2011, മേയ് 27, വെള്ളിയാഴ്‌ച

ജനപ്രിയ ചിതങ്ങള്‍ ഉണ്ടാകുന്നതു...........

ശ്രീ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ശ്രീ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്താ ജനപ്രിയന്‍ ശ്രദ്ധ നേടുന്നു. കെട്ടു കാഴ്ചകള്‍ ഇല്ലാതെ തികച്ചു സാധാരണമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയ രഹസ്യം. ജയസൂര്യ വളരെ കൈ അടക്കത്തോടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി . മനോജ്‌ കെ ജയന്‍, ഭാമ , സരയു , ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങി താരങ്ങളെല്ലാം നന്നായി പ്രകടനം നടത്തുന്നു. സംഗീതവും, ഗാനങ്ങളും മനോഹരമായിട്ടുണ്ട്. മുന്‍പൊക്കെ ധാരാളമായി ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. മലയാളത്തിലെ പല പ്രമുഖ സംവിധായകരും വല്ലാത്ത ആശയ കുഴപ്പത്തിലാണ്. തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ എടുക്കാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ അടി പതറി മാറി നില്‍ക്കുന്നവരാണ് അധികവും. പുസ്തക താളില്‍ പ്രണയ ലേഖനം കൈ മാറിയിരുന്ന കാലത്ത് പ്രണയവും, കുടുംബ ബന്ധങ്ങളും ഒക്കെ ഭംഗിയായി ചിത്രീകരിച്ചവര്‍ ഇന്ന് മൊബൈല്‍ ഫോണും, കംപൂട്ടെരും ഒക്കെ വന്നപ്പോള്‍ പ്രണയം തന്നെ മാറി പോയി എന്ന് വിലപിക്കുന്നവരാന്. പ്രണയം കൈ മാറിയിരുന്ന മാധ്യമങ്ങള്‍ മാറിയെങ്കിലും, പ്രണയത്തിന്റെ ആര്‍ദ്രതയും, തീവ്രതയും , കുടുംബ ബന്ധങ്ങളും , മാനുഷിക മൂല്യങ്ങളും ഇന്നും മാറ്റം കൂടാതെ സംരഷിക്കപ്പെടുന്നു . ഇന്നും അത്തരം കഥകള്‍ നേരായി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. കംപുട്ടരിനും, മൊബൈല്‍ ഫോണിനും പകരമായി കാള വണ്ടിയും , ടൈപ്പ് രയിട്ടരും കാണിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം നടത്താന്‍ സാധിക്കുന്നിടതാണ് വിജയം വരുന്നത്. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയ്ക്ക് യുവ സംവിടയകരും , യുവ നടന്‍ മാരും പ്രധാന കാരണക്കാര്‍ ആണ്. ഇന്ന് സിനിമയിലേക്ക് കടന്നു വരുന്ന യുവ നടന്മാരില്‍ പലരും സമ്പന്നതയില്‍ വളര്‍ന്നവരാണ്. മെട്രോ നഗരത്തിന്റെ ഹൃദയത്തില്‍ പിറന്നു വീണു, ആധുനിക സംവിധനഗളില്‍ കൂടി മാത്രം പുറം ലോകത്തെ അറിയുന്നവരാണ് അവര്‍. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിന്റെ കാഴ്ചകള്‍ അന്യമാണ്. ഒരു ഗ്രാമീണ കഥയുമായി, ഒരു കര്‍ഷകന്റെ കഥയുമായി, ഒരു കര്‍ഷക കുടുംബത്തിന്റെ കഥയുമായി ഇവരെ സമീപിച്ചാല്‍ ഇവര്‍ പറയും ഇതൊക്കെ ആര് കാണും, പോയി മെട്രോ നഗരത്തിന്റെ കഥയുമായി വരാന്‍. എഴുപതു ശതമാനം ജനങ്ങള്‍ കര്‍ഷകര്‍ ആയിട്ടുള്ള ഇന്ത്യയിലോ, കേരളത്തിലോ ഒരു കര്‍ഷകന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടെന്നു ധരിക്കാന്‍ മാത്രം ചുരിങ്ങിയ ലോകത്താണ് കൂടുതല്‍ യുവ നടന്മാരും. ഇങ്ങനെ മെട്രോ സംസ്കാരവുമായി നടക്കുന്ന യുവ സംവിധായകരും, യുവ നടന്മാരും നഗരത്തില്‍ നിന്ന് മൂന്നോ , നാലോ കിലോ മീറ്ററുകള്‍ എങ്കിലും ഉള്ളിലേക്ക് സഞ്ചരിച്ചു അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ശ്രമിക്കണം, വീണ്ടും ഉള്ളിലേക്ക് കടക്കുമ്പോഴാണ് പച്ചയായ ജീവിതങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗവും ഇത്തരം അവസ്ഥകളില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയുമ്പോള്‍ മാത്രമേ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ചെയ്യാന്‍ അവര്‍ക്ക് അവര്‍ക്ക് താല്പര്യം ഉണ്ടാകൂ. തങ്ങളുടെതായ ചുരിങ്ങിയ ലോകത്തെ കുറിച്ചുള്ള കഥകള്‍ പരീക്ഷണം എന്നാ പേരില്‍ കഥക്രിതുകളെ കൊണ്ട് എഴുതിക്കുമ്പോള്‍ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കണം. അത്തരം സമ്മര്‍ദങ്ങള്‍ ആണ് നല്ല കഥകള്‍ക്ക് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് മാണിക്യ കല്ലും, ജനപ്രിയനും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ ഇത്തരം സംമാര്ധങ്ങളെ അതി ജീവിച്ചു കൊണ്ട് തങ്ങളുടെ പക്ഷത് ഉറച്ചു നില്‍ക്കാന്‍ ഈ കഥാകൃത്തുക്കള്‍ തയ്യാറാകുന്നു എന്നത് കൊണ്ടാണ്. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകര്‍ അവരുടെ ശൈലിയില്‍ ഉള്ള ചിത്രങ്ങളുമായി സധൈര്യം കടന്നു വരിക , പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കും, നാമ മാത്രമായ മെട്രോ സംസ്കാരത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നത് ആകരുത് മലയാള സിനിമ. നടിമാരെ അധികം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നായക കേന്ദ്രീകൃതമായ സിനിമയില്‍ നടിമാര്‍ക്ക് കഥ ഘടനയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പക്ഷെ ചില ചുരുക്കം നടിമാരുടെ ഭാവം, ഭാഷ ഇവയൊക്കെ കേട്ടാല്‍ അറപ്പ് തോന്നും, മെട്രോ സംസകാരത്തിന്റെ കുത്തക അവരുടെ പക്കല്‍ ആണെന്ന് തോന്നും. കഥാകൃത്തുക്കള്‍ ഒരിക്കലും നടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി കൊടുക്കരുത്. നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

14 അഭിപ്രായങ്ങൾ:

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ട്രെന്‍ഡ് മാറുകയാണ് ജയരാജ്. . ട്രാഫിക്കും, കോക്ക് ട്ടെയിലും, മാണിക്ക്യക്കല്ലും പോലെയുള്ള പടങ്ങള്‍ ഇനിയും വരട്ടെ. സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള സ്ഥിരം പടങ്ങളില്‍ നിന്നും നമുക്കും വേണ്ടേ മോചനം.
(അക്ഷരത്തെറ്റുകള്‍ ഒന്ന് ശരിയാക്കാമോ.. ഇന്നത്തെ പോസ്റ്റില്‍ കുറച്ചു കൂടിയോ എന്നൊരു തോന്നല്‍. )

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI..... ee hridhyamaya sannidhyathinum, prathikaranathinum orayiram nandhi.... thettukual ozhivakki ezhuthan shramikkaam......

ഫൈസല്‍ ബാബു പറഞ്ഞു...

ശ്രീ ജയരാജ് ..വിഷയം സിനിമ ആയതുകൊണ്ട് ഒന്നും പറയാനില്ല ..കാരണം ഞങ്ങള്‍ സൌദിയിലായതിനാല്‍ നല്ല സിനിമയോ ചീത്ത സിനിമയോ ഒന്നും കാണാന്‍ വിധിക്കപെട്ടവര്‍ അല്ല ,വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അപ്പോഴുള്ള ഏതെങ്കിലും സിനിമ കാണും. ..എല്ലാ പോസ്റ്റുകളും വായികാറുണ്ട് കേട്ടോ ആശംസകള്‍ ..

ഹാക്കര്‍ പറഞ്ഞു...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai FAISALJI....... ee niranja snehathinum, sandharshanathinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai HAWKERJI..... ee sneha varavinum, pothsahanthinum orayiram nandhi......

deeps പറഞ്ഞു...

thanks for stopping by :)

ഷൈജു.എ.എച്ച് പറഞ്ഞു...

പ്രിയ സുഹ്ര്തെ..
വളരെ നല്ല വിലയിരുത്തല്‍. നൂറു ശതമാനം ഞാനും ഈ നിരീക്ഷണത്തോട്‌ യോജിക്കുന്നു.

www.ettavattam.blogspot.com

വീകെ പറഞ്ഞു...

ചിത്രം കാണാത്തതു കൊണ്ട് ഒന്നും പറയാൻ കഴിയില്ല. എങ്കിലും ഗ്രാമീണ കഥകൾ, നേരും നെറിയുമുള്ള കഥകൾ ഇന്നും ജനം രണ്ടു കൈയ്യും നിട്ടി സ്വീകരിക്കും.
ആശംസകൾ...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DEEPSJI.... thanks a lot for your kind visit and comments.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAIJUJI...... ee niranja snehathinum, prathikaranathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V. KJI....... ee sneha varavinum, abhiprayathinum orayiram nandhi......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI....... ee sneha varavinum, prothsahanangalkkum orayiram nandhi.........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️