2011, ജൂലൈ 2, ശനിയാഴ്ച
ഈ അഹങ്കാരം അഭിനന്ദനീയം ..............
മലയാള സിനിമയുടെ അഭിമാനമായ യുവ നടന് ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതുന്നത്. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന് അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക് സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
34 അഭിപ്രായങ്ങൾ:
ജയരാജ്
ഈ പോസ്റ്റ് എഴുതാനുള്ള താങ്കളുടെ ചേതോ വികാരം എന്ത് തന്നെ ആയാലും ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യവും എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല..ഒന്നാമത് ഈ അഹങ്കാരം ഒരിക്കലും ഒരു മലയാളിക്കും സഹിക്കാന്‍ പറ്റില്ല..എന്തൊക്കെയാണ് പ്രിഥ്വിരാജ് വിളിച്ചു പറയുന്നത്..സൌത്ത് ഇന്ത്യയില്‍ അവനെപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആരും ഇല്ല പോലും..അത് പച്ചക്കള്ളമല്ലേ!! മലയാളത്തിന്റെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ഇംഗ്ലീഷ് പറയുന്നത് അവന് കേട്ടില്ലേ? അവനെപോലെ ഓസ്ട്രേലിയയില്‍ പോയി പഠിച്ച പാരമ്പര്യം ഒന്നുമില്ലേലും സാമാന്യം നല്ല രീതിയില്‍ അവര്‍ ഇംഗ്ലീഷ് പറയാറുണ്ട്. സൌത്ത് ഇന്ത്യ എന്ന് പറഞ്ഞാല്‍ തമിഴ്നാടും ആന്ധ്രയും കര്‍ണാടകയും പെടും എന്നും അവന് ഓര്‍ക്കേണ്ടതായിരുന്നു..ഭാഗ്യം അവരാരും ഈ ഇന്റര്‍വ്യൂ കാണാത്തത്!!
അവന്റെ കല്യാണ വിഷയം എന്തേലും ആകട്ടെ..അതവന്റെ കുടുംബ കാര്യം! പിന്നെ മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും യോജിച്ച വേഷങ്ങള്‍ ചെയ്യണം എന്ന് പറയാന്‍ ഇവനാര്? ഈ വയസ്സിലും ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് പറ്റുന്നുണ്ടെങ്കില്‍ അത് അവരുടെ കഴിവും അര്‍പ്പണ ബോധവും കൊണ്ടാണ്. പ്രേം നസീറും സത്യനും വയസ്സന് കാലത്ത് പ്രേമിച്ചു നടന്നപ്പോള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ഇതുപോലെ അപക്വമായ അഭിപ്രായ പ്രകടങ്ങള്‍ നടത്തിയതായി അറിവില്ല. തമിഴ് നാട്ടില്‍ MGR ഉം ശിവാജി ഗണേശനും യുവാക്കളായി അഭിനയിച്ചപ്പോള്‍ പിന്നാലെ വന്ന രജനികാന്തോ കമലഹാസനോ ഇങ്ങനെ അഭിപ്രായപെട്ടിട്ടില്ല..എന്തിനു രജനികാന്ത് യന്തിരന് ചെയ്യുമ്പോള്‍ വിജയും അജിത്തും സൂര്യയും കൂടി രാജനികാന്തിനോട് ഈ പണിയൊക്കെ നിറുത്തി തങ്ങളുടെ അച്ചനായോ അമ്മാവനായോ അഭിനയിക്കാന്‍ ആവശ്യപ്പെട്ടതായും അറിവില്ല.. കാരണം അവര്‍ക്ക് വിവരം ഉണ്ട് ..അവര്‍ക്കറിയാം ഇത് അഭിനയമാണ്..ജീവിതമല്ല..
പിന്നെ താങ്കള്‍ പറഞ്ഞു മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഒരുമിച്ചു നില്ക്കാന് പ്രിഥ്വിരാജേയുള്ളൂ എന്ന്! ഞാനൊന്നു ചോദിക്കട്ടെ പ്രിഥ്വിരാജിന്റെ അഭിനയവും താരമൂല്യവും കൊണ്ട് ഹിറ്റായ എത്ര സിനിമയുണ്ട് മലയാളത്തില്‍? പുതിയ മുഖം അല്ലാതെ ഏതേലും ഒരു പടം അങ്ങനെ ഹിറ്റ് ആയിട്ടുണ്ടോ? അവന് ഇടയ്ക്കിടെ പറയാറുണ്ട് മമ്മൂട്ടിയും മോഹന്‍ലാലും നടന്മാരല്ല താരങ്ങളാണ് പോലും! അതെ അവര്‍ താരങ്ങളാണ്..അവര്‍ താരങ്ങളായത് ഒന്നോ രണ്ടോ വര്‍ഷം കൊണ്ടല്ല പതിറ്റാണ്ടുകള്‍ എടുത്താണ്..സഹനടനും വില്ലനും അനിയനും ചേട്ടനും അമ്മാവനും ഒക്കെ ആയി അഭിനയിച്ചു പ്രേക്ഷക പ്രശംസ കിട്ടിയതിനു ശേഷാണ് അവര്‍ നായകമാര് ആയി അഭിനയിച്ചത്. കഠിനാധ്വാനവും സിനിമയോടുള്ള അര്‍പ്പണ ബോധവും ആത്മാര്‍ഥതയും ഗുരുത്വവും ഉള്ളത് കൊണ്ടാണ് അവര്‍ ഇന്ന് ഈ നിലയില്‍ എത്തിയത്.
തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്ഷ്യയോ ,അസൂയയോ അല്ല എന്നെ ഇതൊക്കെ പറയാന്‍ പ്രേരിപ്പിച്ചത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കട്ടെ.
സസ്നേഹം
ദുബായിക്കാരന്
വര്‍ഷങ്ങള്‍ വളരുന്തോറും അഭിപ്രായങ്ങളും ചിന്തകളും അതിനനുസരിച്ച് മാറുന്നതായി പലയിടത്തും നമുക്ക് കാണാം. അധികമായ ആരാധന എവിടെയും കാര്യങ്ങള്‍ കാണാന്‍ കഴിയാതെ നമ്മളെ അന്ധരാക്കും. കഴിവുകള്‍ ആരുടെയായാലും നാം അംഗീകരിക്കണം.
പ്രിത്വിരാജിനെ കുറിച്ച് എനിക്കൊന്നെ പറയാനുള്ളൂ അവനൊരു സുന്ദര വിഡ്ഢിയാണ് .
Seemingly you are a fan of this actor Mr Jayaraj. You have selected a highly debatable subject. Congratulations!
Please find time to visit KAS Life Blog.
-K A Solaman
പ്രിഥിരാജ് പൂര്‍ണനായ് ഒരു നടനായി മാറി വരുന്നു എന്നുള്ളത് സത്യമാണ് .പക്ഷെ അത് മോഹന്‍ലാലിനെ പോലയൊ മമ്മൂട്ടയെപോലയോ എതു കഥാപാത്രങ്ങള്‍ക്കും യോജിച്ചതായി മാറിയെന്ന് തോന്നുന്നില്ല.പ്രത്യേകിച്ചും സ്വരക്രമീകരണം.
Hai DUBAIKKARANJI...... ee post ezhuthuvanulla ente chetho vikaram than ozhike mattullavarude kazhivukale angeekarikkan mudanthan nyayangal kandetthunna sharashari malayaliyude manassika vaikalyam thanneyanu.salim kumarinu deshiya award kittiyappol thanne malayalikal juriyil illaathathu kondanu salim kumarinu award kittiyathu ennu malaya cinemayile pramukhar ellam paranju. a vikaram thanneyanu ivideyum chilar prakadamakkunnathu. njan adhyame paranjuvallo chodhicha chodhyangalkkanu prithviraj utharam paranjathu, allathe munkootti thayyarakki kondu vanna oru prabandham avatharippikkuka ayirunnilla adheham chaithathu . thanikku mathrame english ariyoo enna arthathil prithviraj abhimukhathil paranjathayi mukalil soochippicha gananthil pedunna malayalikalkku mathrame karuthanakoo. abhimukhathil mammootti , mohanlal ivare kurichu abhiprayam chodhichappol athinu vyakthamaya marupadi nalkan prithviraj shramichu, mammootti, mohanlal avarkku yojicha veshangal cheyyanam ennu prithviraj paranjal athu adhehathodu chodhichathinulla vyakthiparamaya abhiprayamanu allathe nale muthal njan paranjathu anussarikkanam ennu anthya shassanam kodukkukayalla prithviraj chaithathu. sathyanum, nazeerum, shivaji ganeshanaum, m g r um abhinayicha kalaghattamalla innu. jayabharathiyum, sheelayum , saradayum okke nayikayayi abhinayicha prayathil innu ethu nadikalkku nayikayayi abhinayikkan pattum, appol kalaghattam ellathinum badakamanu. pinne rajanikanth yanthiran chaithappol suryayum, vijayum vilakkiyilla ennu thankal paranju , athupole ivide mammoottiyeyum mohanlalineyum vilakkan prithviraj poyittilla, prithvirajinodu chodicha pole abhimukhangalil suryayodum, vijayinodum rajanikanthum, kamalhassanaum etharam veshangal cheyyanam ennu chodhichal avarkku yojicha veshangal cheyyanam ennathu thanneyanu shariyaya marupadi. mammoottiyodum, mohanlalinodum oppam nilkkan innu prithviraj mathrame ullu, athu prithviraj enna cheruppakkarante kadina prishramavum, guruthwavum kondanu. mammoottiyum, mohanlalum kazhi vu theliyichu nayakanmar akan varshangal eduthu ennu thankal thanne parayunnu, appol avarekkalum kazhivum, arppanavum ullathu kondanu ee churungiya prayathil thanne prithvirajinu ee nilayil ethicheran kazhinjathu. pinne ethu tharathinte moolyam kondanu ivide chithrangal vijayichittullathu. malayala cinema thudangiya kalam thottu innu vare oro varshavum eduthu parishodhichal oru tharavum abhinayicha ella chithrangalum vijayippichathayi kanan kazhiyilla.ee cheru prayathil thanne malayala cinemayude munnirayil ethukayum, malayala cinimayude valarchaykku prothsahanam nalkukayum cheyyunna prithviraj malayala cinemayil ennalla loka cinemayil thanne uyarangalil ethumennathil tharkkam venda, kaalam saakshi. athokondu s thanikku kazhiyathatu cheyyukayum, parayukayum cheyyunnavarodulla sharashari malayaliyude eershyayum, assooyayumanu ithrathilulla nireekshanangalkku adisthanam enne karuthanakoo........... ee niranja snehathinum , prathikaranathinum orayiram nandhi..........
Hai RAMJISIR ..... sir paranjathu thikachum shariyanu. njan prithvirajine aradanayode kanunna oru vyakthi alla, pakshe prithvirajine bahumanikkunnu, kazhivukale angeekarikkunnu. prithvirajinte arppanabodhavum, prishrama sheelavum ella cheruppakkarkkum prachodanam avendathanu. oralude kazhivukale angeekarikkuvanulla manassanu adyam vendathu..... ee sneha varavinum prathikaranathinum orayiram nandi.......
Hai AFRICAN MALLUJI..... oru viddikku polum ithrayum cheyyan kazhiyunnu, pinne nammalkku enthe ithonnum kazhiyunnilla, mattullavare viddikalayi kanunna nammalayirukkum yadartha viddikal alle..... ee sneha varavinum, abhiprayathinum orayiram nandhi.....
Hai SOLAMANSIR..... thanks a lot for your kind visit and comments , thanks......
Hai SANKALPPANGALJI....... ee sneha varavinum, prothsahanathinum orayiram nandhi.........
എനിക്ക് സുകുമാരനെ ഓര്‍മ്മ വരുന്നു. മുഖം നോ ക്കാതെയുള്ള അഭിപ്രായങ്ങളും.
Hai SUJITHJI..... ee niranja sannidhyathinum, aashamsakalkkum orayiram nandhi........
Hai AJITHSIR..... ee hridhya varavinum, abhiprayathinum orayiram nandhi...........
സുഹ്യത്തേ,
അജിത് ഭായിയുടെ കമന്റിന്റെ താഴെ ഇതുംകൂടെ വേണം ”അപ്പന്റെയല്ലേ..മോന്..!”
അതെന്തായാലും അവിടെ നില്ക്കട്ടെ..താങ്കള്‍ പൂര്‍ണമായും മളയാളം ഫോണ്ടിലേക്കു വരണം എന്ന് താഴ്മയായി അപേക്ഷിക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിച്ചുകൊള്ളുന്നു. മംഗ്ലീഷ് വായന അത്ര സുഖമായി തോന്നുന്നില്ല. എന്തായാലും ഫോണ്ട് ഉള്ളസ്ഥിതിക്ക് അതുതന്നെ ഉപയോഗിക്കുക.
വീണ്ടും കാണാം..!
ആശംസകളോടെ
പ്രഭന് ക്യഷ്ണന്.
i agree with Sri Prabhan Krishnan.
ജയരാജ്
താങ്കളുടെ മറുപടി ഞാന്‍ വായിച്ചിട്ടില്ല..ഇത്രയും നീണ്ട മറുപടി അതും മംഗ്ലീഷ് വായിച്ചു തീര്‍ക്കാനുള്ള ടൈം ഇല്ലാത്തതു കൊണ്ടാണ്..പ്രഭന് പറഞ്ഞത് പോലെ താങ്കള്‍ ദയവായി മലയാളം മാത്രം ഉപയോഗിച്ച് മറുപടി എഴുതു..അല്ലെങ്കില്‍ ആരും വായിക്കില്ല..പിന്നെ താങ്കളുടെ പോസ്റ്റും ചെറിയ ചെറിയ paragraph ആയി തിരിച്ചു എഴുതണേ ..അതാണ് വായനയ്ക്ക് സുഖം..അപ്പോള്‍ വീണ്ടും കാണാം.
Hai PRABHANJI...... malayalam fontil ezhuthan shramikkaam, ee niranja snehathinum, prothsahanathinum orayiram nandhi......
Hai ANJATHA SUHRUTHE.... ee sneha varavinum, prathikaranathinum orayiram nandhi........
Hai DUBAIKKARANJI..... NJAN EZHUTHIYA MARUPADI VAYICHILLA ENNU PARANJU KETTAPPOL , ACHAN PATHAYATHIL ILLA ENNU PANDU ARO PARANJATHU ORMMA VANNU. ORU KARYAM CHEYYAM INI ONNU RANDU MASSAM NJAN PUTHIYA POSTUKAL EZHUTHUNNILLA , APPOL ELLAVARKKUM ITHU VAYICHEDUKKUVANULLA SAMAYAM KITTUMALLO, ATHUVARE EE POST KIDAKKATTE. PINNE NJAN EZHUTHUNNATHU ELLAVARUM VAYIKKANAM ENNU NJAN NIRBANDHAM PIDIKKUNNATHUM ORU THARAM AHANKARAMALLE..... malayalathil ezhuthan shramikkaam...... ee niranja snehathinum prothsahanathinum orayiram nandhi.....
ഈ പോസ്റ്റ് എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി. ആരെങ്കിലും പരിശ്രമം കൊണ്ട് ഉയര്‍ന്നു വന്നാല്‍, അമിത വിനയം കാണിക്കാതെ ഇരുന്നാല്‍ അവന് ഉടനെ അഹന്കാരി ആവുമോ ?
നമ്മള് മലയാളികള്‍ക്ക് തുറന്നു അഭിപ്രായങ്ങള്‍ പറയുന്നവരെ പിടിക്കില്ല ... ഒന്നുമില്ലെങ്കിലും ആ നടന് നമുക്കൊന്നും ഒരു ദ്രോഹവും ചെയ്തില്ലല്ലോ .... നമ്മുടെ നാട് നശിപ്പിക്കാന്‍ നടക്കുന്ന എത്രയോ ആളുകള്‍ ഉണ്ട് , അവര്‍ക്കെതിരെ ആയിക്കൂടെ ഈ പരാക്രമം !! ഈ പോസ്റ്റ് എഴുതിയതിനു താങ്കള്‍ക്കു അഭിനന്ദനങ്ങള്‍ സുഹൃത്തേ ....
(പോസ്റ്റ് മലയാളത്തില്‍ എഴുതുന്നുണ്ടല്ലോ ... അങ്ങനെ തന്നെ എഴുതി കോപ്പി , ചെയ്തു കമന്റ് ആയി ഇടാന്‍ ശ്രമിച്ചു കൂടെ ? അല്ലാതെ ഇത് വായിക്കാന്‍ പറ്റുന്നില്ല.)
Hai LIPIJI..... ee nanma niranja prathikaranathinum, sannidhyathinum orayiram nandhi........
ശ്രീ ജയരാജ് ....എനിക്കും പലരുടെയും അഭിപ്രയാമാണ് ഉള്ളത് ..താങ്കള്‍ മലയാളം ഫോന്ന്ട് ഉപയോഗിച്ചാല്‍ ഈ വിരസത ഒഴിവാക്കാം ...പല ബ്ലോഗിലും നിങ്ങള്‍ കംന്റ്ന്നതും
മങ്ങില്ഷില് ആണല്ലോ ? ഗൂഗിള്‍ ime languge tool ഇന്‍സ്റ്റാള്‍ ചെയ്താല്‍ എളുപ്പത്തില്‍ മലായാളം എഴുതാം
Hai FAISALJI...... ee snha varavinum, nirdeshangalkkum orayiram nandhi......
ഇങ്ങനൊരു പോസ്റ്റ് നന്നായി. കഴിഞ്ഞ ദിവസം ഓഫീസില്‍ ഇതിനെകുറിച്ചൊരു അടി നടന്നിരുന്നു. ടിവിയില്‍ കണ്ടില്ലെങ്കിലും ഇത് യു ട്യൂബില്‍ പോയി കണ്ടു. ചെറുതിന് അത് വല്യ അഹങ്കാരമായൊന്നും തോന്നിയില്ല. പറയാനുള്ളത് ധൈര്യമായി തുറന്നു പറഞ്ഞു. ചില സ്ഥലങ്ങളില്‍ ബ്രിട്ടാസ് പോലും ഉത്തരംമുട്ടിപോകുന്നതുപോലെയും തോന്നി.
ദുബായ്ക്കാരന് ആ അഭിമുഖം ഒന്നൂടി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും, അതായത് സൌത്തിന്ത്യയില്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടന് എന്ന വാദം രാജ് നടത്തുന്നില്ല, മറിച്ച് അവര്‍ രണ്ടുപേരും എങ്ങനെ പരിചയപെടുന്നു എന്ന ചോദ്യത്തിന് ബിബിസിയിലേക്കുള്ള ഒരു ഇന്റര്‍വ്യൂവുമായി ബന്ധപെട്ട് സുപ്രിയ കൂട്ടുകാരുമായി സംസാരിച്ചതില്‍ രാജിന്റെ പേര് കടന്നുവന്നുവെന്നും, അങ്ങനെ കോണ്ടാക്റ്റ് ചെയ്യുന്നു എന്നുമല്ലേ പറയുന്നത്. രാജ് അതില്‍ ഇന്വോള്വാകുന്നേയില്ല. പലതും പലരും വളച്ചൊടിക്കുന്നു. കഴിവുള്ള നടന് തന്നെയാണ് രാജ് എന്നതിനോടൊരു എതിരഭിപ്രായവും ഇല്ല.
ഒന്ന് രണ്ട് കാര്യത്തില്‍ വിയോജിപ്പുണ്ടെന്നതും സമ്മതിക്കുന്നു
ഒന്ന് സുകുമാരന്റെ മകന് എന്ന ലേബല്‍ ആദ്യ സിനിമയിലൊഴിച്ച് മറ്റൊരിടത്തും തനിക്ക് വേണ്ടി വന്നിട്ടില്ലെന്നത്. അതുപോലെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ചുള്ള പരാമര്‍ശം. അഭിനയത്തില്‍ പ്രേഷക സപ്പോര്ട്ടുള്ളിടത്തോളം ഏത് വേഷവും ആര്‍ക്കും സ്വീകരിക്കാം. ഉത്തമ ഉദാഹരണം രജനി തന്നെ.
പോസ്റ്റും മലയാളത്തിലുള്ള അഭിപ്രായങ്ങളും മാത്രമേ വായിച്ചുള്ളൂ, മംഗ്ലീഷ് വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഒന്നും നോക്കിയിട്ടില്ല. ആശംസകള്‍
Hai CHERUTHUJI...... ee sneha varavinum, abhiprayathinum orayiram nandhi....
ഒരു കോണ്ട്രവേസിക്ക് ഞാന്‍ മുതിരുന്നില്ല... ആശംസകള്‍
Hai PRANAVAMJI..... ee niranja snehathinum, prothsahanathinum orayiram nandhi...........
മി ജയരാജ് എവിടെയാണ് താങ്കള്‍ , ജൂലൈ 2 -നു ശേഷം കണ്ടില്ല.
-കെ എ സോളമന്
Hai SOLAMANSIR....... blogil chila sankethika prashnangal karanamanu ezhuthathathu....... theerchayayum njan madangi varum...... ee niranja snehathinum, prothsahanathinum orayiram nandhi......
അത് പോലെയുള്ള തുറന്ന് പറച്ചിലുകള്‍ അത് ആര്‍ക്കും സഹിക്കില്ല... സിനിമയില്‍ മാത്രമല്ല എവിടെയും...
ഓ.ടോ.: ഒരു മുരുക്കുമ്പുഴക്കാരന് വി.എസ്സ്.ന്റെ മകള്‍ പാവം ആശ ചേച്ചിക്കെതിരെ കേസ്സ് കൊടുത്തു എന്ന് വായിച്ചു :)
Hai MANOJJI.... valare shariyanu, sathyam parayunnavare arkkum kandukooda. pinne case koduthathu valla sthapitha thalparyakkar aakum, nammude nadine koodi parayikkan allathentha...... ee sneha varavinum prothsahanathinum orayiram nandhi........
മലയാളികളുടെ അസൂയ തന്നെയാണ്.....
എല്ലാ മലയാളി ള്‍ക്കും പ്രിത്വിയോദ് അസൂയ ആണ്....
അത് മാത്രമുള്ളൂ...
Hai SIR.... ee niranja snehathinum, prothsahanthinum orayiram nandhi........
Mr .ജയരാജ്.. ഇവിടെ വരാന്‍ കുറച്ചു താമസിച്ചു പോയി എന്നറിയാം എങ്കിലും ലേറ്റ് ബെറ്റര്‍ തന് നെവെര്‍ എന്നാണല്ലോ... മോഹന്‍ ലാലും മമ്മൂട്ടിയും മഹാ പ്രതിഭാശാലികള്‍ ആണെന്ന് ഏതൊരു മലയാളിക്കും അറിയാം. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തം അധ്വാനം കൊണ്ടും, പ്രതിഭ കൊണ്ടും കഴിവ് തെളിയിച്ച പ്രിട്വിരാജിനെയും അങ്ങികരിക്കേണ്ടത്
തന്നെയാണ് എന്നാണ് എന്റെയും അഭിപ്രായം.... ഈ വിഷയത്തെ കുറിച്ചെഴുതിയ താങ്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ