2016, മാർച്ച് 31, വ്യാഴാഴ്‌ച

ദൗർഭാഗ്യകരം!!!!ഇന്ത്യ ട്വന്റി 20 ലോക കപ്പിൽ നിന്ന് പുറത്തായി എന്ന വാർത്ത‍ കേട്ടു, തികച്ചും ദൗർഭാഗ്യകരമായി  പോയി ! വാർത്ത‍ കേട്ടു എന്ന് പ്രതേകിച്ചു പറയാൻ കാരണം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാറില്ല. ധോണി എന്ന ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ ഒരു കളിക്കാരൻ ഏകദിനത്തിലും ട്വന്റി 20 യിലും ഉള്ളിടത്തോളം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാൻ മനസാക്ഷി അനുവദിക്കുകയില്ല താനും. ടെസ്റ്റിൽ നിന്നും ഈ ശാപം നേരത്തെ ഒഴിഞ്ഞു പോയത് കൊണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ ആസ്വദിക്കാറുണ്ട് . എത്ര കളിക്കാരുടെ അവരുടെ  കുടുംബങ്ങളുടെ ശാപം ഏറ്റുവാങ്ങിയ ഒരാളാണ് ധോണി. ധോണി ചെയ്തിടത്തോളം തെറ്റുകൾ മറ്റൊരു താരവും ചെയ്തിട്ടുമില്ല..
 വിരാട് കോഹ്‌ലിയെ പോലുള്ള പ്രതിഭാശാലികളായ കളിക്കാർ ലോകകപ്പ്‌ അർഹിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ അവർ അത് നേടുകയും ചെയ്യും. വിരാട് കോഹ്‌ലി നായകനും സഞ്ജു സാംസൻ വിക്കെറ്റ് കീപ്പറും ആയി അടുത്ത ലോകകപ്പ്‌ ഇന്ത്യ നേടും എന്ന് ഉറപ്പാണ്‌ !!!!
പ്രാർത്ഥനയോടെ!!!!

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali