2011, ഫെബ്രുവരി 23, ബുധനാഴ്‌ച

എന്ടോസള്‍ഫാന്‍- ഇത് നീതിയോ............

എന്ടോസള്‍ഫാന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ പരിഹാസ്സ്യര്‍ ആക്കിക്കൊണ്ട് , എന്ടോസള്‍ഫാന്‍ അപകടകാരി അല്ലെന്നും, നിരോധിക്കേണ്ട കാര്യമില്ലെന്നും ഉള്ള ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. വര്‍ഷങ്ങളായി എന്ടോസള്‍ഫാന്‍ എന്നാ മാരക വിഷം കാരണം ജീവച്ശ്ചവങ്ങള്‍ ആയി മാറിയിരിക്കുന്ന മനുഷ്യ കോലങ്ങളോട് ഉള്ള വെല്ലുവിളി ആണ് ഇത്തരം പ്രസ്താവനകള്‍ . എന്ടോസള്‍ഫാന്റെ പ്രവര്‍ത്തനം കൊണ്ട് തലമുറകളോളം ക്രൂരമായി ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തെ അതിലും ക്രൂരമായി ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ശിക്ഷിക്കുകയാണ് വാസ്തവത്തില്‍ ചെയ്യുന്നത്. കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം എന്ന് പറയുന്നത് എത്ര ശരിയായ കാര്യമാണ്. ജീവിച്ചിരിക്കുന്ന തെളിവുകള്‍ പോലും കാണാന്‍ സാധിക്കാത്ത, വിലാപങ്ങളുടെ അലയൊലി കേള്‍ക്കാത്ത ഒരു പ്രഖ്യാപനമാണ് ബഹുമാനപ്പെട്ട കേന്ദ്ര കൃഷി മന്ത്രി നടത്തിയത്. കക്ഷി രാഷ്ട്രിയ ഭേദമന്യേ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ഇത്തരം പ്രഖ്യാപനങ്ങളെ എതിര്‍ക്കെണ്ടാതാണ്. ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശവും . അത്തരം മാനുഷികമായ അവകാശങ്ങളിന്‍ മേലുള്ള കടന്നു കയറ്റം അവസ്സനിപ്പിക്കെണ്ടാതാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആശാസ്വ നടപടികള്‍ ചെയ്യുന്നുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ദുരിത ബാധിതരെ കണ്ടില്ലെന്നു നടിക്കുന്നു, മാത്രമല്ല കേന്ദ്ര സഹായം നല്‍കില്ലെന്നും പറയുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഭരണകൂടത്തിനു ഞങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയും ഉണ്ട്. അങ്ങനെ അല്ലാതെ വരുമ്പോഴാണ് ജനരോഷം കൊണ്ട് നേതാക്കള്‍ പലായനം ചെയ്യുന്ന സ്ഥിതി ലോകത്ത് സംജാതമാകുന്നത്. ഇപ്പോള്‍ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഈ നിമിഷം വരെയും മരണം തുടര്‍ന്ന് കൊണ്ടിരിക്കുന്ന എന്ടോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ , അവിടുത്തെ ദയനീയ കാഴ്ചകള്‍ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുക. അത്തരം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് പോലും നീതിയോ. സഹാനുഭൂതിയോ ലഭിക്കുന്നില്ല എങ്കില്‍ അനന്തര ഫലങ്ങള്‍ എന്താവും. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കാനും, എന്ടോസള്‍ഫാന്‍ സമ്പൂര്‍ണ്ണം ആയി നിരോധിക്കുവാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുന്നു.......

38 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചിരുന്നെങ്കില്‍ എന്നേ ചെയ്തിരുന്നേനെ......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRAYANJI..... paranjathu valare shariyanu. ee sneha sameepyathinum, pratikaranathinum orayiram nandhi......

gopan nemom പറഞ്ഞു...

എന്ടോസല്ഫാന്‍ വില്കുന്ന കടകള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി ,
അതിനു വീപരീതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അടിച്ചു തകര്‍ക്കുക ....
ധാരാളം പൊതുമുതല്‍ നശിപ്പിച്ചു ഇവിടെ വളര്‍ന്ന യുവജനപ്രസ്താനങ്ങള്‍ !
എവിടെ ? ആരുടെയോ കോലം മനസ്സിലും , വേറൊരുത്തന്റെ കോലം കൈയിലും
വച്ചു , പൊതു ജനത്തിനെ വട്ടം കറക്കി ജാത നടത്തിയ ഊച്ചാളികള്‍ , ചട്ടമ്പികള്‍ ......എവിടെ ?


നന്മകള്‍ ജയരാജ്‌ ...
..

SUJITH KAYYUR പറഞ്ഞു...

prathikaranam iniyum varanam. ellaavarum unaratte

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GOPANJI...... angane adachu akshepikkan padilla, karanam yuvajana prasthanangal prathekichu idathupaksha yuvajana prasthanangal endosulphanethire shakthamayi poradikkondirikkunnudu. rosham manassilakunnundu... ee sneha varavinum, prathikaranathinum orayiram nanmakal.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SUJITHJI.... ee sanidhyathinum, pinthunaikkum orayiram nandhi......

Naseef U Areacode പറഞ്ഞു...

പിന്താങ്ങുന്നു
ആശംസകള്‍

khader patteppadam പറഞ്ഞു...

ശവംതീനികള്‍.. എന്നല്ലാതെ എന്താ പറയുക!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NAZEEFJI.... ee niranja snehathinum , pinthunaikkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHDERJI..... ee nira sameepyathinum, pinthunakkum orayiram nandhi......

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

പണം കായ്ക്കന്ന മരത്തിനെ
അധികാരം വെട്ടിക്കളയില്ല

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

മുരുക്കുംപുഴക്കാരന് ആശംസകള്‍!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAMESSUNNYSIR.... ee hridhyamya varavinum, abhiprayathinum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SANKARANARAYANJI...... ee niranja snehathinum, aashamsakalkkum orayiram nandhi.......

African Mallu പറഞ്ഞു...

I stand by you .Ashamsakal

നന്ദു പറഞ്ഞു...

ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം!

ജയരാജ്, ആശംസകള്‍ !

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI...... ee saannidhyathinum, pinthunaikkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NANDUJI...... ee varavinum, prathikaranathinum orayiram nandhi.....

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

"കണ്ണുണ്ടായാല്‍ പോര കാണണം , കാതുണ്ടായാല്‍ പോര കേള്‍ക്കണം"

ആര് കേള്‍ക്കാന്‍...എവിടെ കേള്‍ക്കാന്‍..
ഇതേപോലുള്ള വേറിട്ട ശബ്ദങ്ങള്‍ ഇടക്കെങ്കിലും മുഴങ്ങട്ടെ..
ആശംസകള്‍..

Unknown പറഞ്ഞു...

Ashamsakal :)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VILLAGEMANJI...... ee sneha sameepyathinum, prothsahanathinum, pinthunaikkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KOTHIYAVUNU.COM..... ee sneha varavinum, aashamsakalkkum orayiram nandhi.....

Unknown പറഞ്ഞു...

ഇതുപോലെ പ്രതിഷേധ സ്വരങ്ങള്‍ ധാരാളം ഉയരട്ടെ, അത് അവരെ നീതിനിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാതിരിക്കില്ല.
ആശംസകള്‍.

ramanika പറഞ്ഞു...

പിന്താങ്ങുന്നു
എല്ലാ ഭാവുകങ്ങളും .....

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

പ്രതിഷേധങ്ങള്‍ മാത്രം പോര അങ്ങിനെ മതിയാരുന്നെങ്കില്‍ എന്നേ നിരോധിക്കുമായിരുന്നു..അപ്പോള്‍ ഇനി പ്രതികാരമാണ് വേണ്ടത്....അഭിനന്ദനങ്ങള്‍ ജയരാജ്

shajkumar പറഞ്ഞു...

പ്രതികരണത്തിന് പ്രേരണകള്‍..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THECHIKKODANJI.... neethi labhikkumennu thanne namukku pratheekshikkaam, ee sneha sannidhyathinum, pinthunaikkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI.... hridhyamaya varavinum, pinthunaikkum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUSTAFAJI..... ee sneha varavinum , pinthunaikkum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJIKUMARJI..... ee niranja snehathinum , pinthunaikkum orayiram nandhi...........

jyo.mds പറഞ്ഞു...

കേന്ദ്രസര്‍ക്കാറിന്റെ കണ്ണു തുറക്കാന്‍ ഇങ്ങിനെ അനേകായിരം ജനശബ്ദങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു.

gopan nemom പറഞ്ഞു...

ഈ സാധനം ഇവിടെ വില്‍ക്കണ്ട എന്ന് അതതു സ്ഥലത്തെ ജനങ്ങള്‍
തീരുമാനിച്ചാല്‍ കാര്യം കഴിഞ്ഞു , ഇതിനു കോടതി വിധിയോ , കൃഷി മന്ത്രിയുടെ
പ്രസ്താവനക്കോ വേണ്ടി എന്തിനു കാത്തിരിക്കുന്നു !!
രാഷ്ട്രിയ മേലാളന്മാര്‍ അധര്‍ശമെല്ലാം എന്നെ തൂക്കി വിറ്റൂ!!!
തെളുവുകള്‍ , പഠന റിപ്പോര്‍ട്ട്‌ , റീവ്യൂ ഹര്‍ജികള്‍ , എല്ലാം കൂട്ടികിഴിച്ചു
വരുമ്പോഴേക്കും നാട് വികൃതമായിരിക്കും.
രാഷ്ട്രിയം മറന്നു ജനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിച്ചാല്‍ ഇവിടെ എല്ലാം നേരെയാകും !
ജനങ്ങളുടെ ചിലവില്‍ ഇവിടുത്തെ എല്ലാ വിഗ്രഹങ്ങളെയും ഒന്ന് പോളി ഗ്രാഫ് ടെസ്റ്റ്‌ ചെയ്യുകയാണെങ്കില്‍
മാത്രമേ മഹാഭാരതത്തിന്റെ ഇന്നത്തെ ചിത്രം മനസ്സിലാവുകയുള്ളു .....!!!!!
..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JYOJI.... ee sneha varavinum, abhiprayathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GOPANJI..... ullile rosham rasham manassilavunnundu. ee sneha varavinum prathikaranathinum orayiram nandhi.....

എന്റെ മലയാളം പറഞ്ഞു...

ഭീകരമായ കാര്യങ്ങള്‍ കച്ചവടക്കണ്ണിനു വളരെ സന്തോഷമാണ് ..ഈ സമൂഹം ഇനി മാറുമോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ENTE MALAYALAMJI.... namukku pratheekshayode kaathirikkaam.... ee niranja snehathinum, prathikaranathinum orayiram nandhi.....

Bipin പറഞ്ഞു...

കീട നാശിനി പ്രയോഗത്തിന്റെ ഫലമായി കാസര്ഗോുട്ടെ മണ്ണും വെള്ളവുംവായുവുംവിഷലി പ്തമായിരിക്കുന്നു. കീടനാശിനി നിര്മാടതാക്കളും അവരുടെ പിണിയാളുകളും രാഷ്ട്രീയക്കാരും സ്വാര്ത്ഥാ ലാഭത്തിനു വേണ്ടി നടത്തുന്ന ഈ മനുഷ്യകുരുതികെതിരെ സതൈര്യം പട വെട്ടുന്ന മാതൃഭൂമിക് അഭിവാദനങ്ങള്. ഈ പോരാട്ടത്തില് ഞങ്ങളും പങ്കാളികള് ആകുന്നു. ഇത്തരം വിഷം പൂര്ണെമായും നിരോധിക്കുന്നതിന്നായി നമുക്ക് സമരം തുടരാം. അതോടൊപ്പം ഭരണ വര്ഗ്ഗിത്തിന്റെ ദയാ ദാ ക്ഷി ന്യ ങ്ങള്ക്കാ യി കാത്തിരിക്കാതെ,പിച്ചക്കാശു പോലെ അവര് വലിച്ചെറി യുന്ന നാണയത്തുട്ടുകള്ക്കാ്യി കാത്തിരിക്കാതെ നമുക്ക് എന്ഡോവസള്ഫാകന്ടെി ഇരകളെ സഹായിക്കാം.



ഇത് കാസര്കോട് കാരുടെ മാത്രം പ്രശ്നം അല്ല. മനുഷ്യ രാശിയുടെ പ്രശ്നമാണ്. നമ്മുടെ നിര്വികാരതയും നിസംഗതയും മാറ്റി വച്ച് മുന്നിട്ടിറങ്ങാന് സമയമായി

see my blog "keralamdevelopm.blogspot.com" of 10.12.2009,15.11.2010 and 29.12.2010 on endosulfan

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BIPINJI....... ee sneha varavinum, vishadamaya prathikaranathinum orayiram nandhi........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️