2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം!!!!



 ദേവ ചൈതന്യം തുടിക്കുന്ന കാവും

ഓശാന പാടുന്ന പള്ളി മുറ്റങ്ങളും

തേനൂറും ഒപ്പന പാട്ടിന്റെ താളവും

ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്രിയും 

തിരുവാതിരക്കളി താള മേളങ്ങളും

തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും

ശംഖും  , ഇടയ്ക്കയും , സോപാന ഗാനവും,

അരയാലിലകളെ തഴുകുന്ന കാറ്റും 

മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും

കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും

വിഷുപ്പക്ഷി തന്‍ കൂജനങ്ങളും 

തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും

തൂക്കണാം കുരുവി തന്‍ കൂടും

പനം തത്ത മൂളുന്ന പാട്ടും 

തേക്ക് പാട്ടിന്റെ ഈരടികള്‍ -

ഒഴുകിയെത്തുന്ന വയലേലകളും

നിറഞ്ഞൊഴുകും പുഴയും

അതിലിളകിയാടുന്ന കളിവഞ്ചിയും

കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും

മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും

ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം......

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️