2014, ജനുവരി 23, വ്യാഴാഴ്‌ച

മഞ്ജു വാര്യരെ വെറുതെ വിടൂ .................


മഞ്ജു വാര്യർ - മലയാളികള് ഇത്രയേറെ സ്നേഹ വാത്സല്യങ്ങൾ നല്കിയ മറ്റൊരു നടിയെ കണ്ടെത്തുക പ്രയാസമാണ്. തന്റെ അഭിനയ പ്രതിഭ കൊണ്ട് തന്നെയാണ് മഞ്ജു വാര്യർ പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇപ്പോൾ മഞ്ജുവിന്റെ രണ്ടാം വരവും പ്രേക്ഷകര പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ ഒരു വ്യക്തി എന്നാ നിലയിൽ മഞ്ജുവിന്റെ സ്വകാര്യതകളിൽ കേരള സമൂഹം  കടന്നു കയറുന്നത് ശരിയായ രീതിയിൽ ആണോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു നടി എന്നാ നിലയിൽ അവരുടെ ചിത്രങ്ങളെ വിലയിരുത്താനും അവരുടെ പ്രകടനത്തെ പ്രശംസിക്കാനും, വിമര്ഷിക്കാനും നമുക്ക് ഓരോരുത്തര്ക്കും അവകാശം ഉണ്ട്, കൂടാതെ അവർ സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളെ കുറിച്ചും ഒരു പരിധി വരെ ചര്ച്ച ചെയാം. പക്ഷെ ഒരു വ്യക്തി എന്നനിലയിലും  ഒരു സ്ത്രീ എന്നാ നിലയിലും  അവരുടെ സ്വകാര്യതകളിൽ  , സ്വാതന്ത്ര്യങ്ങളിൽ  , അവകാശങ്ങളിൽ  നമ്മുടെ കടന്നു കയറൽ ഒരു രീതിയിലും ന്യയീകരിക്കപ്പെദവുന്നതല്ല. ഒരു നടി ആയിപ്പോയി എന്നത് കൊണ്ട് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും  അമര്ത്തി വയ്ക്കണം എന്നുണ്ടോ. ഒരു സ്ത്രീ ആയതു കൊണ്ട് എല്ലാം അടക്കിപ്പിടിച്ചു കൊണ്ട് സര്വ്വം സഹയായി നില കൊള്ളണം എന്നാ പ്രമാണ കല്പ്പന അടിചെല്പ്പിക്കുന്നതല്ലേ ഇവിടെയും . മഞ്ജുവിന്റെ തിരിച്ചു വരവ് മലയാളി സമൂഹം സന്തോഷപൂര്വ്വം സ്വീകരിച്ചപ്പോൾ തന്നെ സിനിമയുടെ ചില മേഘലകളിൽ നിന്ന് തന്നെ അവരുടെ  തിരിച്ചു വരവിനു തടയിടാൻ ചില നീക്കങ്ങൾ ഉണ്ടായി എന്നാ വാർത്തകൾ വന്നിരുന്നു. അവരുടേതായി പറഞ്ഞു കേട്ട പല ചിത്രങ്ങളും ഉപെക്ഷിക്കപ്പെദുകയൊ, നീട്ടി വൈക്കുകയൊ ചെയ്യപ്പെട്ടു. ഇതിന്റെ പിന്നിലുള്ള പ്രവര്ത്തനങ്ങളും ഏറെ ചര്ച്ച ചെയ്യപ്പെട്ടതാണ്. മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പം അഭിനയിക്കാൻ കഴിയാതിരുന്ന  മലയാള സിനിമയിലെ ഒരു പ്രമുഖ താരം മഞ്ജുവിന്റെ രണ്ടാം വരവിൽ തന്റെ നായികയായി മഞ്ജുവിനെ കരാര് ചെയ്യേണ്ട എന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ സിനിമയ്ക്കു അകത്തും പുറത്തുമുള്ള ചില സംഘങ്ങൾ തന്നെയാണ്  ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ എന്ന് വേണം കരുതാൻ.  ഏതൊരാളുടെയും സ്വകാര്യ ജീവിതം വാര്ത്ത ആക്കുന്നവർ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അലപനേരം ചിന്തിക്കാൻ സമയം കണ്ടെത്തണം. ഒരു സാധാരണ വ്യക്തിക്ക്  ഒരു താര പരിവേഷം വന്നു കഴിഞ്ഞാൽ അയാള് മറ്റൊരു തരത്തില രൂപ പരിണാമങ്ങൾക്ക് വിധേയനവുകയില്ല. എല്ലാവരെയും പോലെ തന്നെ ചിന്തകളും വികാരങ്ങളും ഉള്ള മനുഷ്യൻ തന്നെ ആയിരിക്കും. സാമാന സാഹചര്യത്തിൽ ഉള്ള ഒരു പുരുഷ താരത്തിന്റെ സ്വകാര്യതകളെ സ്വാതന്ത്ര്യങ്ങളെ അവകാശങ്ങളെ ഇവര ചോദ്യം ചെയ്യപ്പെടുകയും ഇല്ല. അത് കൊണ്ട് തന്നെ ഒരു സ്ത്രീ ആയതു കൊണ്ടുള്ള കടന്നാക്രമണം ആണ് ഇവിടെ ദർശിക്കാൻ സാധിക്കുക. പുരുഷാധിപത്യത്തിന്റെ മറ്റൊരു മുഖം .ഏതു രംഗവും ആയിക്കോട്ടെ സ്ത്രീ എന്നും തങ്ങള് നിശ്ചയിക്കുന്ന അതിർവരമ്പുകളിൽ മാത്രം നിലകൊള്ളണം , അഥവാ അതിനു അപ്പുറത്തേക്ക് അവൾ വളരുകയാണെങ്കിൽ ഏതു വിധേനയും അവളെ ബന്ധിക്കുക എന്നാ കുടില തന്ത്രം തന്നെയാണ് ഇവിടെയും നടപ്പിലാക്കുന്നത്. മഞ്ജുവിനെ സംബന്ധിച്ച് അവർ ശക്തയായ സ്ത്രീ ആണ്, അവരുടെ കഴിവും അർപ്പണ ബോധവും എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതും ആണ് അത് കൊണ്ട് തന്നെ അവരുടെ മുന്നോട്ടുള്ള യാത്രയെ തകര്ക്കാൻ ആര്ക്കും കഴിയില്ല. ഇത്രയേറെ തടസ്സപ്പെടുതലുകൾ ഉണ്ടായിട്ടും അവർ ശക്തമായി തന്നെ നില കൊള്ളുന്നു. കാരണം അവര്ക്ക് എതിരായി വാർത്തകൾ ചമക്കുന്ന ചെറു കൂട്ടങ്ങളെ ക്കൾ വലിയൊരു സമൂഹം അവര്ക്ക് പിന്തുണയായി നിലകൊള്ളുന്നുണ്ട്. ഈ രണ്ടാം വരവിൽ മഞ്ജുവിനെ കൂടുതൽ ശക്തമായ വേഷങ്ങളും പുരസ്കാരങ്ങളും കാത്തിരിക്കുന്നുണ്ട് എന്നാ കാര്യത്തിൽ സംശയമില്ല ...... ആശംസകൾ....................

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️