2014, മാർച്ച് 25, ചൊവ്വാഴ്ച

ധോണി - ശ്രീനിവസ്സൻ അവിശുദ്ധ കൂട്ട് കെട്ട്.............

ഒത്തുകളി വിവാദത്തിൽ ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങളെ കുറ്റം ചാർത്തിയപ്പോൾ വൃത്തികെട്ടവന്മാർ എന്നാണ് ഈ താരങ്ങളെ കുറിച്ച് ശ്രീനിവസ്സൻ ആദ്യം പറഞ്ഞത്. ഇന്നിപ്പോൾ രാജ്യത്തിൻറെ പരമോന്നത കോടതി ശ്രീനിവസ്സന്റെ പ്രവര്തികളെ അറപ്പ് ഉളവാക്കുന്നത് എന്ന് വിശേഷിപ്പിക്കുമ്പോൾ  അത് കാലത്തിന്റെ കാവ്യ നീതി എന്നെ പറയാനാകൂ. ഇന്ത്യ കണ്ട ഏറ്റവും അവിശുദ്ധ കൂട്ട് കെട്ട് തന്നെയാണ് ശ്രീനിവസ്സന്റെയും ധോനിയുടെയും. ഇത്രയേറെ വിമര്ശനങ്ങളും പരാജയങ്ങളും നേരിടേണ്ടി വന്നിട്ടും  ഒരാൾ പ്രസിഡന്റ്‌ ആയും മറ്റെയാൾ കപ്ടാൻ ആയും തുടരുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറങ്ങൾ തന്നെയാണ് വെളിവാക്കുന്നത് . ഇന്ത്യയിലെ എന്നല്ല ലോകത്തിലെ എല്ലാ ആളുകള്ക്കും അറിയാവുന്ന കാര്യം തന്നെയാണ് ഇത്. ലോക മാദ്ധ്യമങ്ങൾ  മുഴുവൻ ചര്ച്ച ചെയ്യുകയും ചെയ്യുന്ന കാര്യമാണ്. അപ്പോഴും മാധ്യമങ്ങളെ പഴി പറയാനും കോടതിയിൽ മാനനഷ്ട്ട കേസ് കേസ് കൊടുക്കാനും നടക്കുന്ന ഇവര ഇന്ത്യൻ നിയമ വ്യവസ്ഥയുടെ പരമോന്നത തലത്തിൽ നിന്നുള്ള ഉത്തരവ് പാലിക്കുവാൻ വൈമുഖ്യം കാണിക്കുന്നത് എന്തിനു. ഇനി ഒരു നിമിഷം പോലും വൈകിക്കാതെ ശ്രീനിവസ്സനെ പ്രസിഡന്റ്‌ സ്ഥാനത് നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത് . അതുപോലെ ഇന്ത്യ കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കരനുമയ ധോനിയെ ക്രിക്കെട്ടിൽ നിന്ന് വിലക്കുകയുമാണ്‌ വേണ്ടത്. ശ്രീനിവസ്സനും ധൊനിയുമൊക്കെ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും  ഉണ്ടാക്കി വെച്ച അപമാനത്തിനു പരിഹാരം അതൊന്നു മാത്രമാണ്......

2014, മാർച്ച് 23, ഞായറാഴ്‌ച

തെരുവ് നായ്ക്കളുടെ നഗരം..........

തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ  കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ്‌ . തമ്പാനൂർ ബസ്‌ സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്.   ഇന്നലെയുണ്ടായ അനുഭവമാണ്‌ വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക്‌ ഉള്ള ബസ്‌ പിടിക്കുന്നത്‌ എന്ന്. നേരെ  അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത്‌ ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത്‌ കൂടി പോകാൻ കഴിയുന്നത്‌ തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത്‌ കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള  വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"

2014, മാർച്ച് 20, വ്യാഴാഴ്‌ച

വോട്ടും മലയാള താരങ്ങളും............

കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിൽ  നമ്മുടെ ചലച്ചിത്ര താരങ്ങൾ  വോട്ടു ചെയ്യുന്നതിൽ എത്രമാത്രം താല്പര്യം കാണിച്ചു  എന്ന് തിരഞ്ഞപ്പോൾ വളരെ നിരാശപ്പെടുത്തുന്ന രീതിയാണ്‌ കണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾ തങ്ങളുടെ വോട്ടു അവകാശം വിനിയോഗിക്കാൻ വളരെ താല്പര്യം കാണിക്കുമ്പോൾ മലയാള താരങ്ങളിൽ വിരലിൽ എന്നാവുന്നവർ മാത്രമാണ് വോട്ടു ചെയ്യുന്നത് എന്നാണ് കണ്ടത്. മറ്റു സംസ്ഥാനങ്ങളിലെ ഒന്നാം നിര താരങ്ങൾ പോലും മണിക്കൂറുകൾ കാത്തു നിന്ന് തങ്ങളുടെ കടമ നിർവ്വഹിക്കുമ്പോൾ മലയാള താരങ്ങൾ തങ്ങളുടെ പൌരവകാശത്തെ കുറിച്ച് ബോധാവന്മാർ അല്ലാത്തത് പോലെ ആണ് പെരുമാറുന്നത്. ഒരുപക്ഷെ തങ്ങൾക്കു സാമ്പത്തികമായി ഭദ്രത ഉള്ളത് കൊണ്ടും സാധാരക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള തങ്ങൾക്കു ബാധകം അല്ല എന്ന് കരുതുന്നത് കൊണ്ടോ ആയിരിക്കാം നമ്മുടെ താരങ്ങൾ ഇത്തരം ഒരു ചിന്താഗതി പുലര്ത്തുന്നത്. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെട്ടു പോകുമോ എന്ന് ഭയന്നാവാം. അങ്ങനെ ഭയക്കുന്നത് എന്തിനു. നിങ്ങൾ ആര്ക്ക് വോട്ടു ചെയ്തു എന്നാ ഔചിത്യ രഹിതമായ ചോദ്യം ആരും ഉന്നയിക്കില്ല, എന്നാൽ നിങ്ങൾ വോട്ടു ചെയ്താൽ നിങ്ങള്ക്ക് ലഭിക്കുന്ന ബഹുമാന്യതയും നിങ്ങൾ സാധാരണക്കാര്ക്ക് നല്കുന്ന പ്രചോദനവും വളരെ വലുതാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഭൂരിഭാഗം താരങ്ങളും തങ്ങളുടെ പൌരാവകാശം വിനിയോഗിക്കും എന്നാണ് മറുപടി ലഭിച്ചത് അത് വളരെ സന്തോഷകരമാണ്. യുവ താരങ്ങൾ ആയ ഭാമയും സനുഷയുമൊക്കെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞു രാഷ്ട്രീയം പറയാൻ അറിയില്ല എങ്കിലും തീര്ച്ചയായും അര്ഹതയുള്ള ആൾക്കു വോട്ടു ചെയ്യും , തങ്ങളുടെ പൗര ധര്മ്മം നിരവ്വഹിക്കും എന്നാ ഇവരുടെ വാക്കുകള തീര്ച്ചയായും  അഭിനന്ദനം അര്ഹിക്കുന്നു...........

2014, മാർച്ച് 18, ചൊവ്വാഴ്ച

പ്രചരണ രംഗം മാന്യമാകണം..................

ജനകീയ പ്രശ്നങ്ങളും  വികസ്സന പ്രശ്നങ്ങളും ഒക്കെ ആകണം തിരെഞ്ഞെടുപ്പിൽ ചര്ച്ച ആകേണ്ടത്, എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ മാറ്റി നിരത്തി കൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിര്ഭാഗ്യകരമാണ്. ഏതു രാഷ്ട്രീയ കക്ഷി ആയാലും ഇത്തരം രീതികൾ അവലംബിക്കുന്നത് ശരിയായ പ്രവണത അല്ല. വ്യക്തിപരമായ ആരോപണങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ അത് മറ്റു പ്രശ്നങ്ങൾ ഉയര്തിക്കാട്ടാൻ ഇല്ലാത്തത് കൊണ്ടാണ് എന്നാ തോന്നൽ ജനങ്ങൾക്ക്‌ ഇടയിൽ ഉളവാക്കും മാത്രമല്ല , അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ  ഏതു കക്ഷിയിൽ പെട്ടവർ ആണെങ്കിലും  അത് ഒരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കുകയും ഇല്ല  . തിരഞ്ഞെടുപ്പ് പ്രചരണം ആരോഗ്യകരമാകണം, അനുയോജ്യരായവരെ ജനം തിരെഞ്ഞെടുത്തു കൊള്ളും.......................

2014, മാർച്ച് 17, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

ബാഴ്സിലോണ ക്ക്  വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടി ചരിത്രമായി മാറിയ മെസ്സിക്ക് വേണ്ടി ഈ കഥ സമര്പ്പിക്കുന്നു........


ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊല്ലാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുരുക്കത്തിനു ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അര്വിന്ധിനോടൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സിയനെങ്കില്‍ മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിദു അവേശതിനെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തള്ളി. അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിദു അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️