തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ജോ ആൻഡ് ദി ബോയ്.
പുതിയ ചിത്രമായ ജോ ആൻഡ് ദി ബോയ് യിൽ ഇതുവരെ അവതരിപ്പിച്ച
കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യതസ്തം ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുക. 20 കാരിയുടെ വേഷമാണ് മഞ്ജു ഇതിൽ അവതരിപ്പിക്കുന്നത്. സമ്മർ ഇൻ ബത്ലേഹമിൽ ചൂളമടിച്ച് കറങ്ങി നടന്ന ആ മഞ്ജുവിനെ ആർക്കും മറക്കാനാകില്ല. പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ കഥാപാത്രത്തെ പോലെ ചുറുചുറക്കൻ കഥാപാത്രമായിരിക്കും ജോയുടെതും . ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം.. 20 കാരിയായ ജോ ആയി മഞ്ജുവും ബോയ് ആയി സനൂപും എത്തുന്നു. അവർ രണ്ടു പേരും അപരിചിതർ ആണ്. രണ്ടു പേരും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ. ഇവർ രണ്ടു പേരുടെയും ഒത്തുചേരലിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് രസകരമായ രീതിയിൽ ചിത്രം പറയുന്നത്. ഫിലിപ്സ് ആൻഡ് മങ്കി പെന്നിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോ ആൻഡ് ദി ബോയ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ