2011, ഓഗസ്റ്റ് 6, ശനിയാഴ്ച
നല്ല സിനിമയിലേക്കുള്ള വഴി.............
ഡോക്ടര്‍ ബിജു സംവിധാനം ചെയ്താ വീട്ടിലേക്കുള്ള വഴി നല്ല മലയാള സിനിമയിലേക്കുള്ള വഴി കാട്ടിക്കൊണ്ട് പ്രദര്‍ശനത്തിനു എത്തിയിരിക്കുന്നു.സാമൂഹ്യ പ്രസക്തിയുള്ള ഒരു ചിത്രം സംഭാവന ചെയ്തതിലൂടെ ഡോക്ടര്‍ ബിജു, ശ്രീ പ്രിത്വിരാജ്, ശ്രീ ഇന്ദ്രജിത്ത് തുടങ്ങി ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികളും അഭിനന്ദനം അര്‍ഹിക്കുന്നു. തീവ്രവാദവും, അതിന്റെ അനന്തര ഫലങ്ങളും മുഖ്യ പ്രമേയം ആക്കിയിരിക്കുന്ന ചിത്രം സമകാലിക ലോകം നേരിടുന്ന വലിയ വിപത്തിനെ സത്യസന്ധമായി വരച്ചു കാട്ടുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലായാലും തെറ്റ് തന്നെയാണ്. തീവ്രവാദി ആക്രമണങ്ങളും, ബോംബ് സ്ഫോടനങ്ങളും നടക്കുമ്പോള്‍ മരണത്തിന്റെയും, നാശനഷ്ട്ടങ്ങളുടെയും കണക്കുകള്‍ക്ക് അപ്പുറം ഇത്തരം ആക്രമണങ്ങളിലും , സ്ഫോടനങ്ങളിലും ജീവന് പൊലിഞ്ഞ നിരപരാധികളുടെ കുടുംബങ്ങളെ കുറിച്ച് പിന്നീട് നാം ഓര്‍ക്കാറില്ല. ഇത്തരത്തില്‍ ഓര്‍ക്കപ്പെടാതെ പോയവര്‍ക്കുള്ള ഒരു ഉണര്‍ത് പാട്ടാണ് വീട്ടിലേക്കുള്ള വഴി. ഒരു സ്ഫോടനം നടക്കുമ്പോള്‍ അവിടെ പൊലിഞ്ഞു പോകുന്നവരുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, അതിലുപരി അവരെ കുറിച്ച് സ്വപ്നം കാണുന്ന , അവരില്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്ന ജീവിതങ്ങളിലേക്ക് പറക്കുന്ന ഇരുള്. ഇത്തരത്തില്‍ പ്രേക്ഷകന് ചിന്തകള്‍ സമ്മാനിക്കാന്‍ കഴിയുന്നതാണ് വീട്ടിലേക്കുള്ള വഴിയുടെ വിജയം. മികച്ച മലയാള ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും, വിവിധ അന്താരാഷ്ട്ര മേളകളില്‍ അന്ഗീകരങ്ങളും ലഭിച്ച മികച്ച സന്ദേശം നല്കുന്ന ഈ ചിത്രം എന്ത് കൊണ്ട് ഇത്ര നാളും വെളിച്ചം കണ്ടില്ല എന്നത് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. അന്യ ഭാഷാ ചിത്രങ്ങള്‍ പോലും വന്‍ തുക നല്കി ഇറക്കുമതി ചെയ്യുംന്നവ്ര്‍ അതിന്റെ ചെറിയ ഒരു ഭാഗം ഇത്തരം നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചെലവാക്കാത്തത് ദുഖകരമാണ് . ഇത്തരം ചിത്രങ്ങളെ അവഗണിക്കുക വഴി മലയാളത്തിലെ നല്ല സിനിമയുടെ വഴി നാം മറന്നു പോവുകയാണ് ചെയ്യുന്നത്. അല്‍പ്പം വൈകി ആണെങ്കിലും വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള് പ്രേക്ഷകരുമാണ്..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
വീട്ടിലേക്കുള്ള വഴി പോലുള്ള ചിത്രങ്ങളുടെ വരവ് കാട് പിടിച്ചും , മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന നല്ല സിനിമയിലേക്കുള്ള വഴി പ്രകാശമാനം ആക്കി മാറ്റിയിരിക്കുന്നു. ഇനി ഇത്തരം നല്ല സിനിമയിലേക്കുള്ള വഴി കാടു പിടിക്കാതെയും, മാലിന്യങ്ങള്‍ മൂടാതെയും, സംരക്ഷിക്കേണ്ടത് മലയാള സിനിമ പ്രവര്‍ത്തകരും ഒപ്പം നമ്മള് പ്രേക്ഷകരുമാണ്..........
threechayayum ,,, nalla inititative
Hai VEEJYOTS....... ee sneha sparshathinum, prothsahanathinum orayiram nandhi............
ഈ സിനിമയും ആരും കാണില്ല എന്നിട്ട് പറയും മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് .ജയരാജ് ഇത് പോലുള്ള ചിത്രങ്ങളെ കുറിച്ച് എഴുതുന്നതിനു അഭിനന്ദനങ്ങള്‍
ഇത് വലുതാക്കി, പ്രിഥ്വിരാജ് ഹിന്ദിയില്‍ എടുക്കും എന്നാ പറയുന്നെ! പ്രതിഫലത്തിനു പകരമായി ഈ പടത്തിന്റെ അദര്‍ ലാംഗ്വേജ് റൈറ്റും വാങ്ങിയിട്ടുണ്ട് പുള്ളിക്കാരന്!
സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുന്ന നല്ല സിനിമകള്‍ ഉണ്ടാകട്ടെ. സിനിമാപരിചയപ്പെടുത്തലുകളിലൂടെ ജയരാജിന്റെ ഈ വ്യത്യസ്ഥശ്രമങ്ങള്ക്ക് ആശംസകള്‍
നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഈ ശ്രമത്തിനു അഭിനന്ദനങ്ങൾ.
രതിനിര്‍വേദം പോലുള്ള റിമേക്കുകള്‍ കാരണം വീട്ടിലേക്കുള്ള വഴി കാണാതെ പോയതാകാം . ജയരാജിനെ പ്പോലുള്ള നല്ല സിനിമയുടെ വക്താക്കള്‍ ഉള്ളത് വലിയ ആശ്വാസം.
-കെ എ സോളമന് .
രതിനിര്‍വേദം പോലുള്ള റിമേക്കുകള്‍ കാരണം വീട്ടിലേക്കുള്ള വഴി കാണാതെ പോയതാകാം . ജയരാജിനെ പ്പോലുള്ള നല്ല സിനിമയുടെ വക്താക്കള്‍ ഉള്ളത് വലിയ ആശ്വാസം.
-കെ എ സോളമന് .
Hai AFRICAN MALLUJI..... ee sneha sannidhyathinum, prothsahanathinum orayiram nandhi.......
Hai ALAVANTHANJI..... athu nadakkukayanenkil nalla karyam thanne, ee niranja snehathinum, prathikaranathinum orayiram nandhi.....
Hai AJITHSIR..... theerchayayum itharam nalla shramangal prothsahippikkappedendathanu. ee hridhya varavinum, abhiprayathinum orayiram nandhi.......
Hai VENALPPAKSHIJI..... ee sneha sandarshanathinum, prathikaranathinum orayiram nandhi....
Hai SOLAMANSIR..... ee hridyamaya snehathinum, prothsahanathinum orayiram nandhi......
Hai SOLAMANSIR..... ee hridhyamaya snehathinum , prothsahanathinum orayiram nandhi.....
ചിത്രം കാണാനായില്ലിതുവരെ....
നല്ല ചിത്രമാണെന്നു പലരും പറയുന്നു..
ആശംസകൾ...
നല്ല ലേഗാനം !! നാട്ടില്‍ വരുമ്പോള്‍ കാണാം ഈ നല്ല സിനിമ ,പരിചയപെടുതിയതിന് നന്ദി
Hai V. k ji..... ee hridhyamaya sameepyathinum, prothsahanathinum orayiram nandhi......
Hai FAISALBABUJI..... ee sneha varavinum, abhiprayathinum orayiram nandhi.....
സിനിമയിലേക്കുള്ള വഴി കാണിച്ചു തന്നതിന് റൊമ്പ താങ്ക്സ്
well
Hai MAQBALJI....... ee sneha varavimu, prothsahanthinum orayiram nandhi........
Hai PRADEEPJI....... ee hridyamaya varavinum, prothsahanathinum orayiram nandhi..........
ഈ സിനിമയിലേക്ക് വഴികാട്ടിയതിന് നന്ദി കേട്ടൊ ഭായ്
Hai MUKUNDANSIR..... ee sneha varavinum prothsahanathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ