പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റെ പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ടാമാക്കി തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡായിസിയും, ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ് ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള് ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ടാതിലുള്ള മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡായിസി ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാല്കവലയില് എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുത പെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ടാതിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡായിസി, റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ടാങ്ങലുംയി ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത് തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........
പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാന മാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയ ആര്‍ദ്രമായ ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......
2011, ഫെബ്രുവരി 12, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
24 അഭിപ്രായങ്ങൾ:
ഹി ഹി ... ആശംസകള്‍ . പ്രണയത്തിനും പ്രണയത്തിനെ പ്രണയിക്കുന്ന താങ്കള്‍ക്കും!
Really, love making is a costly affair for someone. What is your case Mr Jayaraj? Love only one. And that is good for one's peace of mind.
Best wishes Mr Jayaraj
View KAS Leaf blog.
K A Solaman
കൊള്ളാം കേട്ടോ
pranayikale ningalkkellaam ashamsakal
ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു.ശരിയാണ്,പ്രണയം മാത്രമല്ല എല്ലാം ഇന്നു കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ജയരാജ്, നന്നായിപ്പറഞ്ഞു. ഇന്ന് എല്ലാം കച്ചവടമാണ്. ആത്മാര്‍ഥത ഒന്നിനും ഇല്ല.ഒന്നിലും ഇല്ല.
ആശംസകള്‍ ...:D
Hai ALAVANTHANJI....... ee sneha varavinum, aashamsakalkkum orayiram nandhi....
Hai SOLAMANSIR.... thanks a lot for your kind visit and comments.....
Hai SHERHAJI... ee sandarshanathinum, prothsahanathinum orayiram nandhi....
Hai SUJITHJI..... ee sneha varavinum, aashamsakalkkum orayiram nandhi......
പ്രണയ്ം വളരെ ചിലവുള്ളതു തന്നെ.... അധിക പ്രണയങ്ങളും ഇതുപോലെയൊക്കെ തന്നെയായിരിക്കും.... എന്നിട്ടു വീണ്ടും വീണ്ടും..
ആശംസ്കള്‍
Hai MOIDEENJI..... valare shariyanu.... , ee niranja snehathinum, prothsahanathinum orayiram nandhi......
Hai KUSUMAMJI..... sneha sameepyathinum, prothsahanathinum orayiram nandhi......
Hai JITHUJI..... ee sneha varavinum, prothsahanathinum orayiram nandhi......
Hai NAZEEFJI..... ee niranja snehathinum , nalla vaakkukalkkum orayiram nandhi.....
ജയരാജ് ഭായ്, വാലന്റൈന്‍ ദിനത്തില്‍ തലകുത്തി നിന്നും ചിന്തിക്കാം, അല്ലെ?
:)
മോശമായില്ല.
ആശംസകള്‍ ..:)
ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ
Hai BINGESHJI..... ee sneha varavinum, abhiprayathinum orayiram nandhi........
Hai RAMESHJI...... ee sannidhyathinum, prothsahanathinum orayiram nandhi........
ചവന്ന സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി പോകുന്ന ക്രിസ്തുമസ്സ് അപ്പൂപ്പനെയാണ് ഈ വാലന്റൈന്‍സ് മനസ്സിലെത്തിച്ചത്.നന്നായി.
പല പോസ്റ്റുകളും ഞാന്‍ വിട്ടുപോയി-ഫോളോ ചെയ്യാന്‍ കഴിയാത്തതിനാല്‍.
Hai JYOJI..... ee sneha sannidhyathinum, prothsahanathinum orayiram nandhi.....
ഒരു ഭാണ്ഡം, ഒരു ഹൃദയം, ഒരു പ്രണയം മനുഷ്യന്..
നല്ല കഥ.ഒരു ഭാണ്ഡം നിറയെ പ്രണയിനികള്‍..
അവസാന ഭാഗം കുറച്ചു കൂടെ നന്നാക്കാമായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ