ആരാണിവൻ ? 1993 മാർച് 3 ന് കരോൾ ഗസി എടുത്ത ചിത്രമാണിത്. രണ്ടു വയസ്സുള്ള കൊസാവോ അഭയാർത്ഥിയായ അജിം ഷാല തന്റെ മുത്തച്ഛന്റെയെയും മുത്തശ്ശിയുടെയും കൈകളിലേക്ക് ഒരു മുൾവേലിക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന നിമിഷം. 2000 ഇൽ പുലിസ്റ്റർ സമ്മാനത്തിന് പരിഗണിക്കപ്പെട്ടു ചിത്രം. എല്ലാ അവകാശങ്ങളോടും കൂടി ഭൂമിയിൽ പിറന്നു വീണിട്ടും തന്റെ സ്വത്വം സ്ഥാപിച്ചു കിട്ടാൻ പലായനം ചെയ്യപ്പെണ്ടി വരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി. കണ്ണീർ വറ്റിയ മിഴികളും ചോര വാർന്ന ഹൃദയവുമായി തന്റെ പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുന്ന നിസ്സഹായ അവസ്ഥ. ഏതു കഠിന ഹൃദയനും ഒരു നിമിഷം പ്രാത്ഥിച്ചു പോകും അവന്റെ പിഞ്ചു ദേഹത്തിൽ ഒരു മുറിപ്പാടു പോലും ഉണ്ടാകരുതേ , അവന്റെ കുഞ്ഞു മേനിയിൽ നിന്നു ഒരു തുള്ളി ചോര പൊടിയരുതേ എന്നു. ഇന്ന് അവനു 25 വയസ്സ് ആയിട്ടുണ്ടാവും . ഏതോ നന്മയുടെ കാരുണ്യത്തിന്റെ ഏതോ തീരങ്ങളിൽ അവൻ സുരക്ഷിതാനായിരിക്കാം. എന്നിരുന്നാലും ലോകം നിലനിൽക്കുന്നിടത്തോളം തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ടു പലായനം ചെയ്യേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങളുടെ പ്രതീകമായി രണ്ടു വയസ്സുകാരൻ അജിം ഷാലയുടെ ചിത്രം ചരിത്രത്തിൽ ഉണ്ടാകും.
2016, ജൂലൈ 20, ബുധനാഴ്‌ച
സുഖമായിരിക്കട്ടെ !!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ