2011, ജൂലൈ 29, വെള്ളിയാഴ്ച
മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........
കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര്‍ എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ട്രാഫിക് , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന് വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
28 അഭിപ്രായങ്ങൾ:
വിശപ്പൊത്ത് വിളമ്പിയാല്‍ ഉണ്ണുന്നവന് വരാതിരിക്കയില്ല
സാധാരണ പ്രേക്ഷകന്റെ യുക്തിയെ അപഹസിക്കാത്ത കാമ്പുള്ള സിനിമകള്‍
എന്നും വിജയിച്ചിട്ടുണ്ട്.... നല്ല സിനിമകള്‍ ഉണ്ടാകട്ടെ ... അഭിനന്ദനങ്ങള്‍
Good.
കുട്ടിത്താരമാണേലും മുതിര്‍ന്ന താരമാണേലും കഥയും തിരക്കഥയും നല്ലതാണേല്‍ പ്രേക്ഷകര്‍ പടം കാണും..
Hai AJITHSIR.... sir paranjathu valare shariyanu, ithokke cinema edukkunnavarkku manassilakanjittalla pakshe avar ake chinthakkuzhappathilanu..... ee niranja snehathinum, prathikaranathinum orayiram nandhi.....
Hai VEEJYOTS..... theerchayayum abhiprayam vyakthamanu. ee sneha varavinum, prathikaranathinum orayiram nandhi......
Hai VEKKARIPRAVUJI..... ee sneha sameepyathinum , prothsahanathinum orayiram nandhi......
Hai DUBAIKKARANJI..... athu thanneyanu sathyam. ee sneha varavinum , abhiprayathinum orayiram nandhi......
ജയരാജ് ഇന്നിപ്പോള്‍ ബി സി ക്ലാസ്സ് തിയറ്ററുകള്‍ കേരളത്തില്‍ ഇല്ല എന്ന് തന്നെ പറയാം ,വളരെ പ്രധാനപ്പെട്ട സെന്റെരുകള്‍ മള്ടിപ്ലക്സുകളാണ് . അവിടെ വരുന്ന പ്രേക്ഷകന് 150 ഉം 200 ഉം രൂപയും ചിലവഴിക്കുന്നത് സാധാരണക്കാരന്റെ സങ്കടങ്ങള്‍ കാണാനല്ല , കണ്ടാല്‍ തന്നെ അവനു അത് മനസ്സിലാവുകയുമില്ല .അതുകൊണ്ട് തന്നെ ഇപ്പോള്‍ വിജയിച്ച പുതുമുഖ ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നുകില്‍ ഹോളിവുഡില്‍ നിന്നും അടിച്ചു മാറ്റിയതോ അല്ലെങ്കില്‍ അതില്‍ മലയാളം സന്ദര്‍ഭങ്ങള്‍ തിരുകിയതോ ആണ് . ഇതൊരു തുടക്കം മാത്രമാണ് മുഴുവനും മംഗ്ലീഷു സിനിമകള്‍ വരന് ഇരിക്കുന്നത്തെ ഉള്ളു .ഇത് കേരളത്തില്‍ മാത്രമല്ല ഹിന്ദിയിലൊക്കെ മള്‍ടിപ്ലക്സ് മൂവീസ് എന്നൊരു വിഭാഗം തന്നെ വന്നു കഴിഞ്ഞു അതായത് വരേണ്യ വിഭാഗത്തിന് കണ്ടാ സ്വധികന്നുള്ള ചിത്രങ്ങള്‍ .ഇനി നിങ്ങള്‍ പറയു നിങ്ങള്‍ ഇതു വിഭാഗമാണെന്ന് .പഴയത് പോലെ എല്ലാ വിഭാകകാരും കണ്ടാസ്വദിക്കുന ചിത്രങ്ങള്‍ ഇനി ഉണ്ടാവില്ലെന്നല്ല പക്ഷെ അതിനു വേണ്ടി ആരും പ്രയത്നിക്കുമെന്നു തോന്നുന്നില്ല
Hai AFRICAN MALLUJI..... , paranjathu shariyanu innippol b c class theaterukal illa, pakshe ivide vismarikkappedunnatho, kanathe pokunnatho aya oru yadarthyam undu, pandu mammooty oru chithrathil paranjathu pole india enthennum keralam enthennum arinjale athinu utharam kittukayullu. mumbaiyilum, keralathilumokke ee parayunna varenya varggam mukalpparappile verum kazhcha mathramanu, oru pakshe nagara hridayangalilo, athinu thottaduthayo vassikkunnathu bahubhooripaksham varunna sadharanakkaranu , oru chithrathe uthsavathimirppode aghoshamakkunnathum aa sadharanakkaranu, sadharanakkarante pakshathu nilkkatha onninum, athu kalayayalum, kalakaranayalum nilanippundakilla, sadharanakkaranilum sadharanakkaraya enneppolullavar thanneyanu innum cinemaye nilanirthunnathu. ivide mangleesh cinimakal ennu thankal parayunna onno, rando chithrangal vijayichenkil mangleesh samskaram sanniveshippikkumbozhum, sadharanakkarante manassil thodunna ardramaya ethanum muhoorthangal aa chithrangalil undayathu kondu mathramnau. athukondu varenya vargga cinimakalkku ivide ayussu undavilla, athinu vendi nila kollunna kalakaranmarkku athilum kurache nilanilppu undavukayum ullu.multiplexukal muzhuvanum varenya varggakkar niranjirunnu cinimakale vijayippichu kollum ennu oru sadharana cinema pravarthakan polum chinthikkilla, chithrangale aghosha poorvvam kondadanum, tharangale bahumanathodeyum , aradhanayodeyum nokkikkananum ivide sadharanakkare undaku allathe thangalilekku mathram ulvalinju jeevikkunna varenyavarggakkar athinottu minakkedukayum illa. athumalla varenya varggakkaraya alukalanu multiplexukal nirachu chithrangal vijayippikkunnathu ennu parayan ethenkilum oru cinema pravarthakanu dhairyam undo? undenkil ayalude adutha chithram ethra divassam niranjodum ennu namukku kanaam......
ആശംസകള്‍ ...ബ്ലോഗില്‍ ഇനിയും വരാം .
good keep it up
sajeev
ശരിയാണ്.നല്ല കഥയും,സംഗീതവും ഇല്ലാത്തതിനാല്‍ മലയാള സിനിമ കാണാനുള്ള ആഗ്രഹംനഷ്ടപെട്ടിരിക്കുന്നു.
‘നാടോടിക്കാറ്റ്’പോലുള്ള ലളിതമായ സിനിമകള്‍ ഇനി എന്ന് വരും എന്ന് ആശിച്ച് കാത്തിരിക്കുന്നു.‘നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍‘ പോലുള്ള, കവിത നിറഞ്ഞ പാട്ടുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
"സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് " എന്ന ജയരാജിന്റെ നിരീക്ഷണ ത്തോട് പൂര്‍ണമായും യോജിക്കുന്നു ചോക്കെലേറ്റ് പൈതങ്ങള് ക്യാമറകള്‍ തുള്ളിക്കട്ടെ. അത്തരം സിനിമകള്‍ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടല്ലോ .
- കെ എ സല്മാന്
Hai MOHAMMADKUTTYJI.... ee sneha sameepyathinum, prothsahanathinum orayiram nandhi.......
Hai KAZHCHAKALILOODE, SAJEEVJI.... ee hridhya varavinum, prothsahanathinum orayiram nandhi.....
Hai JYOJI..... atharam nalla cinemakal iniyum undavum, thalkalikamaya chila prathibhassangal nilakkumbol veendum nalla cinema uyirthezhunnelkkum..... ee niranja snehathinum, nalla vakkukalkkum orayiram nandhi......
Hai SOLAMANSIR.... theerchayayum, namukku vendathavaye namukku thallikkalayam... ee saumya sannidhyathinum, prothsahanathinum orayiram nandhi.....
കലാമൂല്യമുള്ള സദുദ്ദേശത്തോടെ തയ്യാറാക്കപ്പെട്ട മലയാള സിനിമകള്‍ എന്നും വിജയിച്ചിട്ടുണ്ട്.താരമൂല്യങ്ങളൊന്നും അവിടെ വിഷയം ആയിട്ടേ ഇല്ല. നല്ലതു ലഭിക്കാതിരിക്കുമ്പോള്‍ പ്രേക്ഷകര്‍ പലതരം ഗിമ്മിക്കുകള്‍ക്കു പിറകേ പോവുന്നു എന്നു മാത്രം.
ആശംസകള്‍
നല്ല പോസ്റ്റ്... നായകന്മാര് ആകാശത്ത് പറന്നു നടന്നു അടിക്കുന്നതൊക്കെ കണ്ടു കണ്ട് ഇപ്പൊ സാധാരണക്കാരെ പോലെ നായകന് അടികൊണ്ടു വീണാല്‍ ജനത്തിന് പിടിക്കാതെയായി എന്ന് തോന്നുന്നു :) ഏതായാലും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലെ കുറച്ചു സിനിമകള്‍ ഇറങ്ങുന്നത് പ്രതീക്ഷയ്ക്ക് വക നല്കുന്നു...
Hai PRADEEPJI..... abhiprayam valare shariyanu, ee sneha varavinum, prathikaranathinum orayiram nandhi.....
Hai LIPIJI..... nalla cinemakal undakumennu namukku pratheekshikkam. ee hridhyamaya sandharshanathinum, abhiprayathinum orayiram nandhi.......
പോസ്റ്റ് ഇഷ്ടപ്പെട്ടു. പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായിക്കാൻ കൂടുതൽ സൌകര്യമായിരുന്നേനെ.
ജയരാജ്..
നല്ല പോസ്റ്റ്. തമിഴിലിപ്പോ ദേശീയ അവാര്‍ഡിന് പഞ്ഞമില്ലാതായി. മലയാളിക്ക് ഇപ്പൊ അത് തിരിച്ചും. മുമ്പ് കഥ ഇങ്ങനെയായിരുന്നില്ല. തിരിച്ചറിയാന്‍ വൈകുംതോറും മലയാള സിനിമ നശിക്കും.
എന്തെ കമന്റ് കോളത്തിലും മറ്റും 'മംഗ്ലിഷ്' ഉപയോഗിക്കുന്നത്?
manushyanmaare ariyunna kathayum kathaapaahrangalum undaayaal cinema vijayikkum baakkiyella oraaswaasaththinu vendi parayukayum ezhuthukayum cheyyunna kaaryangal
Hai KUMARANJI..... ee niranja snehathinum, prothsahanathinum orayiram nandhi.....
Hai CHERIYAVANJI....... ee hridhya varavinum, abhiprayathinum orayiram nandhi......
Hai MADHUPALJI........ ee sneha varavinum, prothsahanathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ