2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച
മദ്യം ഒഴുകുന്ന തിരുമുറ്റങ്ങള്‍.............
മലയാളികളുടെ ഗതകാല സമൃതികള്‍ ഉണര്‍ത്തി ഒരു തിരുവോണം കൂടി കടന്നു പോയി. ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടുന്ന ഈ വേളയില്‍ ഒട്ടൊരു ആശങ്ക ഉണര്‍ത്തുന്ന വാര്‍ത്തയും നമ്മെ തേടി എത്തിയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അഭിമാനിക്കാവുന്ന മേഘലകളില്‍ എല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം മദ്യപാനത്തിന്റെ കാര്യത്തിലും മറ്റാര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തവിധം മുന്നില്‍ എത്തിയിരിക്കുന്നു. ഈ ഓണ ദിവസ്സങ്ങളില്‍ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കു അമ്പരപ്പിക്കുന്നതാണ്. ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞു എന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്. ഓണസദ്യയെക്കാളും പ്രാധാന്യം ഉള്ളതായി മദ്യത്തിന്റെ സാന്നിധ്യം മലയാളി മനസ്സുകളില്‍ കുടിയേറുന്നത് ഒട്ടേറെ കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നു. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താനും, , അപകടങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്തു കൊടുക്കാനും മാത്രമേ ഈ മദ്യസംസ്കാരം ഉപയോഗപ്പെടുകയുള്ളൂ. കണക്കുകള്‍ അനുസ്സരിച്ച് കഴിഞ്ഞ ഓണത്തിന് ഒഴുകിയ മദ്യത്തിന്റെ ഇരുപതു ശതമാനം കൂടുതലാണ് ഈ ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത്. ചാലക്കുടി, കരുനാഗപ്പള്ളി , ബാലരാമപുരം, എന്നിങ്ങനെ വാര്‍ത്ത മാധ്യമങ്ങള്‍ മദ്യപാനത്തിന് ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്കി , അടുത്ത തവണ മറ്റു പ്രദേശങ്ങളോട് കൂടുതല്‍ വാശിയോടെ മത്സരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ അടുത്ത തവണ മദ്യപാനത്തില്‍ മുന്നില്‍ എത്തുന്നവര്‍ക്കായി ഒരു എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മദ്യപാനത്തെ മുന്‍നിര്‍ത്തി ഒരു റിയാലിറ്റി ഷോ കൂടി സംഘടിപ്പിച്ചു ഫ്ലാറ്റോ മറ്റോ നല്കിയാല് സംഗതി കെങ്കേമം ആകുകയും ചെയ്യും, ആനന്ദ ലബ്ധിക്കു ഇനിയെന്ത് വേണം...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
28 അഭിപ്രായങ്ങൾ:
ജയരാജ് ചേട്ടന് പറഞ്ഞ പോലെ ഈ കാര്യത്തിലും നമ്മള് മുമ്പിലാണ് എന്ന് തെളിയിച്ചു... "നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം എന്നത് മദ്യമില്ലാതെ എന്ത് ആഘോഷം എന്നായി...." പിന്നെ ഈ ഒരു മദ്യപാനികള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ കേരള ഗവണ്മെന്റ് പാപ്പരായേനെ.... ഇപ്പ്രാവശ്യം ഇരുപതു ശതമാനം കൂടുതല്‍... അടുത്ത വര്‍ഷമോ???? "കാണാന്‍ പോകുന്ന പൂരം പറഞ്ഞു അറിയിക്കണ്ടല്ലോ.... കാണാം.....
സസ്നേഹം
കൊച്ചുരവി!
Hai PRANAVAMJI....... ee saumya sameepyathinum, krithymarnna veekshanagalkkum orayiram nandhi.....
The irresponsible media is behind such stories, every year they publis shuch statistics and get a bad name for Keralaties. Yes, it may be true that Keralaities use more liquor compared to 1990s or 2000s but the record is jsut based on heavy price Governmengt has imposed on liquors.
Kerala is now having record of highest price in liquors and you can see many good brands are not avaiable in Kerala. Most top brands in Kerala as per Brandy Whiskey are concerned are very cheap in Karnataka or TN or Maharashtra or MP. Seagrams which produce high quality liquor brands like 100 pipers, Imperial Blue, similarly Macdowals Platinusm which are all less than or around 300-350 range are not available in Kerala.
Cheape brands are imposed on Keral a drunks at an extra ordinary price, a beer cost 110 in bars and 90 in ktdc parlours at that same time a beer cost only <20 rupeesin prodcution, the extra amount is bribes paid to excise people and tax paid to government
LDF goverment is exploiting the drinking population, Antony established a total ban on liquor here but LDF when cam eto power relaxed the band then they supported drunk and now they are exploiting the people
Liquor is sold at very high price here. Thats is the reason for records not beause Malayali drink much more tan Punjabi or Marathi.
ശ്രീ ജയരാജിന്റെ നിരീക്ഷണം തീര്‍ച്ചയായും ചിന്തോദ്ദീപകമാണ്. നമ്മുടെ മദ്യ രാജാക്കന്മാര് അവരുടെ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു. അതിന്നു പരമാവധി പബ്ലിസിറ്റി കൊടുക്കുവാനും, പ്രചോദനം കൊടുക്കുവാനും മീഡിയാക്കാര് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.
post valare timely aayi
happy onam!
Hai AARUSHIJI, theerchayaayum madhyamangale patti aarushiji paranjathinodu njaan yojikkunnu. pala vaarthakalum aveshapoorvvam purathu vidunna maadhyamangal , thangal chaithathu othiri kadannu poyi ennu thirichariyumbozhekkum vaartha janangalude idayil charcha thudangi kazhinjittundaakum . aalochanaapoorvvam vaarthakal avatharippikkuvaanulla dharmmam maadhymangal sweekarikkendiyirikkunnu. pinne sarkkaarine patti aarushiji paranjathinodu yojippilla. kaaranam ottere janakshema padhathikaliloode saadharanakkaaranu oru thaangayi maaran ee sarkkaarinu kazhinjittulla kaaryam nammal kaanaathirunnu koodaa. charaya nirodhanam erppeduthiyappol undaaya vyaja madhyathinte ozhukkum , athinte phalamaayundaaya dhuranthangalum namukku marakkaanaavumo. pinne madhyam kazhikkanamennu oru sarkkaarum nirbandhikkunnilla. madhyapaanam veno, vende ennu theerumaanikkendathu avanavan thanneyaanu. chooshanam ennu thonnunnu enkil athinu vazhangi kodukkaathirunnaal mathiyallo. aarushijiyudeyum, enteyum nerkku varunna madhya glassukalkku nere mukham thirikkano, sweekarikkano ennu theerumaanikkaanulla swathanthryam namukkundallo. chittiyum ,loanum, mattu jeevitha chilavukalkkumaayi thuchamaaya maassa sambalam veethikkendi varunna enneppole ulla saadharanakkaaran athellaam maatti vachu kondu madhyathinaayi chilavaakunnathu shariyaano ennu vivechana budhiyaal thirichariyenda kaaryamalle, . allaathe varumaanathinte simha bhagavum madyathinaayi maatti vachittu chooshanam ennu vilapichittu kaaryamundo. sangathy enthu thanne aayaalum , kudumba bandhangaleyum, vykthibandhangaleyum, avanavane thanneyum thakarkkunna madhya smskaaram ethirkkappedendathu thanneyaanu. ee varavinum, vykthamaaya abhiprayangalkkum oraayiram nandhi.........
Hai ABDULKADERJI.... ee sneha saannidhyathinum, abhiprayathinum orayiram nandhi.......
Hai RAMANIKAJI........ee sneha sameepyathinum, prothsaahanathinum orayiram nandhi.......... HRIDAYAM NIRANJA ONASHAMSAKAL...........
ജയരാജ് പറഞ്ഞപോലെ മദ്യപാനം ഒരു വലിയ കാര്യമായി എല്ലവരും ചിത്രീകരിക്കുന്നു. മദ്യപാനിയാണെന്ന് പറയുന്നത് ഒരു അഭിമായമായിട്ടാണ് പലരുംകാണുന്നത്!!
ആശംസകള്‍..
ദാഹിക്കുമ്പോള്‍ മദ്യം കുടിക്കുന്ന കാലം വരുമായിരിക്കും. ജയെട്ടാ, കലക്കി കേട്ടോ.
മദ്യം കഴിയ്ക്കാന്‍ തോനുന്ന സമയം ഓര്‍ക്കുക
""മദ്യം ആരോഗ്യത്തിനു ഹാനികരം""
aashamsakal.....
ദൈവത്തിന്റെ സ്വന്തം നാട്..മദ്യത്തിന്റെ സ്വന്തം നാടാകുന്ന കാലം...അതോ ആയോ??????വരും കാലം ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മയില്‍ ഒരു ഓണം എന്നു പറഞ്ഞ് എഴുതാന്‍ എന്തുണ്ടാവും ബാക്കി ഈ മദ്യകേരളം അല്ലാതെ.
അവസരോചിതമായ് ഈ പോസ്റ്റിനു നന്ദി.
Hai NASEEFJI........ ee sneha saannidhyathinum , abhiprayathinum orayiram nandhi.............
Hai KANNOORANJI...... ee saumya sameepyathinum, prothsahanathinum orayiram nandhi........
Hai NIYA JISHADJI....... ee nanma niranja saannidhyathinum abhiprayathinum orayiram nandhi.........
Hai USHASREEJI.... ee nira saannidhyathinum, abhiprayathinum orayiram nandhi.......
അതെ, വളരെ കൃത്യമായ നിരീക്ഷണങ്ങൾ തന്നെ...
ആശംസകൾ
ഹായ് ജയരാജേട്ടാ,
എല്ലാവരും ആവലാതിപ്പെടുന്നു, മുറവിളികൂട്ടുന്നു, പക്ഷെ ആരും ഇതിനെതിരായി ഒന്നും ചെയ്യുന്നില്ല.
ഓണക്കാലത്ത് എപ്പോഴും ഒരു TV റിപ്പോര്‍ട്ട് കൊടുത്താല്‍ അവരുടെ കടമയും തീര്‍ന്നു എന്ന മട്ടാണ് മാധ്യമങ്ങള്‍ക്കും... ഇതൊക്കെ മാറണമെന്ന് ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് പരമമായ സത്യം..
ട്രോഫി ഏര്‍പ്പെടുത്തുന്നത് നല്ല ഒരു suggestion ആണ് കേട്ടോ.. ഹി ഹി ഹി
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്
മദ്യം മാത്രം എന്തിനാ? കൂട്ടിക്കൊടുപ്പ്, പിടിച്ചുപറി, ക്വൊട്ടേഷന്‍, ബ്ളേഡ്,എന്നുവേണ്ട് അശകൊശലെ മസ്സേജ് റ്റൂറിസം....അങ്ങനെ വ്യഭിചാരം....പീഡനം...ഏെതിനുമാകാം ഒരു റിയാല്‍റ്റി ഷോ....എന്തിനും സ്കോപ്പുണ്ട്..
Hai GOPANJI........... ee nanma niranja saannidhyathinum, prothsahanathinum orayiram nandhi......
Hai HAPPY BACHELORS..... ee varavinum, kazhchapadinum, prothsahanathinum orayiram nandhi......
Hai SHAJKUMARJI...... ee sneha saannidhyathinum abhiprayathinum orayiram nandhi.......
ഇപ്പോള്‍ മദ്യപിക്കാത്തവര്‍ എന്നു പറഞ്ഞാല്‍ തന്നെ വളരെ മോശം എന്ന ചിന്താഗതിയല്ലേ? ഈ സാമൂഹ്യവിപത്ത് ഗവ. വിചാരിച്ചാലേ കുറച്ചൊക്കെ കടിഞ്ഞാണിടാന്‍ പറ്റൂ. പക്ഷേ ഏതു ഗവണ്മെന്റും ഉള്ളിന്റെയുള്ളില്‍ ആഗ്രഹിക്കുന്നത് മദ്യം കൂടുതല്‍ കൂടുതല്‍ വിറ്റഴിയണേ എന്നല്ലേ?
Hai GEETHAAJI.... ee sneha saannidhyathinum , abhiprayathinum orayiram nandhi.......
ഇപ്പോൾ മല്ലൂസിന്റെ ദാഹശമിനിയാണല്ലോ മദ്യം.... ആഘോഷ വേളകള്‍ മദ്യത്തിനായി മാറ്റി വയ്ക്കുന്ന ഒരു സമൂഹമായി മലയാളി മാറിക്കഴിഞ്ഞെട്ടെത്രനാളായി...!
Hai MUKUNDANSIR....... sir paranjathu valare shariyaanu. ee saannidhyathinum, abhiprayathinum orayiram nandhi........
വള്ളം കളിയുടെ തത്സമയ സമ്പ്രേക്ഷണം നടക്കുമ്പോൾ വള്ളങ്ങൾ ഇഞ്ചോടിഞ്ച് പോരാടുന്ന വിവരണം പോലെയായിരുന്നു ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള ഔട്ട്ലീറ്റുകളുടെ മത്സര വാർത്തകൾ. 21 കോടിയൊക്കെ നിസ്സാരമായി തീർക്കാൻ മലയാളിക്ക് എത്ര നിസ്സാരമായി സാധിക്കുന്നു.
Hai SURESHSIR...... valare shariyaanu...... ee snehavaravinum, abhiprayanglkkum orayiram nandhi......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ