2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം !!!!


ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു
ഓട്ടിസം ഒരു രോഗമല്ല; മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്. സാമൂഹീകരണ പ്രക്രിയയിലും ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഈ മേഖലകളിലെല്ലാം പ്രകടമായ പിന്നോക്കാവസ്ഥ ഓട്ടിസം ബാധിച്ചവരെ ജീവിതത്തിന്റെ പൊതുമണ്ഡലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമാകും. അടുത്ത ബന്ധുക്കളുമായിപ്പോലും സൌഹൃദമോ ആശയവിനിമയമോ സാധിക്കാന്‍ കഴിയാതെ തികച്ചും ഒറ്റപ്പെട്ട് സദാസമയവും ദിവാസ്വപ്നത്തിലെന്നപോലെ കഴിയുന്ന അവസ്ഥ, ഓട്ടിസം ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹീകരണവും ദുഷ്കരവും പ്രയാസകരവുമാക്കും.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മുതിര്‍ന്നുവരുമ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ തീരെ തയ്യാറാകാതിരിക്കുക, ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ താല്‍പര്യമില്ലായ്മ, ഭാവനാശേഷി ഒട്ടുമേ പ്രയോഗിക്കാത്ത അവസ്ഥ, ചില ശീലങ്ങളോട് മാനസികമായി ഒട്ടിപ്പോവുക, നിര്‍ബന്ധബുദ്ധി, ഒട്ടും അയവില്ലാത്ത വ്യക്തിത്വം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ പ്രകടമാകും. ബുദ്ധിപരമായ പിന്നോക്കാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ, പിരുപിരുപ്പ് ഒന്നും ചെയ്യാതിരിക്കുക, ദുര്‍വാശി, അസ്വാഭാവികമായ ചില ആഹാരശീലങ്ങള്‍, ചലനപരമായ പ്രയാസങ്ങള്‍ എന്നിവയില്‍ ചിലത് അനുബന്ധ പ്രശ്നങ്ങളായി ഓട്ടിസം ബാധിച്ചവരില്‍ കണ്ടേക്കാം.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മരുന്നുനല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൌഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നു മേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ.

കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങളെന്നനിലയ്ക്ക് വീട്ടിലും വിദ്യാലയത്തിലും വേണം ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍. അതുകൊണ്ടുതന്നെ നല്ല മാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടാക്കുന്നതില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് വളരെ വലുതാണ്. പൊതുവിദ്യാലയങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം ചേര്‍ന്നുള്ള വിദ്യാഭ്യാസമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഗുണംചെയ്യുക. തികച്ചും ഉള്‍വലിയുന്ന സ്വഭാവക്കാരായതിനാല്‍ സാധാരണ ക്ളാസ്മുറിയില്‍ തുടക്കത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍, മറ്റു കുട്ടികളുമായി ഇടപെടുന്നതിലൂടെ ഇവരുടെ സാമൂഹീകരണവും ആശയവിനിമയശേഷിയും വളരെവേഗം മെച്ചപ്പെടും. സാധാരണകുട്ടികളെപ്പോലെ ഭാരിച്ച പഠന ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പഠനവേഗവും പഠനനേട്ടങ്ങളും ആരംഭത്തില്‍ കുറവായിരിക്കാം. പഠനപ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ആസൂത്രണംചെയ്ത് ഇവര്‍ക്ക് പ്രത്യേകമായി നല്‍കണം. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ക്ക് ആവശ്യമാണ്. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പൂര്‍ണമായ ഉള്‍വലിയലിലേക്കായിരിക്കും ഇത്തരം കുട്ടികളെ നയിക്കുക. ക്ളാസില്‍, സംഘപഠനത്തിന് പൊതുവെ ഇവര്‍ ഇണങ്ങണമെന്നില്ല. ഇവരുടെ സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.
ഓട്ടിസം ഒരു മാനസിക പ്രശ്നമായി അംഗീകരിച്ച് അതുള്ളവരെ പി ഡബ്ള്യു ഡി ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടിസക്കാരായ കുട്ടികളുടെ വിദ്യാലയപ്രവേശനത്തിന് നിയമപരമായ പിന്തുണയുണ്ട്. വിവിധതരം അലവന്‍സുകളും സ്കോളര്‍ഷിപ്പുകളും പൊതുവിദ്യാലയങ്ങളിലും അംഗീകൃത സ്കൂളുകളിലും പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനും ഓട്ടിസം ബാധിച്ചകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...