ബഹുമാനപ്പെട്ട മന്ത്രി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഞാൻ എഴുതിയ പോസ്റ്റുകൾക്ക് എല്ലാ തരത്തിലും പെട്ട ഒട്ടേറെ പ്രതികരണങ്ങൾ വന്നിരുന്നു, അത് സ്വാഭാവികവുമാണ്. ഈ ലോകത്തിൽ ഞാൻ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന് പോലും പറഞ്ഞവർ ഉണ്ട്. തീർച്ചയായും നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളും വ്യക്തമായി നോക്കി കണ്ടു അഭിപ്രായം പറയുന്ന ആൾ എന്ന നിലയിൽ അദ്ദേഹം രാജി വയ്‌ക്കേണ്ട ആവശ്യം ഇല്ല എന്നത് വ്യക്തിപരമായ എന്റെ ഉറച്ച അഭിപ്രായം തന്നെ ആയിരുന്നു . അതിൽ ഇപ്പോഴും മാറ്റമൊട്ടില്ല താനും . അച്ചടക്കമുള്ള ഒരു പാർട്ടി സംവിധാനത്തിൽ ഇത്തരം വിഷയങ്ങളിൽ ഗൗരവമേറിയ ചർച്ചകൾ നടക്കുകയും അതിനൊത്ത തീരുമാനത്തിൽ എത്തുകയും ചെയ്യും. അങ്ങനെ തീരുമാനം വരുകയും അത് ഞാൻ ഉൾപ്പെടെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. ദിവസങ്ങളോളം ഈ വിഷയം ചർച്ച ചെയ്തു ലക്‌ഷ്യം നേടി എന്ന് അവകാശപ്പെടുന്ന മാധ്യമ സുഹൃത്തുക്കൾ പോലും മറ്റു ചില വിഷയങ്ങളിൽ പ്രതിരോധം പുലർത്തുന്നതായി നമുക്ക് കാണാം . തെളിവുകൾ നൽകിയിട്ടും ഇപ്പോഴും നമ്മുടെ മാധ്യമ സുഹൃത്തുക്കൾ ചർച്ച ചെയ്യാൻ മടിക്കുന്ന നിരവധി സംഭവങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നില്ലേ. അത് അവരുടെ നിലനിൽപ്പും അജണ്ടയും. പിന്നെ നമ്മുടെ ആദർശം നമ്മളെ എളുപ്പത്തിൽ കുടുക്കാനുള്ള രീതിയിലാണ് മറ്റുള്ളവർ നോക്കി കാണുന്നത് എങ്കിൽ അതിനു ശ്കതമായ പ്രതിരോധം തന്നെയാണ് വേണ്ടത് അല്ലാതെ ബലഹീനതയിൽ നിലനിക്കുകയല്ല വേണ്ടത് എന്ന ഒരു കാര്യം ഞാൻ പോസ്റ്റിൽ പറഞ്ഞിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും തുടങ്ങി അത്തരം സംഭവങ്ങൾ നമുക്ക് ചൂണ്ടി കാണിക്കാൻ കഴിയും. രണ്ടു പക്ഷത്തിനും ഒരു പോലെ വേണ്ടപ്പെട്ട ആൾ ആയിട്ടും ശ്രീകൃഷ്ണൻ പാണ്ഡവ പക്ഷത്തു നിൽക്കുകയും അർജ്ജുനന് ഗീത ഉപദേശിച്ചു കർണ്ണനെ വധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തില്ലേ എന്നാൽ അത് അധർമ്മം ആണെന്ന് കരുതാൻ കഴിയുമോ. പുരുഷ ഗണത്തിൽ ധർമ്മിഷ്ടനും സത്യസന്ധനും എന്ന നിലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന യുധിഷ്ട്ടരന് അശ്വത്ഥാമാവ് മരിച്ചു എന്ന് തരത്തിൽ പറയേണ്ടി വന്നതു അധർമ്മമാണോ. പുരുഷ കുലത്തിലെ ഏറ്റവും ഉത്തമനായ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്തു വീഴ്ത്തിയത് അധർമ്മത്തിന്റെ ഏതു ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് ആദർശത്തിൽ വീഴ്ച വരുത്തണം എന്നല്ല അർഥം . ചില പ്രേത്യേക സാഹചര്യങ്ങൾ അതിനു ന്യായീകരണങ്ങൾ നൽകും എന്നത് തന്നെ ആണ്.
പിന്നെ മോഷ്ടിക്കപ്പെട്ട തേങ്ങാ തിരിച്ചു നൽകിയാലും മോഷണമല്ലേ എന്ന് ചോദിച്ച സുഹൃത്തുക്കളോട് മറ്റൊരു ചോദ്യം, മോഷ്ടിച്ചു എന്ന് ആരോപിക്കുന്നതോ , അറിയാതെ എടുത്തതോ ആയ തേങ്ങ, തിരിച്ചു നൽകിയ ഒരാളും , ആ തേങ്ങ ഭക്ഷണമാക്കിയ ഒരാളും, ഈ രണ്ടു കേസുകൾ വിധി തീർപ്പിനായി നിങ്ങളുടെ അടുത്ത് വന്നാൽ രണ്ടും മോഷണം എന്ന നിലയിൽ ഒരേ ശിക്ഷാ വിധി ആയിരിക്കുമോ, അതോ ഈ രണ്ടു കേസുകളുടെ സ്വഭാവം അനുസരിച്ചുള്ള വിധി ആയിരിക്കുമോ നീതിമാനായ വിധികർത്താവ് എന്നനിലയിൽ നിങ്ങൾ നടത്തുക ....... ആലോചിക്കുക .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ