നമ്മുടെ ഇന്നത്തെ യുവത്വം മുന്നോടുള്ള വഴികളിൽ നേരിടുന്ന നിസ്സഹായകരമായ അവസ്ഥാ വിശേഷം കാണുമ്പോൾ ഇത് പറയാതെ വയ്യ. ചുംബന സമരത്തെയും സദാചാര പോലീസിനെയും അതിന്റെ തുടക്കത്തിൽ തന്നെ ഒരേ സമയം ശക്തമായി എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ. കാരണം എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും ഇവ രണ്ടും അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്. ചുംബന സമരത്തിന്റെ തുടക്ക സമയത്ത് ഞാൻ ഏറെ ബഹുമാനിക്കുന്ന , വ്യക്തമായ കാഴ്ചപ്പാടുകളും പ്രതികരണ ശേഷിയുമുള്ള ഒരു പെണ്‍കുട്ടി ചാനെൽ ചർച്ചകളിൽ ചുംബന സമരക്കാരെ ന്യായീകരിച്ചു കൊണ്ട് മാറ് മറയ്ക്കൽ സമരം ഉള്പ്പെടെയുള്ള വാദമുഖങ്ങൾ നിരത്തിക്കൊണ്ട് ഏറെ വാചാല ആകുന്നത് കണ്ടിരുന്നു. തീര്ച്ചയായും അത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. കാരണം സദാചാര പോലീസ് എതിര്ക്കപ്പെടെണ്ടത് തന്നെ പക്ഷെ ആ തെറ്റിനെ ചുംബന സമരം എന്നാ മറ്റൊരു തെറ്റ് കൊണ്ടേ നേരിടാൻ കഴിയൂ എന്നാ തെറ്റായ ധാരണ ആ കുട്ടിയുടെ ചിന്താ ധാരയിൽ പോലും എങ്ങനെ കടന്നു കൂടി എന്നത് എന്നെ അട്ഭുതുതപ്പെടുത്തുക കൂടി ചെയ്തു.എന്നാൽ ഇന്നലെ ചില മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടു . ഇതേ പെണ്‍കുട്ടി ഒരു പുസ്തകം എഴുതിയിരിക്കുന്നു. അതിൽ ചുംബന സമരക്കാരെ അരാജക വാദികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിശിതമായി വിമര്ഷിചിരിക്കുന്നു. തെറ്റുകൾ തിരുതപ്പെടുതുന്നത് അഭിനന്ദനാർഹം തന്നെ. പക്ഷെ തെറ്റിനും ശരിക്കും ഇടയിലുള്ള അകലങ്ങല്ക്ക് ഇടയിൽ എന്താണ് സംഭവിച്ചത്. അതാണ് ഇവിടെ ചിന്തനീയം. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രമാണങ്ങൾക്കും അടിസ്ഥാനമായി തന്നെയാണ് നാം ഓരോരുത്തരും പ്രവര്ത്തിക്കേണ്ടത്. പക്ഷെ സാമൂഹികമായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ അതും ശരിയുടെ പക്ഷം ഉണ്ടെന്നിരിക്കെ അവ ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആര്ജ്ജവം ആണ് വേണ്ടത്. നേതൃത്വം ശരി പറയുന്നിടത്തോളം ശരിയെന്നും പിന്നീടവർ തിരുത്തുമ്പോൾ തെറ്റെന്നും പറയേണ്ടി വരുന്നത് യുവത്വത്തിനു ഭൂഷണമല്ല. ഇവിടെ ആ പെണ്‍കുട്ടി തുടക്കം മുതൽ തന്നെ ചുംബന സമരത്തെ എതിർത്ത് പറഞ്ഞിരുന്നെങ്കിൽ , ഇപ്പോൾ ഈ പുസ്തകത്തിന് മാറ്റ് കൂടിയേനെ . പക്ഷെ സാധാരണക്കാരന്റെ ചിന്തയിൽ ഇത്തരം വൈരുധ്യങ്ങൾ തോന്നുന്നു എങ്കിൽ അതിനു മറ്റാരെയും പഴി ചാരാനും കഴിയില്ല. അങ്ങനെ വരുമ്പോഴാണ് നമ്മൾ പ്രതീക്ഷ അർപ്പിക്കുന്ന യുവത്വങ്ങൾ പോലും സംശയത്തിന്റെ നിഴലിൽ ആകുന്നതു. തീര്ച്ചയായും നമ്മുടെ യുവത്വം കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു . സാമൂഹിക വിഷയങ്ങളിൽ എങ്കിൽ പോലും ശരിയുടെ പക്ഷത് നിന്ന് കൊണ്ട് സ്വന്തം നിലപാടുകൾ ധീരമായി പറയാനുള്ള ആര്ജ്ജവം ഉണ്ടാവണം. അതിനു മറ്റാരുടെയും വാക്കുകൾക്കു വേണ്ടി കാത്തു നില്കെണ്ടാതില്ല. ഒരു പക്ഷെ തുടക്കത്തിൽ നമ്മുടെത് ഒറ്റപ്പെട്ട ശബ്ദമായി തോന്നാം എങ്കിലും ശരിയുടെ പക്ഷം തന്നെയാവും അന്തിമ വിജയി. അതാണല്ലോ ഇപ്പോൾ കണ്ടതും...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ