2016, മേയ് 23, തിങ്കളാഴ്‌ച

ഞാവൽ - അറിയേണ്ടതും അറിയാതെ പോകുന്നതും !!!!


 ഏപ്രിൽ -മെയ്‌ മാസ്സങ്ങൾ ഞാവലുകൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാലം .

 പോഷകങ്ങളുടെ കലവറയാണ് ഞാവല്‍. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവയുടെ കലവറയാണ് ഞാവല്‍ .

പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍.ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ്. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു. മാത്രമല്ല ഞാവല്‍ പഴത്തിന്റെ മധുരം പ്രമേഹത്തെ കാര്യമായി തന്നെ ഇല്ലാതാക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് രക്തത്തെ ശേുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ച മാറ്റുന്നതിനും ഉത്തമമാണ്.
ആരോഗ്യമുള്ള ഹൃദയത്തിന് ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോളിന്റെ സാധ്യത കുറയ്ക്കുന്നു. കൂടാതെ നിരന്തരം ഞാവല്‍ കഴിക്കുന്നത് ആര്‌ത്രൈറ്റിസ് സാധ്യതയും ഇല്ലാതാക്കുന്നു.

അള്‍സറിന് പ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കുന്നു. ഇതുവഴി അള്‍സര്‍ സാധ്യതയും കുറയുന്നു.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഞാവല്‍ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മോണയ്ക്കും പല്ലിനുമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. മോണകളിലുണ്ടാകുന്ന രക്ത പ്രവാഹവും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു മുഖക്കുരുവിന് പരിഹാരം നല്‍കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഞാവലിന്റെ പള്‍പ്പ് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാലും എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമാകും.



ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️