2011, ജൂൺ 17, വെള്ളിയാഴ്ച
രതിനിര്‍വേദം- ഭ്രമാത്മകമായ യുവ കാമനകള്‍ .......
മുപ്പത്തി രണ്ടു വര്‍ഷം മുന്‍പ് ശ്രീ പദ്മരാജന്റെ തിരക്കഥയില്‍ ശ്രീ ഭരതന് സംവിധാനം ചെയ്തു ജയഭാരതി, കൃഷ്ണചന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ രതിനിര്‍വേദം കേരളത്തിലെ സിനിമ ആസ്വാദകര്‍ ആഘോഷമായി കൊണ്ടാടിയ ചിത്രമായിരുന്നു. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ശ്രീ പദ്മരാജന്റെ തന്നെ തിരക്കഥയില്‍ ശ്രീ ടി. കെ . രാജീവ്കുമാര്‍ സംവിധാനം നിര്‍വഹിച്ചു ശ്വേതമേനോനും , ശ്രീജിത്ത് വിജയും പ്രധാന താരങ്ങളായി രതിനിര്‍വേദം പുനരവതരിക്കുമ്പോഴും തിയേറ്ററുകള്‍ ആസ്വാദനത്തിന്റെ മറ്റൊരു ആഘോഷ തിമിര്‍പ്പിലാണ്. രണ്ടു ചിത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ല, കാരണം കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും രണ്ടു ചിത്രങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. യുവ മനസ്സിന്റെ കാമനകളെയും , ഭ്രാമാത്മകതയെയും ഇത്ര മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാളത്തില്‍ ഇല്ല തന്നെ. സെക്സിന് വേണ്ടി രംഗങ്ങള്‍ കുത്തി നിറയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രംഗങ്ങള്‍ക്ക് അനുസൃതമായി സെക്സിനെ കലാപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് രതി നിര്‍വേദം എന്നാ ചിത്രത്തെ കാലാനുവര്തിയാക്കി മാറ്റുന്നത്. ഒരു വിരല്‍തുമ്പു അമര്‍ത്തിയാല്‍ എല്ലാം കണ്മുന്നില് ലഭ്യമാകുന്ന ആധുനിക കാലത്ത് സെക്സിന് വേണ്ടി മാത്രം രംഗങ്ങള്‍ കുത്തി നിറച്ചാല്‍ ഒരു ചിത്രവും വിജയിക്കില്ല . മറിച്ച് സൃഷ്ട്ടിപരമായ ഔന്നിത്യം കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ, . അത്തരത്തില്‍ സൃഷ്ട്ടിപരമായ ഔന്നിത്യം പുലര്‍ത്താന്‍ രതിനിര്‍വേദം എന്നാ ചിത്രത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. പദ്മരാജന്റെ മനോഹരമായ തിരക്കഥയും, രാജീവ്കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്. ജയചന്ദ്രന്റെ സംഗീതം ചിത്രത്തിന് മുതല്‍കൂട്ടാണ്. ശ്വേതയും, ശ്രീജിത്തും തങ്ങളുടെ റോളുകള്‍ മനോഹരമാക്കിയിരിക്കുന്നു. മലയാളത്തിലെ സമകാലികരായ ഒരു നടികളും ചെയ്യാന്‍ ധൈര്യപ്പെടാത്ത രതി എന്നാ കഥാപാത്രത്തെ ശ്വേത ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ ഒരു കാരണം മലയാളി പ്രേക്ഷകര്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വാതത്ര്യം ഒന്ന് തന്നെ ആവണം. അത്തരം ഒരു സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ കഥാപാത്രത്തെ ശ്വേത മനോഹരമാക്കിയിരിക്കുന്നു. ലൈംഗികമായ ചോദന കള്‍ക്ക് അപ്പുറത്ത് കലാപരമായ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കുന്നിടതാണ് സിനിമയുടെയും , ഒപ്പം പ്രേക്ഷകന്റെയും വിജയം.............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
26 അഭിപ്രായങ്ങൾ:
അപ്പൊ കൊള്ളാം അല്ലെ .ആദ്യ ദിവസം തന്നെ കണ്ടു ..കൊച്ചു കള്ളന്. പക്ഷെ പഴയ രതി നിര്‍വേദം പോലെ വരില്ലെന്ന് ആണല്ലോ മറ്റു റിവ്യുകള്‍
ശ്വേത എന്ന നടി തീര്‍ച്ചയായും കഴിവുള്ള കുട്ടിയാണ്.. പലേരി മാണിക്യം കണ്ടപ്പോള്‍ ആണ് മനസ്സിലായത്.
ജയരാജ്, വായിച്ചു. ചിത്രങ്ങള്‍ കാണാറില്ല. അതുകൊണ്ട് അഭിപ്രായവുമില്ല.
പഴയ രതിനിര്‍വേദം കണ്ടത് കൊണ്ട് തന്നെ പുതിയത് കാണാന്‍ താല്പര്യം ഇല്ല..സംഭവം എത്ര നന്നായാലും പഴയതിന്റെ അത്രേം വരില്ല. പഴയ ക്ലാസ്സിക് സിനിമയൊക്കെ റീമേക് ചെയ്യുന്നത് പുതിയ സംവിധായകാര്‍ക്കും തിരക്കഥകൃത്തുകള്ക്കും കഴിവില്ലാത്തത് കൊണ്ടല്ലേ? ചുമ്മാ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ഒരു ഏര്‍പ്പാട്..ഏതേലും പുതുമുഖത്തെയും വച്ച് നല്ല പാട്ടുകളും കുത്തി കേറ്റി എന്തേലും ഒപ്പിച്ചു വച്ചാല്‍ പഴയ പടത്തിന്റെ നല്ല ഓര്‍മ്മകള്‍ ഉള്ള പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ ഓടിയെത്തുകയും ചെയ്യും നിര്‍മ്മാതാവിന് ലാഭവും കിട്ടും..നീലത്താമരയുടെ ലാഭമാണ് സുരേഷ്കുമാറിനെ ഈ റീമേകിനും പ്രേരിപ്പിച്ചത്..ഇനി ഏതൊക്കെ പടമാണ് ഇങ്ങനെ പുതിയ രൂപത്തില്‍ വരാന്‍ പോകുന്നത് എന്ന് ദൈവത്തിനു അറിയാം!!
എന്തായാലും കണ്ടു നോക്കട്ടെ ജയരാജ് പറഞ്ഞത് ശരിയാണോ എന്നറിയാമല്ലോ.
'Rathinirvedam' in the remake.
The Malayalam Film industry is on its way to the worst. The latest in this direction is the remake of old adult only films. First of these species is "Neelathamara" remade last year. Next is the remake of movie "Rathinirvedam" released 32 years ago. It is awfully repulsive to make alert the younger age band about the sex lessons of elder generation.
There should be some legislation preventing all not to remake old films.
Sorry Mr Jayaraj, I could only disagree with you. See you, take care.
K A Solaman
റീമേക്ക് ആയതുകൊണ്ട് തന്നെ ചെറുതിനും ദുബായിക്കാരന്റെ അഭിപ്രായം തന്നെയാണ. പഴ ആ കാലഘട്ടത്തില്‍ ഈ തിരക്കഥ ഒരു വെല്ലുവിളി ആയിരുന്നു. പക്ഷേ ഇന്ന് മിക്കയിടത്തും ഇതുപോലുള്ള ചേച്ചിമാരും അപ്പുവും സാധാരണമായിരിക്കുന്നു. നീലതാമര വായിച്ചിരുന്നു എന്നല്ലാതെ പഴയ ചിത്രം കാണാത്തതുകൊണ്ടാകാം പുതിയ നീലതാമര വല്ലാതെ ഇഷ്ടപെട്ടു എന്നും പറയാം. ഇതും എന്നേലും കാണാനായാല്‍ അഭിപ്രായം മാറുമായിരിക്കും. വെയ്റ്റ് & സീ ;)
Hai AFRICAN MALLUJI...... aadhya divassam thanne kandu ketto, oru tharathamyam cheyyenda karyamundo? randu chithrangalum nannayittundu..... ee niranja snehathinum, prothsahanathinum orayiram nandhi......
Hai APRILLILLYJI.... valare shariyanu, valare dedicate ayittulla abhinethriyanu swetha, rathinirvedathilum nannayi chaithittundu.... ee sneha varavinum, abhiprayathinum orayiram nandhi.......
Hai AJITHJI..... ee sneha sannidhyathinum, prothsahanathinum orayiram nandhi..........
Hai DUBAIKKARANJI...... theerchayayum puthiya rathinirvedavum kananam. pazhaya classic chithrangal puthiya thalamurakal koodi aswadikkunnathu nallathalle? nalla kadhakal ennum undu, pakshe ava kaikaryam cheyyunna reethiyilum, sameepanathilumanu shradhikkendathu. malayalikku vendathu thanne malayalikku kodukkanam. ee sneha varavinum, prothsahanathinum orayiram nandhi.....
Hai RAMJISIR..... theerchayaum kananam, chithram nannnayittundu. ee hridya sannidhyathinum, prothsahanathinum orayiram nandhi.......
Hai SOLAMANSIR..... theerchayayum angayude vikaram manikkunnu. pakshe ee cyber yugathil younger generation rathinirvedam kandu moshakkarayi marum ennu parayunnathu thanne prayogikamalla. rathinirvedam enna chithrathil cyber lokathu nadakkunna karyangalude oru shathamanam polum moshakaramaya sangathy illa. rathinirvedam enna perinte artham polum palarkkum ariyilla. nirvedam ennal virakthi ennanu shariyaya artham. chithram kanathavar anu athine patti thettayi parayunnathu. sex ennu kelkkumbol thanne papam anennu dharippichu valarthunna thalamurakal thanneyanu kuttakrithyangalkku oru paridhi vare karanamakunnathu. schoolukalil thanne sex education pravarthikamakkenda kalam kazhinjirikkunnu. kudumba jeevithathile thalappizhakalude valiyoru karanam sexine kurichulla thettidharanayil valarunnathanu. sirnte abhiprayathinu ella manyathayum kalppikkunnu. ee sneha varavinum prothsahanathinum orayiram nandhi..........
Hai CHERUTHUJI.... theerchayayum chithram kananam , abhiprayavum ariyikkanam. ee hridhya varavinum prothsahanathinum orayiram nandhi............
ശ്വേത നല്ല നടിയാണ്.. സിൽക്ക് സ്മിതയെ പോലെ, ഷക്കീലയെ പോലെ... അല്ലേ?... ആണോ?.. ആ ആർക്കറിയാം ..ഞാൻ ഈ നാട്ടുകാരനല്ല എന്ന പഴയ പല്ലവി ആവർത്തിക്കുന്നു...
ഞാൻ ചിത്രം കണ്ടിട്ടില്ല...
ഭാവുകങ്ങൾ
നമ്മുടെ യഥാസ്തികരായ നാട്ടുകാര്‍ ഉള്ളിടത്തോളം കാലം എന്നെ പോലുള്ള പിള്ളാര്‍ക്ക് രതിനിര്വേധം ഒരു കിട്ടാക്കനി തന്നെ !!!!!!
ജയരാജ്
ആശംസകള്‍
സജീവ്
Hai MANAVADWANIJI..... chithram kandittilla ennu paranjathukondu thanne abhinethakkal engane perform cheithu ennathu verum bhavana mathramayirikkum, athu kondakum ithrathil prathikarichathu, chithram kanumbol abhiprayam marikkollum..... ee sneha varavinum, abhiprayathinum orayiram andhi......
Hai BLACK MEMMORIESJI..... murikku ullilum, kafekku ullilum lokathe ella vrithikedukalum kanukayum, rathinirvedham poloru chithram kanunnathu mahapaapam ennu paraykayum cheyyunnathile athmarthatha oohikkamallo, veettil paranjitto, adhyapakarodu paranjitto poyi kananam, enthanu sambhavikkunnathu ennu kanamallo....? ee sneha varavinum , prathikaranathinum orayiram nandhi.......
Hai KAZHCHAKKARANJI...... ee hridhya sannidhyathinum, aashamsakalkkum orayiram nandhi........
എന്നാലും പഴേന്റത്ര.......
മ്മ്മ്മ്മ്മ്മ്മ്..........
Hai RANJITJJI...... ee sneha varavinum, prathikaranathinum orayiram nandhi.......
പഴയത് കാണാത്തത് കൊണ്ട് പുതിയത് കാണാന്‍ ആഗ്രഹമുണ്ട് .താങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി മനസ്സില്‍ വച്ച് കാണാമല്ലോ...
കാലഘട്ടത്തിന്റെ ആനുകൂല്യവും, പരിമിതിയും
Hai SANKALPANGALJI..... ee sneha sameepyathinum , prathikaranathinum orayiram nandhi.......
Hai KALAVALLABHANJI...... ee sneha varavinum, prothsahanathinum orayiram nandhi............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ