2011, മേയ് 21, ശനിയാഴ്‌ച

എനിക്ക് ഭയമാകുന്നു.........

കേരളം വീണ്ടും ജാതി വ്യവസ്ഥയുടെ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണോ ?. സമീപ കാലത്ത് ഉണ്ടായ സംഭവങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പും, അതിനെ തുടര്‍ന്ന് ഉള്ള സാഹചര്യങ്ങളും ഈ ചിന്തയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാഷ്ട്രീയ ചിന്തയെക്കളും ഇപ്പോള്‍ ജനങളുടെ മനസ്സില്‍ ജാതി ചിന്തയോ, സാമുദായിക ചിന്തയോ ആണ് കൂടുതലായി കാണുന്നത്. മതം, ജാതി, സമുദായം തുടങ്ങിയ ഒരു വ്യവസ്ഥയില്‍ തന്നെയാണ് എന്നും നാം ജീവിച്ചു പോന്നത്, എങ്കിലും അതിനെക്കാളും ഉയര്‍ന്ന രാഷ്ട്രീയ ചിന്ത നമ്മളെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിനും അതീതമായി ഇത്തരം ദുര്‍ബല ചിന്തകള്‍ ശക്തി പ്രാപിക്കുന്നു. ഇത് വലിയ അപകടത്തിലെക്കുള്ള സൂചനയാണ്. ആരാണ് ഇതിനു ഉത്തരവാദികള്‍ , തീര്‍ച്ചയായും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ യാദാര്‍ത്ഥ്യം തിരിച്ചറിയണം . മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ.. ഇത്തരം ജാതി, മത , സാമുദായിക ചിന്തകളെ തടയാന്‍ പക്ഷം നോക്കാതെ തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ വിശാല അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നോക്കി കാണുന്ന ഒരു സമൂഹം പോലും ഇത്തരം ദുഷിച്ച പ്രവനതകളിലേക്ക് തിരിയുന്നത് അപകടകരമാണ്. മുഖ്യ ധാര രാഷ്ട്രിയ പാര്‍ട്ടികളുടെ ഉറച്ച പ്രവര്‍ത്തനം ഇതിനു ആവശ്യമാണ്. ഒരു പക്ഷെ നാം ഊറ്റം കൊള്ളുന്ന പല കാര്യങ്ങളും തകര്‍ന്നു വീഴാന്‍ നമ്മള്‍ തന്നെ കാരണക്കാര്‍ ആകരുത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ രാഷ്ട്ര്ര്യമായി ഉത്ബുധര്‍ ആക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എനിക്ക് ഭയമാകുന്നു എന്നത് എന്റെ മാത്രം ചിന്തയല്ല, പൊതുസമൂഹത്തിന്റെ ഉത്ഖണ്ട തന്നെയാണ്.....

30 അഭിപ്രായങ്ങൾ:

Pushpamgadan Kechery പറഞ്ഞു...

bayapedunathu sambavikan padilla.
athinu nammalum yatnikanam.

African Mallu പറഞ്ഞു...

ശരിയാണ് ഭായ് ....

മാനവധ്വനി പറഞ്ഞു...

ഈ കൂവി വിളികൾ മതേതരരാജ്യമായ നാട്‌ കേൾക്കുമോ?..
.. ജാതിയിൽ പൊതിഞ്ഞ മന്ത്രി..
... ജാതിയിൽ പൊതിഞ്ഞ സംവരണം..

.. മതത്തിൽ പൊതിഞ്ഞ മന്ത്രി..
.. മതത്തിൽ പൊതിഞ്ഞ സംവരണം...
അപ്പോൾ മതേതര രാജ്യം ആരായി...??

....പാവപ്പെട്ടവനും പണക്കാരനും എന്ന രണ്ടു തട്ടു മതിയെന്ന് അറിയാഞ്ഞിട്ടല്ല ഈ ചൂതുകളി.. വോട്ട്‌ രാഷ്ട്രീയത്തിന്റെ വെറും തലകുത്തി മറിയലാണ്‌!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PUSHPAGADJI.... valare sharaiyanu, ee sneha varavinum, abhiprayathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICANMALLUJI...... ee hridhya varavinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANAVADWANIJI.... , ullile pradishedam vakkukalil prakadamanu, itharam avasthakal ethoralkkum nombaramundakkunnathanu. ee niranja snehathinum , uracha vaakkukalkkum orayiram nandhi......

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ജയരാജ് ഭായ്, എല്ലാര്‍ക്കും ഭയമുണ്ടാക്കുന്ന കാര്യമാണിത്‌..100% സാക്ഷരര്‍ എന്നു ഊറ്റം കൊള്ളുന്ന കേരളത്തില്‍ ജാതി വ്യവസ്ത ഉത്തരേന്ത്യയേക്കാളും ഭയാനകമാണ്‌. വലതു പക്ഷവും ഇടത് പക്ഷവും ഈ കാര്യത്തില്‍ ഒട്ടും മോശമല്ല..ഇവരുടെ സ്ഥാനാര്‍ത്തി നിര്‍ണ്ണയം നമ്മള്‍ എല്ലാരും കണ്ടതാണല്ലോ!! മന്ത്രി സഭ കണ്ടില്ലേ! കഴിവും പ്രവര്‍ത്തന പരിചയവും നോക്കാതെ യാതൊരു ഉളുപ്പും ഇല്ലാതെ മന്ത്രി സ്ഥാനങ്ങള്‍ ഓരോ ജാതിക്കാര്‍ക്കായി വീതിച്ചു നല്‍കിയിരിക്കുന്നു..ഇതു ജനാധിപത്യമോ ജാതിയാധിപത്യമോ???

K A Solaman പറഞ്ഞു...

Religion or communal polarization is not too worse than politics. It is a few politicians or religious fundamentalists that make it worse.

I appreciate your neutrality Mr Jayaraj. See you
KAS leaf blog

MOIDEEN ANGADIMUGAR പറഞ്ഞു...

മതവും,ജാതിയും നോക്കി വോട്ട് ചെയ്യുന്ന ഈ പ്രവണത വലിയ അപകടത്തിലേക്കുള്ള പോക്കാണിത്.
കാലിക പ്രസക്തിയുള്ള പോസ്റ്റ്. അഭിനന്ദനങ്ങൾ

ajith പറഞ്ഞു...

ജയരാജേ, എന്നാണ് കേരളം ജാതിവ്യവസ്ഥയുടെ ഇരുളില്‍ നിന്ന് വെളിയില്‍ വന്നിരുന്ന കാലം? എല്ലാ കാലത്തും ജാതിവ്യവസ്ഥ ഒളിഞ്ഞും തെളിഞ്ഞും എല്ലാ കാലത്തും അതിന്റെ ഇരുള്‍ പരത്തിയിരുന്നില്ലേ?

Mohamed Salahudheen പറഞ്ഞു...

നന്മയില് കൂട്ടുചേരാം, തിന്മയില് വിയോജിക്കാം

ഷമീര്‍ തളിക്കുളം പറഞ്ഞു...

തീര്‍ച്ചയായും ശരിയാണ്.
ജാതി സമവാക്യങ്ങള്‍ ഒപ്പിചെടുക്കാന്‍ പെടാപ്പാട്പെടുന്ന നേതാക്കളെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.

ramanika പറഞ്ഞു...

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കേണ്ടി വരും
പക്ഷെ ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കും എന്നും ആശിക്കാം

shajkumar പറഞ്ഞു...

ജാതികളുടെ കൊടി അടയാളങ്ങള്‍..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai DUBAIKKARANJI..... theerchayayum thankalude samshayangal nyayamanu... ee sneha varavinum , abhiprayathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR... thanks a lot for your kind visit and encouragement. thanks....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOIDEENJI..... theerchayayum apakadamanu. ee niranja snehathinum, abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHJI..... sir parayunnathilum karyamundu..., ennalum ippol kooduthalayi ee pravanatha kanunnu... ee sneha varavinum, prathikaranathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWALAHJI..... theerchayayum, nanmakal undakatte.... ee hridhya varavinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... janangalkku atharam thiricharivu nalkan mukhyadhara rashtreeya parttikal thanne mun kai edukkanam.... ee sauhrida sandarshanathinum, prathikaranathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJIKUMARJI.... vakkukalile parihasam vyakthamanu.... ee nirasnehathinum , prathikaranathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAMEERJI.... paranjathu valare sathyamanu.... ee hridhya sameepyathinum, abhiprayathinum orayiram nandhi........

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

sariyanu.
ellam jathivechu pakuththukazhinjallo

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI...... ee sneha varavinum, prathikaranathinum orayiram nandhi......

Lipi Ranju പറഞ്ഞു...

ഇതില്‍ നിന്നും ഒരു മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല...ഓരോ ദിവസം കഴിയും
തോറും ജാതിമത ചിന്തകള്‍ സമൂഹത്തില്‍ കൂടിക്കൂടി വരുന്നു ...

ബെഞ്ചാലി പറഞ്ഞു...

ജാതീയ ചിന്ത രക്തത്തിൽ അലിഞ്ഞതാണ്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai LIPIJI...... ee sneha varavinum , prathikaranathinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BENCHOLIJI.... ee hridhya sameepyathinum, prathikaranathinum orayiram nandhi......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI...... ee sneha varavinum, abhiprayathinum orayiram nandhi.............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️