2011, ജനുവരി 3, തിങ്കളാഴ്‌ച

ജനിതക മാറ്റം വിളകളില്‍ ........

ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സനതിന്റെ അടിസ്ഥാന ഘടകമായ ഒരു രാജ്യത്തെ സംബന്ധിച്ച് ഇത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. മാനവരാശിയുടെ നന്മയ്ക്കും ,പുരോഗതിക്കും ശാസ്ത്രം മുഖ്യ പങ്കു വഹിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ നാശത്തിനായി ആ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളോട് മുഖം തിരിച്ചിരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ ശാസ്ത്ര വിരോധം ന്യയീകരിക്കാവുന്നതുമല്ല. ജനിതക മാറ്റം വരുത്തിയ വിളകളെ അന്ധമായി എതിര്കേണ്ട കാര്യമില്ല. ജനിതക മാറ്റത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ടതും ,വിളവു നല്‍കുന്നതും , പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണം ആകാത്തതും ആയ വിളകള്‍ സൃഷ്ട്ടിക്കുകയാണെങ്കില്‍ ഭക്ഷ്യോല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടും. ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന ഭക്ഷ്യ ക്ഷാമം കാണാന്ക്കിലെടുത്തു കൊണ്ട് , ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്. ശാസ്ത്ര പുരോഗതിയും , ജനിതക മാറ്റം വരുത്തിയ വിളകളെയും ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം. അന്ധമായി ജനിതക മാറ്റം വരുത്തിയ വിളകളെ എതിര്‍ക്കേണ്ട കാര്യമില്ല. വിശദമായ പഠനത്തിലൂടെ, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ ജനങ്ങളുടെ സംശയങ്ങളെ ദൂരീകരിച്ച്‌ കൊണ്ട് ശാസ്ത്രത്തിന്റെ പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അത് കാര്‍ഷിക മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനോടൊപ്പം വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിക്കുകയും ചെയ്യും എന്നതി സംശയമില്ല. നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യാം. ശാസ്ത്രത്തെ കീഴ്പ്പെടുതുമ്പോള്‍ ആ ശാസ്ത്രം നമ്മളെ കീഴ്പ്പെടുതതിരിക്കാന്‍ നമൂകു സാധിക്കുക തന്നെ വേണം...........

26 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

vasthavam

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

വളരെ ശരിയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. പരീക്ഷണങ്ങളും കണ്ടെത്തലുകളും സാമാന്യ ജനങ്ങള്‍ക്ക്‌ സുതാര്യം ആയിരിക്കുകയും വേണം.
ജനിതക മാറ്റത്തെ കാടടച്ച് എതിര്‍ക്കേണ്ട ആവശ്യമില്ല. കൃഷി തന്നെ മനുഷ്യന്‍ കണ്ടുപിടിച്ച ഒന്നല്ലേ? ചെടികള്‍ തന്നെ വളരണം പറിച്ചു നടാന്‍ പാടില്ല എന്ന് അന്നും ആരെങ്കിലുമൊക്കെ എതിര്‍ത്ത് കാണുമായിരിക്കും ;)

Unknown പറഞ്ഞു...

“ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്.”

എന്നത് തന്നെയാണിതിലെ കാര്യം.
ആശംസകള്‍

Unknown പറഞ്ഞു...

ഒരു എന്‍ഡോസള്‍ഫാനെന്ന കീടനാശിനി വരുത്തി വെക്കുന്ന ആഘാതങ്ങള്‍ മുമ്പേ ജയരാജ് തന്നെ എഴുതിയിട്ടുണ്ട്. ഒരു ചെറുമരുന്നിനെതിരെയുള്ള പഠനങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നു.

അപ്പോള്‍ ഈ വിഷയത്തില്‍ ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നുവെങ്കിലും സ്ഥാപിത താല്‍പ്പരങ്ങള്‍ക്ക് വേണ്ടി ആ പഠനങ്ങളെ അട്ടിമറിക്കില്ലെന്നാര് കണ്ടു??

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NIZARJI..... ee nira sannidhyathinum, prothsahanathinum orayiram nandhi...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAYETTA.....ee hridhya sameepyathinum, uracha vaakkukalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISHASURABHIJI.... ee saumya sameepyathinum, prothsahanathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISHASURABHIJI... aashankakal swabhavikamanu, athu kondu thanne atharam aashankakal dooreekarikkenda baadhyathayum undu..... nandhi....

Kadalass പറഞ്ഞു...

ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ ഇനിയും ഒരുപാട് പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. പ്രക്രതിക്കും മനുഷ്യനും കോട്ടങ്ങള്‍ വരാത്ത പദ്ധതികള്‍ അനിവാര്യമാണ്.
വിവരങ്ങള്‍ നല്കിയതിന്‍ നന്ദി.
ആശംസകള്‍!

ajith പറഞ്ഞു...

“എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം.”

പ്രകൃതിക്ക് ദോഷം ഭവിക്കാതെ പ്രകൃതിയില്‍ ഒരു Modification വരുത്തുക സാദ്ധ്യമാണോ? ചില തര്‍ക്കങ്ങള്‍ ആ‍ര്‍ക്കും ജയിക്കാനാവാത്തതാണ്. സീബ്ര കറുത്ത തൊലിയില്‍ വെളുത്ത വരയെന്ന് ഒരാളും, അല്ല വെളുത്ത തൊലിയില്‍ കറുത്ത വരയുള്ള മൃഗമെന്ന് വേറൊരാളും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍? പ്രകൃതിയില്‍ ഒരുപാട് ദോഷങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണത്തിന്റെ പേരിലാ‍ണ് തര്‍ക്കം. ഭക്ഷ്യം കുറവല്ല. 2-3 ലക്ഷം ടണ്‍ അരി ചീഞ്ഞ് പോയത് നമ്മുടെ ഭാരതത്തിലാണ്. ചീഞ്ഞാലും ശരി അത് പാവങ്ങള്‍ക്ക് കൊടുക്കില്ല എന്ന് മന്ത്രി ശഠിച്ചതും ഈ ഭാരതത്തില്‍ തന്നെ. ജയരാജ്, എല്ലാവര്‍ക്കും ഭക്ഷിച്ച് മിച്ചം വയ്ക്കാനുള്ളത് ഈ ഭൂമിയിലുണ്ട്. എത്തേണ്ടിടത്തെത്തിക്കാനുള്ള ഇച്ഛാശക്തിയുള്ള ഭരണമുണ്ടെങ്കില്‍. സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ നിന്ന് ഊരിപ്പോകാനുള്ള ശ്രമത്തിലാണ്. പിന്നെ എവിടെ ആശ്രയം? ശാസ്ത്രവിരോധമല്ല എതിര്‍പ്പുകള്‍ക്ക് കാരണം. ആ ശാസ്ത്രം ആരുടെ കയ്യിലെന്നതും, നമ്മുടെ വിശന്ന വയര്‍ നിറയ്ക്കാന്‍ ചിലര്‍ കനിയണം എന്ന സ്ഥിതി വരുമെന്ന് കണ്ടാണ് എതിര്‍പ്പ്. എതിര്‍ക്കുന്ന സ്വരങ്ങളെ വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നവരാണ് ആ “ചിലര്‍” എന്നതും ഇപ്പോള്‍ കണ്ടു തുടങ്ങിയല്ലോ. കെ.പി.സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ ഇതിനെപ്പറ്റിയൊരു ചര്‍ച്ച പുരോഗമിക്കുന്നുണ്ട്
http://kpsukumaran.blogspot.com/

Pushpamgadan Kechery പറഞ്ഞു...

എന്തൊക്കെയായാലും വിലക്കയറ്റവും ഭക്ഷ്യ ദൌര്‍ലഭ്യവും നമ്മെ വിട്ടുപോകും എന്നു തോന്നുന്നില്ല.
പോരാത്തതിനു ചൂഷകരൊക്കെ സംഘടനാപാടവം കാഴ്ചവെക്കുന്ന സമയവും.
ഭരണാധികാരികള്‍ കണ്തുറക്കുമോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUHAMMAD KUNJIJI.... ee hridhya varavinum, prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHJI..... ee sneha saannidhyathinum, vishadamaya vaakkukalkkumorayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PUSHPAMGADJI.... ee nira sameepyathinum, prathukaranathinum orayiram nandhi....

Sameer Thikkodi പറഞ്ഞു...

കാലിക പ്രസക്തമായ എഴുത്ത് ... അന്ധമായി നാം ഒന്നിനെയും എതിര്‍ക്കുന്നത് അപ്രായോഗികമെന്ന തിരിച്ചറിവ് "പുരോഗമന" പ്രസ്ഥാനമെന്ന് പറയുന്നവര്‍ക്ക് വന്നു ഭവിച്ചതില്‍ സന്തോഷമുണ്ട് .. അതോടൊപ്പം ഇവയൊക്കെ കുത്തക വല്ക്കരിക്കുന്നതിനെ എതിര്‍ക്കുകയും വേണം .. അപ്പോള്‍ നമ്മുടെ നാട്ടിലും ഗവേഷണങ്ങളും കണ്ടു പിടുത്തങ്ങളും നടക്കേണ്ടിയിരിക്കുന്നു . corporate sponsored invention മാത്രം പോരാ നമുക്ക് .. സര്‍ക്കാരുകള്‍ ഇതിനു മുന്‍കൈ എടുക്കണം ... കാര്‍ഷിക സര്‍വ്വകലാശാലകള്‍ അവയുടെ വ്യാപ്തി ഒന്ന് കൂടി വിപുലമാക്കെണ്ടിയിരിക്കുന്നു. ഗവേഷണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന faculty ഉണ്ടാവണം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SAMEERJI... abhiprayam vyakthamanu.... ee sneha sannidhyathinum, prothsahanathinum orayiram nandhi......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ജയരാജ് പറയുന്നതിനെ ഒരു പരിധിവരെ യോജിയ്ക്കുന്നു. എന്നാല്‍ വരും കാലങ്ങളില്‍ അമേരിക്കയിലെ കുത്തക കമ്പനിക്കാരുടെ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍
വിതയ്ക്കാനുള്ള ഒരു വിളനിലമായി നമ്മുടെ ഭാരതം മാറരുത്.ഇപ്പോള്‍ തന്നെ എന്‍ഡോസള്‍ഫാന്‍ വരുത്തി വെച്ച വിന നമ്മള്‍ കാണുന്നുണ്ട്.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) പറഞ്ഞു...

janathika mattavum nammude shaalamaattathinu kaaranamaakumo ennathaanu ente pedi

ippo thanne pazhaya palla nalla sheelangalum kaimosham vannirikkunnu

mattam ennu kelkkumpozhe pediyaayi thudangi jayaraajettaa

K A Solaman പറഞ്ഞു...

K Monsanto is the saviour of this house|
The CPM has put their hoary opposition against Monsanto into cold storage. They are no longer against genetically modified seeds. The move in the party’s stand on genetic crop farming is not because of any scientific know-how about BT seeds but to keep shut the mouths of Opposition parties on various issues.

Interestingly the CPM stance has drawn support from Union Minister of State for Agriculture KV Thomas, a person who forgot all the burning needs of the State when he has become central minister. The president of Kissan Sabha comrade S Ramachandran Pillai speaking in tune with Monsanto chief is also interesting to hear. Though Pillai is a politburo member of the party his opponents say he is incapable of winning a ward election if contested. He is making himself the author of ‘gods of small thing’ by uttering words indigestible to vast population of the country. Arunthathi speaks for Pakistan, likewise Pillai speaks for Monsanto.

The somersaulty by State Finance Minister Thomas Isaac, who opposed BT brinjal and disbursed Rs 20 lakhs to his party men for what is called Mararikulam Brinjal festival, now favouring Pillai is also intriguing.

K A Solaman

I differ a little from you Mr Jayaraj. It is very dangerous to use genetically transformed seds supllied by Monsanto, until we develop our own technology. And it will take a little more time.

You have done a good job. Congrats Mr Jayaraj

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PADMACHANDRANJI..... shasthrathinte nettangale manushya nanmaykkai prayaojanappeduthan kazhinjal athu valiya karayamalle.... ee snehathinum, abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR.... once agai warm welcome. janithaka vithukale andhamayi ethirkenda karyamilla thanne . avuyude gunangaleyum, dhoshangaleyum patti urappakkiyittu mathi mattu kaaryangal.monsantoyo, kargilo polulla kuthakakalil ninnum itharam avakashangal sarkkar thalathilekku kondu varanulla theerumangale swagatham cheyyunnathil thettundu ennu thonnunnilla. kuthakkakalil ninnum sshasthra nettangale sadaranakkaranu prapyamakkan itharam neekkangal prayojanappedum ennu karuthaam. ee saannidhyathinum, abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMAJI.... kuthakakakalil ninnum itharam nettangal sadaranakkaranu prapyamaakkanulla shramangalanu ivide thudakkam kurikkunnathu. athu yadarthyathil ethu mennu karuthaam. ee sneha varavinum, abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRADEEPJI..... ee sneha varavinum, prothsahanathinum orayiram nandhi......

Areekkodan | അരീക്കോടന്‍ പറഞ്ഞു...

പക്ഷേ നമ്മുടെ സ്വാഭാവിക വിത്തുകള്‍ വിട്ടുള്ള കളി അത്ര നന്നായിരിക്കില്ല.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AREEKODANJI... shasthrathinte kandu piduhtangale athraykku avaganikkanum kazhiyillallo.... ee varavinum, abhiprayathinum orayiram nandhi....

അജ്ഞാതന്‍ പറഞ്ഞു...

blogging as a GuestIf you would care to use up written material Blog posts, not formal pronunciamentos.


My weblog click here

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...