHUMENNA YADARTHYAM ARIVUNDAKUM, EE RANDU THIRICHARIVUKALUM ILLAATHE VARTHAMANA KALATHIL AHANKARIKKUNNA VANMARANGAL VEEZHAN ORU CHERIYA KAATTU MATHI ENNU ORKKENDATHANU. GAYATHRIYUDE ABHIPRAYAM SATHYASANDHAMANU. SHARASHARI MALAYALIYUDE SWARTHAMAYA CHINTHAKALANU YADARTHYAM ARIYATHE POKUNNATHU....... ee sneha varavinum , prathikaranathinum orayiram nandhi..........
Hai MINIJI..... ee sneha sandarshanathinum, prothsahanathinum orayiram nandhi......
Hai SANKARANARAYANJI...... ee niranja snehathinum, prothsahanathinum orayiram nandhi...........
Hai AFRICAN MALLUJI...... any publicity is good publicity , pakshe yadarthyangalkku shabdam undakumbol athu shradhikkappedukathanne venam.............. ee niranja snehathinum, prothsahanathinum orayiram nandhi.........
കലക്ക് ഭാഷ വേര്തിരുവ് വേണ്ടാ എന്നതാണ് എന്റെ എളിയ അഭിപ്രായം !
ഒരു ദുബായിക്കാരന് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.
Hai RAMANIKAJI..... kalakalkku bhasha oru parimithi alla , athalla ividathe yadartha prashnam orale vimarshikkunnathinte athirvarnbu enthanu ennullathanu...... ee sneha varavinum, prothsahanathinum orayiram nandhi.....
Hai PRAYANJI....... dubaikkarante vadam sharriyanu ennu thanne irikkatte, pakshe oru kalakariyude yogyathaye chodhyam cheyyan shramikkunnavare kurichu enthanu abhiprayam, anganeyullavrkku sadranakkarodu enthu manobhavam anu undavuka, ivarude vaakkukal thanneyanu ivarodulla snehavum, bahumanavum illathakkunnathu..... ee snehavaravinum , prathikaranathinum orayiram nandhi....
ഹിന്ദി ഗായകര്‍, മലയാളഗായകരേക്കാള് മികച്ചതായത് കൊണ്ടല്ല.Hindi accent,fluency തുടങ്ങിയതില്‍ നമ്മള് പിറകിലായത് കൊണ്ടാവാം നമുക്ക് ചാന്‍സ് കുറഞ്ഞത്.
Hai JYOJI..... ee sneha varavinum abhiprayathinum orayiram nandhi.........
അല്ലങ്കിലും മുറ്റത്തെ മുല്ലയെക്കാള്‍ മണം എവിടെനിന്നെങ്കിലും ഇല്ലാത്ത വിലകൊടുത്തു വാങ്ങിക്കൊണ്ടു വരുന്ന മുല്ലപ്പൂക്കള്ക്കല്ലേ !!
പക്ഷെ ഇവിടെ ഒരു കാര്യം, മലയാളി ഗായകര്‍ക്ക് അന്യ ഭാഷകളില്‍ തിളങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അത് നല്ല accent ഇല്ലാത്തത് കൊണ്ടാവും. മലയാളികള്‍ ആയ ബെന്നി ദയാല്‍ , ഹരിഹരന് ഒക്കെ അന്യഭാഷകളില്‍ തിരക്കുള്ളവരാണല്ലോ!
അതുപോലെ തന്നെ ശ്രേയ പാടിയ പാട്ടുകള്‍ കേട്ടാല്‍ ഒരു മലയാളി പാടിയതാണെന്നല്ലേ തോന്നൂ !
Hai LIPIJI...... ee hridhyamaya varavinum, prothsahanathinum orayiram nandhi...........
സംഗീതത്തിനെ ഭാഷയുടെ പേരിൽ വേർതിരിക്കണോ ഭായ്
Hai MUKUNDANSIR...... ee sneha varavinum , prothsahanthinum orayiram nandhi.......
ജയന് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. 'പ്രണയത്തിലെ' ഗാനം തന്നെ ഉദാഹരണം. കെ. എസ്. ചിത്രയ്ക്ക് ആ ഗാനം ശ്രേയയെക്കാള്‍ വളരെ വളരെ മനോഹരമായി പാടാന്‍ കഴിയുമായിരുന്നു, തീര്‍ച്ച. അഭിനന്ദനങ്ങള്‍ ജയന്!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ