പ്രണയത്തിന്‍  ആഴങ്ങളില്‍  ഞാന്‍  അറിഞ്ഞു..
അരികില്‍  നീ ഉണ്ടെന്നാല്‍   പ്രണയം  വസന്തമാണ്..
അകലെ നീ എന്നാലോ  പ്രണയം  കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍  പ്രണയം  മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍  പ്രണയം  തീ ജ്വാലയാണ്  ..
ഒരു  നാളില്‍ പ്രണയം  കാമത്തിന്  കീഴ്പ്പെട്ടു... 
കാമത്തിന്‍  ചൂടില്‍ ഞാന്‍  പ്രണയം മറന്നു..
പ്രണയം  കാമത്തിന്‍  മേലങ്കി  അണിഞ്ഞപ്പോള്‍..
എന്‍ കാമം  അന്ഗ്നിയായ്  നിന്നില്‍  കത്തി പടര്‍ന്നപ്പോള്‍  ..
പ്രണയത്തിനായി  നീ ദാഹിച്ചു കേണപ്പോള്‍  ...
പിന്നെയും  പ്രണയം തേടി ഞാന്‍  യാത്രയായി..
കാമത്തിന്‍ തീ ജ്വാല  കെട്ടടങ്ങുമ്പോഴും  ...
 പ്രണയം  മനസ്സില്‍ കുളിര്‍ മഴയായി  നിറയുമ്പോള്‍  ..
ഞാനറിയുന്നു,  പ്രണയം  അത് തന്നെ  സത്യം...
 പ്രണയം അത്  മാത്രം  അനശ്വരം.....
കാമം  വെറും ക്ഷണിക  ഭോഗം മാത്രം........
2010, നവംബർ 25, വ്യാഴാഴ്‌ച
2010, നവംബർ 18, വ്യാഴാഴ്‌ച
അതെ ഇത് ശരിക്കും ത്രില്ലറാണ് ..................
ശ്രീ സാബു ചെറിയാന്‍  നിര്‍മിച്ചു  , ശ്രീ ബി. ഉണ്ണികൃഷ്ണന്‍  സംവിധാനം നിര്‍വഹിച്ച   ത്രില്ലെര്‍  പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.  സമകാലിക  സംഭവങ്ങളുടെ  പശ്ചാത്തലത്തില്‍  കുറ്റമറ്റ  രീതിയില്‍   ഒരു  കുറ്റാന്വോഷണ  ചിത്രം   പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍  വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍  ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ  വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ  ധൈര്യപൂര്‍വ്വം  ഏറ്റെടുക്കുകയും  , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും  നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി  ഉപയോഗപ്പെടുത്തിയ  ഉണ്ണികൃഷ്ണന്‍ അഭിനന്ദനം  അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ  ഏതു രീതിയില്‍ മികവുറ്റതാക്കാന്‍  ശ്രമിച്ചാലും  ഏതൊരു    അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ  മാത്രമേ  ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക   സാധ്യമാകൂ. ആ രീതിയില്‍  പ്രിത്വിരാജ്  പരിപൂര്‍ണ്ണമായ  പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല  മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള  കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും  പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ്  അഭിനന്ദനം അര്‍ഹിക്കുന്നു.  ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍,  തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം,  മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ  സംഗീതം എന്നിവ  ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ  നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍  ഉജ്ജ്വലം ആയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ  ക്ലൈമാക്സ്  ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട്  വരെയും സസ്പെന്‍സ്  നിലനിര്‍ത്തി  പേര് സൂചിപ്പിക്കും പോലെ  പ്രേക്ഷകരെ  ത്രില്ലടിപ്പിക്കാന്‍  ത്രില്ലറിന്  സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു.  കുറ്റഅന്വോഷണം  ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന  ചെറിയ പാളിച്ചകള്‍ പോലും  ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി  ചിത്രത്തെ  അതിന്റെ  ശരിയായ  പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ  അണിയറ  പ്രവര്‍ത്തകര്‍ക്ക്  സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത്  ശരിക്കും  ത്രില്ലെര്‍ തന്നെയാണ്...........
2010, നവംബർ 12, വെള്ളിയാഴ്‌ച
എന്റെ ഗ്രാമം
എന്റെ  ഗ്രാമം എന്റെ  നൂറാമത്തെ  പോസ്റ്റ്  ആണെന്ന  സന്തോഷ വാര്‍ത്ത  അറിയിക്കട്ടെ. തുലാമഴയുടെ   നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം  വൃശ്ചിക  കുളിരിലേക്കു  ഇനി  ഏറെയില്ല  ദൂരം  എന്ന്  ഓര്‍മ്മപ്പെടുതിക്കൊണ്ട്   പാലപ്പൂവിന്റെ  മദ ഗന്ധം  സിരകളിലേക്ക്   പടര്‍ന്നു കയറുന്നു.  ഗന്ധര്വ്വന്മാരും,  യക്ഷികളും  , മിത്തുകളിലൂടെ, മുത്തശ്ശി  കഥകളിലൂടെ   ഇന്നും  ജീവിക്കുന്നു.  ഗ്രാമത്തിന്റെ  നിഷ്കളങ്കതയും  , വിശുദ്ധിയും   ഒക്കെ  നിറയുന്ന ഗ്രിഹാതുരത  ഉണര്‍ത്തുന്ന  ഓര്‍മ്മകള്‍.  ആ ഓര്‍മ്മകളിലൂടെ  എന്റെ ഗ്രാമത്തിന്റെ  നാട്ടു പാതയിലൂടെ  ഒരു യാത്ര.................
ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............
ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............
2010, നവംബർ 6, ശനിയാഴ്‌ച
മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........
ശ്രീ  അരുണ്‍കുമാര്‍   സംവിധാനം   നിര്‍വഹിച്ച   ആദ്യ ചിത്രം   കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക   സമൂഹത്തില്‍   ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക്   പുറമേ  ബന്ധങ്ങളുടെയും,  മൂല്യങ്ങളുടെയും    പ്രാധാന്യം  ഓര്‍മ്മപ്പെടുത്തുന്ന   മികച്ച  ചലച്ചിത്രമാണ്   കോക്ക്ടയില്‍  . തന്റെ കന്നി   കന്നിച്ചിത്രത്തിലൂടെ  തന്നെ മലയാള  ചലച്ചിത്രലോകത്തു  ശ്രദ്ധേയമായ  സ്ഥാനം   നേടാന്‍  അരുണിന്   സാധിച്ചിരിക്കുന്നു.  സമൂഹത്തിനു മികച്ച സന്ദേശം  നല്‍കാന്‍ കഴിയുമ്പോഴാണ്   കലകള്‍ക്ക്  പൂര്‍ണ്ണത കൈവരുന്നത്.   അങ്ങനെ നോക്കുമ്പോള്‍   കോക്ക്ടയില്‍  പൂര്‍ണ്ണത നേടിയ  ചിത്രമാണ്.  ജയസൂര്യ , അനൂപ് മേനോന്‍, ഷാന്,   സംവൃത  തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ  മികച്ച പ്രകടനമാണ്  ചിത്രത്തില്‍ കാഴ്ച  വച്ചിരിക്കുന്നത്.  അരുണിന്റെ   കൃത്വമാര്‍ന്ന  സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ  ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന  സംഭാഷണവും,  ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും,  മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ  ശരാശരിയിലും   മുകളില്‍  നിര്ത്തുന്നു.  ജയസൂര്യയുടെ  കരിയറിലെ  തന്നെ മികച്ച കഥാപാത്രമാണ്   വെങ്കി. അഭിനയത്തിന്റെ  റേഞ്ച്  വ്യക്തമാക്കാന്‍  ജയസൂര്യക്ക്  വെങ്കിയിലൂടെ   സാധിച്ചിരിക്കുന്നു.  അനൂപിന്റെ  രവിയും   പ്രേക്ഷക  പ്രശംസ  നേടുന്നു. പാര്‍വതി  എന്നാ  കഥാപാത്രമായി   സമകാലിക സ്ത്രീത്വത്തിന്റെ  ശക്തയായ  പ്രതിനിധി  ആയി   സംവൃത സുനില്‍  ചിത്രത്തില്‍  ഉടനീളം  നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ  ചിത്രത്തിലൂടെ മലയാളത്തിലെ  എക്കാലത്തെയും   മികച്ച നായികമാരുടെ  നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള  കൂടുതല്‍  മികച്ച വേഷങ്ങള്‍  നല്‍കി  സംവൃതയെപോലെ അനുഗ്രഹീതയായ  ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം  നല്കാന്‍ മലയാള  സിനിമ  ശ്രദ്ധിക്കേണ്ടതുണ്ട്.   ബന്ധങ്ങളുടെ കണ്ണികള്‍  ദുര്‍ബലമായി  കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ  തകര്‍ച്ച നേരിടുന്ന   സമകാലിക  സമൂഹത്തില്‍  എല്ലാവര്ക്കും വേണ്ടിയുള്ള  ഒരു ഓര്‍മ്മപെടുതലാണ്   കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ  ഈല്ലാ പ്രേക്ഷകരും   ചിത്രം കണ്ടിരിക്കേണ്ടാതുമാണ്.  മികച്ച ഒരു ചിത്രം ഒരുക്കിയതിനു  കോക്ക്ടയിലിന്റെ  ഭാഗമായ  മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......
2010, നവംബർ 2, ചൊവ്വാഴ്ച
നേരറിവു............
ജീവിത മരണ നൂല്‍പ്പാലം  തകരും  മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
- 
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
