2011, ഫെബ്രുവരി 1, ചൊവ്വാഴ്ച
അര്ജുനന് സാക്ഷി- യാഥാര്‍ത് ത്യങ്ങളുടെ നേര് കാഴ്ച്ച
ശ്രീ രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിച്ചു, ശ്രീ പ്രിത്വിരാജ് നായകനായ അര്ജുനന് സാക്ഷി ശ്രദ്ധിക്കപ്പെടുന്നു. സമകാലിക പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രം എന്ന നിലയില്‍ അര്ജുനന് സാക്ഷി വളരെ ഉയര്‍ന്ന മാനങ്ങള്‍ കാഴ്ച വയ്ക്കുന്നു. സമകാലിക സാമൂഹിക വ്യവസ്ഥയുടെ കാണാച്ചരടുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന , കണ്ടിട്ടും കാണാനാകാതെ , കേട്ടിട്ടും പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്ന ഒട്ടേറെ അര്ജുനന്മാരെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അര്ജുനന് സാക്ഷി. പല സന്ദര്‍ഭങ്ങളിലും നമ്മള് ഓരോരുത്തരും അര്‍ജുനനെ പോലെ തന്നെയാണ് , പറയേണ്ടത് പറയാനാകാതെ, പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കാന്‍ ആകാതെ ജനക്കൂട്ടത്തിനിടയില്‍ മരഞ്ഞിരിക്കേണ്ടി വരുന്ന അര്ജുനന്മാര്. ചിത്രത്തിന് ഒടുവില്‍ പ്രിത്വിരാജ് അവതരിപ്പിക്കുന്ന റോയ് മാത്യു എന്ന കഥാപാത്രം ചോദിക്കുന്നു, ഈ അര്ജുനന് ആരാണ് ? ശരിക്കും ഈ ചോദ്യം പ്രേക്ഷകരായ നമ്മള് ഓരോരുത്തരോടും തന്നെയാണ്. ആ ചോദ്യത്തിനു മുന്പില് ഓരോ പ്രേക്ഷകനും തിരിച്ചറിയുന്നു ഒളിഞ്ഞിരിക്കുന്ന ആ അര്ജുനന് നമ്മള് ഓരോരുത്തരും തന്നെയാണ്. സാമൂഹികമായ മാറ്റത്തിന് ഓരോ അര്‍ജുനന്മാരും ധൈര്യപൂര്‍വ്വം മുന്നോട്ടു വരണം എന്നാണു ചിത്രം ആഹ്വോനം ചെയ്യുന്നത്. ആധുനിക കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയും, വാര്‍ത്താ മാധ്യമങ്ങളുടെ അരങ്ങു വാഴലും, സാധാരണക്കാരന് അനുഭവിക്കുന്ന ധര്‍മ സങ്കടങ്ങളും എല്ലാം ചിത്രം നന്നായി വരച്ചു കാട്ടുന്നു. എറണാകുളം കലക്റെരുടെ കൊലപാതകം മുഖ്യ വിഷയമായി വരുന്ന ചിത്രം എന്നും എവിടെയും എപ്പോഴും സംഭവിക്കാവുന്നത് തന്നെയാണ്, കാരണം രണ്ടു ദിവസ്സങ്ങള്‍ക്ക് മുന്‍പാണ് മഹാരാഷ്ട്രയില്‍ അടീഷണല്‍ ജില്ലാ കലെക്റെര്‍ ആയിരുന്ന യശ്വന്ത് സോനവനയെ അക്രമികള്‍ ചുട്ടു കൊന്നത്, നസക്കിനു അടുത്ത് മന്മാട് എന്ന സ്ഥലത്ത് ഡീസ്സല് മായം ചേര്‍ക്കുന്ന കേന്ദ്രം റയിധു ചെയ്യാന്‍ പോയപ്പോഴാണ് അക്രമികള്‍ അദ്ധേഹത്തെ ചുട്ടു കൊന്നത്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് അര്ജുനന് സാക്ഷി മുന്നോട്ടു വൈക്കുന്നത്. അപകടത്തില്‍പെട്ട തന്റെ സഹപ്രവര്‍ത്തകനെ ട്രാഫിക് ബ്ലോക്ക് കാരണം സമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം തോളില്‍ ചുമന്നു കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന പ്രിത്വിരജിന്റെ കഥാപാത്രം വര്‍ത്തമാന കാല യാധര്ത്യതിന്റെ ദുരന്ത മുഖമാണ് അനാവരണം ചെയ്യുന്നത്. ശ്രീ രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാം സാമൂഹിക പ്രതിബതതയുള്ള ഒരു നല്ല ചിത്രം പ്രേക്ഷകന് സമ്മാനിക്കാന്‍ സാധിച്ചതിനു. പ്രിത്വിരാജ് എന്ന നടന്റെ താര പരിവേഷത്തിന് അപ്പുറം ഒരു കലാകാരന് എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തര വാദിത്ത ബോധമാണ് അര്ജുനന് സാക്ഷിയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരു ഉത്തമ കലാകാരന്റെ കടമയും, ഉത്തര വാദിതവും തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ആണ് അഗുസ്ടിന്റെ പ്രകടനവും വളരെ മികച്ചതാണ്. എല്സ്സ്സമ്മയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ആനിന്റെ കഥാപാത്രം, . മുകേഷ്, ജഗതി. തുടങ്ങി മറ്റു താരങ്ങളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. രഞ്ജിത് ശങ്കറിന്റെ ശക്തമായ തിരക്കഥയും, അജയന് വിന്‍സെന്റിന്റെ ക്യാമറയും, രേന്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും, ബിജിപലിന്റെ സംഗീതവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്, . ഗാന രംഗത്ത് പ്രിതിവിരാജ് മനോഹരമായി നൃത്തം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. നല്ല സിനിമകള്‍ വേണമെന്ന് മുറവിളി കൂട്ടുന്ന പ്രേക്ഷകര്‍ അര്ജുനന് സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ കാണുകയും , ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നല്‍കുകയും ചെയ്യേണ്ടതാണ്........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
44 അഭിപ്രായങ്ങൾ:
അര്ജുനന് സാക്ഷി പോലുള്ള നല്ല ചിത്രങ്ങള്‍ വിജയിക്കട്ടെ..
പുതിയ ചിത്ര വിശേഷങ്ങളുമായി വീണ്ടും വന്നല്ലോ.. ആശംസകള്‍..
മലയാളത്തില്‍ നല്ല സിനിമകള്‍ വരുന്നതില്‍ ഒരു പാട് സന്തോഷം .റിവ്യു വിനു നന്ദി .
Jayaraj's comment tempts me to see the film. With warm regards Mr Jayaraj
K A Solaman
മാഷേ,നാട്ടിൽനിന്ന് മോശം അഭിപ്രായം ആണല്ലോ കിട്ടിയത്.
good one!
Hai ELAYODENJI..... theerchayayum itharm nalla chithrangal vijayikkendathu thanneyanu. ee sneha varavinum, abhiprayathinum orayiram nandhi.......
Hai AFRICANMALLUJI... ee varavinum abhiprayathinum valiya santhosham, oppam orayiram nandhiuum...........
Hai SOLAMANSIR.... theerchayaum ARJUNAN SAKSHI valare samoohika prasakthiyulla chithramanu.... thanks a lot for your kind visit and such a wonderful comment.
Hai NIKUKECHERIJI..... ethoru kalayayalum parimithikalkku ullil ninnu kondu samoohathinu nanma pakarnnu nalkan sadhikkumbozhanu athinu poornnatha kai varunnathu . angane nokkumbol ARJUNAN SAAKSHI atharamoru lakshyam mun nirthiyulla chithram thanneyanu. ee saannidhyathinum, abhiprayathinum orayiram nandhi.........
Hai KOTHIYAVUNNU.COM...... thanks alot for your kind visit and encouragement......
ആശംസകള്‍!
Hai SANKARANARAYANJI... ee sneha varavinum, aashamsakalkkum orayiram nandhi....
ചേട്ടന്മാരേ,
പാസഞ്ചര്‍ കണ്ട ഓര്‍മയും വെച്ച് ഈ പടത്തിന് കേറിയാല്‍ ഖേദിക്കേണ്ടി വരുമേ
യുക്തിയുടെ ഗുളിക കഴിക്കാന്‍ മറന്നുപോയിരിക്കുന്നു സംവിധായകന്
പത്രമോഫീസ് സീനുകളൊക്കെ പരമ അബദ്ധങ്ങള്‍
എന്തായാലും തിയറ്ററുകളിലോടുന്ന മറ്റു കടുംകൈകള്‍ വെച്ച് നോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന് സാക്ഷി!
നല്ല സിനിമകള്‍ വരുന്നതില്‍ സന്തോഷം
ഞാന്‍ കണ്ടില്ല.ഈവിവരണം കണ്ടതുപോലെ തന്നെ.
പുതിയ ചിത്ര വിശേഷങ്ങളുമായി വീണ്ടും വന്നല്ലോ.. ആശംസകള്‍..
അഭിപ്രായം നന്നായി പറഞ്ഞിരിക്കുന്നു. പടം കാണാത്തതിനാല്‍ അഭിപ്രായത്തോട് ഞാന്‍ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ല.
ഞാന്‍ "അര്ജുനന് സാക്ഷി' കണ്ടില്ല. താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ കാണണം എന്ന് ആഗ്രഹം ഉണ്ട്.. ആശംസകള്‍...
ആശംസകള്‍!
Hai THELINEERJI..... thankalude kazhchappadu paranju. chithram munnottu vaikkunna nanmayude sandesham athanu mattenthu yukthiyekkalum pradhanam. ee snehaha varavinum, abhiprayathinum orayiram nandhi.....
Hai SUJITHJI.... ee sannidhyathinum abhiprayathinum orayiram nandhi......
Hai KUSUMAMJI.... ee sneha varavinum, prothsahanathinum orayiram nandhi.....
Hai SHAJIKUMARJI.... ee sneha sameepyathinum, prothsahanathinum orayiram nandhi.....
Hai KHADERJI..... ee niranja snehathinum, nalla vaakkukalkuum orayiram nandhi.....
Hai SREEJITHJI.... ee sneha varavinum, prothsahanathinum orayiram nandhi......
Hai NANDUJI.... ee niranja snehathinum, aashamsakalkkum orayiram nandhi......
പടം കണ്ടില്ല... നല്ലതെങ്കില്‍ സന്തോഷം. നല്ലത് പിറക്കട്ടെ. മലയാള സിനിമ രക്ഷപെടട്ടെ.
ഇത്തരം പരിചയപ്പെടുത്തളിലൂടെ പല സിനിമകളും കാണുന്നത് പോലെ അനുഭവപ്പെടുന്നു.
ഒന്നാം തരാം അവലോകനം. നല്ല ചിത്രങ്ങള്‍ ഇന്ന് വളരെ കുറവാണ്. ഉള്ളവയില്‍ നല്ലവയെ പരിചയപ്പെടുത്താന്‍ ഇനിഇയും ശ്രമിക്കുക
Hai ALAVANTHANJI.... ee hridhya sannydhyathinum, prothsahanathinum orayiram nandhi.....
Hai RAMJISIR.... ee sneha valsalyangalkkum, prothasahanathinum orayiram nandhi.....
Hai SALAMJI..... ee niranja snehathinum , prothsahanathinum orayiram nandhi........
Very nice review, I like this director's earlier movie, passenger. Sure this one is going to be hit.
Hai SWATHIJI..... thanks a lot for your kind visit and encouragement....
ജയരാജ് ..ഒരു ഫോളോവര്‍ ലിങ്ക് ഇടുന്നതിനെ പറ്റി ഒന്ന് ഗൌരവമായി ആലോചിക്കാത്തതെന്ത്?
ഈ ബ്ലോഗില്‍ വരുന്ന പോസ്റ്റുകളെ പറ്റി അറിയാന്‍ ഒരു മാര്‍ഗവും ഇല്ല.ഗൂഗിള്‍ ഫ്രന്റ് കണക്റ്റ് ഉപയോഗിച്ച് ഈ ഗാഡ്ജെറ്റ് ചേര്‍ക്കാം ..
www.marubhoomikalil.blogspot.com
എന്ന ബ്ലോഗില്‍ ഇത് ചേര്‍ക്കാനുള്ള സഹായം കിട്ടും .
Hai RAMESHJI....... theerchayayum nirdeshangal paalikkaam...., ee sneha varavinum, prothsahanathinum orayiram nandhi..........
അര്ജ്ജുനന് സാക്ഷിയെക്കുറിച്ചുള്ള കുറിപ്പിനു നന്ദി..
സിനിമയുടെ കാഴ്ചകളിലൂടെ ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ട്..രഞ്ജിത് ശങ്കര്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സിനിമയാക്കാന്‍ ആഗ്രഹിക്കുന്ന സംവിധായകനാണ്..
എനിക്കു നേരിട്ടറിയാം.. പാസഞ്ചറില്‍ തന്നെ സിനിമ എന്ന മാധ്യമത്തെ എങ്ങനെ സന്ദേശം നല്കുന്നതാക്കാം എന്നു തെളിയിച്ചതുമാണ്.ഇതു പോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ
എന്നാശംസിക്കാം..
നിലവാരത്തകര്‍ച്ച നേരിടുന്ന മലയാളസിനിമയെ സാമൂഹിക പ്രതിബന്ധതയുള്ള ഒരു ചാനലായി മാറ്റുവാന്‍ ഇവരെപ്പോലുള്ളവര്‍ അത്യാവശ്യമാണ്.
Hai MUNEERJI...... ee sneha varavinum, prothsahanathinum, orayiram nandhi........
Hai UNNIKRISHNANJI..... ee niranja snehathinum, abhiprayathinum orayiram nandhi........
Jayaraj, I am unable to read your post.I have to download the fonts I think , Mine is a new system, anyway shall do it soon. Good luck.
Hai CHITRAJI...... thanks a lot for your kind visit , best wishes.....
ഇതുപോലെ നല്ല സിനിമകൾ ഇനിയു വരട്ടേ...
Hai MUKUNDANJI...... ee sneha varavinum, prothsahanathinum orayiram nandhi.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ