2010, ഡിസംബർ 26, ഞായറാഴ്ച
തീയറ്റെരിലെക്കുള്ള വഴി...................
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ ആധുനിക കാലത്ത് സിനിമ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ സമീപനത്തിലെ കാപട്യം വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ് വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്. ഇന്നലെകളില്‍ സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്കിയ സംവിധായകര്‍ ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും ശരാശരി മലയാളിയുടെ മനസ്സ് വലിയ മാറ്റം വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക് ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട് അടുക്കുമ്പോള്‍ അതൊക്കെ വെറും വേഷം കെട്ടലുകള്‍ ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം ബാധിച്ച പ്രവര്‍ത്തകരാണ് മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും പകരം വൈക്കാവുന്ന എന്ത് സാങ്കേതിക വളര്‍ച്ചയാണ് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ. സാങ്കേതികമായ വളര്‍ച്ച നമ്മുടെ നാടിന്റെ തുടുപ്പുള്ള കഥകളുമായി ഇഴുകിചെരട്ടെ. എത്ര ഹൈടെക് ആയാലും മാനുഷിക വശങ്ങളില് മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് കടകള്‍ കൂണുകള്‍ പോലെ ചുറ്റും ഉള്ളപ്പോഴും, ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര് ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ ക്യൂ നില്‍ക്കുന്നത്, അത് കഴിച്ചു കഴിയുബോള്‍ അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍ നമുക്ക് കാണാന്‍ കഴിയുക ഒരു ശരാശരി മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഫാസ്റ്റ് ഫുടല്ല , തനി നാടന്‍ ഭക്ഷണം തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ വല്യമ്മച്ചി ഫാസ്റ്റ് ഫുഡ് ഉണ്ടാക്കി വിളംബാന്‍ നിന്നാലോ....? . ഇത് തന്നെയാണ് ചിന്താക്കുഴപ്പം ബാധിച്ച മലയാള സിനിമാപ്രവര്‍ത്തകരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മണ്ണിന്റെ മണമുള്ള , ഗ്രാമ വിശുദ്ധി നിറയുന്ന, നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള വഴി പ്രേക്ഷകരെ കൊണ്ട് നിറയട്ടെ..... ഹൃദയം നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
36 അഭിപ്രായങ്ങൾ:
Happy New year. Let the new year bring cheer and happiness all around.
Hai CHITRAJI.... thanks a lot for your kind visit . wish you the same....
munpathe ezhuthu pole ithum manoharamaayi. happy new year.
നല്ല ചിന്ത . നല്ല അവതരണം . പുതുവത്സരാശംസകള്‍
I have made up my mind about Malayalam cinema. Karuthapakshikal, Pranchiyettan and the saint are worth seeing.
Wish you a happy new year Mr Jayaraj. I appreciate your posting
K A Solaman
നമ്മുടെ പ്രശ്നം ഈ കൂട്ടിക്കുഴയ്ക്കലാണ്. റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് തേങ്ങയടിക്കുന്ന ആളുകള്‍ ISRO-യില്‍ പോലും ഇല്ലേ? :)
പുതുവത്സരാശംസകള്‍
Hai SUJITHJI..... ee sneha varavinum, aashamsakalkkum orayiram nandhi..... hridayam niranja puthuvalsara aashamsakal....
Hai ABDULKADERJI.... ee sneha sameepyathinum, prothsahanathinum orayiram nandhi.... hridayam niranja puthuvalsara aashamsakal....
Hai SOLAMANSIR.... thanks a lot for your kind visit and such a wonderful encouragement... thanks. wish you a very happy new year....
Hai JAYETTA..... ee niranja snehathinum, prothsahanathinum orayiram nandhi.... hridayam niranja puthuvalsara aashamsakal....
Hai MULLAJI.... ee snehathinum, aashamsakalkkum orayiram nandhi.......
നല്ല ചിന്തകളും അവലോകനവും..
പുതുവത്സരാശംസകള്‍
സുഹ്ര്ത്തെ മലയാള സിനിമാ പ്രേക്ഷകന്റെ ഈ കാപട്യം ചര്ച്ച്ച്ചചെയ്യപ്പെറെന്ടതുതന്നെ. കാടിയെ മുടിയും കോള മുടതെയും എന്ന പ്രയോഗം അന്വര്ത്ഹം തന്നെ. ഈ കാപട്യത്തില്‍ നിന്ന് പുറത്തുവരാതെ മലയാളി ബൌദ്ധികമായി ഉയരും എന്ന് വിശ്വസിക്കാന്‍ വയ്യ. നല്ലത്. ചിന്തകളുടെ ഇത്തരം പങ്കുവയ്ക്കല്‍ അര്ഥപൂര്ണ്ണമ് തന്നെ. സ്നേഹം,പിന്തുണ, ഐക്യദാര്‍ഡ്യം.
എല്ലാം പറഞ്ഞത് പോലെ നടക്കട്ടെ, പുതുവത്സര ആശംസകള്‍
Hai ELAYODANJI... ee sneha sparshatninum, prothsahanathinum orayiram nandhi.....
Hai AJITJI... ee niranja snehathinum, prothsahanathinum, pinthunaikkum orayiram nandhi...
Hai ANEESAJI..... ee sneha varavinum, aashamsakalkkum orayiram nandhi....
No comment on cinema
365 wishes for a very happy & prosperous New Year 2011
Wishing you a happy and prosperous new year.Regarding malayalam movies, if they are not taking care of story department very carefully, cinema won't last even with M and M
Hai AJITHJI.... ee sameepyathinum, aashamsakalkkum orayiram nandhi.....
Hai SWATHIJI... you said it correctly. thanks a lot for your kind visit and comeent.....
നന്നായീ എഴുതിയിരിക്കുന്നു.. പക്ഷെ ഈ കാലത്ത് മൺചിരാതും ചെറുമകുടിയും മറ്റും കാണിച്ചാൽ മലയാളി സ്വീകരിക്കുമൊ എന്നൊരു സംശയം. അന്ന്അന്നത്തെ സാമൂഹിക പരിതസ്തിതിയിൽ നിന്നു കഥ കണ്ടെത്തി അതു നല്ലരീതിയിൽ പറയുന്നതാവണം സിനിമ.. സമൂഹത്തിന്റെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചില്ലെങ്കിൽ പ്രേക്ഷകർ സ്വീകരിക്കും എന്നു തോന്നുന്നില്ലാ... പുതുവത്സരാശംസകൾ..
Hai VENUGOPALJI..... theerchayayum sahriyanu, pakshe namukku anyamaya samoohika paschathalangal thiruki kayattumbozhanu vipareetha phalamundakunnathu, holiwudil ninnum, bollywoodil ninnum, kolliwoodil ninnum, malayali prekshakar pratheekshikkunnathalla avar malayalathil ninnum pratheekshikkunnathu, malayala cinemayum holliwud, bolywud,kolywud anukaranam nadathiyal avar original thedi pokum malayalam parajayappedukayum mcheyyum, athu kondu malayalathil ninnu prekshakar pratheekshikkunna thanthayava kodukkan malayalathinu kazhiyuka thanne venam.... ee varavinum, prothsahanthinum orayiram nandhi....
Wish u Happy & Prosperous Happy New Year!!
Hai KOTHIYYAVUNNU.COM.... wish you a happy and prosporous new year.. thanks a lt for your kind visit and wishes.....
പുതുവത്സര ആശംസകള്‍................
പുതുവല്‍സര ആശംസകള്‍ .നല്ല അവതരണം.സിനിമ കണ്ടു ഭാഷയ്ക്കും സംസ്കാരത്തിനും മുഉല്യച്ചുതി ഉണ്ടാവുന്നത പ്രതികരിക്കേണ്ട ഒരു വാസ്തവമാന്നു .
Hai KICHUJI...ee sneha varavinum, aashamsakalkkum orayiram nandhi........
Hai NANMAKAL......ee sneha saannidhyathinum, prothsahanathinum orayiram nandhi.....
Hai NIZARJI..ee nira saannidhyathinum aashamsakalkkum orayiram nandhi....
മണ്ണിന്റെ മണവും,സാങ്കേതികതയുടെ മികവും ഒപ്പം രസമുളവാക്കുകയും ചെയ്യുന്നതായിരിക്കണം..അല്ലേ.
പിന്നെ
ജയരാജിനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
പഴയ ചില സിനിമകള്‍ ഇപ്പോഴും ഓര്‍ത്തിരിയ്ക്കുന്നു..ഇപ്പോഴുള്ളതോ...????
Hai MUKUNDANJI.... ee sneha sameepyathinum, aashamsakalkkum orayiram nandhi.....
Hai KUSUMAMJI.... ee sneha varavinum , prothsahanathinum orayiram nandhi.....
ellam nannyittuntu. ellam onnotichu vayichathanu. savadhanam vayikanulla savakasham jeevikkanulla thathrappatil kittuinnillennathanu sathyam. rachanyute karyavum thathaiva.
iniyum rachankal pratheekshikkatte. sarva vidha ashamsakalum.
sasneham
sathyan
Hai SATHYANJI..... ee sneha varavinum, prothsahanathinum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ