ശന്തനു. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ് രംഗത്ത് ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ്. സക്കറിയ.കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ്. ഇവര്‍ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുമ്പ് നേവിയിലെ ഉദ്യോഗസ്‌ഥരായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി.
പ്രശസ്‌ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന 'അനാര്‍ക്കലി'യില്‍ ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
ഹിന്ദി നടന്‍ കബീര്‍ ബേദി, സുരേഷ് കൃഷ്‌ണ, മേജര്‍ രവി, രഞ്‌ജി പണിക്കര്‍, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍ ചെമ്പില്‍ അശോകന്‍, മിയ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക് മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിക്കു ശേഷം രാജീവ്‌നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ് നിര്‍മ്മിക്കുന്നു.
സംവിധായകന്‍ സച്ചിതന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ് മുണ്ടാഷര്‍ 'അനാര്‍ക്കലി'യില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്.
ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും വേഷമിടുന്ന ഈ ചിത്രത്തില്‍ നാദിറാ ഇമാമായി പ്രിയാല്‍ ഗോര്‍ പ്രത്യക്ഷപ്പെടുന്നു.
72-ലെ ദ്വീപ് എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന സിനിമയാണ് 'അനാര്‍ക്കലി.' ലക്ഷദ്വീപിന്റെ ജീവിത-സംസ്‌കാരം ഭാഷാ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണയം, ഹ്യൂമര്‍, സാഹസികത എന്നിവയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്. ബോളിവുഡിലെ ഗണേഷ് മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ് ലോക്കല്‍ സൗണ്ട് കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, എക്‌സിക്യുട്ടീവ് പ്ര?ഡ്യൂസര്‍, റോഷന്‍ ചിറ്റൂര്‍, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- റോഷന്‍, വസ്‌ത്രാലങ്കാരം- സുനില്‍ ജോര്‍ജ്, സ്‌റ്റില്‍സ്- ഹാസിഫ് ഹക്കിം, എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം, അസോസിയേറ്റ് ഡയറക്‌ടര്‍- വാവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ