2014, ജൂലൈ 29, ചൊവ്വാഴ്ച

ആദിത്യൻ എന്റെ അബ്ദു.........

ശ്രീ ലാൽ ജോസ് സംവിധാനം ചെയ്താ വിക്രമാദിത്യൻ എന്നാ ചിത്രം ഈ റമദാൻ വേളയിൽ എന്റെ അബ്ദുവിനെ ഒരിക്കൽക്കൂടി ഓര്മ്മിപ്പിച്ചു.
ആദിത്യൻ എന്നാ കഥാപാത്രം എന്റെ അബ്ദു തന്നെ ആണ് . ഇനി അബ്ദു ആരാണ് എന്ന് അറിയേണ്ടേ. 2009 ജൂലൈ 27 നു ആണ് സ്നേഹഗീതം എന്നാ എന്റെ ബ്ലോഗില അബ്ദുവിനെ കുറിച്ച് ഞാൻ ആദ്യം എഴുതിയത്. പിന്നെ 2012 ജൂലൈ 18 നു ആണ് അറിഞ്ഞോ എന്റെ അബ്ദുവിന് കല്യാണമായി എന്നാ രണ്ടാമത്തെ പോസ്റ്റ്‌ ഇട്ടതു. ഇന്നിപ്പോൾ അബ്ദുവും കുടുംബവും സുഖമായിരിക്കുന്നു...... ഇനി എന്റെ അബ്ദ്വിനെ കുറിച്ച് കൂടുതൽ അറിയാൻ 2012 അബ്ദുവിന്റെ വിവാഹം അറിഞ്ഞു ഞാൻ എഴുതിയ പോസ്റ്റ്‌ ചുവടെ.......


അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......
ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം  അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക്  ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ്‌ ആണ്.......

ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെയും ആദിത്യനേയും പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത്‌ തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ്‌ , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................

2014, ജൂലൈ 23, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിരണയിക്കണം.........

ഹൈ കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിര്നയിക്കണം..  ഇന്ത്യൻ സിനിമ തന്നെ അംഗീകരിച്ച  ചിത്രമായ പേരറിയാത്തവർ എന്നാ ചിത്രത്തിന് ഒരു പരാമര്ശം പോലും നല്കാതെ സംസ്ഥാന ജൂറി മലയാള സിനിമയെ അപമാനിച്ചിരുന്നു. ഇനി ഒരിക്കലും ദേശിയ തലത്തിൽ  മലയാള സിനിമയെ മികച്ച സിനിമയായി തിരെഞ്ഞെടുക്കരുത് എന്നും അതിനുള്ള അര്ഹത മലയാള സിനെമക്ക് ഇല്ല എന്നുമാണ് ഇതുവഴി സംസ്ഥാന ജൂറി ദേശിയ ജൂറിക്ക് നല്കിയ സന്ദേശം. അതുപോലെ മികച്ച നടനായി ദേശിയ തലത്തിൽ അംഗീകരിച്ച സുരാജ് വെഞ്ഞരമൂടിനെ ഹാസ്യ നടൻ എന്നാ ലേബലിൽ ഒതുക്കി. നടൻ , സ്വപാനം  എന്നെ ചിത്രങ്ങളില മികച്ച പ്രകടനം നടത്തിയ ജയറാമിനെ നാടകീയത കൂടി പോയി എന്നാ പേരില് അപമാനിച്ചു.നാടക സംബധമായ ചിത്രത്തിലും , സ്വപാനം  പോലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിലും ന്യൂ ജെനെരേശൻ നടനം ചെയ്യണമെന്നാണ് ജൂറി യുടെ അഭിപ്രായം കേട്ടാൽ തോന്നുക.മികച്ച നടനായി സുരജിനെയും ജയരമിനെയുമാണ് തിരെഞ്ഞെടുക്കെണ്ടിയിരുന്നത് . ഫഹദും ലാലും മികച്ച നടൻമാർ തന്നെ പക്ഷെ കഴിഞ്ഞ വര്ഷം പ്രക്സ്ടനതിന്റെ കാര്യത്തില ജയറാമും സുരാജും ഒരു പടി മുന്നില് തന്നെ ആയിരുന്നു. ജയരമിനും സുരാജിനും ആണ് അവാർഡ്‌ എന്ന് മാധ്യമങ്ങള പോലും റിപ്പോർട്ട്‌ ചെയ്തിരുന്നു എങ്കിലും അത് അട്ടിമരിക്കപ്പെടുകആയിരുന്നു.. കൂടാതെ മികച്ച ഗായകനുള്ള പുരസ്കാരത്തിന്റെ കാര്യത്തിലും ഏറെ വിവാദങ്ങളും സംശയങ്ങളും ഉണ്ടായി. ഇത്തരത്തിൽ ഏറെ സംശയകരവും അനാരോഗ്യകരവുമായ രീതിയിൽ നടന്ന അവാര്ട് നിര്ണ്ണയം പുന പരിശോധിക്കുക തന്നെ വേണം.....
വാൽ കഷ്ണം - കഴിഞ്ഞ വര്ഷത്തെ ദേശിയ ചലച്ചിത്ര അവാർഡുകളിൽ മികച്ച പരിസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌. എന്നാൽ സംസ്ഥാന ചലച്ചിത്ര അവ്ർഡിൽ പേരറിയാത്തവർ തഴയപ്പെട്ടു. എന്ത് കൊണ്ട് പേരറിയാത്തവർ തഴയപ്പെട്ടു എന്ന് മലയാളത്തിന്റെ പ്രിയ നടിയായ സംസ്ഥാന ജൂറി അംഗത്തോട് മാധ്യമ പ്രവർത്തകർ ചോദിച്ചു അപ്പോൾ കിട്ടിയ മറുപടി.....
മാധ്യമ പ്രവർത്തകർ - എന്ത് കൊണ്ട് പേരറിയാത്തവർ പരിഗണിക്കപ്പെട്ടില്ല ?
ജൂറി അംഗമായ പ്രിയ നടി-  അത് എന്ത് കൊണ്ടെന്നാൽ ദേശിയ തലത്തിൽ മികച്ച പരിതസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌ , ഇവിടെ പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല.........
 ശ്രദ്ധിക്കുക പരിസ്ഥിതി ചിത്രം എന്നതിന് താരം ഉപയോഗിച്ച വാക്ക് പരിതസ്ഥിതി എന്നാണ്, ഒന്നല്ല ഒരുപാട് തവണ.......
പരിസ്ഥിതിയും, പരിതസ്ഥിതിയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ജൂറിയുടെ നിലവാരം സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ.....?

2014, ജൂലൈ 13, ഞായറാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......


നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2014, ജൂലൈ 10, വ്യാഴാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്. ഇന്നിപ്പോൾ 2014 ലോകകപ്പിൽ അർജെന്റീന ഫൈനലിൽ എത്തിയിരിക്കുന്നു. മെസ്സിക്കും അർജന്റീനക്കും വിജയാശംസകൾ നേരുന്നതോടൊപ്പം ഈ കഥ സമര്പ്പിക്കുന്നു......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു   ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️