2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാട്ടിന്റെ പാലാഴി, നന്മയുടെയും...........

ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......

22 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആദ്യമായാണെന്ന് തോന്നുന്നു വമ്പന്മാരില്ലാ‍ത്തസിനിമകളുടെ ഒരു ഓണക്കാലം...അല്ലേ... ഈ നിരൂപണം ഇഴ്ട്ടപ്പേട്ടു കേട്ടൊ...

Pranavam Ravikumar പറഞ്ഞു...

നല്ലൊരു ആമുഖം....വിവരണം....

ആശംസകള്‍

കൊച്ചുരവി

ramanika പറഞ്ഞു...

പാട്ടിന്റെ പാലാഴി കേട്ടാസ്വധിച്ചു
കണ്ടില്ല
ഇനി ധൈര്യമായി കാണാം-
കാശു പോകില്ല ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANSIR... EE NIRA SAANNIDHYATHINUM, PROTHSAHANATHINUM ORAYIRAM NANDHI.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRNAVAMJI.... ee sneha sameepyathinum, prothsahanathinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI..... theerchayaayum paattinte paalaazhi manoharamaaya oru chithramanu. ee saumya sameepyathinum, nanma niranja vaakkukalkkum orayiram nandhi.....

Dr.Jishnu Chandran പറഞ്ഞു...

നല്ല നിരൂപണം.. ഇത്തരം സിനിമകള്‍ കണ്ടു വിജയിപ്പിക്കുകയാണ് നമ്മള്‍ ചെയേണ്ടത്....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JISHNUJI...... valare shariyaanu, itharam cinemakal vijayippekkendathu nammal prekshakar thanneyaanu......... ee varavinum, abhiprayathinum orayiram nandhi........

അജ്ഞാതന്‍ പറഞ്ഞു...

ഡോക്‌ടര്‍ രാജേന്ദ്രബാബുവിന്‍റെ തിരക്കഥയില്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്തിരിക്കുന്ന പാട്ടിന്‍റെ പാലാഴി ഒരു മോശം ചിത്രമാകുന്നതിന് ഒരു കാരണം നായികാകഥാപാത്രത്തിന്‍റെ അമിതാഭിനയമാണ്. അഭിനയത്തിന്‍റെ ഒന്നാമത്തെ രീതി (കഥാപാത്രത്തിനുള്ളിലേക്ക് അഭിനേതാവ് ആവേശിക്കുന്ന രീതി) പരീക്ഷിക്കുന്ന മീരയുടെ അഭിനയശൈലിയാണ് പാട്ടിന്‍റെ പാലാഴിയുടെ ഏറ്റവും വലിയ മൈനസ് പോയിന്‍റ്. അഭിനയത്തിന്‍റെ മാന്ത്രികസ്പര്‍ശത്തേക്കാള്‍ ഭ്രാന്തിന്‍റെ താളവട്ടങ്ങളാണ് മീരയുടെ ചലനങ്ങളില്‍ പ്രതിഫലിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍റെ രാത്രി മഴ, ശ്യാമപ്രസാദിന്‍റെ ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങളിലും മീരയുടെ ഈ മെലോഡ്രാമാറ്റിക് അഭിനയശൈലി നമ്മള്‍ കണ്ടറിഞ്ഞതാണ്.

സംഗീതമെന്ന കരിയര്‍ സ്വപ്നം കണ്ടുനടന്ന വീണ (മീര) എന്ന പെണ്‍‌കുട്ടിക്ക് ജീവിതം സമ്മാനിക്കുന്ന കയ്പേറിയ അനുഭവങ്ങളാണ് പാട്ടിന്‍റെ പാലാഴി എന്ന സിനിമയുടെ കഥാതന്തു. അമീര്‍ എന്ന ബിസിനസുകാരനെ (മനോജ് കെ ജയന്‍) വിവാഹം കഴിക്കുന്നതോടെയാണ് അവളുടെ ജീവിതം അവതാളത്തിലാകുന്നത്. വീണയെ ഒരു പിന്നണി ഗായികയാക്കുമെന്നതായിരുന്നു അമീറിന്‍റെ പ്രണയകാല വാഗ്‌ദാനം. എന്നാല്‍ ഭാര്യയുടെ പ്രശസ്‌തി ഭര്‍ത്താവിനെ അസ്വസ്ഥനാക്കുന്നു. വീണ അവളുടെ സ്വപ്‌നത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു. ജീവിതം തന്നെ മാറിമറിയുന്നു. ദുരന്തങ്ങള്‍ മാത്രമാണ് പിന്നീട്‌ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്‌.

വീണയുടെ ഭര്‍ത്താവായി മനോജ് കെ ജയന്‍ തിളങ്ങി. നെടുമുടി വേണു, ജഗതി, രേവതി, സംഗീത സംവിധായകന്‍ ബാലഭാസ്കര്‍ എന്നിവരും സിനിമയിലുണ്ട്. ഒരുപാട് വികാരവിക്ഷോഭങ്ങള്‍ കുത്തിനിറച്ചാല്‍ സിനിമയാകുമെന്ന് രാജീവ് അഞ്ചലും ഡോക്‌ടര്‍ രാജേന്ദ്രബാബുവും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. വികാരവിക്ഷോഭങ്ങളുടെ മഹാസമുദ്രമാണ് ഈ പാലാഴി. എന്നാല്‍ ഇത്രയും തീവ്രവും ആവര്‍ത്തിച്ചുമുള്ള വികാരമുഹൂര്‍ത്തങ്ങള്‍ക്ക് ന്യായീകരണം നല്‍‌കാന്‍ സിനിമയുടെ തിരക്കഥയ്ക്കും അവതരണത്തിനും കഴിയുന്നില്ല. കണ്ടുമടുത്ത സീനുകളും ഒട്ടും പുതുമയില്ലാത്ത അവതരണവും കുത്തഴിഞ്ഞ കഥയും കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയാകുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Every movie is very good for Jayaraj, but when you write a review you should be nuetral

പട്ടേപ്പാടം റാംജി പറഞ്ഞു...

നല്ലത് മാത്രം പറയുന്ന നിരൂപണം ഒന്നുകൂടി വികസിപ്പികണം എന്ന് എനിക്ക് തോന്നി.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പാട്ടിന്റെ പാലാഴി
കണ്ടില്ല..വിവരണം നന്നായിട്ടുണ്ട്..കാണാന്‍ കൊതിവരുന്നു....എപ്പോഴെങ്കിലും കാണാം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AARUSHIJI....... theerchayayum paattinte paalaazhi nanma niranja sandeham nalkunna manoharamaya chithramaanu. meera jasmin malayalam kandittulla mikacha nadimaril oral thanneyaanu. abhinayathinte kaaryam parayukayanenkil, method of acting, style of acting enningane verthirikkumbol anukaranam, sannivesham, prathikaranam thudangi ottere vashangal charcha cheyyappedendathu undu, ithil thanne sannivesham athi sankeernnamaya khadakam aanu. saanivesham kondu oru abhinethavinu undakunna manassikamaaya klesham valare valuthaanu. atharam kleshakaramaaya abhinayathiloode kadhapaathratheyum abhinethavineyum verthirichu ariyaan pattaatha avastha , angane nokkumbol meerayude abhinayam udathamaanu.sangeetham enna lakshyathe sashathkarikkan kadinamaayi prayatnikkunna veena enna penkuttiyude kadhayiloode maanassikamaaya uthejanavum , prachodhanavum nalkaan paattinte paalaazhikku kazhinjirikkunnu. lakshyam nediyedukkaanulla yaathrayil theevramaaya anubhavangal koottayi illaatha araanu manushyarayi ullathu. athu kondu thanne theevramaaya rangangal ithu poloru chithrathinu athyavashyamaanu. parasparam angeekarikkuvaanum bahumaanikkuvanum padippikkunna ee chithram jeevitham kooduthal aswadhykaramaayi thonnuthau parasparam angeekarichu kondu snehikkumbol maathramaanu ennu koodi bodhyappeduthunnu.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AARUSHIJI........ nalla chithrangal kooduthal janangalilekku ethanamennu aagrahikkunnu. palappozhum blogil njan ezhuthunna chithrangal kandittu eenne vilichu santhosham ariyikkunna kurachu aalukalenkilum , nalla chithrangale kurichu ezhuthan enne prerippikkaarundu..... NANDHI AARUSHIJI..... EE VARAVINUM , VEEKSHANANGALKKUM ORAYIRAM NANDHI.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMJISIR... theerchayaayum adutha thavana kooduthal shradhikkaam. nirdheshangalkku nandhi... ee sneha saannidhyathinum, nprothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI.... theerchayaayum kusumamjiye pole kazhivulla aalkkaar theerchayaayum kandirikkenda chithramaanu paattinte paalaazhi. ee sneha sameepyathinum, abhiprayathinum orayiram nandhi........

എന്‍.ബി.സുരേഷ് പറഞ്ഞു...

മാഷേ, ചിത്രം കണ്ടില്ല. എന്നാൽ കാണുക തന്നെ ചെയ്യും. താരനിരയുടെ ഉത്സവമേളങ്ങൾ ഇല്ലാത്ത ചിത്രങ്ങൽ വിജയിപ്പിക്കേണ്ട് ബാധ്യത എന്തായാലും നമുക്കൊക്കെയില്ലെ. നല്ല ചിത്രമാണ് എന്ന് അഭിപ്രായം വന്നത് മൂലമാവാം ഫാൻസുകാർ ഒന്നും കൂവിതോല്പിക്കൻ തീയറ്ററിൽ കയറാത്തത്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SURESHSIR.... orupadu naalayallo kandittu, valiya santhosham...... theerchayayum sir paranjathu valare shariyaanu...., nalla chithrangal vijayikkendathu malayala cinema vyavasayathinu athyavashyamaanu.... ee sneha saannidhyathinum, prothsahanathinum orayiram nandhi......

അജ്ഞാതന്‍ പറഞ്ഞു...

BEAUTIFUL CINEMA..............................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai anjatha suhruthe...... ee varavinum, abhiprayathinum orayiram nandhi..................

Jishad Cronic പറഞ്ഞു...

nalla vivaranam....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JISHADJI........ ee saumya sameepyathinum, prothsahanathinum orayiram nandhi.......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...